Showing 17–32 of 83 results

  • Dear Neeraj | ഡിയർ നീരജ്

    0 out of 5
    Original price was: ₹199.Current price is: ₹189.

    Dear Neeraj | ഡിയർ നീരജ് സന്തോഷവും സന്താപവും, ജീവിതവും മരണവും തമ്മിലുള്ള സംവാദമാണ് യഥാർത്ഥത്തിൽ ബിനീഷ് പുതുപ്പണത്തിന്റെ ‘ഡിയർ നീരജ്’ എന്ന നോവൽ. ഏറെ പ്രിയപ്പെട്ട പലതും കൈവിട്ടു പോകുമ്പോഴും പ്രതീക്ഷാഭരമായ ഒരു നാളിനെ സ്വപ്നം കാണുന്ന കഥാപാത്രങ്ങളാണ് ഇതിന്റെ കരുത്ത്. നിരാശയും നിരാശ്രയത്വവുമല്ല, മറിച്ച് അഭാവത്തിലും ഓർമകളുടെ നാളത്തെ കെടാതെ ചേർത്തുവച്ച് ജീവിതത്തെ പ്രതീക്ഷയുടെ സുരഭില വെളിച്ചമാക്കുന്ന പ്രണയത്തിന്റെ മാന്ത്രികതയെയാണ് നോവൽ ആവിഷ്കരിക്കുന്നത്. ജീവിതാവസാനം വരെ അവിവാഹിതയായി നിന്ന് നീരജിനെ പ്രണയിക്കുന്ന അനുപമയും, ഓർമ്മപോലും…

  • DESHEEYAMRUGAM | ദേശീയമ്യഗം

    0 out of 5
    Original price was: ₹180.Current price is: ₹171.

    DESHEEYAMRUGAM | ദേശീയമ്യഗം ‘മിസാറു ദേശീയമ്യഗം’, ‘ഡ്രാക്കുള ഹൃദയകോശം’, ‘ഗോശാല’, ‘നിറ ISLA DE SAN VALENTIN’ എന്നീ സന്തോഷ് ഏച്ചിക്കാനത്തിൻ്റെ ഏറെ ചർച്ചചെയ്യപ്പെട്ട കഥകൾ ഉൾപ്പെടുന്ന സമാഹാരമാണ് ദേശീയമ്യഗം. ഈ കഥകൾ സമകാലിക സാമൂഹിക-രാഷ്ട്രീയ ജീവിതത്തിന് പുതിയൊരു ഭാഷാനുഭവവും ഉൾക്കാഴ്ചയും പകരുന്നു. ശക്തമായ രാഷ്ട്രീയ നിരീക്ഷണങ്ങളും, നർമ്മവും, ആഴത്തിലുള്ള കഥാപാത്രങ്ങളും കൊണ്ട് സമ്പന്നമായ ഈ സമാഹാരം, മാറുന്ന കേരളീയ സമൂഹത്തെയും അതിലെ വൈരുധ്യങ്ങളെയും വിമർശനാത്മകമായി സമീപിക്കുന്നു. സന്തോഷ് ഏച്ചിക്കാനത്തിൻ്റെ രചനാശൈലി ഇഷ്ടപ്പെടുന്നവർക്ക് ഒഴിവാക്കാനാവാത്ത ഒരു കൃതിയാണിത്.

  • Francis Ittikkora | ഫ്രാൻസിസ് ഇട്ടിക്കോര

    0 out of 5
    Original price was: ₹450.Current price is: ₹405.

    ടി ഡി രാമകൃഷ്ണൻ്റെ ഫ്രാൻസിസ് ഇട്ടിക്കോര, ചരിത്രവും ശാസ്ത്രവും ഗണിതവും ഉൾപ്പെടെ ഏഴ് അടരുകളുള്ള സങ്കീർണ്ണവും വിപ്ലവകരവുമായ ഒരു നോവലാണ്. വായനക്കാരന് പുതിയൊരനുഭവതലം സമ്മാനിക്കുന്ന രചനാമാന്ത്രികതയുടെ കരുത്തുറ്റ ആഖ്യാനം.

