₹320Original price was: ₹320.₹299Current price is: ₹299.
Adhrishya Murivukal | അദൃശ്യ മുറിവുകൾ “അദൃശ്യമുറിവുകൾ മരണങ്ങളും അതിൻ്റെ അന്വേഷണവും അടങ്ങിയ ഒരു നോവൽ എന്നതിലുപരി ചരിത്രത്തെ അന്വേഷിച്ചുകണ്ടെത്തുന്ന ഒരു രേഖയുമാകുന്നു,” എന്ന് ശ്രീപാർവതി അഭിപ്രായപ്പെട്ട ഈ പുസ്തകം, വായനക്കാരെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന ഒരു സൈക്കോളജിക്കൽ ത്രില്ലറാണ്. ഇടുക്കിയിലെ പുലിയൻമല എന്ന മലയോരഗ്രാമത്തിൽ അടുത്തടുത്തായി നടക്കുന്ന ഏഴ് ആത്മഹത്യകളും, അതിനു പിന്നിലെ ദുരൂഹതകളുടെ ചുരുളഴിക്കാൻ ഇറങ്ങി പുറപ്പെടുന്ന കട്ടപ്പന സ്റ്റേഷനിലെ രണ്ട് പോലീസുകാരുടെയും കഥയാണിത്. Crime investigation, myths, fantasy തുടങ്ങിയ വിഷയങ്ങൾ ഇഷ്ടപ്പെടുന്നവർക്ക്…
₹350Original price was: ₹350.₹330Current price is: ₹330.
Agninakshathram | അഗ്നിനക്ഷത്രം ഭയത്തിൻ്റെ മനഃശാസ്ത്രവും സാമൂഹിക തിന്മകളും ആഴത്തിൽ പരിശോധിക്കുന്ന ഒരു തീവ്രമായ നോവലാണ് ഇത്. ഭയം ഒരു മനുഷ്യനെ എങ്ങനെ ദുർബലനാക്കുന്നു എന്നും, ഭയമില്ലെന്ന് പറയുന്ന ഏതൊരാളും ഒരിക്കലെങ്കിലും ഇരുട്ടിനെ ഭയന്നൊരു നിമിഷമുണ്ടാകും എന്നും നോവൽ ഓർമ്മിപ്പിക്കുന്നു. അത്തരത്തിൽ ഭയം നിറച്ച നിരവധി സാഹചര്യങ്ങൾ നിറഞ്ഞ ഇന്നത്തെ കാലത്ത്, അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും പേരിൽ നരബലിയും സമാധിയും വരെ എത്തിനിൽക്കുന്ന ഒരു സമൂഹത്തിൻ്റെ കാണാച്ചരടുകൾ തേടി ഒരു യാത്രയാണ് ഈ നോവൽ. സമൂഹത്തിൽ മറഞ്ഞിരിക്കുന്ന ഇരുണ്ട…
₹470Original price was: ₹470.₹435Current price is: ₹435.
ANGINA | ആന്‍ജൈന അട്ടപ്പാടിയിൽ കൊല്ലപ്പെട്ട ഫാദർ ഡാനിയേൽ പടിയറയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകൾ അന്വേഷിക്കാൻ ബാംഗ്ലൂരിൽ നിന്ന് എത്തിയതാണ് മാധ്യമപ്രവർത്തകയായ റിയ എലിസബത്ത്. എന്നാൽ, മരണം നിഴൽ പോലെ റിയയെയും പിന്തുടരുന്നു. കൊലപാതകത്തിന്റെ ചുരുളഴിക്കാന്‍ ശ്രമിക്കുന്തോറും റിയയ്ക്ക് ചുറ്റും ഒന്നൊന്നായി മരണങ്ങൾ സംഭവിക്കുന്നു. ആരായിരിക്കും ഈ കൊലപാതകങ്ങൾക്ക് പിന്നിൽ? ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന ചോദ്യങ്ങൾക്ക് ഉത്തരം തേടുന്ന, ത്രസിപ്പിക്കുന്ന കുറ്റാന്വേഷണങ്ങളുമായി അമൽ പോളിന്റെ ഈ കൃതി ഒരു മെഡിക്കൽ ക്രൈം ത്രില്ലറാണ്. മികച്ച സസ്പെൻസും വേഗതയേറിയ…
₹320Original price was: ₹320.₹305Current price is: ₹305.
