Showing all 6 results

  • Abhi Anu Anandham | അഭി അനു ആനന്ദം

    0 out of 5
    Original price was: ₹280.Current price is: ₹250.

    Abhi Anu Anandham | അഭി അനു ആനന്ദം ഒരു കഥാകാരി ഒരു സിനിമ സംവിധായകനോട് കഥ പറയാനെത്തുന്നതോടെയാണ് ഈ നോവൽ ആരംഭിക്കുന്നത്.ആനന്ദ് എന്ന ചെറുപ്പക്കാരന്റെ പ്ലസ് ടു കാലവും കോളേജ് ജീവിതവും പശ്ചാത്തലമാക്കി, അവന്റെ ജീവിതത്തിലെ രണ്ട് പ്രണയങ്ങളെയാണ് ആ കഥ അവതരിപ്പിക്കുന്നത്. പ്രണയം, സൗഹൃദം, തമാശ—എല്ലാം നിറഞ്ഞ ഒരു ലളിതകഥയെന്ന് തോന്നുമ്പോഴും, കഥയ്ക്ക് പുറത്തുള്ള ലോകം നിഗൂഢതകളാൽ നിറഞ്ഞതാണ്.തീർത്തും സിനിമാറ്റിക് ആയ ആഖ്യാനത്തിലൂടെ അഭി അനു ആനന്ദം ആ നിഗൂഢതകളുടെ ചുരുളുകൾ പതിയെ അഴിച്ചുവിടുന്നു….

  • Anuraga Lolagathri | അനുരാഗ ലോലഗാത്രി

    0 out of 5
    Original price was: ₹320.Current price is: ₹290.

    Anuraga Lolagathri | അനുരാഗ ലോലഗാത്രി ഓരോ യാത്രയും വ്യത്യസ്തമാണ്. ചിലത് ജീവിതത്തിൽ നിന്ന്, ചിലത് ജീവിതത്തിലേയ്ക്ക്. കോളേജ് പഠനകാലത്തെ ട്രെയിൻ യാത്രയിൽ തന്റെ സഹയാത്രികനോട് തോന്നിയ പ്രണയത്തിന്റെ തുടർച്ചയെന്നോണം മതവും ഭാഷയും സംസ്കാരവും താണ്ടി ഒരു നീണ്ട യാത്ര ചെയ്യുകയാണ് അനാമിക. അവളുടെ യാത്രയിലുടനീളം പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും സ്വപ്നങ്ങളുടെയും പ്രതീക്ഷകളുടെയും നിറങ്ങൾ മാറിമാറി വന്നണയുന്നു. തീർത്തുമൊരു സിനിമാറ്റിക് രീതിയിൽ അവതരിപ്പിച്ചിരിക്കുന്ന ആ യാത്രയിലേക്ക് നിങ്ങളെയും സ്വാഗതം ചെയ്യുന്നു.

  • Hafis – Ananthathayude Mudranam | ഹാഫിസ്- അനന്തതയുടെ മുദ്രണം

    0 out of 5
    Original price was: ₹350.Current price is: ₹320.

    Hafis – Ananthathayude Mudranam | ഹാഫിസ്- അനന്തതയുടെ മുദ്രണം രചനയുടെ ലാളിത്യവും ദർശനത്തിന്റെ ഗരിമയും സംഗീതത്തിന്റെ മാധുരിയും ചേർന്ന ഹാഫിസ് കൃതികൾ നൂറ്റാണ്ടുകളായി അനേകം രാജ്യങ്ങളിലെ സഹൃദയരെ വശീകരിച്ചു കൊണ്ടിരിക്കുന്നു. കാലത്തിനും ദേശത്തിനും അതീതമായ ആത്മീയാനുഭവങ്ങളെയും പ്രണയത്തിന്റെ സൂക്ഷ്മതകളെയും കാവ്യാത്മകമായി ആവിഷ്കരിക്കുന്ന ഈ കൃതി, മനുഷ്യാത്മാവിന്റെ അനന്തതയിലേക്കുള്ള യാത്രയാണ്.

  • Lilly Pookkalude Ormakku | ലില്ലിപ്പൂക്കളുടെ ഓർമ്മയ്ക്ക്

    0 out of 5
    Original price was: ₹220.Current price is: ₹199.