  • Friday Forensic Club | ഫ്രൈഡേ ഫോറൻസിക് ക്ലബ്

    0 out of 5
    Original price was: ₹220.Current price is: ₹209.

    Friday Forensic Club | ഫ്രൈഡേ ഫോറൻസിക് ക്ലബ് ഡോ. രാജദ് ആർ എഴുതിയ, കുറ്റാന്വേഷണത്തിന്റെ ശാസ്ത്രീയതയിലേക്ക് വെളിച്ചം വീശുന്ന ‘ഫ്രൈഡേ ഫോറൻസിക് ക്ലബ്’ ഒരു ത്രില്ലർ വായനാനുഭവമാണ്. ഫൊറൻസിക് സർജൻ കൂടിയായ അരുൺ ബാലൻ ഐ.പി.എസ് എന്ന ഉദ്യോഗസ്ഥൻ അന്വേഷിച്ച മൂന്ന് പ്രധാന കേസുകളാണ് ഈ നോവലിന്റെ കാതൽ. അപകടമരണം, ആത്മഹത്യ എന്നിങ്ങനെ തള്ളിക്കളയാൻ സാധ്യതയുള്ള സംഭവങ്ങൾ യഥാർത്ഥത്തിൽ കൊലപാതകങ്ങളാണോ എന്ന്, തന്റെ ഫൊറൻസിക് പരിജ്ഞാനം ഉപയോഗിച്ച്, അരുൺ ബാലൻ എങ്ങനെ തെളിയിക്കുന്നു എന്നതാണ് ഇതിലെ…

  • HACKER X RANDAMAN

    0 out of 5
    Original price was: ₹399.Current price is: ₹375.

    HACKER X RANDAMAN ‘ശാസ്ത്രത്തിന്റെ അപ്പോസ്തലർ’ വാഴുന്ന സയൻസ് സൊസൈറ്റിയുടെ ഗവേഷണപ്രബന്ധങ്ങളിൽ ചിലത് ഹാക്ക് ചെയ്യപ്പെടുന്നു. ഒപ്പം കോർ കമ്മിറ്റി അംഗമായ പ്രതിഭയുടെ തിരോധാനം, ഭീഷണിയുടെ സ്വരമുള്ള ഹാക്കർ ത ന്റെ മെയിലുകൾ… സംഭവബഹുലമായ പശ്ചാത്തലം. ചോദ്യങ്ങൾ അനവധിയാണ്: പ്രതിഭ എവിടെ? ഹാക്കർ ത ആര്? ഗവേഷണപ്രബന്ധങ്ങളുടെ ഭാവിയെന്ത്? കൊലപാതകങ്ങൾക്കു പിന്നിലുള്ള കരങ്ങൾ ആരുടേത്? ഈ ഊരാക്കുടുക്കുകളഴിക്കാൻ ശ്രമിക്കുന്നവർ കടന്നുപോകുന്ന ഉദ്വേഗജനകമായ അന്വേഷണവഴികളുടെ ആവിഷ്‌കാരമാണ് ഹാക്കർ ത രണ്ടാമൻ. നിഗൂഢതകളും സൈബർലോകവും അപ്രതീക്ഷിതമായ വഴിത്തിരിവുകളും നിറഞ്ഞ ഒരു…

  • HOPE

    0 out of 5
    Original price was: ₹240.Current price is: ₹225.

