Jyothirmayi | ജ്യോതിർമയി
ആണഹന്തയുടെ മുന്നിൽ നിസ്സാരമായ കളിപ്പാട്ടത്തിൻ്റെ വിലപോലുമില്ലാത്ത പെൺജീവിതങ്ങളുടെ അരക്ഷിതാവസ്ഥ ഓരോ വാക്കിലും വരച്ചുകാട്ടുന്ന നോവലാണ് ‘ജ്യോതിർമയി’. ഒരു പെൺകുട്ടിയുടെ ജീവിതത്തിലൂടെയും നാട്ടു മിത്തുകളിലൂടെയും സഞ്ചരിക്കുന്ന ഈ നോവൽ, ജ്യോതിർമയി ഉൾപ്പെടെയുള്ള അനേകം സ്ത്രീകളുടെ നേരനുഭവങ്ങളാണ്.
- Estimated Delivery : Up to 4 business days
- Free Shipping : On all orders over ₹1000
ജ്യോതിർമയി | Jyothirmayi
സ്ത്രീ-പുരുഷ സമത്വം എന്ന സുന്ദരമായ പദം കാലങ്ങളായി കാപട്യത്തിൻ്റെ ഏറ്റവും വലിയ തെളിവായി നമ്മെ നോക്കി പല്ലിളിക്കുന്നുണ്ട്. കാലമെത്ര കഴിഞ്ഞാലും ആണഹന്തയുടെ മുന്നിൽ ഒരു പെണ്ണിൻ്റെ ജീവിതത്തിന് നിസ്സാരമായ ഒരു കളിപ്പാട്ടത്തിൻ്റെ വിലപോലുമില്ലെന്ന് നമ്മുടെ ചുറ്റും നിന്നുയരുന്ന ഓരോ നിലവിളിയും അരക്കിട്ടുറപ്പിക്കുന്നു.
ഒരു പെൺകുട്ടിയുടെ ജീവിതത്തിലൂടെ, ഒരു നാടിൻ്റെ മിത്തുകളിലൂടെ കഥ പറയുന്ന ഈ നോവൽ സമൂഹത്തോട് ഒട്ടേറെ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. അതുകൊണ്ടുതന്നെ ഇത് ജ്യോതിർമയിയുടെ മാത്രം കഥയല്ല; ചോതിയുടെ, താത്രിക്കുട്ടിയുടെ, സരോജിനിയുടെ, കാർത്തുവിൻ്റെ, ലക്ഷ്മിയുടെ… അങ്ങനെ അനേകം പെൺജീവിതങ്ങളുടെ നേരനുഭവങ്ങളാണ് ഈ നോവൽ. ഒരു പെണ്ണിൻ്റെ ജീവിതം എത്രമാത്രം അരക്ഷിതവും ഭയാശങ്കകൾ നിറഞ്ഞതുമാണെന്ന് ഓരോ വാക്കിലും വരിയിലും ഈ നോവൽ ഓർമ്മിപ്പിക്കുന്നു.
| Author | Anoop Kakkad |
|---|---|
| Language | Malayalam |
| Pages | 140 |
| Publisher | Mankind Literature |







Reviews
There are no reviews yet.