Showing 1–16 of 70 results

  • 1987 KATHAL COFFEE | 1987 കാതൽ കോഫി

    0 out of 5
    Original price was: ₹199.Current price is: ₹189.

    1987 KATHAL COFFEE | 1987 കാതൽ കോഫി സിനിമയെ ശ്വാസംപോലെ കണ്ട ചില ജീവിതങ്ങൾ. അവരിൽ വെള്ളിവെളിച്ചത്തിലേക്ക് വന്നവരും വീണുപോയവരുമുണ്ട്. തിരുവനന്തപുരത്തിൻ്റെ മലയാള സിനിമാലോകം! ആ ലോകത്തെത്തി സിനിമാക്കാരുടെ കുശിനിക്കാരനാവാൻ ആഗ്രഹിച്ച മണിസ്വാമിയുടെ പാളയത്തെ മണീസ് കഫെയിൽ ഇരുന്നായിരുന്നു ശങ്കറും ലൂയിസും സിനിമയെ സ്വപ്‌നം കണ്ടത്. അവിടെവെച്ചാണ് ശങ്കർ വസിഷ്‌ഠലക്ഷ്മിയെ കണ്ടുമുട്ടുന്നത്. ചിലങ്കമണികളുടെ നേർത്ത മന്ത്രത്താൽ പിണഞ്ഞ അവരുടെ സ്നേഹത്തിൻ്റെ ഇഴയടുപ്പം, ഒന്നു തൊട്ടാൽ തളിർക്കുന്ന സിനിമാസ്വപ്നങ്ങളുടെ മധുരവും നോവുമാണ് 1987 കാതൽ കോഫി

  • 90’S Kid

    5.00 out of 5
    Original price was: ₹299.Current price is: ₹269.

    90’S Kid 90’S KID റീസ് തോമസ് ഈ പുസ്‌തകത്തിലൂടെ സഞ്ചരിച്ച് കഴിഞ്ഞാൽ ഒരു കാലഘട്ടമിങ്ങനെ നിറഞ്ഞ് നിൽക്കുന്നത് കാണാം. അതിൽ യാത്രകളുണ്ട്, റീസ് കണ്ടുമുട്ടിയ മനുഷ്യരെക്കുറിച്ചുള്ള ഓർമ്മകളുണ്ട്. അതിൽത്തന്നെ ചില പ്രത്യേക മനുഷ്യരെക്കുറിച്ച് റീസെഴുതി യത് ഇപ്പോഴും എൻ്റെ മനസ്സിൽക്കൂടി ഓടിക്കൊണ്ടിരിക്കുന്നു. അങ്ങനെയുള്ള മനുഷ്യരോട് നമുക്കും മാനസികമായ ഒരടുപ്പം അനുഭവപ്പെട്ടുപോകും. നമ്മളെ ഒരേസമയം ചിരിപ്പിക്കുവാനും, നൊമ്പരപ്പെടുത്തുവാനും, ചിന്തിപ്പിക്കുവാനും സാധിക്കുന്ന വിഷയങ്ങൾ ഈ പേജുകളിൽ അടങ്ങിയിരിക്കുന്നു. വളരെ കൗതു കകരമായ വസ്തുതകളും എല്ലാവരുടെയും ജീവിതത്തിലുണ്ടാ കാവുന്ന ചെറിയ…

  • Aalinganangalariyathe | ആലിംഗനങ്ങളറിയാതെ

    0 out of 5
    Original price was: ₹199.Current price is: ₹179.

    Aalinganangalariyathe | ആലിംഗനങ്ങളറിയാതെ മനുഷ്യരുടെ അകം തേടുന്ന കണ്ണാണ് സബിതയ്ക്ക് ഓരോ കഥയും. പാതാളത്തോളം നീണ്ടു പോകുന്ന മനുഷ്യരുടെ ഏകാന്തതയിൽ, ഖനിയിലെ കാറ്റ് പോലെ കല്ലിച്ച നിസ്സഹായതയിൽ, മാറി മറിയുന്ന സ്നേഹ നിരാസങ്ങളിൽ ഒക്കെ ഒരു അദൃശ്യ സാന്നിദ്ധ്യം പോലെ ഈ കഥകൾ തങ്ങളുടെ വേരുകൾ കണ്ടെത്തുന്നു. ഘടികാരങ്ങൾക്ക് പിടികൊടുക്കാത്ത പ്രേമ നദികൾക്കും, പിന്നെയും പിന്നെയും ഇഴപിരിഞ്ഞു പോകുന്ന ആസക്തികളുടെ അടിപടവുകൾക്കും കുറുകെയാണ് ഈ കഥകളുടെ പോക്ക്. മനുഷ്യരെ, അവരുടെ ഉൾതാപത്തെ, മനുഷ്യവംശം സംവഹിക്കുന്ന അങ്ങേയറ്റം ഫ്ളൂയിഡായ…

  • Abhi Anu Anandham | അഭി അനു ആനന്ദം

    0 out of 5
    Original price was: ₹280.Current price is: ₹250.

