Parakayam | പരകായം
- Estimated Delivery : Up to 4 business days
- Free Shipping : On all orders over ₹1000
പരകായം | Parakayam
നോവിക്കുന്നവനറിയില്ല നൊന്തവന്റെ നോവും നഷ്ടവും.
തന്റെ പ്രണയിനിയായ നീനയെ ക്രൂരമായ കൊലപാതകത്തിന് ഇരയാക്കിയ കൊലയാളിയെ തേടി ഇറങ്ങിത്തിരിക്കുന്ന ഡോക്ടർ ദർശന്റെ കഥയാണ് ‘പരകായം’.
ഒരു സർപ്രൈസിനായി നേരത്തെ വീട്ടിലെത്തിയ ദർശനെ കാത്തിരുന്നത് ഇരുൾ ഘനീഭവിച്ച തെരുവും, മരക്കസേരയിൽ ബന്ദിയാക്കപ്പെട്ട്, പ്രാണനകലുന്ന നീനയുമായിരുന്നു. ഈ കാഴ്ചയിൽ മരവിച്ചു നിന്ന ദർശന്റെ തലയിൽ വീണ പ്രഹരം അവന്റെ ജീവിതത്തെ ഇരുളിലേക്ക് തള്ളിവിട്ടു.
കൊലപാതകങ്ങൾ തുടരവേ, തന്നെ അഴലിന്റെ ആഴക്കയങ്ങളിലേക്ക് തള്ളിവിട്ട ആ ഭ്രാന്തനെ തേടി ദർശനും, സഹോദരൻ അരുണും, സുഹൃത്ത് മാത്യൂസും അന്വേഷണം തുടങ്ങുന്നു.
സൈക്കോളജിസ്റ്റ് കൂടെയായ ദർശൻ, കൊലയാളിയെ കണ്ടെത്താനായി അവന്റെ മനോനിലയിലേക്ക് ഒരു പരകായപ്രവേശം നടത്താൻ നിർബന്ധിതനാകുന്നു.
| Author | Muhammed Asif |
|---|---|
| Language | Malayalam |
| Pages | 227 |













Reviews
There are no reviews yet.