Ashoka Colony | അശോക കോളനി ദശാബ്ദങ്ങൾക്ക് മുൻപ് നിരവധി പേർ താമസിച്ചിരുന്ന, മനോഹരമായ വീടുകൾ നിറഞ്ഞ, ഒരു ഗേറ്റഡ് കമ്മ്യൂണിറ്റിയായിരുന്നു അശോക കോളനി. കാലം കടന്നുപോയപ്പോൾ അതിനുള്ളിലെ പല വീടുകളും അനാഥമായി; എന്നാൽ ബാക്കിവന്ന വാതിലുകൾക്ക് പുറകിൽ ദുരൂഹമായ പല കഥകളും അടഞ്ഞുകിടന്നിരുന്നു. ജീവിതം നൽകിയ തിക്തം നിറഞ്ഞ നിമിഷങ്ങൾക്ക് താൽക്കാലികമായൊരു വിട നൽകുവാൻ പുറപ്പെട്ട സിദ്ധാർത്ഥും നിതയും എത്തിച്ചേർന്നത് അതേ അശോക കോളനിയിലായിരുന്നു. അവരെ അവിടേക്ക് ആദ്യം വരവേറ്റ ശാന്തത അധികം വൈകാതെ ഒരു…
₹280Original price was: ₹280.₹265Current price is: ₹265.
Celin | സെലിൻ ക്രിമിനൽ സൈക്കോളജിസ്റ്റായ ഡേവിഡിൻ്റെ ജീവിതത്തിലെ യാദൃച്ഛികമായ ഒരു സംഭവത്തെ അടിസ്ഥാനമാക്കിയാണ് സെലിൻ എന്ന ഈ ക്രൈം നോവൽ ആരംഭിക്കുന്നത്. തൻ്റെ മുൻപിൽ വരുന്ന ഉത്തരമില്ലാത്ത എന്തിനെപ്പറ്റിയും അന്വേഷിച്ച് ഏതറ്റം വരെയും പോകുന്ന ഡേവിഡിന്റെ മുന്നിലേക്കാണ് സെലിൻ എന്ന യുവതിയും അവളുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസും എത്തുന്നത്. തുടർന്ന് അതൊരു കൊലപാതകക്കേസായി മാറുകയും, വീണ്ടുമത് ഒന്നിൽ നിന്നും രണ്ടു കൊലപാതകങ്ങളുടെ അന്വേഷണത്തിലേക്ക് എത്തുകയും ചെയ്യുന്നു. വായനക്കാരെ ആകാംക്ഷയുടെ പുതിയ തലങ്ങളിലേക്ക് കൊണ്ടുപോകുന്ന കഥാസന്ദർഭങ്ങളും അവിശ്വസനീയമായ…
₹280Original price was: ₹280.₹260Current price is: ₹260.
Chennayavetta | ചെന്നായവേട്ട നോവലിലെ ഓരോ അധ്യായവും വായനക്കാരനെ ഉദ്വേഗത്തിൻ്റെയും ആകാംക്ഷയുടെയും മുൾമുനയിൽ പിടിച്ചു നിർത്തുന്നുണ്ട്. ഇതൊരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ എന്നതിലുപരി, സമൂഹത്തിൽ നടക്കുന്ന വിചിത്രമായ സംഭവങ്ങളെക്കുറിച്ച് ചിന്തിക്കാനും, വാർത്തകളെ ഒരു പുതിയ കാഴ്‌ചപ്പാടിൽ സമീപിക്കാനും ഈ പുസ്തകം വായനക്കാരെ പ്രേരിപ്പിച്ചേക്കും. തിരക്കുള്ള പൊതു ഇടങ്ങളിൽപോലും നമ്മുടെ കുട്ടികളെ അപരിചിതർ സദാ നിരീക്ഷിക്കുന്നുണ്ട് എന്ന സമൂഹിക അവബോധം കൂടിയാണ് ഈ നോവൽ നൽകുന്നത്. ഒരു കുറ്റാന്വേഷണ കഥ എന്നതിനപ്പുറം, നിരീക്ഷണങ്ങളെക്കുറിച്ചും, സമൂഹത്തിൽ മറഞ്ഞിരിക്കുന്ന അപകടങ്ങളെക്കുറിച്ചും ശക്തമായ മുന്നറിയിപ്പ്…
₹190Original price was: ₹190.₹180Current price is: ₹180.
