Manjaveyil Maranangal | മഞ്ഞവെയിൽ മരണങ്ങൾ
- Estimated Delivery : Up to 4 business days
- Free Shipping : On all orders over ₹1000
Manjaveyil Maranangal | മഞ്ഞവെയിൽ മരണങ്ങൾ
പുസ്തകത്തിൻ്റെയും പുസ്തക-ഗ്രന്ഥാലയഹത്യയുടെയും പുസ്തകരചനയുടെയും കഥയാണ് ബെന്യാമിൻ്റെ ‘മഞ്ഞവെയിൽ മരണങ്ങൾ’. നോവലെഴുത്തിനുള്ളിൽ അതിൻ്റെ ഇരട്ടയായ അന്ത്രപ്പേറിൻ്റെ നോവലും, വല്യേടത്തുവീട്ടിലെ ഗ്രന്ഥശാലയും അതിൻ്റെ ഇരട്ടയായ ഗ്രന്ഥാലയവുമുണ്ട്. തൻ്റെ പുസ്തകം സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള ശ്രമമാണ് അത് ബെന്യാമിന് അയച്ചുകൊടുക്കുന്നതിലൂടെ ക്രിസ്റ്റി അന്ത്രപ്പേർ നടത്തുന്നത്, അത് നോവലിനുള്ളിലാക്കി ബെന്യാമിൻ സംരക്ഷിക്കുന്നു. പോർച്ചുഗീസ്/റോമാസഭയ്ക്കു നശിപ്പിക്കാൻ കഴിയാത്ത പുസ്തകങ്ങൾ വല്യേടത്തുവീട്ടുകാർ തങ്ങളുടെ പുരാതനചരിത്രത്തിൻ്റെ ഭാഗമായി സംരക്ഷിക്കുന്നു. ബെന്യാമിൻ തൻ്റെ നോവലിലൂടെ അതിൻ്റെ നിലനിൽപ്പാണ്, അതായത്, കേരളീയ ക്രൈസ്തവസഭയുടെ യൂറോപ്യൻ സാമ്രാജ്യത്വാധിനിവേശത്തിനുമുമ്പുള്ള സ്വതന്ത്രമായ നിലനിൽപ്പിൻ്റെ ചരിത്രമാണ് ഉറപ്പാക്കുന്നത് എന്ന് പി.കെ. രാജശേഖരൻ വിലയിരുത്തുന്നു. സങ്കീർണ്ണമായ ആഖ്യാനരീതിയും ചരിത്രപരമായ ഉൾക്കാഴ്ചകളും ഇഷ്ടപ്പെടുന്ന വായനക്കാർക്ക് വേണ്ടിയുള്ള നോവൽ.
| Author | Benyamin |
|---|---|
| Language | Malayalam |
| Pages | 440 |
| Publisher | DC Books |









Reviews
There are no reviews yet.