-
₹250 Original price was: ₹250.₹245Current price is: ₹245.
കോഫി ഹൗസ്, ഒരു ക്രിസ്മസ് രാവിൽ നടന്ന കൂട്ടക്കൊലയുടെ ദുരൂഹത തേടിയുള്ള എസ്തറിൻ്റെ ഞെട്ടിക്കുന്ന അന്വേഷണ കഥയാണ്. വധശിക്ഷ കാത്തുകിടക്കുന്ന ബെഞ്ചമിൻ തന്നെയാണോ യഥാർത്ഥ കുറ്റവാളി? അവസാന പേജുവരെ വായനക്കാരെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന അവിസ്മരണീയമായ ഒരു നോവൽ.
COFFEE HOUSE, a truly gripping Malayalam thriller, follows Esther’s dangerous investigation into a years-old Christmas night massacre. Is the convicted culprit, Benjamin, truly the killer? This novel will keep you guessing until the final, shocking revelation.
-
₹330 Original price was: ₹330.₹325Current price is: ₹325.
കോട്ടയം പോലീസ് മേധാവിയുടെ ഔദ്യോഗിക ഇമെയിലിൽ എത്തിയ ദൃശ്യങ്ങളിൽ തുടങ്ങുന്ന ഹൈഡ്രേഞ്ചിയ ഒരു വിഭിന്ന കുറ്റാന്വേഷണ നോവലാണ്. പിങ്ക് ഹൈഡ്രേഞ്ചിയപ്പൂക്കൾ കൊലയാളിയുടെ ഞെട്ടിക്കുന്ന ഒപ്പായി മാറുമ്പോൾ, ഉദ്വേഗവും സസ്‌പെൻസും കാത്തുസൂക്ഷിക്കുന്ന ഒരു നോവൽ.
-
₹300 Original price was: ₹300.₹270Current price is: ₹270.
തികച്ചും പ്രതികൂലമായ ചുറ്റുപാടുകളില്‍ വളര്‍ന്ന നിര്‍ദ്ധനനും നിരാലംബനുമായ ഒരു ബാലന് ജീവിതപ്പടവുകള്‍ കയറാനായത് നിരന്തരോത്സാഹത്തോടൊപ്പം ജീവിതമൂല്യങ്ങള്‍ മുറുകെപ്പിടിച്ചതുകൊണ്ടാണ്. അമ്മയുടെ വാക്കനുസരിച്ച് കരപിടിച്ചപ്പോള്‍ ബാബു തന്റെ പിന്‍ഗാമികള്‍ക്കുവേണ്ടി വെള്ളത്തിലേക്കു തള്ളിവിട്ട ചങ്ങാടമാണ് ഈ ഓര്‍മ്മപ്പുസ്തകമെന്നു പറയാം. ചുറ്റിലും നിന്ന് ലഭിച്ച അവജ്ഞയും അവഹേളനങ്ങളും അവഗണനകളും അവിശ്വസനീയമാംവിധം മറികടന്നതിന്റെ ജീവിതരേഖയാണ് ഈ പുസ്തകം. -അഷ്ടമൂര്‍ത്തി ആഞ്ഞുകൊത്തുന്ന അനുഭവങ്ങളുടെ പുസ്തകം
-
₹299 Original price was: ₹299.₹290Current price is: ₹290.
ORANJUTHOTTATHILE ADITHI | ഓറഞ്ചു തോട്ടത്തിലെ അതിഥി ക്രൈംത്രില്ലര്‍ നോവലുകളുടെ പതിവു രസക്കൂട്ടുകള്‍ക്കപ്പുറം ഡൊമസ്റ്റിക് ത്രില്ലര്‍ ജോണറിലെ പുത്തന്‍ പരീക്ഷണം. ഒരു പെര്‍ഫക്ട് മര്‍ഡറിന്റെ തയ്യാറെടുപ്പും നിര്‍വ്വഹണവുമാണ് ഈ നോവലിന്റെ കഥാഗതി നിര്‍ണ്ണയിക്കുന്നത്. പരമ്പരാഗത ത്രില്ലര്‍ സാഹിത്യത്തിന്റെ പൊടിപ്പുംതൊങ്ങലുകളും വെട്ടിമാറ്റി ചടുലമായ ഭാഷയില്‍ പുതിയകാല മനുഷ്യവിഹ്വലതകളെ ഉദ്വേഗജനകമായി അവതരിപ്പിക്കുന്ന ലാജോ ജോസിന്റെ നോവല്‍.