    HOPE പ്രണയത്തിന്റെ നൊമ്പരവും ചേർത്തുപിടിക്കലുകളുടെ സന്തോഷവും നഷ്ടപ്പെടലിന്റെ വിരഹവുമെല്ലാം പറയുന്ന കുറച്ച് കഥകളാണ് ഈ പുസ്തകത്തിൽ. യാഥാർത്ഥ്യവും സർഗ്ഗാത്മകതയും ഇടയ്ക്കെവിടെയോ കണ്ടുമുട്ടുന്ന സുന്ദരനിമിഷങ്ങൾകൊണ്ട് മനോഹരമായ രചന. എവിടെയോ കണ്ടുമറന്നതോ നിസ്സാരമെന്ന് തോന്നുന്നതോ ആയ ചില സംഭവങ്ങൾ ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരുത്തുമ്പോൾ അത് ഏറ്റവും ലളിതമായി ആവിഷ്കരിച്ചിരിക്കുകയാണിവിടെ. ഒരിക്കൽക്കൂടി ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന ഒൻപതു കഥകൾ ചേർന്ന പുസ്തകം.

  • Ikigai | ഇക്കിഗായി

    0 out of 5
    Original price was: ₹350.Current price is: ₹333.

    Ikigai | ഇക്കിഗായി : ജീവിതം ആനന്ദകരമാക്കാൻ ഒരു ജാപ്പനീസ് രഹസ്യം ദീർഘവും സന്തോഷകരവുമായ ജീവിതത്തിൻ്റെ രഹസ്യം പ്രതിപാദിക്കുന്ന, ആഗോളതലത്തിൽ ഏറ്റവുമധികം കോപ്പികൾ വിറ്റഴിച്ചിട്ടുള്ള പുസ്തകമാണ് ഇക്കിഗായി. പ്രചോദിപ്പിക്കുകയും അതേസമയം ആശ്വസിപ്പിക്കുകയും ചെയ്യുന്ന ഈ പുസ്തകം, ഓരോ വ്യക്തിയുടെയും ഉള്ളിലുള്ള ഇക്കിഗായിയെ കണ്ടെത്താനും ജീവിതം സമഗ്രമായി മാറ്റിമറിക്കാനും സഹായിക്കുന്നു. വിവർത്തനം: സെനു കുര്യൻ ജോർജ്ജ്‌ ആണ് ഈ അതിമനോഹരമായ പുസ്തകം മലയാള വായനക്കാർക്ക് എത്തിച്ചിരിക്കുന്നത്. നിങ്ങളുടെ ജീവിതം മാറ്റിമറിക്കാൻ ശേഷിയുള്ള ഈ കൃതി, സൗഹൃദങ്ങൾ എങ്ങനെ പരിപാലിക്കാമെന്നും,…

  • Inni Njan Urangatte | എനി ഞാൻ ഉറങ്ങട്ടെ

    0 out of 5
    Original price was: ₹260.Current price is: ₹247.

    Inni Njan Urangatte | എനി ഞാൻ ഉറങ്ങട്ടെ വ്യാസഭാരതത്തിലെ കഥയെയും സന്ദർഭങ്ങളെയും പാത്രങ്ങളെയും ഇതിഹാസത്തിന്റെ അതേ അന്തരീക്ഷത്തിൽ നിലനിർത്തിക്കൊണ്ട് ഉപജീവിക്കുന്ന നോവലാണിത്. കർണ്ണന്റെ സമ്പൂർണ്ണകഥയാണ് ഈ കൃതിയുടെ പ്രധാനഭാഗം. ദ്രൗപദിയെപ്പറ്റി സ്വകീയമായ ഒരു സമാന്തരകഥാസങ്കല്പം നടത്തി, ആ സങ്കല്പത്തിന്റെ നൂലിഴകളിൽ കർണ്ണകഥാദളങ്ങൾ കൊരുത്തെടുത്തിരിക്കുന്നു. 1974-ൽ കേരള സാഹിത്യ അക്കാദമി അവാർഡും 1978-ൽ വയലാർ രാമവർമ്മ സാഹിത്യ അവാർഡും ലഭിച്ച ഇനി ഞാൻ ഉറങ്ങട്ടെ കാലത്തെ അതിജീവിക്കുന്ന പ്രമേയവും ആഖ്യാനമികവുംകൊണ്ട് മലയാളത്തിൽ ജ്വലിച്ചുനില്ക്കുന്ന നോവലാണ്.”.

