Paathummayude Aad | പാത്തുമ്മായുടെ ആട്
- Estimated Delivery : Up to 4 business days
- Free Shipping : On all orders over ₹1000
Paathummayude Aad | പാത്തുമ്മായുടെ ആട്
വൈക്കം മുഹമ്മദ് ബഷീറിൻ്റെ വളരെ പ്രശസ്തമായ നോവലാണ് പാത്തുമ്മായുടെ ആട്. ഈ നോവലിന് ‘പെണ്ണുങ്ങളുടെ ബുദ്ധി’ എന്നൊരു പേരും കൂടി ബഷീർ നൽകിയിട്ടുണ്ട്. എല്ലാവരിലും നന്മയും സ്നേഹവും കണ്ടെത്തുന്ന അദ്ദേഹത്തിന്റെ ജീവിതവീക്ഷണം കൂടി പ്രകടമാകുന്ന കൃതിയാണിത്. ബഷീറിൻ്റെ അമ്മയും സഹോദരങ്ങളും അവരുടെ ഭാര്യമാരും കുട്ടികളും അടങ്ങുന്ന വലിയ കൂട്ടുകുടുംബം ഒരു ചെറിയ വീട്ടിൽ ഒരുമിച്ചാണ് കഴിഞ്ഞിരുന്നത്. അവിടെ നടക്കുന്ന ദൈനംദിന സംഭവ വികാസങ്ങൾ തൻ്റെ തനതു ശൈലിയിൽ ബഷീർ ഈ നോവലിൽ വിവരിച്ചിരിക്കുകയാണ്. ആ വീട്ടിലെ ഓരോ കുടുംബാംഗവും, എന്നുമാത്രമല്ല, ബഷീറിൻ്റെ സഹോദരി പാത്തുമ്മ വളർത്തുന്ന ആട് വരെ ഈ നോവലിലെ കഥാപാത്രങ്ങളാണ്. നോവലിലെ പ്രധാന കഥാപാത്രമാണ് പാത്തുമ്മ. പേര് സൂചിപ്പിക്കും പോലെ, ഈ പാത്തുമ്മയുടെ ആടിനെ ചുറ്റിപ്പറ്റിയാണ് നോവലിന്റെ കഥാഗതി. ഹാസ്യവും സ്നേഹവും സത്യസന്ധതയും നിറഞ്ഞ ഒരു വായനാനുഭവം സമ്മാനിക്കുന്ന മലയാളത്തിലെ എക്കാലത്തെയും പ്രിയപ്പെട്ട കൃതിയാണിത്.
| Author | Vaikom Muhammad Basheer |
|---|---|
| Language | Malayalam |
| Pages | 120 |
| Publisher | DC Books |









Reviews
There are no reviews yet.