No products were found matching your selection.
Based on what you were looking for, you might like:
-
₹330 Original price was: ₹330.₹310Current price is: ₹310.
Kanthamalacharitham – Chapter 2 – Arolakkaadinte Rahasyam ദ്രാവിഡന്റേയും ഉള്ളിൽ തറഞ്ഞ കേൾവിയാണ് അയ്യപ്പചരിതം. കെട്ടുകഥകളും, കേട്ടകഥകളും, തോറ്റങ്ങളും, ചരിത്രരേഖകളും സാധ്യതകളാക്കി, ഒരു സാഹസികന്റെ മനസ്സോടെ വിഷ്ണു കഥയുടെ മലകൾ കയറുന്നു. എന്നും തിരികെ വിളിക്കുന്ന കാടകങ്ങളിൽ തെളിയുന്ന ജ്യോതിസ്സുകളും ആകാശം കാക്കുന്ന ഗരുഡനുമൊപ്പം പുരാതനമായ മറവികളെ വായനയുടെ മുടിയിലേറ്റുന്നു. ഇനിയും ഒരു നൂറു കഥകൾ കണ്ടെത്താൻ പടികൾ ഉയരെയുണ്ട്. ഇത് വിഷ്ണുവിന്റെ ഭാവനയുടെ പെരുവിരലടയാളം
-
₹650 Original price was: ₹650.₹618Current price is: ₹618.
Aaraachaar | ആരാച്ചാർ രണകൂടത്തിന്റെ ശിക്ഷാവിധികളുടെ ഭാഗമായി ദിനംപ്രതി നിരവധി തൂക്കിക്കൊലകള് നടത്തിയിരുന്ന ഗൃദ്ധാമല്ലിക്ക് കുടുംബം വധശിക്ഷകള്‍ കുറഞ്ഞതോടെ ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തുന്നു. വർഷങ്ങൾക്കു ശേഷം വൃദ്ധനായ ഫണിഭൂഷന് കിട്ടിയ ‘സൗഭാഗ്യ’മാണ് യതീന്ദ്രനാഥ് ബാനർജിയെ തൂക്കിലേറ്റാനുള്ള കോടതി ഉത്തരവ്. അവസരം പാഴാക്കാതെ അയാൾ ഗവണ്മെന്റിനോട് വിലപേശി തന്റെ ഇരുപത്തിരണ്ടുകാരിയായ മകൾ ചേതനയ്ക്ക് ആരാച്ചാരായി നിയമനോത്തരവ് കരസ്ഥമാക്കുന്നു. വധശിക്ഷ നടപ്പാകുന്നതുവരെ ആരാച്ചാർക്ക് മാധ്യമങ്ങളിൽ വിലയുണ്ടെന്ന് മനസ്സിലാക്കുന്ന അയാള്‍ തൻ്റെയും മകളുടെയും സമയം അവർക്ക് വീതിച്ചു നൽകി കച്ചവടം നടത്തുന്നു. പേര്…
-
₹550 Original price was: ₹550.₹530Current price is: ₹530.
Kanthamalacharitham – Chapter 3 – Yudhakantam അറോലക്ഷേത്രത്തിനകത്തെ ഇരുട്ടുമുറിയുടെ മദ്ധ്യത്തിലുള്ള ടാങ്കിനുള്ളിൽ അയ്യനാർമണി തിളങ്ങാൻ തുടങ്ങി. പച്ചയിൽനിന്നും കല്ലിന്റെ നിറം സാവധാനം നീലയിലേക്ക് മാറി. അപ്പോൾ അറയുടെ മൂലയിൽ സ്ഥിതിചെയ്യുന്ന ‘നച്ചിത്തിരവിഴി’യും നീലനിറത്തിൽ വെട്ടിത്തിളങ്ങാനാരംഭിച്ചു. പ്രപഞ്ചത്തിലെ നിറങ്ങളത്രയും നീലയിലേക്ക് സന്നിവേശിപ്പിച്ച് അയ്യനാർ മണിയുടെ തിളക്കം പതിയെപ്പതിയെ അനന്തവിഹായസ്സിലേക്ക് പടർന്നു. ഐതിഹ്യവും ചരിത്രവും വിശ്വാസവും കെട്ടുകഥകളും ഇടകലരുന്ന മിസ്റ്റിക് ത്രില്ലർ ട്രിലജി കാന്തമലചരിതത്തിലെ അവസാന പുസ്തകം.
-
₹199 Original price was: ₹199.₹179Current price is: ₹179.
Willys | വില്ലീസ് ഡിസംബറിലെ മഞ്ഞുകനത്തൊരു രാത്രി. അന്നാണ് അവർ അഞ്ചുപേർ ആ കാട് കയറാൻ തീരുമാനിച്ചത്. ഒരു കൊലപാതകത്തിന് ശേഷം ഒളിവിൽ പോകാനുള്ള ശ്രമത്തിലായിരുന്നു അവർ. എന്നാൽ വഴിമദ്ധ്യേ അവരെ കാത്ത് ഏകാന്തനായി ഒരു വില്ലീസ് ജീപ്പ് കിടപ്പുണ്ടായിരുന്നു. അവരുടെ പ്രതീക്ഷകൾക്ക് അപ്പുറമായിരുന്നു പിന്നീട് അവിടെ നടന്ന ഓരോ സംഭവങ്ങളും. അവരുടെ ജീവിതം തന്നെ ആ വില്ലീസ് മാറ്റിമറിച്ചു.ഒരു ത്രില്ലർ സിനിമ പോലെ ആസ്വദിക്കാനാവുന്ന നോവൽ.
