₹280Original price was: ₹280.₹265Current price is: ₹265.
Celin | സെലിൻ ക്രിമിനൽ സൈക്കോളജിസ്റ്റായ ഡേവിഡിൻ്റെ ജീവിതത്തിലെ യാദൃച്ഛികമായ ഒരു സംഭവത്തെ അടിസ്ഥാനമാക്കിയാണ് സെലിൻ എന്ന ഈ ക്രൈം നോവൽ ആരംഭിക്കുന്നത്. തൻ്റെ മുൻപിൽ വരുന്ന ഉത്തരമില്ലാത്ത എന്തിനെപ്പറ്റിയും അന്വേഷിച്ച് ഏതറ്റം വരെയും പോകുന്ന ഡേവിഡിന്റെ മുന്നിലേക്കാണ് സെലിൻ എന്ന യുവതിയും അവളുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസും എത്തുന്നത്. തുടർന്ന് അതൊരു കൊലപാതകക്കേസായി മാറുകയും, വീണ്ടുമത് ഒന്നിൽ നിന്നും രണ്ടു കൊലപാതകങ്ങളുടെ അന്വേഷണത്തിലേക്ക് എത്തുകയും ചെയ്യുന്നു. വായനക്കാരെ ആകാംക്ഷയുടെ പുതിയ തലങ്ങളിലേക്ക് കൊണ്ടുപോകുന്ന കഥാസന്ദർഭങ്ങളും അവിശ്വസനീയമായ…
₹280Original price was: ₹280.₹260Current price is: ₹260.
Chennayavetta | ചെന്നായവേട്ട നോവലിലെ ഓരോ അധ്യായവും വായനക്കാരനെ ഉദ്വേഗത്തിൻ്റെയും ആകാംക്ഷയുടെയും മുൾമുനയിൽ പിടിച്ചു നിർത്തുന്നുണ്ട്. ഇതൊരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ എന്നതിലുപരി, സമൂഹത്തിൽ നടക്കുന്ന വിചിത്രമായ സംഭവങ്ങളെക്കുറിച്ച് ചിന്തിക്കാനും, വാർത്തകളെ ഒരു പുതിയ കാഴ്‌ചപ്പാടിൽ സമീപിക്കാനും ഈ പുസ്‌തകം വായനക്കാരെ പ്രേരിപ്പിച്ചേക്കും. തിരക്കുള്ള പൊതു ഇടങ്ങളിൽപോലും നമ്മുടെ കുട്ടികളെ അപരിചിതർ സദാ നിരീക്ഷിക്കുന്നുണ്ട് എന്ന സമൂഹിക അവബോധം കൂടിയാണ് ഈ നോവൽ നൽകുന്നത്. ഒരു കുറ്റാന്വേഷണ കഥ എന്നതിനപ്പുറം, നിരീക്ഷണങ്ങളെക്കുറിച്ചും, സമൂഹത്തിൽ മറഞ്ഞിരിക്കുന്ന അപകടങ്ങളെക്കുറിച്ചും ശക്തമായ മുന്നറിയിപ്പ്…
₹199Original price was: ₹199.₹179Current price is: ₹179.
Daveedinte Irippidam (ദാവീദിന്റെ ഇരിപ്പിടം) വാട്‌സാപ്പ് അറിവുകളുടെ ഒരു വിജ്ഞാനകോശം മുതൽ മഹാപ്രളയത്തെ തടുക്കാൻ തവളരാജാവിന് ലഭിക്കുന്ന തിരുമുൽക്കാഴ്ച്ച വരെ—കാലത്തിന്റെ വിചിത്രതകളെ കഥകളാക്കി മാറ്റുന്ന സമാഹാരമാണ് ദാവീദിന്റെ ഇരിപ്പിടം. അന്താരാഷ്ട്ര ക്രിക്കറ്റിനിടയിൽ മറഞ്ഞിരിക്കുന്ന ‘അവിശുദ്ധ’ കളികൾ, അതിരുകൾക്കപ്പുറം ഉറക്കമുണർന്നു നാടു ചുട്ടെരിക്കാൻ കാത്തിരിക്കുന്നവർ, തലകൾക്കു മേൽ തലകൾ വെട്ടിയൊട്ടിക്കുന്നവരുടെ മനഃശാസ്ത്രം, അമേരിക്കയും യൂറോപ്പും മതിയാകാതെ പുതിയ മേച്ചിൽപ്പുറങ്ങൾ തേടിപ്പോകുന്ന യുവത്വം—അവർ വിട്ടുപോയ വയോധികരുടെ സ്വന്തം നാട്—ഇങ്ങനെ ഒരുപിടി ഇതിവൃത്തങ്ങൾ ഇവിടെ ജീവൻകൊണ്ട കഥകളാകുന്നു. സമകാലിക സമൂഹത്തിന്റെ വൈരുദ്ധ്യങ്ങളും…
₹450Original price was: ₹450.₹420Current price is: ₹420.