Chuvanna Kallara | ചുവന്ന കല്ലറ ത്രില്ലറിൻ്റെയും ഹൊററിൻ്റെയും ഘടകങ്ങൾ സമന്വയിപ്പിച്ച ഒരു മലയാള നോവലാണ് ചുവന്ന കല്ലറ. തുടക്കത്തിൽ വായനക്കാരെ നിഗൂഢമായ ഒരു കേസിൻ്റെ അന്വേഷണത്തിലേക്ക് ആകർഷിച്ചു കൊണ്ട് വന്ന്, ക്രമേണ അവരെ ഇരുണ്ടതും വിചിത്രവുമായ ഒരു ലോകത്തേക്ക് വലിച്ചിടുന്നു. യാഥാർത്ഥ്യവും അമാനുഷികതയും തമ്മിൽ വേർതിരിക്കുന്ന രേഖ മങ്ങിപ്പോകുന്ന തരത്തിൽ, സസ്പെൻസിന്റെയും പിരിമുറുക്കത്തിൻ്റെയും അന്തരീക്ഷം രചയിതാവ് സങ്കീർണ്ണമായി രൂപപ്പെടുത്തുന്നു. ഒരു നിഗൂഢമായ സംഭവപരമ്പരയ്ക്ക് പിന്നിലെ സത്യം അനാവരണം ചെയ്യാൻ ചുമതലപ്പെടുത്തിയ നോവലിലെ നായകൻ, രഹസ്യങ്ങളുടെ ഒരു…
₹270Original price was: ₹270.₹258Current price is: ₹258.
CODEX GIGAS കോഡെക്സ് ഗിഗാസ്, ചരിത്രം, ശാസ്ത്രം, സാങ്കേതികവിദ്യ എന്നിവയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തി അനുരാഗ് ഗോപിനാഥ് ഒരുക്കിയ ആധുനിക ക്രൈം ഫിക്ഷനാണ്. ഒരു ഗൂഢസംഘത്തിൻ്റെ പ്രവർത്തനങ്ങൾ ചുരുളഴിക്കുന്ന ആകാംഷഭരിതമായ ത്രില്ലർ.
₹399Original price was: ₹399.₹359Current price is: ₹359.
DARK NET | ഡാർക്ക് നെറ്റ് ഈജിപ്തിൽ പുരാവസ്തുഗവേഷണം നടത്തുന്ന സംഘത്തിലെ മലയാളി ഗവേഷകനായ പ്രൊഫസർ അനന്തമൂർത്തിയുടെ മരണവും അതിനുശേഷമുള്ള തിരോധാനങ്ങളുടെയും സംഭവവികാസങ്ങളുടെയും ആവിഷ്‌കാരമാണ് ഡാർക്ക് നെറ്റ്. ഡിജിറ്റൽ അധോലോകമായ ഡാർക്ക് നെറ്റിലെ ഈജിപ്ഷ്യൻ പുരാതന രഹസ്യസംഘടനകളുടെ സാന്നിധ്യവും അതിനെത്തുടർന്നുള്ള അന്വേഷണങ്ങളും ഡാർക്ക്‌വെബ്ബിനെക്കുറിച്ച് സമൂഹത്തിൽ നിലനിൽക്കുന്ന കെട്ടുകഥകളും ആശങ്കകളും നോവൽ ചർച്ച ചെയ്യുന്നതോടൊപ്പം പുതിയ ലോകത്തിന്റെ പുതിയ അധോലോകമായ സൈബർ അണ്ടർവേൾഡ് നമ്മുടെയൊക്കെ ജീവിതത്തെ എങ്ങനെയാണു ബാധിക്കുന്നതെന്നും ഇതിൽ കാണാം. ഈജിപ്ഷ്യൻ മിത്തോളജിയും സൈബർക്രൈമും ഡാർക്ക് വെബ്ബും…
₹220Original price was: ₹220.₹209Current price is: ₹209.