-
₹350 Original price was: ₹350.₹320Current price is: ₹320.
Hafis – Ananthathayude Mudranam | ഹാഫിസ്- അനന്തതയുടെ മുദ്രണം രചനയുടെ ലാളിത്യവും ദർശനത്തിന്റെ ഗരിമയും സംഗീതത്തിന്റെ മാധുരിയും ചേർന്ന ഹാഫിസ് കൃതികൾ നൂറ്റാണ്ടുകളായി അനേകം രാജ്യങ്ങളിലെ സഹൃദയരെ വശീകരിച്ചു കൊണ്ടിരിക്കുന്നു. കാലത്തിനും ദേശത്തിനും അതീതമായ ആത്മീയാനുഭവങ്ങളെയും പ്രണയത്തിന്റെ സൂക്ഷ്മതകളെയും കാവ്യാത്മകമായി ആവിഷ്കരിക്കുന്ന ഈ കൃതി, മനുഷ്യാത്മാവിന്റെ അനന്തതയിലേക്കുള്ള യാത്രയാണ്.
-
₹320 Original price was: ₹320.₹300Current price is: ₹300.
Kanthamala Charitham Part 1 – Akhinathante Nidhi ഭൗതിക ജീവിതത്തിന്റെ കാമനകളും അധികാരത്തിന്റെ ആസക്തിയും ആത്മീയതയുടെ ഔന്നിത്യവും എല്ലാം ഉള്‍ക്കൊള്ളുന്ന അനവധി കഥാപാത്രങ്ങള്‍ ഇതില്‍ തിളങ്ങി നില്ക്കുന്നു.
-
₹350 Original price was: ₹350.₹300Current price is: ₹300.
പരകായം | Parakayam നോവിക്കുന്നവനറിയില്ല നൊന്തവന്റെ നോവും നഷ്ടവും. തന്റെ പ്രണയിനിയായ നീനയെ ക്രൂരമായ കൊലപാതകത്തിന് ഇരയാക്കിയ കൊലയാളിയെ തേടി ഇറങ്ങിത്തിരിക്കുന്ന ഡോക്ടർ ദർശന്റെ കഥയാണ് ‘പരകായം’. ഒരു സർപ്രൈസിനായി നേരത്തെ വീട്ടിലെത്തിയ ദർശനെ കാത്തിരുന്നത് ഇരുൾ ഘനീഭവിച്ച തെരുവും, മരക്കസേരയിൽ ബന്ദിയാക്കപ്പെട്ട്, പ്രാണനകലുന്ന നീനയുമായിരുന്നു. ഈ കാഴ്ചയിൽ മരവിച്ചു നിന്ന ദർശന്റെ തലയിൽ വീണ പ്രഹരം അവന്റെ ജീവിതത്തെ ഇരുളിലേക്ക് തള്ളിവിട്ടു. കൊലപാതകങ്ങൾ തുടരവേ, തന്നെ അഴലിന്റെ ആഴക്കയങ്ങളിലേക്ക് തള്ളിവിട്ട ആ ഭ്രാന്തനെ തേടി ദർശനും,…
-
₹220 Original price was: ₹220.₹199Current price is: ₹199.
Lilly Pookkalude Ormakku (ലില്ലിപ്പൂക്കളുടെ ഓർമ്മയ്ക്ക്) പല തരത്തിലുള്ള വാത്മീകങ്ങൾ തീർത്ത്, അതിനുള്ളിൽ ഒളിച്ചിരിക്കുന്ന—ഒരിക്കലും പഠിച്ചുതീരാത്ത—‘മനുഷ്യൻ’ എന്ന ജന്തുലോകസമസ്യയെ ലളിതമായ രീതിയിൽ അവതരിപ്പിക്കുന്ന കഥാസമാഹാരമാണ് ലില്ലിപ്പൂക്കളുടെ ഓർമ്മയ്ക്ക്. ഹൃദയസ്പർശിയായ തേങ്ങലുകളും ഗദ്ഗദങ്ങളും, നിഷ്കളങ്കമായ ചോദ്യങ്ങളും, അലഞ്ഞു നടക്കുന്ന നാടോടിയുടെ താത്വികപരിവേഷം ചാർത്തപ്പെടാത്ത ചിന്തകളും—അവയുടെ പൂരണങ്ങളും ഒത്തുതീർപ്പുകളും—അറിവിന്റെയും വെളിച്ചത്തിന്റെയും മേഖലകളിലേക്കുള്ള പ്രയാണങ്ങളും, ലിംഗസമത്വത്തിന്റെ അനിവാര്യതകളും ഈ കഥകളിൽ തെളിയുന്നു. മനുഷ്യബന്ധങ്ങളുടെയും സാമൂഹികബോധത്തിന്റെയും സൂക്ഷ്മതകൾ സ്പർശിക്കുന്ന പതിമൂന്ന് ചെറുകഥകളുടെ ആവിഷ്കാരം—വായനക്കാരനെ ചിന്തയിലേക്കും കരുണയിലേക്കും നയിക്കുന്ന ഒരു സുതാര്യമായ വായനാനുഭവം.