    Lilly Pookkalude Ormakku (ലില്ലിപ്പൂക്കളുടെ ഓർമ്മയ്ക്ക്) പല തരത്തിലുള്ള വാത്മീകങ്ങൾ തീർത്ത്, അതിനുള്ളിൽ ഒളിച്ചിരിക്കുന്ന—ഒരിക്കലും പഠിച്ചുതീരാത്ത—‘മനുഷ്യൻ’ എന്ന ജന്തുലോകസമസ്യയെ ലളിതമായ രീതിയിൽ അവതരിപ്പിക്കുന്ന കഥാസമാഹാരമാണ് ലില്ലിപ്പൂക്കളുടെ ഓർമ്മയ്ക്ക്. ഹൃദയസ്പർശിയായ തേങ്ങലുകളും ഗദ്ഗദങ്ങളും, നിഷ്കളങ്കമായ ചോദ്യങ്ങളും, അലഞ്ഞു നടക്കുന്ന നാടോടിയുടെ താത്വികപരിവേഷം ചാർത്തപ്പെടാത്ത ചിന്തകളും—അവയുടെ പൂരണങ്ങളും ഒത്തുതീർപ്പുകളും—അറിവിന്റെയും വെളിച്ചത്തിന്റെയും മേഖലകളിലേക്കുള്ള പ്രയാണങ്ങളും, ലിംഗസമത്വത്തിന്റെ അനിവാര്യതകളും ഈ കഥകളിൽ തെളിയുന്നു. മനുഷ്യബന്ധങ്ങളുടെയും സാമൂഹികബോധത്തിന്റെയും സൂക്ഷ്മതകൾ സ്പർശിക്കുന്ന പതിമൂന്ന് ചെറുകഥകളുടെ ആവിഷ്കാരം—വായനക്കാരനെ ചിന്തയിലേക്കും കരുണയിലേക്കും നയിക്കുന്ന ഒരു സുതാര്യമായ വായനാനുഭവം.

  • Meesamullukal | മീശമുള്ളുകൾ

    0 out of 5
    Original price was: ₹220.Current price is: ₹199.

    Meesamullukal | മീശമുള്ളുകൾ ശ്രീലക്ഷ്മി സേതുമാധവന്റെ ഏറ്റവും ശ്രദ്ധേയമായ കഥാസമാഹാരമാണ് ‘മീശമുള്ളുകൾ’. വായനക്കാരന്റെ ഹൃദയത്തിൽ തിരതല്ലുന്ന വൈകാരികതയെ അങ്ങേയറ്റം ലളിതവും എന്നാൽ തീക്ഷ്ണവുമായ ഭാഷയിൽ ഈ പുസ്തകത്തിൽ ആവിഷ്കരിച്ചിരിക്കുന്നു. ഇതിനോടകം തന്നെ മൂന്ന് പതിപ്പുകൾ (Third Edition) പിന്നിട്ട ഈ കൃതി സമകാലിക മലയാളം കഥാലോകത്തെ മികച്ച വായനാനുഭവങ്ങളിൽ ഒന്നാണ്. അപരിചിതന്റെ പുഞ്ചിരിപോലെയോ വെറുതെയൊന്നു തഴുകി മറയുന്ന കാറ്റുപോലെയോ ഈ കഥകൾ നിങ്ങളെ സ്പർശിച്ചേക്കാം. വളരെ മൃദുലമായി മാത്രം നിങ്ങളുടെ മനമൊന്നുലച്ചേക്കാം. അറ്റമെത്തുമ്പോൾ നെഞ്ചിലൊരു കടലും അതിനുള്ളിലൊരു…

  • Willys | വില്ലീസ്

    0 out of 5
    Original price was: ₹199.Current price is: ₹179.

    Willys | വില്ലീസ് ഡിസംബറിലെ മഞ്ഞുകനത്തൊരു രാത്രി. അന്നാണ് അവർ അഞ്ചുപേർ ആ കാട് കയറാൻ തീരുമാനിച്ചത്. ഒരു കൊലപാതകത്തിന് ശേഷം ഒളിവിൽ പോകാനുള്ള ശ്രമത്തിലായിരുന്നു അവർ. എന്നാൽ വഴിമദ്ധ്യേ അവരെ കാത്ത് ഏകാന്തനായി ഒരു വില്ലീസ് ജീപ്പ് കിടപ്പുണ്ടായിരുന്നു. അവരുടെ പ്രതീക്ഷകൾക്ക് അപ്പുറമായിരുന്നു പിന്നീട് അവിടെ നടന്ന ഓരോ സംഭവങ്ങളും. അവരുടെ ജീവിതം തന്നെ ആ വില്ലീസ് മാറ്റിമറിച്ചു.ഒരു ത്രില്ലർ സിനിമ പോലെ ആസ്വദിക്കാനാവുന്ന നോവൽ.

End of content

End of content