-
₹250 Original price was: ₹250.₹239Current price is: ₹239.
REST IN PEACE | റെസ്‌റ്റ് ഇൻ പീസ് മലയാള മിസ്റ്ററി ത്രില്ലർ വിഭാഗത്തിലെ ഏറ്റവും വ്യത്യസ്തമായ പശ്ചാത്തലമുള്ള നോവലാണ് ഇത്. ‘റെസ്റ്റ് ഇൻ പീസ്’ എന്ന പേര് അന്വർത്ഥമാക്കുന്നതുപോലെ, ഈ ആഡംബര വൃദ്ധസദനത്തിൽ ശാന്തമായ ഒരു വിശ്രമം പ്രതീക്ഷിച്ചാണ് അന്തേവാസികൾ എത്തുന്നത്. എന്നാൽ, ആഡംബരത്തിൻ്റെ മറവിൽ ഇവിടെ നടക്കുന്നത് ഭീകരമായ കൊലപാതകങ്ങളാണ്. ഒരു ലക്ഷ്വറി വൃദ്ധസദനത്തിൽ നടക്കുന്ന തുടർച്ചയായ കൊലപാതകങ്ങളുടെ രഹസ്യം അന്വേഷിച്ച്, അവിടുത്തെ അന്തേവാസികൾ തന്നെ നടത്തുന്ന അന്വേഷണമാണ് ഇതിനകത്ത് പറഞ്ഞിരിക്കുന്നത്. ആരാണ് ഈ…
-
₹350 Original price was: ₹350.₹333Current price is: ₹333.
കോവിലന്റെയും നന്തനാരുടെയും പാറപ്പുറത്തിന്റെയും തിളങ്ങുന്ന പാരമ്പര്യത്തില്‍ പട്ടാളക്കഥകള്‍ക്കിതാ പ്രകാശമാനമായ ഒരു പെണ്‍ഭാഷ്യം. ഹിമാലയത്തിന്റെ നിഗൂഢവും അപ്രാപ്യവുമായ പര്‍വ്വതനിരകളിലൂടെ പര്‍വ്വതാരോഹകയായ ഒരു പട്ടാളക്കാരി തേടിപ്പോവുകയാണ്. ഹിമവാതങ്ങളുടെ ചുഴിച്ചുറ്റലില്‍ എന്നോ മറഞ്ഞുപോയ പ്രിയപ്പെട്ട ഒരാള്‍ക്കുവേണ്ടിയുള്ള അന്വേഷണം. സമാന്തരമായി ശരീരത്തിന്റെയും ആത്മാവിന്റെയും അന്വേഷണങ്ങളുമുണ്ട്. കൊടുംശൈത്യത്തെ മഞ്ഞുപോലെ ഉരുക്കുന്ന പ്രണയമുണ്ട്. ബുദ്ധിസത്തിന്റെ സുഗന്ധവും ടിബറ്റന്‍ അഭയാര്‍ത്ഥിത്വത്തിന്റെ സങ്കടങ്ങളുമുണ്ട്. അനവധി അടരുകളില്‍ പടര്‍ന്നുകിടക്കുന്ന ആഖ്യാനം. ചരിത്രവും മിത്തുകളും അന്വേഷണവും കാത്തിരിപ്പും സാഹസികതയും മനുഷ്യബന്ധങ്ങളുടെ തീര്‍പ്പില്ലായ്മകളും ഒന്നുചേര്‍ന്ന് ഒരു പ്രവാഹമായി തീരുന്ന ഈ നോവല്‍ അസാധാരണമായ…
End of content
End of content