Neerdinte Pusthakangal
പുസ്തകങ്ങൾ തന്നെ കഥാപാത്രങ്ങളായി മാറുന്ന വ്യത്യസ്തമായൊരു നോവൽ. ‘ചില്ല് സത്ര’ത്തിലെ പുസ്തക കഥാപാത്രങ്ങളുടെ സംഭാഷണങ്ങളിലൂടെ ഓർമ്മകളും മരണഭീതിയും അക്ഷരങ്ങളുടെ അനശ്വരതയും മനോഹരമായി അവതരിപ്പിക്കുന്ന ആനി വള്ളിക്കാപ്പന്റെ ശ്രദ്ധേയമായ കൃതി.
- Estimated Delivery : Up to 4 business days
- Free Shipping : On all orders over ₹1000
Neerdinte Pusthakangal
ചില്ല് സത്രം എന്ന് പേരിട്ട പുസ്തകശേഖരത്തിൽ കഴിയുന്ന പുസ്തകങ്ങൾ തങ്ങളുടെ ഉടമയുടെ മരണശേഷം സമ്പന്നമായ ഭൂതകാല ഓർമകളുടെ ശോഷിച്ച അവശേഷിപ്പ് മാത്രമാകുകയാണ്. ചില്ലലമാരിയിലെ പുസ്തകങ്ങളിലെ കഥാപാത്രങ്ങളുടെ സംഭാഷണത്തിലൂടെ നോവൽ പുരോഗമിക്കുന്നു. ദാവീദ്, മല്ലീനാഥൻ, ലോല, ബഷീറിൻ്റെ സുറുമയിട്ട സുഹ്റ, ഉറൂബിൻ്റെ സുന്ദരന്മാരും സുന്ദരികളുമെല്ലാം കഥാപാത്രങ്ങളായിറങ്ങിവരികയും ആസന്നമായ തങ്ങളുടെ മരണം ഓർത്ത് വേദനിക്കുകയും ചെയ്യുന്നു. ചെല്ലമണി എന്ന പെൺകുട്ടി ഇവരുടെ മോചനത്തിനു നിദാനമാകുന്നതിലൂടെ അക്ഷരങ്ങളുടെ അനശ്വരത എഴുത്തുകാരി ഭംഗിയായി പറഞ്ഞുവെക്കുന്നു. എഴുത്തിന്റെ പുതിയൊരു കാലിഡോസ്ക്കോപ്പാണ് ‘കാവൽക്കാരി‘ എന്ന ആദ്യ നോവലിലൂടെ മലയാളത്തിൽ ശ്രദ്ധ നേടിയ ആനിയുടെ രണ്ടാമത്തെ ഈ നോവൽ.
| Author | Annie Vallikappen |
|---|---|
| Publisher | Current Books |
| Language | Malayalam |







Reviews
There are no reviews yet.