Sanchari Praavu | സഞ്ചാരിപ്രാവ്
- Estimated Delivery : Up to 4 business days
- Free Shipping : On all orders over ₹1000
Sanchari Praavu | സഞ്ചാരിപ്രാവ്
അതുവരെയുള്ള യാത്രകൾക്കൊന്നും ഒരർത്ഥവും ഇല്ലായിരുന്നെന്ന് ഷാല മിസ് എന്ന സഞ്ചാരിപ്രാവ് തിരിച്ചറിയുന്നത് ഒടുവിലത്തെ ഈ യാത്രയിലാണ്. ആർക്കും പിടികൊടുക്കാത്ത ഷാല മിസ്സും, ചെങ്കുത്തായ മലനിരപോലുള്ള അവരുടെ മനസ്സും ഈ നോവലിൻ്റെ പ്രധാന ആകർഷണങ്ങളാണ്. പ്രേമത്തിൻ്റെ പല രൂപഭാവങ്ങളിലൂടെ, പ്രേമാനുഭവത്തിൻ്റെ ആരും സഞ്ചരിച്ചിട്ടില്ലാത്ത താഴ്‌വരകളിലൂടെ ഒരുകൂട്ടം തീർത്ഥാടകരുടെ യാത്ര—വഴിതെറ്റിയും വഴിതെറ്റിച്ചും അവരങ്ങനെ സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നു. നിങ്ങൾ ഒരിക്കലെങ്കിലും പ്രണയത്തിൻ്റെ മന്ദാരഭംഗിയും സായന്തനച്ചോപ്പും അറിഞ്ഞവരാണെങ്കിൽ നിങ്ങൾക്ക് ഷാല മിസ്സിനെ ചേർത്തുപിടിക്കാനാകും. ഈ പുസ്തകത്തിൽ ‘സഞ്ചാരിപ്രാവിനൊപ്പം’ ‘കൂരിരുട്ടിന്റെ കുഞ്ഞാലില’ എന്ന മറ്റൊരു കഥയും ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രണയത്തെക്കുറിച്ചും യാത്രകളെക്കുറിച്ചും ആഴത്തിൽ ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന ഒരു കൃതിയാണിത്.
| Author | K Rekha |
|---|---|
| Language | Malayalam |
| Pages | 72 |
| Publisher | DC Books |







Reviews
There are no reviews yet.