Vikrithi Raman | വികൃതി രാമൻ
- Estimated Delivery : Up to 4 business days
- Free Shipping : On all orders over ₹1000
Vikrithi Raman | വികൃതി രാമൻ
നന്നേ ചെറുപ്പത്തിലാണ് വികൃതിരാമൻ മനയ്ക്കലെത്തിയത്. അച്ഛൻനമ്പൂതിരിയുടെ തോട്ടത്തിൽ ഒരു മരക്കൊമ്പിൽ അവനും അമ്മയും ഇരിക്കുകയായിരുന്നു. അച്ഛൻനമ്പൂതിരി അവനെ വാത്സല്യത്തോടെ എടുത്ത് വളർത്താൻ തീരുമാനിച്ചു. അവൻ്റെ കഴുത്തിൽ മിനുസമുള്ള ഒരു ചരടു കെട്ടി മനയ്ക്കലെ ഉണ്ണികളായ വാസുവിനും നീലാണ്ടനും അവൻ കൂട്ടായി. പിന്നെ നടന്നതെല്ലാം വികൃതിരാമൻ്റെ രസകരമായ കഥകളാണ്. ഒരു മനയ്ക്കലിന്റെ പശ്ചാത്തലത്തിൽ, മനുഷ്യനും മൃഗവും തമ്മിലുള്ള സ്നേഹബന്ധവും, കുട്ടികളുടെ നിഷ്കളങ്കമായ വികൃതികളും സാഹസികതകളും നിറഞ്ഞ ഈ കഥ വായനക്കാർക്ക് ഹൃദയസ്പർശിയായ ഒരു അനുഭവം സമ്മാനിക്കും.
| Author | P. Narendranath |
|---|---|
| Language | Malayalam |
| Pages | 52 |
| Publisher | DC Books |












Hanush –
വികൃതി രാമൻ – ഒരു മനോഹരമായ ഓർമ്മ
സ്കൂൾ കാലഘട്ടത്തിൽ ഞാൻ വായിച്ച പുസ്തകങ്ങളിൽ ഏറ്റവും പ്രിയപ്പെട്ട ഒന്നായിരുന്നു വികൃതി രാമൻ. എന്റെ മലയാളം സെക്കൻഡ് ആയിരുന്ന സമയത്ത് വായിച്ച ഈ പുസ്തകം, വർഷങ്ങൾക്കു ശേഷം വീണ്ടും വായിക്കണമെന്നൊരു ആഗ്രഹം തോന്നി. അങ്ങനെ ഈ പുസ്തകം തിരയുമ്പോഴാണ് Book and Brew ന്റെ സൈറ്റിൽ നിന്ന് ഇത് ലഭിച്ചത്.
ഓർഡർ ചെയ്യുന്നത് വളരെ എളുപ്പമായിരുന്നു. ഡെലിവറിയും വേഗത്തിലും സമയത്തും ലഭിച്ചു. വീണ്ടും ഈ പുസ്തകം വായിച്ചപ്പോൾ പഴയ സ്കൂൾകാല ഓർമ്മകളും ആ നൊസ്റ്റാൾജിക് അനുഭവവും മനസ്സിൽ നിറഞ്ഞു.
ഈ പുസ്തകം വീണ്ടും കൈയിലെത്തിക്കാൻ സഹായിച്ച Book and Brew-നോട് ഹൃദയം നിറഞ്ഞ നന്ദി. അതുപോലെ, ഈ മനോഹരമായ കൃതി സമ്മാനിച്ച എഴുത്തുകാരൻ പി. നരേന്ദ്രനാഥ് സാറിനും പ്രത്യേക നന്ദി.