  • ISTANBULILE AVASANATHE APARTMENT | ഇസ്താംബൂളിലെ അവസാനത്തെ അപ്പാർട്ട്‌മെന്റ്

    0 out of 5
    Original price was: ₹499.Current price is: ₹474.

    ISTANBULILE AVASANATHE APARTMENT | ഇസ്താംബൂളിലെ അവസാനത്തെ അപ്പാർട്ട്‌മെന്റ് നഗരവത്കരണത്തിന്റെ വേലിയേറ്റത്തിൽ അപ്രത്യക്ഷമാകുന്ന ഇസ്താംബൂൾ നഗരസംസ്‌കൃതിയുടെ തകർച്ചയെക്കുറിച്ചുള്ള ഒരു വിലാപകാവ്യമാണ് ഡെഫ്‌നെ സുമന്റെ ഇസ്താംബൂളിലെ അവസാനത്തെ അപ്പാർട്ട്‌മെന്റ്. ഓർമ്മകളിലൂടെ വീണ്ടെടുക്കുന്ന നഗരജീവിതത്തിന്റെ ചരിത്രത്തിൽ, പ്രണയത്തിന്റെ നിലാവും ഭീതിയുടെ ഇരുളും രതിയുടെ ആവേഗവും ചേർന്ന് ഇഴചേരുന്നു.എഴുപത്തഞ്ചുകാരനായ ഗ്രീക്ക് വംശജനായ നഗരവാസിയായ പെരിക്ലിസ് എന്ന കഥാപാത്രത്തിന്റെ ഓർമ്മകളിലൂടെയാണ് നോവലിസ്റ്റ് കഥ പറയുന്നത്. വിഷാദസ്മരണകളുടെ കഥയായതിനൊപ്പം, ഈ നോവൽ സൗഹൃദത്തിന്റെയും തീവ്രകാമനകളുടെയും പ്രതിരോധത്തിന്റെയും അതിജീവനത്തിന്റെയും കഥ കൂടിയാണ്.നഗരവും മനുഷ്യനും ഒരുപോലെ മാറിപ്പോകുന്ന…

  • ITHA IVIDEVARE
    Add to basketLoading Done

    ITHA IVIDEVARE | ഇതാ ഇവിടെ വരെ

    0 out of 5
    130

    ITHA IVIDEVARE | ഇതാ ഇവിടെ വരെ തീപിടിച്ച ജീവിതവും കൈയിലെടുത്ത് ഒരാൾക്ക് എത്ര ദൂരം സഞ്ചരിക്കാനാവും? അത്തരമൊരു ആത്മസംഘർഷത്തിലൂടെ കടന്നുപോകുന്ന വിശ്വനാഥൻ എന്ന മനുഷ്യന്റെ ഒറ്റയാൾപ്പോരാട്ടത്തിന്റെ കഥയാണ് ഇതാ ഇവിടെവരെ. ഓരോ പുറപ്പെട്ടുപോക്കും അവസാനിക്കുന്നത് തിരിച്ചുവരരുത് എന്നാഗ്രഹിച്ച ഇടത്തുതന്നെയാകുന്ന അസന്ദിഗ്ധാവസ്ഥ എത്രമാത്രം വ്യാകുലപ്പെടുത്തുന്നതാണെന്ന് ഈ രചനയിലൂടെ പത്മരാജൻ വരച്ചിടുന്നു.

  • Jeevitham Kochu Kochu Sandoshangal | ജീവിതം കൊച്ചു കൊച്ചു സന്തോഷങ്ങൾ

    0 out of 5
    Original price was: ₹320.Current price is: ₹304.

