Showing 1–16 of 83 results

  • Aadujeevitham

    0 out of 5
    Original price was: ₹300.Current price is: ₹270.

    Aadujeevitham മലയാള നോവല്‍ സാഹിത്യ ചരിത്രത്തില്‍ ഏറ്റവും അധികം വിറ്റഴിക്കപ്പെട്ട ആടുജീവിതം ഒരു സിനിമയാകുകയാണ്. എഴുത്തുകാരന്‍ അടുക്കിപ്പെറുക്കി വെച്ചിരിക്കുന്ന വാക്കുകള്‍ക്കുള്ളിലെ മാസ്മരികമായ ഒരു ലോകം ഇതുവരെ ഓരോ വായനക്കാരനും അവരവരുടെ അനുഭവങ്ങള്‍ക്കും ഭാവനയ്ക്കുമനുസരിച്ച് ആസ്വദിച്ചിരുന്ന വായനയുടെ ആഴങ്ങള്‍ക്ക് ഈ ദൃശ്യവിരുന്ന് കൂടുതല്‍ ചാരുത പകരുമെന്ന് പ്രത്യാശിക്കാം.

  • AAKAASAM KONDUVANNA KUTTI

    0 out of 5
    Original price was: ₹210.Current price is: ₹199.

    AAKAASAM KONDUVANNA KUTTI ജീവിതത്തിന്റെ അസന്ദിതകളും കാലത്തിന്റെ അപരിമേയമായ വിധിവിന്യാസങ്ങളും അടയാളപ്പെടുത്തുന്ന ഏഴു ചെറുകഥകൾ. കേവലമായ വൈകാരികാംശങ്ങളെ ആഴത്തിലുള്ള അനുഭവസ്പർശമാക്കുന്ന ആഖ്യാനത്തിൽ പടുത്തുയർത്തിയ സ്വപ്നസന്നിഭമായ രചനകൾ. ആധുനിക എഴുത്തുകാരിൽ പ്രമുഖനായ സേതുവിന്റെ ഏറ്റവും പുതിയ ചെറുകഥാസമാഹാരം.

  • Aaraachaar | ആരാച്ചാർ

    0 out of 5
    Original price was: ₹650.Current price is: ₹618.

    Aaraachaar | ആരാച്ചാർ രണകൂടത്തിന്റെ ശിക്ഷാവിധികളുടെ ഭാഗമായി ദിനംപ്രതി നിരവധി തൂക്കിക്കൊലകള്‍ നടത്തിയിരുന്ന ഗൃദ്ധാമല്ലിക്ക് കുടുംബം വധശിക്ഷകള്‍ കുറഞ്ഞതോടെ ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തുന്നു. വർഷങ്ങൾക്കു ശേഷം വൃദ്ധനായ ഫണിഭൂഷന് കിട്ടിയ ‘സൗഭാഗ്യ’മാണ് യതീന്ദ്രനാഥ് ബാനർജിയെ തൂക്കിലേറ്റാനുള്ള കോടതി ഉത്തരവ്. അവസരം പാഴാക്കാതെ അയാൾ ഗവണ്മെന്റിനോട് വിലപേശി തന്റെ ഇരുപത്തിരണ്ടുകാരിയായ മകൾ ചേതനയ്ക്ക് ആരാച്ചാരായി നിയമനോത്തരവ് കരസ്ഥമാക്കുന്നു. വധശിക്ഷ നടപ്പാകുന്നതുവരെ ആരാച്ചാർക്ക് മാധ്യമങ്ങളിൽ വിലയുണ്ടെന്ന് മനസ്സിലാക്കുന്ന അയാള്‍ തൻ്റെയും മകളുടെയും സമയം അവർക്ക് വീതിച്ചു നൽകി കച്ചവടം നടത്തുന്നു. പേര്…

  • ADAM NEE EVIDE AAKUNNU ?

    0 out of 5
    Original price was: ₹280.Current price is: ₹250.

