₹399Original price was: ₹399.₹359Current price is: ₹359.
ETTAVUM PRIYAPPETTA NINNODU | ഏറ്റവും പ്രിയപ്പെട്ട നിന്നോട് Second Part of ETTAVUM PRIYAPPETTA ENNODU (ഏറ്റവും പ്രിയപ്പെട്ട എന്നോട്) വായനക്കാർ നെഞ്ചിലേറ്റിയ ഏറ്റവും പ്രിയപ്പെട്ട എന്നോടിൻ്റെ രണ്ടാം ഭാഗം സ്വയം സ്നേഹിക്കാൻ പഠിച്ച അതിഥിയെ കൊൽക്കത്ത നഗരം എങ്ങനെ സ്വീകരിച്ചു? സെൽഫ് ലവ് ഒരാളുടെ ജീവിതത്തെയും കാഴ്‌ചപ്പാടുകളെയും എത്രമാത്രം മാറ്റിമറിക്കുന്നു? ശരൺ തന്നെ വേണ്ടെന്നു വയ്ക്കാനുണ്ടായ, അവൾ അറിയേണ്ടെന്ന് തിരുമാനിച്ച ആ കാരണം അവളെ തേടിയെത്തിയിട്ടുണ്ടാകുമോ? ഏറ്റവും പ്രിയപ്പെട്ട എന്നോടിൽ നിങ്ങൾ വായിച്ചറിഞ്ഞ അതിഥി…
₹220Original price was: ₹220.₹199Current price is: ₹199.
Ezham Bhranthan | ഏഴാം ഭ്രാന്തൻ വിചിത്ര ഭാവനകളുടെ പായ്മരം കെട്ടിയ വഞ്ചിയാണ് ഈ പുസ്തകം. തുഴഞ്ഞു നാമെത്തുന്നത്, അടിമുടി പരിക്കേറ്റവരുടെ ഒരു തുരുത്തിലാണ്. ‘ഇതല്ല ജീവിതം.. ഇതല്ല ജീവിതം’ എന്ന വീണ്ടു വിചാരത്തിന്റെ മിന്നലേറ്റ് നീലിച്ചുപോയ മനുഷ്യരാണവർ. നാമണഞ്ഞ ജീവിതത്തിനും, നാം തിരഞ്ഞ ജീവിതത്തിനുമിടയിലുള്ള ദീർഘനിശ്വാസത്തിന്റെ ചുടുകാറ്റ് മീതെ വീശുന്നുണ്ട്. എന്നിട്ടും, ഇരുട്ടിപ്പിഴിഞ്ഞ വെളിച്ചം എന്നൊക്കെ പറയാറുമാറ്, പ്രസാദത്തിൻ്റെ ഒരു കനൽ വായനക്കാരനെ തേടിയെത്തുന്നു. ‘പോയിന്റ് ഓഫ് നോ റിട്ടേർണി‘ലല്ല ആരുമെന്ന് സാരം. കടൽ പിൻവാങ്ങി…
₹450Original price was: ₹450.₹405Current price is: ₹405.
ടി ഡി രാമകൃഷ്ണൻ്റെ ഫ്രാൻസിസ് ഇട്ടിക്കോര, ചരിത്രവും ശാസ്ത്രവും ഗണിതവും ഉൾപ്പെടെ ഏഴ് അടരുകളുള്ള സങ്കീർണ്ണവും വിപ്ലവകരവുമായ ഒരു നോവലാണ്. വായനക്കാരന് പുതിയൊരനുഭവതലം സമ്മാനിക്കുന്ന രചനാമാന്ത്രികതയുടെ കരുത്തുറ്റ ആഖ്യാനം.
₹220Original price was: ₹220.₹209Current price is: ₹209.