    Jeevitham Kochu Kochu Sandoshangal | ജീവിതം കൊച്ചു കൊച്ചു സന്തോഷങ്ങൾ ജാതിയുടെയോ മതത്തിന്റെയോ വേർതിരിവുകളില്ലാതെ എല്ലാവർക്കും പ്രിയങ്കരനായ ഫാ. ജോസഫ് പുത്തൻപുരയ്ക്കലിന്റെ ചിരിയും ചിന്തയും ചേർന്ന ലേഖനങ്ങളുടെ സമാഹാരമാണിത്. ജീവിതത്തിലെ ചെറുചെറു സന്തോഷങ്ങളെ ലളിതമായ ഭാഷയിലും ഹൃദയസ്പർശിയായ അനുഭവങ്ങളിലൂടെയും അവതരിപ്പിക്കുന്ന ഈ പുസ്തകം, വായനക്കാരെ ആത്മവിശ്രമത്തിലേക്കും പോസിറ്റീവ് ചിന്തകളിലേക്കും നയിക്കുന്നു.സാധാരണ ജീവിതത്തിന്റെ സൗന്ദര്യം തിരിച്ചറിയാൻ സഹായിക്കുന്ന, എല്ലാവർക്കും അനുയോജ്യമായ ഒരു പ്രചോദനാത്മക വായനാനുഭവം.

  • Kaattumaalika | കാറ്റുമാളിക

    0 out of 5
    Original price was: ₹180.Current price is: ₹171.

    Kaattumaalika | കാറ്റുമാളിക ‘കിഴക്കേതിലെ വീട്‌ ആകാശക്കപ്പൽ’, ‘കാറ്റുമാളിക’, ‘നിർമ്മല വാരസ്യാർ-ഒരു യുദ്ധവിധവ’ എന്നിങ്ങനെ സമീപകാലത്ത് വായനാലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട ഒൻപത് ചെറുകഥകളാണ് ഈ സമാഹാരത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മനുഷ്യാവസ്ഥയിലെ ദുരന്ത ഫലിത ദുന്യങ്ങളും അകം-പുറം സമസ്യകളും ഈ കഥകളിൽ സവിശേഷമായ ഉൾക്കാഴ്ചയോടെ ആവിഷ്കരിക്കപ്പെട്ടിരിക്കുന്നു. കേവലമായ കഥപറച്ചിലിനപ്പുറം കടന്നുചെന്ന് കഥാമനുഷ്യരുടെ ആന്തരിക സത്യത്തെ അനാച്ഛാദനം ചെയ്യുന്ന, കഥയെഴുത്തിൻ്റെ കൺകെട്ടുവിദ്യ കൂടിയാണ് ഇതിലെ കഥകൾ ഓരോന്നും. ആഴത്തിലുള്ള നിരീക്ഷണങ്ങളും വ്യത്യസ്തമായ കഥാസന്ദർഭങ്ങളും ഇഷ്ടപ്പെടുന്ന വായനക്കാർക്ക് ഈ സമാഹാരം ഒരു പുതിയ…

  • KALACHI | കലാച്ചി

    0 out of 5
    Original price was: ₹599.Current price is: ₹549.

    സ്വന്തം നിലയില്‍ സ്‌നേഹിക്കാനും വെറുക്കാനും അധികാരമോ അവകാശമോ ഇല്ലെന്ന തിരിച്ചറിവാണ് എന്നെ കരയിപ്പിച്ചത്. അനുവദിക്കപ്പെട്ടവയില്‍ രണ്ടിലൊന്നു തിരഞ്ഞെടുക്കാന്‍ മാത്രം പൗരാവകാശങ്ങളേ എനിക്ക് ഉണ്ടായിരുന്നുള്ളൂ. ചെന്നു കയറിയ രാജ്യത്ത് എത്ര തലമുറ ജീവിച്ചാലും വോട്ടവകാശം ലഭിക്കാത്ത അഭയാര്‍ത്ഥിയെപ്പോലെ, കമാനങ്ങളും ചിത്രപ്പണി ചെയ്ത തൂണുകളുമുള്ള ആ മാളികയ്ക്കുള്ളില്‍ അപൂര്‍ണവ്യക്തി യായിരുന്നു ഞാന്‍. ഒന്നുറങ്ങി ഉണരുമ്പോള്‍ സ്വന്തം രാജ്യത്ത് അന്യരായിപ്പോകുന്നവരുടെ കഥ, കെ.ആര്‍. മീരയുടെ ഏറ്റവും പുതിയ നോവല്‍ ‘കലാച്ചി’. കമനീയമായ രൂപകല്പനയില്‍, കളക്ടേഴ്‌സ് എഡിഷന്‍ എഴുത്തുകാരിയുടെ കയ്യൊപ്പോടെ സ്വന്തമാക്കാം.