    ADAM NEE EVIDE AAKUNNU ? കോൺഗ്രസ് രാഷ്ട്രീയത്തിലെ പ്രമുഖ നേതാവും പ്രതിപക്ഷനേതാവുമായ വി.ഡി. സതീശൻ തൻ്റെ രാഷ്ട്രീയജീവിതത്തിൽ നിർണ്ണായക സ്വാധീനംചെലുത്തിയ ഗ്രന്ഥമായാണ് ബൈബിളിനെ വിശേഷിപ്പിച്ചിട്ടുള്ളത്. അത് അന്വർത്ഥമാക്കുന്ന 32 പ്രസംഗങ്ങളാണ് ആദം നീ എവിടെ ആകുന്നു എന്ന പുസ്തകത്തിലുള്ളത്. വിവിധ കൃസ്ത്യൻ വിഭാഗങ്ങളിലുള്ളവരെ അഭിസംബോധനചെയ്തുകൊണ്ട് നടത്തിയ പ്രസംഗങ്ങൾ.

  • Agappe | അഗാപ്പെ

    0 out of 5
    Original price was: ₹380.Current price is: ₹349.

    Agappe | അഗാപ്പെ ഉപാധികളില്ലാത്ത പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും വിരഹത്തിന്റെയും കഥയാണ് അഗാപ്പെ.വിദേശപഠനത്തിനായി ലണ്ടനിലെത്തുന്ന ഇന്ത്യക്കാരായ വിദ്യാർത്ഥികളുടെ അതിജീവനങ്ങളിലൂടെയാണ് ഈ നോവൽ മുന്നേറുന്നത്. പഠനവും തൊഴിലും ജീവിതവും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകേണ്ടിവരുന്ന വെല്ലുവിളികളും, മായ്ച്ചാലും മാഞ്ഞുപോകാത്ത സാമൂഹിക മനോഭാവങ്ങളും ഈ കൃതി സൂക്ഷ്മമായി തുറന്നു കാണിക്കുന്നു.ഇതിനിടയിൽ, ഒരു പുഴപോലെ ഒഴുകുന്ന സാരംഗിന്റെയും മെർലിന്റെയും പ്രണയവും സൗഹൃദവും വായനക്കാരനെ ലണ്ടന്റെ വഴികളിലൂടെ കൂട്ടിക്കൊണ്ട് പോകുന്നു. മധുരവും പുളിയും ചേർന്ന ഒരു നാരങ്ങമിഠായിപോലെ, ഓർമ്മയിൽ നീണ്ടുനിൽക്കുന്ന ഒരു മനോഹര പ്രണയനോവൽ.

  • Alchemist | ആൽക്കെമിസ്റ്റ്

    0 out of 5
    Original price was: ₹275.Current price is: ₹261.

    Alchemist | ആൽക്കെമിസ്റ്റ് ലോകത്തെ മുഴുവൻ മാസ്മരികവലയത്തിലാഴ്ത്തിയ പൗലോ കൊയ്‌ലോയുടെ ലോകപ്രശസ്ത നോവലാണ് ആൽക്കെമിസ്റ്റ്.തന്റെ ജന്മനാടായ സ്പെയിനിൽ നിന്ന്, പിരമിഡുകളുടെ കീഴിൽ മറഞ്ഞിരിക്കുന്ന നിധി തേടി ഈജിപ്ഷ്യൻ മരുഭൂമികളിലേക്ക് സാന്റിയാഗോ എന്ന ഇടയബാലൻ നടത്തുന്ന ആത്മാന്വേഷണ യാത്രയാണ് ഈ കൃതി. കരുത്തുറ്റ ലാളിത്യവും ആത്മോദ്ദീപകമായ ജ്ഞാനവും നിറഞ്ഞ ഈ യാത്രയിൽ, പ്രതിബന്ധങ്ങളെ അതിജീവിച്ച് സാന്റിയാഗോ അനുഭവിക്കുന്ന വിസ്മയങ്ങൾ ജീവിതത്തിന്റെ സത്യങ്ങളിലേക്കും നന്മകളിലേക്കും അവനെ നയിക്കുന്നു.സ്വപ്നങ്ങളുടെ ശക്തിയെ തിരിച്ചറിയാനും, സ്വന്തം ഹൃദയത്തിലേക്ക് കാതോർക്കാനും ഓരോ വായനക്കാരനെയും പ്രാപ്തരാക്കുന്ന ഒരു…

  • Allavitham Pranayavum | എല്ലാവിധം പ്രണയവും

    0 out of 5
    Original price was: ₹150.Current price is: ₹143.

