₹130Original price was: ₹130.₹125Current price is: ₹125.
SWAPNAVYOOHAM | സ്വപ്നവ്യൂഹം വളരെ സാധാരണമായി തുടങ്ങുന്ന കഥ, നിമിഷങ്ങൾക്കകം തന്നെ അപ്രതീക്ഷിത വഴികളിലേക്ക് തിരിയുന്നു. ചിന്തകൾ ഉണർത്തുന്ന കാഴ്ചകളിലേക്കും അനുഭവങ്ങളിലേക്കും. ഓരോ അദ്ധ്യായവും മനസ്സിൽ ചോദ്യങ്ങൾ ഉയർത്തും, ചിലപ്പോൾ ഉത്തരങ്ങളിലേക്ക് നയിക്കും. പ്രപഞ്ചത്തിന്റെ രഹസ്യങ്ങൾ തേടുന്ന അജയ്‌യുടെ യാത്രയാണ് ഈ നോവൽ.
₹450Original price was: ₹450.₹420Current price is: ₹420.
അത്ഭുതപ്പെടുത്തുന്ന ബുദ്ധിസാമർത്ഥ്യമുള്ള ആശാരി മുകുന്ദൻ ഒരു കുറ്റാന്വേഷകന്റെ വേഷമണിയുന്ന കഥ! സ്വന്തം മകനുമായി ബന്ധപ്പെട്ട ഒരു പ്രശ്‌നത്തിന് പരിഹാരം കാണാൻ പോലീസിനും വിദഗ്ദ്ധരായ കുറ്റാന്വേഷകർക്കും സാധിക്കാതെ വന്നപ്പോൾ, മുകുന്ദൻ അതിനായി മുന്നിട്ടിറങ്ങുന്നു. പോലീസിനെയും നിയമ സംവിധാനങ്ങളെയും നിർവീര്യമാക്കിക്കൊണ്ടുള്ള ആശാരിയുടെ ബൗദ്ധിക പ്രകടനമാണ് ഈ ത്രില്ലർ നോവൽ.
₹320Original price was: ₹320.₹299Current price is: ₹299.
The Girl Who Climbed Mountains is an inspirational journey into the trippings and falls of life, where the protagonist discovers her inner Phoenix on the trails of the mystical Himalayas and fiery volcanoes. Find your purpose and zest for life.
₹150Original price was: ₹150.₹138Current price is: ₹138.
ദി ഗ്രേറ്റ് ഇന്ത്യൻ ഹിച്ച്‌ഹൈക്ക്, നടന്നും ലിഫ്റ്റടിച്ചും കേരള ടു കാശ്‌മീർ നടത്തിയ അവിസ്മരണീയമായ ഒരു കുറഞ്ഞ ചിലവിലുള്ള യാത്രയുടെ കഥയാണ്. ഇന്ത്യയുടെ വൈവിധ്യങ്ങൾ തൊട്ടറിഞ്ഞ ഈ സാഹസിക യാത്രാവിവരണം.
₹160Original price was: ₹160.₹140Current price is: ₹140.
Universal Uterus | യൂണിവേഴ്സൽ യൂട്രസ് നമുക്ക് ഒരുപാട് പരിചയം ഉള്ള ഒരാൾ അടുത്തുവന്നിരുന്നു കഥകൾ പറഞ്ഞു തരുന്നപോലെ വായിച്ചു തീർക്കാൻ കഴിയുന്ന ഒരു പുസ്തകമാണ് അഭിമന്യുവിന്റെ യൂണിവേഴ്‌സൽ യൂട്രസ്. ഒരു സിനിമക്കാരൻ ആവണമെന്നുള്ള വലിയ മോഹത്തിന്റെ ചെറിയ ഏടുകൾ എഴുത്തിൽ ഉടനീളം കാണാം. കഥകൾക്കിടയിൽ ചില പഞ്ചു ഡയലോഗുകളായും ടെയിൽ എൻഡുകളായും സിനിമ ഡയലോഗുകൾ കടന്നുവരുന്നുണ്ട്. വായനയ്ക്ക് അതേറെ രസം പകരുന്നുമുണ്ട്. സാധാരണക്കാരന് മനസ്സിലാകുന്ന ജീവിതങ്ങളുണ്ട്. അവരുടെ സന്തോഷങ്ങളും സങ്കടങ്ങളുമുണ്ട്. അതിലൂടെ കടന്നു പോകുമ്പോൾ നമ്മളും…
₹150Original price was: ₹150.₹135Current price is: ₹135.