  • KAMAKKARKKIDAKOM (FIFTY SHADES DARKER)

    0 out of 5
    Original price was: ₹450.Current price is: ₹425.

    KAMAKKARKKIDAKOM (FIFTY SHADES DARKER) Malayalam translation of the famous book Fifty Shades Darker by E L James. The second book in the series.

  • Kapalam | കപാലം

    0 out of 5
    Original price was: ₹320.Current price is: ₹299.

    Kapalam | കപാലം അസാധാരണ മരണങ്ങളിൽ ഒരു ഫോറൻസിക് വിദഗ്ധന്റെ വൈദഗ്ധ്യമാണ് കുറ്റാന്വേഷണത്തിന്റെ ദിശ നിർണ്ണയിക്കുന്നത്. ഫോറൻസിക് തെളിവുകളുടെ ചുവടുപിടിച്ച് ഡോ. ഉമാദത്തൻ തെളിയിച്ച പതിനഞ്ചു കേസുകളാണ് ഈ പുസ്തകത്തിൽ കഥാരൂപത്തിൽ അവതരിപ്പിക്കുന്നത്. കുറ്റാന്വേഷണത്തിലെ വൈദ്യശാസ്ത്ര തത്ത്വങ്ങളും ഒപ്പം ആധുനിക സാങ്കേതികവിദ്യയും സമന്വയിപ്പിച്ചുകൊണ്ട് നടത്തിയ ഈ അന്വേഷണ വഴികൾ ഓരോന്നും വായനക്കാർക്ക് ഉദ്വേഗജനകമായ അനുഭവം പ്രദാനം ചെയ്യും എന്ന് തീർച്ച. കുറ്റാന്വേഷണ നോവലുകളെയും യഥാർത്ഥ കേസുകളുടെ ശാസ്ത്രീയ വിശകലനങ്ങളെയും ഇഷ്ടപ്പെടുന്നവർക്ക് ഒഴിവാക്കാനാവാത്ത പുസ്തകം.

  • KAPPIKKURUPPU

    0 out of 5
    Original price was: ₹220.Current price is: ₹199.

    KAPPIKKURUPPU കൗമാരവേദനകളെയും തെറ്റുകളെയും മറക്കാന്‍ സഹായിക്കുംവിധം രുചിയേറിയ കാപ്പി നല്‍കുന്ന പതിനെട്ട് അപൂര്‍വ്വ കാപ്പിക്കുരുക്കളുടെ കഥയാണ് ഈ പുസ്തകം. ഒരു പ്രശ്നത്തില്‍ അകപ്പെട്ടാല്‍ ഉടന്‍ ഒരു ചായയോ കാപ്പിയോ കുടിച്ചാല്‍ അതില്‍ നിന്നൊരു താത്കാലിക ആശ്വാസം കിട്ടുന്ന എത്രയോ പേരുണ്ട്. ആ താത്കാലിക ആശ്വാസം സ്ഥിരമാവുകയും പ്രശ്നത്തില്‍ നിന്നും എന്നെന്നേയ്ക്കുമായി പുറത്തുകടക്കാന്‍ കഴിയുകയും ചെയ്താല്‍? അത്തരമൊരു ആശയമാണ് ‘കാപ്പിക്കുരുപ്പി’ന്‍റെ കാതല്‍. ഒരാളും ഒരു വേദനയിലും കുടുങ്ങി ക്കിടക്കരുതെന്ന അറിവ്. ഏതു കൊടിയ വേദനയില്‍നിന്നും ആര്‍ക്കും പുറത്തു വരാമെന്ന…

End of content

End of content