Friday Forensic Club | ഫ്രൈഡേ ഫോറൻസിക് ക്ലബ് ഡോ. രാജദ് ആർ എഴുതിയ, കുറ്റാന്വേഷണത്തിന്റെ ശാസ്ത്രീയതയിലേക്ക് വെളിച്ചം വീശുന്ന ‘ഫ്രൈഡേ ഫോറൻസിക് ക്ലബ്’ ഒരു ത്രില്ലർ വായനാനുഭവമാണ്. ഫൊറൻസിക് സർജൻ കൂടിയായ അരുൺ ബാലൻ ഐ.പി.എസ് എന്ന ഉദ്യോഗസ്ഥൻ അന്വേഷിച്ച മൂന്ന് പ്രധാന കേസുകളാണ് ഈ നോവലിന്റെ കാതൽ. അപകടമരണം, ആത്മഹത്യ എന്നിങ്ങനെ തള്ളിക്കളയാൻ സാധ്യതയുള്ള സംഭവങ്ങൾ യഥാർത്ഥത്തിൽ കൊലപാതകങ്ങളാണോ എന്ന്, തന്റെ ഫൊറൻസിക് പരിജ്ഞാനം ഉപയോഗിച്ച്, അരുൺ ബാലൻ എങ്ങനെ തെളിയിക്കുന്നു എന്നതാണ് ഇതിലെ…
₹399Original price was: ₹399.₹375Current price is: ₹375.
HACKER X RANDAMAN ‘ശാസ്ത്രത്തിന്റെ അപ്പോസ്തലർ’ വാഴുന്ന സയൻസ് സൊസൈറ്റിയുടെ ഗവേഷണപ്രബന്ധങ്ങളിൽ ചിലത് ഹാക്ക് ചെയ്യപ്പെടുന്നു. ഒപ്പം കോർ കമ്മിറ്റി അംഗമായ പ്രതിഭയുടെ തിരോധാനം, ഭീഷണിയുടെ സ്വരമുള്ള ഹാക്കർ ത ന്റെ മെയിലുകൾ… സംഭവബഹുലമായ പശ്ചാത്തലം. ചോദ്യങ്ങൾ അനവധിയാണ്: പ്രതിഭ എവിടെ? ഹാക്കർ ത ആര്? ഗവേഷണപ്രബന്ധങ്ങളുടെ ഭാവിയെന്ത്? കൊലപാതകങ്ങൾക്കു പിന്നിലുള്ള കരങ്ങൾ ആരുടേത്? ഈ ഊരാക്കുടുക്കുകളഴിക്കാൻ ശ്രമിക്കുന്നവർ കടന്നുപോകുന്ന ഉദ്വേഗജനകമായ അന്വേഷണവഴികളുടെ ആവിഷ്‌കാരമാണ് ഹാക്കർ ത രണ്ടാമൻ. നിഗൂഢതകളും സൈബർലോകവും അപ്രതീക്ഷിതമായ വഴിത്തിരിവുകളും നിറഞ്ഞ ഒരു…
₹90Original price was: ₹90.₹75Current price is: ₹75.
Iruttinte Nizhal | ഇരുട്ടിൻ്റെ നിഴൽ ജീവിതത്തിന്റെ കഠിനമായ വഴികളിലൂടെ സഞ്ചരിക്കേണ്ടി വരുന്ന മനുഷ്യരുടെ ആത്മസംഘർഷങ്ങളും പ്രതീക്ഷകളും ഈ പുസ്തകത്തിൽ മനോഹരമായി ആവിഷ്കരിച്ചിരിക്കുന്നു. ഓരോ വായനക്കാരനെയും ചിന്തിപ്പിക്കുകയും സ്വയം അടയാളപ്പെടുത്താൻ പ്രേരിപ്പിക്കുകയും ചെയ്യുന്ന വരികളാണ് ഈ കൃതിയുടെ പ്രത്യേകത.
₹160Original price was: ₹160.₹140Current price is: ₹140.