    Allavitham Pranayavum | എല്ലാവിധം പ്രണയവും ഹിമാലയസാനുക്കളുടെ വശ്യമനോഹാരിതയിൽ അവിചാരിതമായി പ്രണയത്തിലായ കപിലയുടെയും തുഷാറിന്റെയും കഥയാണ് ‘എല്ലാവിധം പ്രണയവും’. എന്നാൽ, വിധിവൈപരീത്യത്താൽ അവർക്ക് അവിടെവച്ചുതന്നെ പിരിയേണ്ടിവരുന്നു. എങ്കിലും, കപിലയുടെ വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ അവർ വീണ്ടുമവർ കണ്ടുമുട്ടുമ്പോൾ, ആ പഴയ പ്രണയം വീണ്ടും തളിർക്കുമോ? അസാധാരണമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന, പ്രണയത്തിൻ്റെ തീവ്രതയും വിധിയിലെ വിശ്വാസവും വിഷയമാക്കുന്ന ഈ നോവൽ, റൊമാൻസ് ഇഷ്ടപ്പെടുന്ന വായനക്കാർക്ക് ഹൃദയസ്പർശിയായ ഒരു അനുഭവമായിരിക്കും.

  • ALVARADO MARANANGAL

    0 out of 5
    Original price was: ₹399.Current price is: ₹369.

    ALVARADO MARANANGAL നിഖിലേഷ് മേനോൻ എഴുതിയ അൽവറാഡോ മരണങ്ങൾ ഒരു സസ്പെൻസ് മെഡിക്കൽ ക്രൈം ത്രില്ലർ ആണ്. തന്റെ മകനുമായി ആറുമാസമായി പ്രണയത്തിലായിരുന്നതായും ഗർഭിണിയാണെന്നും പറഞ്ഞ് നിരന്തരം ഒരു പെൺകുട്ടി വിളിക്കുന്നതായി പരാതി പറയാനാണ് സ്വകാര്യ കുറ്റാന്വേഷകനായ അലക്സ് മോറിസിന്റെ അടുത്ത് എബ്രഹാം ഡേവിഡ് എത്തുന്നത്. എന്നാൽ ഈ പറയുന്ന മകൻ മരിച്ചിട്ടുതന്നെ 8 മാസമായതായി അയാൾ പറയുന്നു. അന്വേഷണവുമായി മുന്നോട്ടുപോകുന്ന അലക്സിന് ആ പരാതി വ്യാജമാണെന്ന് മനസ്സിലാവുന്നു. എന്നാൽ തുടർന്ന് അയാൾക്ക് ലഭിക്കുന്ന ചില സന്ദേശങ്ങൾ…

  • Ambilymol Thirodhanam | അമ്പിളിമോൾ തിരോധാനം

    0 out of 5
    Original price was: ₹150.Current price is: ₹140.

    Ambilymol Thirodhanam | അമ്പിളിമോൾ തിരോധാനം ജി.ആർ. ഇന്ദുഗോപന്റെ ഏറ്റവും പുതിയ രചനയായ ‘അമ്പിളിമോൾ തിരോധാനം’ വായനക്കാരെ ഉദ്വേഗത്തിൻ്റെ മുൾമുനയിൽ നിർത്തുന്ന ഒരു ക്രൈം ത്രില്ലറാണ്. 2003-ൽ വയനാട്ടിൽ വെച്ച് കാണാതായ മൂന്ന് വയസ്സുകാരിയായ ഇരട്ടപ്പെൺകുട്ടികളിൽ ഒരാളെ 20 വർഷത്തിനുശേഷം നിയമപരമായി ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് സഹോദരി ഹേബിയസ് കോർപ്പസ് ഹർജി ഫയൽ ചെയ്യുന്നിടത്താണ് കഥ ആരംഭിക്കുന്നത്. ഈ കേസിൽ പ്രതിചേർക്കപ്പെട്ട പ്രഭ എന്ന സാധാരണക്കാരന് പോലീസ് ഒരു അവിശ്വസനീയമായ ആനുകൂല്യം നൽകുന്നു: പ്രതിയായിരിക്കെ തന്നെ അന്വേഷകനായി പ്രവർത്തിച്ച്…

  • AMMA PREMALU

    0 out of 5
    Original price was: ₹299.Current price is: ₹259.