    Abhi Anu Anandham | അഭി അനു ആനന്ദം ഒരു കഥാകാരി ഒരു സിനിമ സംവിധായകനോട് കഥ പറയാനെത്തുന്നതോടെയാണ് ഈ നോവൽ ആരംഭിക്കുന്നത്.ആനന്ദ് എന്ന ചെറുപ്പക്കാരന്റെ പ്ലസ് ടു കാലവും കോളേജ് ജീവിതവും പശ്ചാത്തലമാക്കി, അവന്റെ ജീവിതത്തിലെ രണ്ട് പ്രണയങ്ങളെയാണ് ആ കഥ അവതരിപ്പിക്കുന്നത്. പ്രണയം, സൗഹൃദം, തമാശ—എല്ലാം നിറഞ്ഞ ഒരു ലളിതകഥയെന്ന് തോന്നുമ്പോഴും, കഥയ്ക്ക് പുറത്തുള്ള ലോകം നിഗൂഢതകളാൽ നിറഞ്ഞതാണ്.തീർത്തും സിനിമാറ്റിക് ആയ ആഖ്യാനത്തിലൂടെ അഭി അനു ആനന്ദം ആ നിഗൂഢതകളുടെ ചുരുളുകൾ പതിയെ അഴിച്ചുവിടുന്നു….

  • Adhrishya Murivukal | അദൃശ്യ മുറിവുകൾ

    0 out of 5
    Original price was: ₹320.Current price is: ₹299.

    Adhrishya Murivukal | അദൃശ്യ മുറിവുകൾ “അദൃശ്യമുറിവുകൾ മരണങ്ങളും അതിൻ്റെ അന്വേഷണവും അടങ്ങിയ ഒരു നോവൽ എന്നതിലുപരി ചരിത്രത്തെ അന്വേഷിച്ചുകണ്ടെത്തുന്ന ഒരു രേഖയുമാകുന്നു,” എന്ന് ശ്രീപാർവതി അഭിപ്രായപ്പെട്ട ഈ പുസ്തകം, വായനക്കാരെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന ഒരു സൈക്കോളജിക്കൽ ത്രില്ലറാണ്. ഇടുക്കിയിലെ പുലിയൻമല എന്ന മലയോരഗ്രാമത്തിൽ അടുത്തടുത്തായി നടക്കുന്ന ഏഴ് ആത്മഹത്യകളും, അതിനു പിന്നിലെ ദുരൂഹതകളുടെ ചുരുളഴിക്കാൻ ഇറങ്ങി പുറപ്പെടുന്ന കട്ടപ്പന സ്റ്റേഷനിലെ രണ്ട് പോലീസുകാരുടെയും കഥയാണിത്. Crime investigation, myths, fantasy തുടങ്ങിയ വിഷയങ്ങൾ ഇഷ്ടപ്പെടുന്നവർക്ക്…

  • AGARTHA | അഗർത്ത

    0 out of 5
    Original price was: ₹320.Current price is: ₹288.

    AGARTHA | അഗർത്ത സൂഫിയായും അഘോരിയായും ഹിമാലയ സാനുക്കളിലൂടെ ആത്മാംശം തേടി അലഞ്ഞ നൂറുൽ മുനീറുൽ പൂർണ്ണാനന്ദയുടെ ആത്മീയ യാത്ര തുടരുകയാണ് അഗർത്ത. സധൈര്യമായ തുറന്നുപറച്ചിലുകളിലൂടെ വായനക്കാരുടെ നെഞ്ചിടിപ്പ് കൂട്ടുന്ന ഒരു മുസ്ലിം സത്യാന്വേഷിയുടെ കഥയാണ് ഈ നോവൽ.അന്വേഷണത്തിന്റെയും അനുഭവത്തിന്റെയും വഴികളിലൂടെ ആത്മശാന്തിയിലേക്കുള്ള മനുഷ്യന്റെ പ്രയാണം ഹൃദയസ്പർശിയായി ഈ കൃതി അവതരിപ്പിക്കുന്നു. ഇതുവരെ അനുഭവിച്ചറിഞ്ഞിട്ടില്ലാത്ത ആത്മസമാധാനത്തോടെ മാത്രമേ ഈ പുസ്തകം വായിച്ചു തീർക്കാൻ സാധിക്കൂ—അത്രമേൽ ആഴമേറിയ ഒരു ആത്മീയാനുഭവമാണ് അഗർത്ത.

