Dear Neeraj | ഡിയർ നീരജ്
- Estimated Delivery : Up to 4 business days
- Free Shipping : On all orders over ₹1000
Dear Neeraj | ഡിയർ നീരജ്
സന്തോഷവും സന്താപവും, ജീവിതവും മരണവും തമ്മിലുള്ള സംവാദമാണ് യഥാർത്ഥത്തിൽ ബിനീഷ് പുതുപ്പണത്തിന്റെ ‘ഡിയർ നീരജ്’ എന്ന നോവൽ. ഏറെ പ്രിയപ്പെട്ട പലതും കൈവിട്ടു പോകുമ്പോഴും പ്രതീക്ഷാഭരമായ ഒരു നാളിനെ സ്വപ്നം കാണുന്ന കഥാപാത്രങ്ങളാണ് ഇതിന്റെ കരുത്ത്. നിരാശയും നിരാശ്രയത്വവുമല്ല, മറിച്ച് അഭാവത്തിലും ഓർമകളുടെ നാളത്തെ കെടാതെ ചേർത്തുവച്ച് ജീവിതത്തെ പ്രതീക്ഷയുടെ സുരഭില വെളിച്ചമാക്കുന്ന പ്രണയത്തിന്റെ മാന്ത്രികതയെയാണ് നോവൽ ആവിഷ്കരിക്കുന്നത്. ജീവിതാവസാനം വരെ അവിവാഹിതയായി നിന്ന് നീരജിനെ പ്രണയിക്കുന്ന അനുപമയും, ഓർമ്മപോലും നഷ്ടപ്പെട്ട ഭർത്താവിനെ ആത്മാവായി സ്നേഹിക്കുന്ന മധുമിതയും സ്നേഹത്തിന്റെ മായാത്ത രണ്ട് അടയാളങ്ങളാണ്. ‘ആരുടേതാണ് യഥാർത്ഥ പ്രണയം?’ എന്ന ചോദ്യം വായനക്കാരുടെ ഹൃദയത്തെ അലട്ടിക്കൊണ്ടിരിക്കും. തീവ്രമായ പ്രണയബന്ധങ്ങളെയും വൈകാരികമായ ജീവിതത്തെയും ഇഷ്ടപ്പെടുന്ന വായനക്കാർക്ക് വേണ്ടിയുള്ള നോവൽ.
| Author | Jayalakshmi Sreenivasan |
|---|---|
| Language | Malayalam |
| Pages | 142 |
| Publisher | DC Books |









Reviews
There are no reviews yet.