Friday Forensic Club | ഫ്രൈഡേ ഫോറൻസിക് ക്ലബ് ഡോ. രാജദ് ആർ എഴുതിയ, കുറ്റാന്വേഷണത്തിന്റെ ശാസ്ത്രീയതയിലേക്ക് വെളിച്ചം വീശുന്ന ‘ഫ്രൈഡേ ഫോറൻസിക് ക്ലബ്’ ഒരു ത്രില്ലർ വായനാനുഭവമാണ്. ഫൊറൻസിക് സർജൻ കൂടിയായ അരുൺ ബാലൻ ഐ.പി.എസ് എന്ന ഉദ്യോഗസ്ഥൻ അന്വേഷിച്ച മൂന്ന് പ്രധാന കേസുകളാണ് ഈ നോവലിന്റെ കാതൽ. അപകടമരണം, ആത്മഹത്യ എന്നിങ്ങനെ തള്ളിക്കളയാൻ സാധ്യതയുള്ള സംഭവങ്ങൾ യഥാർത്ഥത്തിൽ കൊലപാതകങ്ങളാണോ എന്ന്, തന്റെ ഫൊറൻസിക് പരിജ്ഞാനം ഉപയോഗിച്ച്, അരുൺ ബാലൻ എങ്ങനെ തെളിയിക്കുന്നു എന്നതാണ് ഇതിലെ…
₹399Original price was: ₹399.₹375Current price is: ₹375.
HACKER X RANDAMAN ‘ശാസ്ത്രത്തിന്റെ അപ്പോസ്തലർ’ വാഴുന്ന സയൻസ് സൊസൈറ്റിയുടെ ഗവേഷണപ്രബന്ധങ്ങളിൽ ചിലത് ഹാക്ക് ചെയ്യപ്പെടുന്നു. ഒപ്പം കോർ കമ്മിറ്റി അംഗമായ പ്രതിഭയുടെ തിരോധാനം, ഭീഷണിയുടെ സ്വരമുള്ള ഹാക്കർ ത ന്റെ മെയിലുകൾ… സംഭവബഹുലമായ പശ്ചാത്തലം. ചോദ്യങ്ങൾ അനവധിയാണ്: പ്രതിഭ എവിടെ? ഹാക്കർ ത ആര്? ഗവേഷണപ്രബന്ധങ്ങളുടെ ഭാവിയെന്ത്? കൊലപാതകങ്ങൾക്കു പിന്നിലുള്ള കരങ്ങൾ ആരുടേത്? ഈ ഊരാക്കുടുക്കുകളഴിക്കാൻ ശ്രമിക്കുന്നവർ കടന്നുപോകുന്ന ഉദ്വേഗജനകമായ അന്വേഷണവഴികളുടെ ആവിഷ്‌കാരമാണ് ഹാക്കർ ത രണ്ടാമൻ. നിഗൂഢതകളും സൈബർലോകവും അപ്രതീക്ഷിതമായ വഴിത്തിരിവുകളും നിറഞ്ഞ ഒരു…
₹240Original price was: ₹240.₹220Current price is: ₹220.
മനപ്പെയ്ത്തുകളുടെ കഥാകാരൻ മുഹമ്മദ് അബ്ബാസിൻ്റെ ഹലീമ, ഷോലഗർ അങ്ങാടിയുടെ പശ്ചാത്തലത്തിൽ, പേറാത്ത രഹസ്യങ്ങളെ ചുമക്കുന്ന ഒരു സ്ത്രീയുടെ അതിജീവനത്തിൻ്റെയും സ്നേഹത്തിൻ്റെയും കഥ പറയുന്നു. വേദന വിങ്ങുന്ന പ്രണയസത്യങ്ങളുടെ മനോഹരമായ ആഖ്യാനം.
₹360Original price was: ₹360.₹339Current price is: ₹339.
