90’S Kid
- Estimated Delivery : Up to 4 business days
- Free Shipping : On all orders over ₹1000
90’S Kid
90’S KID റീസ് തോമസ് ഈ പുസ്തകത്തിലൂടെ സഞ്ചരിച്ച് കഴിഞ്ഞാൽ ഒരു കാലഘട്ടമിങ്ങനെ നിറഞ്ഞ് നിൽക്കുന്നത് കാണാം. അതിൽ യാത്രകളുണ്ട്, റീസ് കണ്ടുമുട്ടിയ മനുഷ്യരെക്കുറിച്ചുള്ള ഓർമ്മകളുണ്ട്. അതിൽത്തന്നെ ചില പ്രത്യേക മനുഷ്യരെക്കുറിച്ച് റീസെഴുതി യത് ഇപ്പോഴും എൻ്റെ മനസ്സിൽക്കൂടി ഓടിക്കൊണ്ടിരിക്കുന്നു. അങ്ങനെയുള്ള മനുഷ്യരോട് നമുക്കും മാനസികമായ ഒരടുപ്പം അനുഭവപ്പെട്ടുപോകും. നമ്മളെ ഒരേസമയം ചിരിപ്പിക്കുവാനും, നൊമ്പരപ്പെടുത്തുവാനും, ചിന്തിപ്പിക്കുവാനും സാധിക്കുന്ന വിഷയങ്ങൾ ഈ പേജുകളിൽ അടങ്ങിയിരിക്കുന്നു. വളരെ കൗതു കകരമായ വസ്തുതകളും എല്ലാവരുടെയും ജീവിതത്തിലുണ്ടാ കാവുന്ന ചെറിയ കാര്യങ്ങളുടെ രസകരമായ വിവരണങ്ങളും ഒക്കെയാണ് ഈ പുസ്തകത്തിൻ്റെ ഏറ്റവും വലിയ പ്രത്യേകത. ആരേയും വേദനിപ്പിക്കാത്ത അനുഭവങ്ങളുടെയും നഷ്ടമായ സൗഹൃദങ്ങളുടെയും സുന്ദരമായ ഓർമ്മകളുടെയുമൊക്കെ സുഖമുള്ള നിഷ്കളങ്കതയാർന്ന ഹൃദ്യമായ എഴുത്താണ് റീസിന്റേത്.
| Author | Reese Thomas |
|---|---|
| Language | Malayalam |
| Pages | 184 |
| Publisher | Mankind |







Prasanth Kookal –
ഓർമ്മകളിലൂടെ ഒരു മനോഹര യാത്ര
ഓർമ്മകളെയും മനുഷ്യരെയും യാത്രകളെയും സ്നേഹിക്കുന്നവർക്ക് തീർച്ചയായും വായിക്കാവുന്ന ഒരു പുസ്തകമാണ് 90’S KID.
റീസ് തോമസ് ഈ പുസ്തകത്തിലൂടെ നമ്മളെ ഒരു കാലഘട്ടത്തിലേക്കും ഒരുപാട് മനുഷ്യരിലേക്കും കൂട്ടിക്കൊണ്ടുപോകുന്നു. യാത്രകളും, കണ്ടുമുട്ടിയ ആളുകളും, നഷ്ടപ്പെട്ട സൗഹൃദങ്ങളും, മനസ്സിൽ തങ്ങി നിൽക്കുന്ന ഓർമ്മകളുമെല്ലാം വളരെ നിഷ്കളങ്കമായും ഹൃദ്യമായും അദ്ദേഹം അവതരിപ്പിക്കുന്നു.
വായനയെ സ്നേഹിക്കുന്ന ഏവർക്കും ഹൃദയത്തോട് ചേർത്തുവയ്ക്കാൻ കഴിയുന്ന ഒരു പുസ്തകമാണ് 90’S KID.