    AMMA PREMALU “ഒരേ താളത്തിൽ മിടിക്കുന്ന രണ്ടു ഹൃദയങ്ങൾ ഒന്നാകുന്നതാണ് പ്രണയം. നമ്മൾ പരസ്‌പരം ഒന്നാകാൻ എന്നേ വിധിക്കപ്പെട്ടവരാണ്.” “എനിക്കു വിധിയിലൊന്നും വലിയ വിശ്വാസമില്ല. മടുപ്പുതോന്നി എന്നെങ്കിലും ഒരു ദിവസം ഞാൻ നിന്നെ ഉപേക്ഷിച്ചാൽ?” “മടുപ്പുതോന്നുന്നുണ്ടെങ്കിൽ അതു പ്രണയമല്ല.” ‘എന്നുവച്ചാൽ ഞാൻ നിന്നെ ഉപേക്ഷിച്ചു പോയാലും നീമാത്രം എന്നെ പ്രേമിച്ചുകൊണ്ടിരിക്കുമെന്നാണോ പറയുന്നത്?” “ഞാൻ മരിക്കുന്നതുവരെ.” ഒരമ്മയുടെ ഡയറിയിലെ ചില അനുരാഗത്താളുകൾ…. ഒരപൂർവ്വ സുന്ദര പ്രണയകഥ.

  • ANGINA | ആന്‍ജൈന

    0 out of 5
    Original price was: ₹470.Current price is: ₹435.

    ANGINA | ആന്‍ജൈന അട്ടപ്പാടിയിൽ കൊല്ലപ്പെട്ട ഫാദർ ഡാനിയേൽ പടിയറയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകൾ അന്വേഷിക്കാൻ ബാംഗ്ലൂരിൽ നിന്ന് എത്തിയതാണ് മാധ്യമപ്രവർത്തകയായ റിയ എലിസബത്ത്. എന്നാൽ, മരണം നിഴൽ പോലെ റിയയെയും പിന്തുടരുന്നു. കൊലപാതകത്തിന്റെ ചുരുളഴിക്കാന്‍ ശ്രമിക്കുന്തോറും റിയയ്ക്ക് ചുറ്റും ഒന്നൊന്നായി മരണങ്ങൾ സംഭവിക്കുന്നു. ആരായിരിക്കും ഈ കൊലപാതകങ്ങൾക്ക് പിന്നിൽ? ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന ചോദ്യങ്ങൾക്ക് ഉത്തരം തേടുന്ന, ത്രസിപ്പിക്കുന്ന കുറ്റാന്വേഷണങ്ങളുമായി അമൽ പോളിന്റെ ഈ കൃതി ഒരു മെഡിക്കൽ ക്രൈം ത്രില്ലറാണ്. മികച്ച സസ്പെൻസും വേഗതയേറിയ…

  • Body Lab

    0 out of 5
    Original price was: ₹299.Current price is: ₹279.

    Body Lab ഡി.കെ. മെഡിക്കൽ കോളേജിലെ ഡിസക്ഷൻ ലാബിന് മുന്നിലെ വലിയ ഫലകത്തിലെ ഈ വാക്കുകൾ പുതിയതായി ജോലിക്കു വന്ന ഡോക്ടർ അഹല്യയ്ക്ക് കൗതുകകരമായി തോന്നി എന്നാൽ അവിടെ കീറിമുറിച്ച് പഠിപ്പിക്കാൻ നൽകിയ അഞ്ചു മൃതദേഹങ്ങളിൽ ഒന്ന് കണ്ടതോടെ കൗതുകം ഭീതിക്ക് വഴിമാറി. പിന്നീട് നടന്ന അസാധാരണ സംഭവങ്ങളുടെ അർത്ഥം ചികഞ്ഞ അവൾക്ക് ഒരു കാര്യം മനസ്സിലായി നിഗൂഢമായ ആ ലാബിലെ രഹസ്യങ്ങൾ ലോലഹൃദയർക്ക് ചേർന്നതല്ല. പക്ഷേ, അപ്പോഴേക്ക് സമയം വല്ലാതെ വൈകിയിരുന്നു.

  • Chidambarasmarana

    0 out of 5
    Original price was: ₹250.Current price is: ₹225.

    Chidambarasmarana ഉരുകിയൊലിക്കുന്ന ലാവാ പോലെയാണ് ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ഗദ്യം. കവിതയെന്നു പോലെ തന്നെ ഗദ്യവും അനായാസമാണ് ആ തൂലികയിൽ നിന്നു രൂവം കൊള്ളുന്നത്. മലയാള ഭാഷയുടെ ശക്തി സൗന്ദര്യങ്ങൾ അനുഭവിക്കുന്നു ഈ അനുഭവക്കുറിപ്പുകൾ. ഒപ്പം പ്രാപഞ്ചികനും നിരാലംബനും ആയ കേവല മനുഷ്യന്റെ ഏകാന്ത വിഹ്വലകൾക്കും മൂർത്ത ദുഃഖങ്ങൾക്കും വാഗ്‌രൂപം പകരുകയും ചെയ്യുന്നു ..