Kallarayum Kavalkarum | കല്ലറയും കാവൽക്കാരും ഒരു രാത്രിയിൽ ഞാൻ കണ്ട സ്വപ്നത്തിൽ തുടങ്ങിയ യാത്രയുടെ പൂർത്തീകരണമാണ് ’കല്ലറയും കാവൽക്കാരും’ എന്ന ഹൊറർ റൊമാന്റിക് ത്രില്ലർ. ഭാവനയിൽ ഒരു കുത്തിവര, അങ്ങനെയെ എനിക്ക് നോവലിനെ ഒറ്റവരിയിൽ വിശേഷിപ്പിക്കാനാവു. പതിഞ്ഞ താളത്തിൽ തുടങ്ങി നിഗൂഢതയിലേക്ക് വളരെ വേഗത്തിൽ പടർന്നു കയറുന്ന ആഖ്യാനശൈലിയാണ് നോവൽ പിന്തുടരുന്നത്. വ്യത്യസ്തതയിലെ കഥകൾക്ക് ജീവനുണ്ടാകു എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. അതിനാൽ തന്നെ അതിഷ്ടപ്പെടുന്ന വായനക്കാർക്ക് ഒരു ദൃശ്യവിരുന്നായിരിക്കും ഈ നോവൽ.
₹339Original price was: ₹339.₹299Current price is: ₹299.
സ്വപ്നസഞ്ചാരി വായിച്ച കാമുകൻ്റെ ഡയറി, ബാല്യത്തിൻ്റെ പ്രണയത്തിൽ തുടങ്ങി കൊടും വനത്തിലേക്കുള്ള ആഭിചാരമായി മാറുമ്പോൾ, കാമുകൻ്റെ ഡയറി ഒരു സാധാരണ നോവലല്ല. ഇര പിടിക്കാൻ പിന്തുടരുന്നവരുടെ കഥ പറയുന്ന ഉദ്വേഗജനകമായ രചന.
₹320Original price was: ₹320.₹299Current price is: ₹299.
Kapalam | കപാലം അസാധാരണ മരണങ്ങളിൽ ഒരു ഫോറൻസിക് വിദഗ്ധന്റെ വൈദഗ്ധ്യമാണ് കുറ്റാന്വേഷണത്തിന്റെ ദിശ നിർണ്ണയിക്കുന്നത്. ഫോറൻസിക് തെളിവുകളുടെ ചുവടുപിടിച്ച് ഡോ. ഉമാദത്തൻ തെളിയിച്ച പതിനഞ്ചു കേസുകളാണ് ഈ പുസ്തകത്തിൽ കഥാരൂപത്തിൽ അവതരിപ്പിക്കുന്നത്. കുറ്റാന്വേഷണത്തിലെ വൈദ്യശാസ്ത്ര തത്ത്വങ്ങളും ഒപ്പം ആധുനിക സാങ്കേതികവിദ്യയും സമന്വയിപ്പിച്ചുകൊണ്ട് നടത്തിയ ഈ അന്വേഷണ വഴികൾ ഓരോന്നും വായനക്കാർക്ക് ഉദ്വേഗജനകമായ അനുഭവം പ്രദാനം ചെയ്യും എന്ന് തീർച്ച. കുറ്റാന്വേഷണ നോവലുകളെയും യഥാർത്ഥ കേസുകളുടെ ശാസ്ത്രീയ വിശകലനങ്ങളെയും ഇഷ്ടപ്പെടുന്നവർക്ക് ഒഴിവാക്കാനാവാത്ത പുസ്തകം.
₹220Original price was: ₹220.₹198Current price is: ₹198.
LILLY BERNARD | ലില്ലി ബെർണാഡ് വായനക്കാരെ ആകാംക്ഷാഭരിതരാക്കാൻ പുതിയ കുറ്റാന്വേഷണ നോവലുമായി ശ്രീപാർവ്വതി എത്തുന്നു. പോയട്രി കില്ലർ എന്ന മുൻ നോവലിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഡെറിക്ക് ജോൺ മുഖ്യ കഥാപാത്രമാവുന്ന ലില്ലി ബെർണാഡ് ഒരു ചലച്ചിത്ര താരത്തിന്റെ മരണവും അതിനു പിന്നിലുള്ള ദുരൂഹതകളെയും അവതരിപ്പിക്കുന്നു.