Innathe Divasathinte Niram | ഇന്നത്തെ ദിവസത്തിന്റെ നിറം ഒരേ മാളത്തിൽ നിന്നും രണ്ടുതവണ വിഷമേൽക്കില്ലന്നാരു പറഞ്ഞു? പ്രണയത്തിന്റെ കാര്യത്തിൽ എല്ലാം കല്ലുവെച്ച നുണകളാണ്. ഒന്നല്ല പലതവണ വിഷം തീണ്ടിയാലും മനുഷ്യൻ വീണ്ടും അതേ മാളത്തിലേക്ക് കയറിച്ചെല്ലുന്നു, അതുവഴി ജീവിതത്തിന്റെ പൂർണ്ണത തേടുന്നു. ദിവസങ്ങളുടെ നിറഭേദങ്ങളെ അനുകൂലമാക്കാൻ പ്രണയത്തിൻ്റെ താഴ്‌വാരങ്ങളിലൂടെയുള്ള ആത്മാവിന്റെ സഞ്ചാരമാണ് ഈ നോവൽ. പ്രായമോ കാലമോ ഇല്ലാതെ പരമമായ ആനന്ദം തേടിക്കൊണ്ട്, മനുഷ്യ ഹൃദയത്തിന് നിത്യശാന്തിയിലെത്താൻ പ്രണയം അനിവാര്യമായിരിക്കും. അതുകൊണ്ടാണ് മഹാനായ റൂമി പറഞ്ഞത്:…
₹260Original price was: ₹260.₹247Current price is: ₹247.
Inni Njan Urangatte | എനി ഞാൻ ഉറങ്ങട്ടെ വ്യാസഭാരതത്തിലെ കഥയെയും സന്ദർഭങ്ങളെയും പാത്രങ്ങളെയും ഇതിഹാസത്തിന്റെ അതേ അന്തരീക്ഷത്തിൽ നിലനിർത്തിക്കൊണ്ട് ഉപജീവിക്കുന്ന നോവലാണിത്. കർണ്ണന്റെ സമ്പൂർണ്ണകഥയാണ് ഈ കൃതിയുടെ പ്രധാനഭാഗം. ദ്രൗപദിയെപ്പറ്റി സ്വകീയമായ ഒരു സമാന്തരകഥാസങ്കല്പം നടത്തി, ആ സങ്കല്പത്തിന്റെ നൂലിഴകളിൽ കർണ്ണകഥാദളങ്ങൾ കൊരുത്തെടുത്തിരിക്കുന്നു. 1974-ൽ കേരള സാഹിത്യ അക്കാദമി അവാർഡും 1978-ൽ വയലാർ രാമവർമ്മ സാഹിത്യ അവാർഡും ലഭിച്ച ഇനി ഞാൻ ഉറങ്ങട്ടെ കാലത്തെ അതിജീവിക്കുന്ന പ്രമേയവും ആഖ്യാനമികവുംകൊണ്ട് മലയാളത്തിൽ ജ്വലിച്ചുനില്ക്കുന്ന നോവലാണ്.”.
₹499Original price was: ₹499.₹474Current price is: ₹474.