  • Agninakshathram | അഗ്നിനക്ഷത്രം

    0 out of 5
    Original price was: ₹350.Current price is: ₹330.

    Agninakshathram | അഗ്നിനക്ഷത്രം ഭയത്തിൻ്റെ മനഃശാസ്ത്രവും സാമൂഹിക തിന്മകളും ആഴത്തിൽ പരിശോധിക്കുന്ന ഒരു തീവ്രമായ നോവലാണ് ഇത്. ഭയം ഒരു മനുഷ്യനെ എങ്ങനെ ദുർബലനാക്കുന്നു എന്നും, ഭയമില്ലെന്ന് പറയുന്ന ഏതൊരാളും ഒരിക്കലെങ്കിലും ഇരുട്ടിനെ ഭയന്നൊരു നിമിഷമുണ്ടാകും എന്നും നോവൽ ഓർമ്മിപ്പിക്കുന്നു. അത്തരത്തിൽ ഭയം നിറച്ച നിരവധി സാഹചര്യങ്ങൾ നിറഞ്ഞ ഇന്നത്തെ കാലത്ത്, അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും പേരിൽ നരബലിയും സമാധിയും വരെ എത്തിനിൽക്കുന്ന ഒരു സമൂഹത്തിൻ്റെ കാണാച്ചരടുകൾ തേടി ഒരു യാത്രയാണ് ഈ നോവൽ. സമൂഹത്തിൽ മറഞ്ഞിരിക്കുന്ന ഇരുണ്ട…

  • Aislin | ഐസ്ലിൻ

    0 out of 5
    Original price was: ₹150.Current price is: ₹140.

    സ്വപ്നങ്ങൾക്കും യാഥാർത്ഥ്യത്തിനും നടുവിൽ ഒഴുകി നടക്കുന്ന ഭ്രാന്തൻ ചിന്തകളുടെ ലോകമാണ് ഐസ്ലിൻ. മലയാള സാഹിത്യത്തിന് അത്രകണ്ട് സുപരിചിതമല്ലാത്ത മാജിക്കൽ റിയലിസത്തിൽ ഊന്നിയ ഈ നോവൽ നിങ്ങൾക്ക് മുന്നിൽ പുതിയൊരു ലോകം തുറന്നു തരുന്നു.

  • Albatros | ആൽബട്രോസ്

    0 out of 5
    Original price was: ₹280.Current price is: ₹249.

    Albatros | ആൽബട്രോസ് സൗഹൃദത്തിന്റെ മനോഹരമായ പുഞ്ചിരിയിൽ നിന്ന് ആരംഭിച്ച്, തീവ്രമായ പ്രണയമായി രൂപാന്തരപ്പെടുന്ന ഹൃദയബന്ധങ്ങളുടെ കഥയാണ് ‘ആൽബട്രോസ്’ എന്ന ഈ നോവൽ. കൈകൾ കോർത്തു പിടിക്കുമ്പോഴും, തണൽ നൽകുന്ന വൃക്ഷങ്ങൾക്കിടയിലും, ഓളം തട്ടുന്ന നദീതീരങ്ങളിലും സാക്ഷ്യം വഹിച്ച ആഴമേറിയ ഈ പ്രണയജ്വാല സൂര്യന്റെ അഗ്നിയെപ്പോലും തോൽപ്പിക്കാൻ കഴിയുംവിധം ശക്തമാണ്. “ഒരിക്കലും തനിച്ചാക്കില്ല” എന്ന വാഗ്ദാനത്തിൽ ദൃഢമായി വിശ്വസിക്കുകയും, പ്രണയമെന്ന തീയിൽ അതിന്റെ ആഴം മനസ്സിലാക്കാതെ സ്നേഹിച്ചു പോവുകയും ചെയ്യുന്ന രണ്ട് ആത്മാക്കളുടെ വൈകാരിക യാത്രയാണിത്. സൗഹൃദത്തിന്റെയും…

  • Anuraga Lolagathri | അനുരാഗ ലോലഗാത്രി

    0 out of 5
    Original price was: ₹320.Current price is: ₹290.