  • Chola | ചോല

    0 out of 5
    Original price was: ₹199.Current price is: ₹189.

    Chola | ചോല വി. ഷിനിലാലിൻ്റെ കഥാസമാഹാരമാണ് ‘ചോല’. ആദിവാസികളെ, ആദിവാസികളല്ലാത്തവരുടെ ജീവിതശൈലി സ്വീകരിക്കാൻ പ്രേരിപ്പിക്കുന്നത് തെറ്റല്ലേ എന്ന ഗൗരവമായ ചോദ്യമാണ് ഈ കഥ മുന്നോട്ടുവെക്കുന്നത്. വടക്കുകിഴക്കൻ ഇന്ത്യയിലെ ആദിവാസികളെ അവരുടെ പരമ്പരാഗത തൊഴിലുകൾ ചെയ്ത്, പരമ്പരാഗത സംസ്‌കാരം അതേപടി കാത്തുസൂക്ഷിച്ച് ജീവിക്കാൻ അനുവദിക്കണമെന്നുള്ള വിഖ്യാത നരവംശശാസ്ത്രകാരനായ വെരിയർ എൽവിൻ നെഹ്‌റുവിന് മുന്നിൽ വെച്ച നിർദ്ദേശവും ഈ കഥയുടെ വായനയെ സ്വാധീനിക്കുന്നു. “ആ നിർദ്ദേശം സ്വീകരിച്ചിരുന്നുവെങ്കിൽ ഇന്ത്യയിലെ ആദിവാസികളുടെ ജീവിതം ഇന്നത്തേതിനെക്കാൾ വളരെ മെച്ചപ്പെട്ടതാകുമായിരുന്നോ? അതോ അത്…

  • CODEX GIGAS | കോഡെക്സ് ഗിഗാസ്

    0 out of 5
    Original price was: ₹270.Current price is: ₹258.

    CODEX GIGAS കോഡെക്സ് ഗിഗാസ്, ചരിത്രം, ശാസ്ത്രം, സാങ്കേതികവിദ്യ എന്നിവയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തി അനുരാഗ് ഗോപിനാഥ് ഒരുക്കിയ ആധുനിക ക്രൈം ഫിക്ഷനാണ്. ഒരു ഗൂഢസംഘത്തിൻ്റെ പ്രവർത്തനങ്ങൾ ചുരുളഴിക്കുന്ന ആകാംഷഭരിതമായ ത്രില്ലർ.

  • DARK NET | ഡാർക്ക് നെറ്റ്

    0 out of 5
    Original price was: ₹399.Current price is: ₹359.

    DARK NET | ഡാർക്ക് നെറ്റ് ഈജിപ്തിൽ പുരാവസ്തുഗവേഷണം നടത്തുന്ന സംഘത്തിലെ മലയാളി ഗവേഷകനായ പ്രൊഫസർ അനന്തമൂർത്തിയുടെ മരണവും അതിനുശേഷമുള്ള തിരോധാനങ്ങളുടെയും സംഭവവികാസങ്ങളുടെയും ആവിഷ്‌കാരമാണ് ഡാർക്ക് നെറ്റ്. ഡിജിറ്റൽ അധോലോകമായ ഡാർക്ക് നെറ്റിലെ ഈജിപ്ഷ്യൻ പുരാതന രഹസ്യസംഘടനകളുടെ സാന്നിധ്യവും അതിനെത്തുടർന്നുള്ള അന്വേഷണങ്ങളും ഡാർക്ക്‌വെബ്ബിനെക്കുറിച്ച് സമൂഹത്തിൽ നിലനിൽക്കുന്ന കെട്ടുകഥകളും ആശങ്കകളും നോവൽ ചർച്ച ചെയ്യുന്നതോടൊപ്പം പുതിയ ലോകത്തിന്റെ പുതിയ അധോലോകമായ സൈബർ അണ്ടർവേൾഡ് നമ്മുടെയൊക്കെ ജീവിതത്തെ എങ്ങനെയാണു ബാധിക്കുന്നതെന്നും ഇതിൽ കാണാം. ഈജിപ്ഷ്യൻ മിത്തോളജിയും സൈബർക്രൈമും ഡാർക്ക് വെബ്ബും…

End of content

End of content