ISTANBULILE AVASANATHE APARTMENT | ഇസ്താംബൂളിലെ അവസാനത്തെ അപ്പാർട്ട്‌മെന്റ് നഗരവത്കരണത്തിന്റെ വേലിയേറ്റത്തിൽ അപ്രത്യക്ഷമാകുന്ന ഇസ്താംബൂൾ നഗരസംസ്‌കൃതിയുടെ തകർച്ചയെക്കുറിച്ചുള്ള ഒരു വിലാപകാവ്യമാണ് ഡെഫ്‌നെ സുമന്റെ ഇസ്താംബൂളിലെ അവസാനത്തെ അപ്പാർട്ട്‌മെന്റ്. ഓർമ്മകളിലൂടെ വീണ്ടെടുക്കുന്ന നഗരജീവിതത്തിന്റെ ചരിത്രത്തിൽ, പ്രണയത്തിന്റെ നിലാവും ഭീതിയുടെ ഇരുളും രതിയുടെ ആവേഗവും ചേർന്ന് ഇഴചേരുന്നു.എഴുപത്തഞ്ചുകാരനായ ഗ്രീക്ക് വംശജനായ നഗരവാസിയായ പെരിക്ലിസ് എന്ന കഥാപാത്രത്തിന്റെ ഓർമ്മകളിലൂടെയാണ് നോവലിസ്റ്റ് കഥ പറയുന്നത്. വിഷാദസ്മരണകളുടെ കഥയായതിനൊപ്പം, ഈ നോവൽ സൗഹൃദത്തിന്റെയും തീവ്രകാമനകളുടെയും പ്രതിരോധത്തിന്റെയും അതിജീവനത്തിന്റെയും കഥ കൂടിയാണ്.നഗരവും മനുഷ്യനും ഒരുപോലെ മാറിപ്പോകുന്ന…
ITHA IVIDEVARE | ഇതാ ഇവിടെ വരെ തീപിടിച്ച ജീവിതവും കൈയിലെടുത്ത് ഒരാൾക്ക് എത്ര ദൂരം സഞ്ചരിക്കാനാവും? അത്തരമൊരു ആത്മസംഘർഷത്തിലൂടെ കടന്നുപോകുന്ന വിശ്വനാഥൻ എന്ന മനുഷ്യന്റെ ഒറ്റയാൾപ്പോരാട്ടത്തിന്റെ കഥയാണ് ഇതാ ഇവിടെവരെ. ഓരോ പുറപ്പെട്ടുപോക്കും അവസാനിക്കുന്നത് തിരിച്ചുവരരുത് എന്നാഗ്രഹിച്ച ഇടത്തുതന്നെയാകുന്ന അസന്ദിഗ്ധാവസ്ഥ എത്രമാത്രം വ്യാകുലപ്പെടുത്തുന്നതാണെന്ന് ഈ രചനയിലൂടെ പത്മരാജൻ വരച്ചിടുന്നു.
₹199Original price was: ₹199.₹179Current price is: ₹179.
JEWEL | ജ്യുവൽ ജനപ്രിയ സാഹിത്യം എന്ന് പറഞ്ഞു മാറ്റിനിർത്തപ്പെട്ട പ്രണയം വിഷയമായി വരുന്ന കഥകളും നോവലുകളും കൂടുതലായി പുറത്തിറങ്ങുന്നതും അവയൊക്കെ വലിയ രീതിയിൽ സ്വീകരിക്കപ്പെടുന്നതുമെല്ലാം ഈ കാലഘട്ടത്തിന്റെ പ്രത്യേകതകളാണെന്ന് തോന്നുന്നു. അഖിൽ പി ധർമ്മജനും നിമ്‌ന വിജയുമെല്ലാം ആഘോഷിക്കപ്പെടുമ്പോൾ അത് വെളിച്ചം വീശുന്നത് വായനാഭിരുചികളെപ്പറ്റിയുള്ള വ്യക്തമായ കാഴ്ചപ്പാടുകളിലേക്കാണ്. ജയ്ലക്ഷ്മി ശ്രീനിവാസന്റെ ആദ്യ നോവലായ ’ജ്യുവൽ’ അടിസ്ഥാനപരമായി ഒരു പ്രണയകഥയാണ് . പ്രിൻസ്, ജ്യുവൽ, അനു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെങ്കിലും ഇതൊരു ത്രികോണ പ്രണയകഥയുമല്ല. സാമ്പ്രദായിക കഥാകഥന…
₹210Original price was: ₹210.₹195Current price is: ₹195.
ആണഹന്തയുടെ മുന്നിൽ നിസ്സാരമായ കളിപ്പാട്ടത്തിൻ്റെ വിലപോലുമില്ലാത്ത പെൺജീവിതങ്ങളുടെ അരക്ഷിതാവസ്ഥ ഓരോ വാക്കിലും വരച്ചുകാട്ടുന്ന നോവലാണ് ‘ജ്യോതിർമയി’. ഒരു പെൺകുട്ടിയുടെ ജീവിതത്തിലൂടെയും നാട്ടു മിത്തുകളിലൂടെയും സഞ്ചരിക്കുന്ന ഈ നോവൽ, ജ്യോതിർമയി ഉൾപ്പെടെയുള്ള അനേകം സ്ത്രീകളുടെ നേരനുഭവങ്ങളാണ്.
കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ എം.ടി. വാസുദേവൻ നായരുടെ ശ്രദ്ധേയമായ നോവൽ. കാലത്തിന്റെ മറുകര തേടുന്ന മനുഷ്യന്റെ യാത്രയും ജീവിതത്തിൽ സ്വന്തം അടയാളം അവശേഷിപ്പിക്കാനുള്ള ആഗ്രഹവും അതിന്റെ സങ്കീർണതകളും ആഴത്തിൽ ആവിഷ്കരിക്കുന്ന ശക്തമായ കൃതി.
₹599Original price was: ₹599.₹549Current price is: ₹549.
സ്വന്തം നിലയില്‍ സ്‌നേഹിക്കാനും വെറുക്കാനും അധികാരമോ അവകാശമോ ഇല്ലെന്ന തിരിച്ചറിവാണ് എന്നെ കരയിപ്പിച്ചത്. അനുവദിക്കപ്പെട്ടവയില്‍ രണ്ടിലൊന്നു തിരഞ്ഞെടുക്കാന്‍ മാത്രം പൗരാവകാശങ്ങളേ എനിക്ക് ഉണ്ടായിരുന്നുള്ളൂ. ചെന്നു കയറിയ രാജ്യത്ത് എത്ര തലമുറ ജീവിച്ചാലും വോട്ടവകാശം ലഭിക്കാത്ത അഭയാര്‍ത്ഥിയെപ്പോലെ, കമാനങ്ങളും ചിത്രപ്പണി ചെയ്ത തൂണുകളുമുള്ള ആ മാളികയ്ക്കുള്ളില്‍ അപൂര്‍ണവ്യക്തി യായിരുന്നു ഞാന്‍. ഒന്നുറങ്ങി ഉണരുമ്പോള്‍ സ്വന്തം രാജ്യത്ത് അന്യരായിപ്പോകുന്നവരുടെ കഥ, കെ.ആര്‍. മീരയുടെ ഏറ്റവും പുതിയ നോവല്‍ ‘കലാച്ചി’. കമനീയമായ രൂപകല്പനയില്‍, കളക്ടേഴ്‌സ് എഡിഷന്‍ എഴുത്തുകാരിയുടെ കയ്യൊപ്പോടെ സ്വന്തമാക്കാം.
₹160Original price was: ₹160.₹140Current price is: ₹140.
Kallarayum Kavalkarum | കല്ലറയും കാവൽക്കാരും ഒരു രാത്രിയിൽ ഞാൻ കണ്ട സ്വപ്നത്തിൽ തുടങ്ങിയ യാത്രയുടെ പൂർത്തീകരണമാണ് ’കല്ലറയും കാവൽക്കാരും’ എന്ന ഹൊറർ റൊമാന്റിക് ത്രില്ലർ. ഭാവനയിൽ ഒരു കുത്തിവര, അങ്ങനെയെ എനിക്ക് നോവലിനെ ഒറ്റവരിയിൽ വിശേഷിപ്പിക്കാനാവു. പതിഞ്ഞ താളത്തിൽ തുടങ്ങി നിഗൂഢതയിലേക്ക് വളരെ വേഗത്തിൽ പടർന്നു കയറുന്ന ആഖ്യാനശൈലിയാണ് നോവൽ പിന്തുടരുന്നത്. വ്യത്യസ്തതയിലെ കഥകൾക്ക് ജീവനുണ്ടാകു എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. അതിനാൽ തന്നെ അതിഷ്ടപ്പെടുന്ന വായനക്കാർക്ക് ഒരു ദൃശ്യവിരുന്നായിരിക്കും ഈ നോവൽ.