Bijilees | ബിജിലീസ്
ശരത് യു.എസ് എഴുതിയ ‘ബിജിലീസ്’ ഒരു യുദ്ധഭൂമിയായി മാറിയ, പ്രേതങ്ങളുടെ താഴ്വര എന്നറിയപ്പെടുന്ന ഒരു ഗ്രാമത്തെക്കുറിച്ചുള്ള ദുരൂഹ നോവലാണ്. സമ്പദ്‌സമൃദ്ധിയുടെ ശേഷിപ്പുകൾ പേറുന്ന ഈ പ്രദേശം എങ്ങനെ നശിപ്പിക്കപ്പെട്ടു? ഇവിടെയെത്തിയവർ എന്തുകൊണ്ട് തിരിച്ചുപോയില്ല? ഭയത്തിന്റെയും ദുഃഖത്തിന്റെയും മിത്തുകളുടെയും ലോകത്തേക്ക് വായനക്കാരെ കൊണ്ടുപോകുന്ന ഒരു വായനാനുഭവം.
- Estimated Delivery : Up to 4 business days
- Free Shipping : On all orders over ₹1000
Bijilees | ബിജിലീസ്
ഒരു യുദ്ധഭൂമി കണക്കെ തലയോട്ടികളാലും അസ്ഥികളാലും നിറഞ്ഞതായിരുന്നു ഈ പ്രദേശം. ഭയത്തിനപ്പുറം എനിക്ക് എന്തോ വിഷമമാണ് ഉണ്ടായത്. ഒരു ഗ്രാമം ഇത്രമേൽ നശിപ്പിച്ചിട്ട് അവർ എന്തുനേടി? ഒരുകാലത്തെ സമ്പദ് സമൃദ്ധിയുടെ പാതയോരങ്ങൾ ഒരു മരുഭൂമി കണക്കെ വിജനമായിരിക്കുന്നു.
എനിക്ക് മുന്നേയും ഇവിടേക്ക് പലരും വന്നിട്ടുണ്ട്. എന്നാൽ അവരാരും തന്നെ ഇതുവരെയും തിരിച്ചുവന്നിട്ടില്ല, അല്ല, ജീവിച്ചിരിപ്പില്ല എന്നത് തന്നെയായിരിക്കും വാസ്തവം. ബിജിലീസ് ‘പ്രേതങ്ങളുടെ താഴ്വര’ എന്നാണ് അറിയപ്പെടുന്നത്. ഇവിടെ വരുന്നവരെ പ്രേതങ്ങൾ ഭക്ഷിക്കുമെന്നും മറ്റും പൊതുവെ ബിജിലീസിനെ കുറിച്ചുള്ള കഥകളിൽ പറഞ്ഞ് കേൾക്കാറുണ്ട്.
ശരത് യു.എസ് എഴുതിയ ഈ നോവൽ, യുദ്ധക്കെടുതിയുടെ ഭീകരതയും പ്രാദേശിക മിത്തുകളുടെ ദുരൂഹതയും ഒരുമിച്ച് അവതരിപ്പിക്കുന്നു.
| Author | Anujith P Dev |
|---|---|
| Language | Malayalam |
| Pages | 63 |
| Publisher | Mankind Literature |








Reviews
There are no reviews yet.