    Anuraga Lolagathri | അനുരാഗ ലോലഗാത്രി ഓരോ യാത്രയും വ്യത്യസ്തമാണ്. ചിലത് ജീവിതത്തിൽ നിന്ന്, ചിലത് ജീവിതത്തിലേയ്ക്ക്. കോളേജ് പഠനകാലത്തെ ട്രെയിൻ യാത്രയിൽ തന്റെ സഹയാത്രികനോട് തോന്നിയ പ്രണയത്തിന്റെ തുടർച്ചയെന്നോണം മതവും ഭാഷയും സംസ്കാരവും താണ്ടി ഒരു നീണ്ട യാത്ര ചെയ്യുകയാണ് അനാമിക. അവളുടെ യാത്രയിലുടനീളം പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും സ്വപ്നങ്ങളുടെയും പ്രതീക്ഷകളുടെയും നിറങ്ങൾ മാറിമാറി വന്നണയുന്നു. തീർത്തുമൊരു സിനിമാറ്റിക് രീതിയിൽ അവതരിപ്പിച്ചിരിക്കുന്ന ആ യാത്രയിലേക്ക് നിങ്ങളെയും സ്വാഗതം ചെയ്യുന്നു.

  • ARDHA VIRAAMANGAL | അർദ്ധ വിരാമങ്ങൾ

    0 out of 5
    Original price was: ₹399.Current price is: ₹359.

    ARDHA VIRAAMANGAL | അർദ്ധ വിരാമങ്ങൾ ബാല്യകാല സുഹൃത്തിൻ്റെ മരണവാർത്ത അറിയുന്ന പത്രപ്രവർത്തകനായ ജോനാഥൻ അയാളുടെ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കാനായി യാത്ര തിരിക്കുന്നു. ആ യാത്ര സുഹൃത്തിൻ്റെ മരണ കാരണങ്ങളിലേക്ക് എന്നതു പോലെ അയാൾ മറക്കാനാഗ്രഹിച്ച അയാളുടെ ഇന്നലെകളിലേക്ക് കൂടിയാണ് അയാളെ കൊണ്ടു ചെന്നെത്തിക്കുന്നത്. തൻ്റെ ഉറ്റസുഹൃത്തായ കിരണിനൊപ്പം നടത്തുന്ന അന്വേഷണയാത്രയിൽ ജോനാഥൻ കണ്ടെത്തുന്നത് പരേതൻ്റെ ജീവിതത്തിലെ തങ്ങൾക്കറിയാത്ത സൗഹൃദവും പ്രണയവും വഞ്ചനയും നിസ്സഹായവസ്ഥയും രൗദ്രതയും നിറഞ്ഞ അയാളിലെ പല മുഖങ്ങളാണ്

  • Ashoka Colony | അശോക കോളനി

    0 out of 5
    Original price was: ₹320.Current price is: ₹305.

    Ashoka Colony | അശോക കോളനി ദശാബ്ദങ്ങൾക്ക് മുൻപ് നിരവധി പേർ താമസിച്ചിരുന്ന, മനോഹരമായ വീടുകൾ നിറഞ്ഞ, ഒരു ഗേറ്റഡ് കമ്മ്യൂണിറ്റിയായിരുന്നു അശോക കോളനി. കാലം കടന്നുപോയപ്പോൾ അതിനുള്ളിലെ പല വീടുകളും അനാഥമായി; എന്നാൽ ബാക്കിവന്ന വാതിലുകൾക്ക് പുറകിൽ ദുരൂഹമായ പല കഥകളും അടഞ്ഞുകിടന്നിരുന്നു. ജീവിതം നൽകിയ തിക്തം നിറഞ്ഞ നിമിഷങ്ങൾക്ക് താൽക്കാലികമായൊരു വിട നൽകുവാൻ പുറപ്പെട്ട സിദ്ധാർത്ഥും നിതയും എത്തിച്ചേർന്നത് അതേ അശോക കോളനിയിലായിരുന്നു. അവരെ അവിടേക്ക് ആദ്യം വരവേറ്റ ശാന്തത അധികം വൈകാതെ ഒരു…

  • Aviramam | അവിരാമം

    0 out of 5
    Original price was: ₹160.Current price is: ₹145.