Vellamandharangal | വെള്ളമന്ദാരങ്ങൾ പറയാതെ തന്നെ നമ്മെ അറിയുന്ന ചില മനുഷ്യരുണ്ട്—പറയാതെ നമ്മെ മനസ്സിലാക്കുന്നവർ. അത്തരം മനുഷ്യരെ എഴുത്തുകാരന് ഓർമ്മിപ്പിക്കുന്നത് എല്ലായ്പ്പോഴും പൂവിട്ട് നിൽക്കുന്ന വീട്ടുമുറ്റത്തെ വെള്ളമന്ദാരങ്ങളെയാണ്. കാലബന്ധിതമായി പൂവിട്ടൊഴിയുന്ന പൂക്കളെപ്പോലെയോ, ഇടയ്ക്കിടെ മാത്രം വിരിഞ്ഞു കൊഴിഞ്ഞുപോകുന്ന പൂക്കളെപ്പോലെയോ അല്ല അവർ.എപ്പോഴും പുന്തോട്ടമാകെ സുഗന്ധം പരത്തി, ജീവനേകി, ജീവിക്കാൻ പ്രേരിപ്പിച്ചുകൊണ്ട് കൂടെ നിൽക്കുന്ന സാന്നിധ്യങ്ങൾ. മനുഷ്യബന്ധങ്ങളുടെ മൗനസൗന്ദര്യവും സ്ഥിരതയും സ്നേഹത്തിന്റെ നിശ്ശബ്ദമായ കരുത്തും കാവ്യാത്മകമായി പകർത്തുന്ന ഒരു ഹൃദയനിറഞ്ഞ കൃതിയാണ് വെള്ളമന്ദാരങ്ങൾ.
₹180Original price was: ₹180.₹165Current price is: ₹165.
Vellapookkal (വെള്ളപൂക്കൾ) വെള്ളപൂക്കൾ കഥാരൂപത്തിൽ എഴുതിയ ഒരു പ്രേമകവിതയാണ്—എന്റെ ഹൃദയത്തിന്റെ ഒരു കഷണം.സ്നേഹിക്കുന്നവരെയും സ്നേഹിക്കപ്പെടുന്നവരെയും എഴുത്തുകാരൻ വെള്ളപൂക്കളായി സങ്കൽപ്പിക്കുന്നു—ലോലവും ഹൃദയസ്പർശിയായ സൗന്ദര്യവും സുഗന്ധവും നിറഞ്ഞ പൂക്കൾ. വാടി പോവാതിരിക്കണമെന്ന ആഗ്രഹത്തോടെ, ഭംഗിയിൽ പൂത്തു നിൽക്കുന്ന മനുഷ്യരുടെ പ്രതീകമാണ് ഈ കൃതി.ഈ പുസ്തകവും വാടാതെ, നിങ്ങളിൽ നിലനിൽക്കട്ടെ—എല്ലാ കാലത്തേക്കും
₹199Original price was: ₹199.₹179Current price is: ₹179.
Willys | വില്ലീസ് ഡിസംബറിലെ മഞ്ഞുകനത്തൊരു രാത്രി. അന്നാണ് അവർ അഞ്ചുപേർ ആ കാട് കയറാൻ തീരുമാനിച്ചത്. ഒരു കൊലപാതകത്തിന് ശേഷം ഒളിവിൽ പോകാനുള്ള ശ്രമത്തിലായിരുന്നു അവർ. എന്നാൽ വഴിമദ്ധ്യേ അവരെ കാത്ത് ഏകാന്തനായി ഒരു വില്ലീസ് ജീപ്പ് കിടപ്പുണ്ടായിരുന്നു. അവരുടെ പ്രതീക്ഷകൾക്ക് അപ്പുറമായിരുന്നു പിന്നീട് അവിടെ നടന്ന ഓരോ സംഭവങ്ങളും. അവരുടെ ജീവിതം തന്നെ ആ വില്ലീസ് മാറ്റിമറിച്ചു.ഒരു ത്രില്ലർ സിനിമ പോലെ ആസ്വദിക്കാനാവുന്ന നോവൽ.