    Aviramam | അവിരാമം ഭൂതകാലത്തിന്റെ മുള്ളുകളിൽ തട്ടി ചോരപൊടിഞ്ഞ്, ആ മുറിവുകൾ വൃണങ്ങളായി മാറിയവരെ—നമ്മൾ എല്ലാവരും തുല്യരാണ്.നിന്റെ ഭൂതകാലത്തെ ഞാൻ ഒറ്റുകൊടുക്കും, നിന്റെ വർത്തമാനത്തെ ഞാൻ നിശ്ചലമാക്കും, നിന്റെ ഭാവിയിൽ ഞാൻ പേമാരിയാകും—ഇതാണ് ഈ ലോകത്തിന്റെ നീതിശാസ്ത്രം. മനുഷ്യന്റെ ഉള്ളിൽ അടിഞ്ഞുകൂടുന്ന വേദനകളും പ്രതികാരങ്ങളും അതിജീവനവും അനാവരണം ചെയ്യുന്ന അവിരാമം, മനുഷ്യജന്മത്തിന്റെ നിസ്സാരതയും ക്രൂരതയും ഒരുപോലെ തുറന്നു കാട്ടുന്ന ശക്തമായ സാഹിത്യകൃതിയാണ്.നിശ്ശബ്ദതയും കലഹവും ചേർന്ന ഒരു അവിരാമ മനുഷ്യാനുഭവം.

  • BHRAMAPURAM | ബ്രഹ്മപുരം

    0 out of 5
    Original price was: ₹280.Current price is: ₹252.

    BHRAMAPURAM | ബ്രഹ്മപുരം നമുക്ക് എല്ലാവർക്കും അറിയാവുന്ന പുരണത്തിലെ ഒരു സന്ദർഭത്തെ എടുത്ത് തൻ്റേതായ രീതിയിൽ വ്യാഖ്യാനിക്കാൻ എഴുത്തുകാരൻ നടത്തുന്ന ശ്രമമാണ് ബ്രഹ്മപുരം. ദുർമന്ത്രവാദങ്ങൾ ചെയ്‌തു ഒരു ഗ്രാമത്തെ നശിപ്പിക്കാൻ ഒരുങ്ങുന്ന ഒരുവനെ തടയാൻ ശ്രമിക്കുന്ന സാധാരണക്കാരനായ മണിയന്റെ കഥ കൂടി പറയുന്നതാണ് ബ്രഹ്മപുരം

  • Bijilees | ബിജിലീസ്

    0 out of 5
    Original price was: ₹120.Current price is: ₹111.

    ശരത് യു.എസ് എഴുതിയ ‘ബിജിലീസ്’ ഒരു യുദ്ധഭൂമിയായി മാറിയ, പ്രേതങ്ങളുടെ താഴ്വര എന്നറിയപ്പെടുന്ന ഒരു ഗ്രാമത്തെക്കുറിച്ചുള്ള ദുരൂഹ നോവലാണ്. സമ്പദ്‌സമൃദ്ധിയുടെ ശേഷിപ്പുകൾ പേറുന്ന ഈ പ്രദേശം എങ്ങനെ നശിപ്പിക്കപ്പെട്ടു? ഇവിടെയെത്തിയവർ എന്തുകൊണ്ട് തിരിച്ചുപോയില്ല? ഭയത്തിന്റെയും ദുഃഖത്തിന്റെയും മിത്തുകളുടെയും ലോകത്തേക്ക് വായനക്കാരെ കൊണ്ടുപോകുന്ന ഒരു വായനാനുഭവം.

  • Celin | സെലിൻ

    0 out of 5
    Original price was: ₹280.Current price is: ₹265.

    Celin | സെലിൻ ക്രിമിനൽ സൈക്കോളജിസ്റ്റായ ഡേവിഡിൻ്റെ ജീവിതത്തിലെ യാദൃച്ഛികമായ ഒരു സംഭവത്തെ അടിസ്ഥാനമാക്കിയാണ് സെലിൻ എന്ന ഈ ക്രൈം നോവൽ ആരംഭിക്കുന്നത്. തൻ്റെ മുൻപിൽ വരുന്ന ഉത്തരമില്ലാത്ത എന്തിനെപ്പറ്റിയും അന്വേഷിച്ച് ഏതറ്റം വരെയും പോകുന്ന ഡേവിഡിന്റെ മുന്നിലേക്കാണ് സെലിൻ എന്ന യുവതിയും അവളുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസും എത്തുന്നത്. തുടർന്ന് അതൊരു കൊലപാതകക്കേസായി മാറുകയും, വീണ്ടുമത് ഒന്നിൽ നിന്നും രണ്ടു കൊലപാതകങ്ങളുടെ അന്വേഷണത്തിലേക്ക് എത്തുകയും ചെയ്യുന്നു. വായനക്കാരെ ആകാംക്ഷയുടെ പുതിയ തലങ്ങളിലേക്ക് കൊണ്ടുപോകുന്ന കഥാസന്ദർഭങ്ങളും അവിശ്വസനീയമായ…

End of content

End of content