Dear Stranger is a heartbreaking romance about Sheethal and Goutham, who fall in love despite their solitude, only to fall apart and become intentionally distant strangers. A beautiful exploration of lost love and unforgettable memories.
₹199Original price was: ₹199.₹180Current price is: ₹180.
EN NERAM THUZHANJU | എൻ നേരം തുഴഞ്ഞ് ഒരു മനുഷ്യൻ എപ്പോഴാണ് യഥാർത്ഥത്തിൽ ജീവിക്കുന്നത്? ആലോചിച്ച് നോക്കിയിട്ടുണ്ടോ?ഉത്തരം യാത്രകളിൽ എന്നാവാം… ഏറ്റവും പ്രിയപ്പെട്ട നിമിഷങ്ങളെ തടവിലാക്കിയ ദ്വീപിലാണ് ആ യാത്ര ചെന്നെത്തുന്നത്. ഓർമ്മകളുടെ തോണിയിലേറി പങ്കായം തുഴഞ്ഞ്, ദ്വീപ് എന്ന മറുകരയിലെത്തുമ്പോൾ ജീവിതം സഫലമാകുന്നു. ഓർമ്മകളില്ലാത്ത മനുഷ്യന് ജീവിതമില്ല. സന്തോഷപ്രദമായ ഓർമ്മകൾ നിധിപോലെ സൂക്ഷിക്കുക. ദുഃഖം തന്ന ഓർമ്മകൾ വെള്ളത്തിൽ ഒഴുക്കികളയുക. ഒടുവിൽ ദ്വീപിലെത്തുമ്പോൾ നിങ്ങൾ പ്രകാശിക്കട്ടെ. ആ പ്രകാശം ലോകം മുഴുവൻ പരക്കട്ടെ.എന്റേത് മാത്രമായ…
₹240Original price was: ₹240.₹216Current price is: ₹216.
Enike Nee Marikkunnillallo | എനിക്ക് നീ മരിക്കുന്നില്ലല്ലോ ഹൃദയഹാരിയായ നൂറ് ചിത്രങ്ങളുടെയും നൂറ് ചെറിയ കുറിപ്പുകളുടെയും പുസ്‌തകം. വാക്കിൽ പകരാനാവാത്തത് വരയിലും വരയിൽ പറയാനാവാത്തത് വാക്കിലും ആവിഷ്ക്കരിച്ച ആത്മാവിൻ്റെ സുഗന്ധമായി മാറിയ രേഖാമൊഴികൾ. ചിലത് കവിത പോലെ സ്വയം പൂർണമായത്. പ്രണയാനുഭവങ്ങളും പ്രകൃതിയത്ഭുതങ്ങളും ഉൾപ്പെടെ മനുഷ്യാനുഭവങ്ങൾ കാവ്യാത്മകമായി പകർത്തിയ നാനോ കുറിപ്പുകളുടെ അപൂർവ്വസമാഹാരം.
₹140Original price was: ₹140.₹126Current price is: ₹126.
ENTE NIDRADEVIKK | എന്റെ നിദ്രാദേവിക്ക് പ്രണയമില്ലാതെ അക്ഷരങ്ങൾക്ക് എങ്ങനെ ജീവൻ ലഭിക്കാനാണ്?അനശ്വരമാണെന്ന് പറയുന്ന പ്രണയത്തെ തന്നെ കല്ലെറിയുന്ന സമൂഹത്തിന്റെ മുന്നിലാണ് ഈ കഥ നിലകൊള്ളുന്നത്. വിവാഹിതയായ ഒരു സ്ത്രീ, മാരിറ്റൽ റേപ്പിന് ഇരയാകുന്ന അവളുടെ ജീവിതം, അവളിലേക്കു കടന്നുവരുന്ന ഒരു ചെറുപ്പക്കാരൻ, അവരൊന്നിച്ചുള്ള കുറച്ച് ദിനങ്ങൾ—എന്നാൽ വർഷങ്ങൾക്കിപ്പുറവും അവന്റെ നിദ്രയെപ്പോലും നിയന്ത്രിക്കുന്ന തരത്തിൽ വേരാഴ്ന്നിറങ്ങിയ ഒരു പ്രണയം.അതിന് അപ്പുറം, ഭർത്താവിന്റെ പ്രണയിനിയെ തേടിപ്പോയ ഒരു ഭ്രാന്തിയായ സ്ത്രീയുടെ കഥയും ഇവിടെ ചേർന്നു നിൽക്കുന്നു. സദാചാര മുഖമൂടികളും…
₹299Original price was: ₹299.₹289Current price is: ₹289.
ENTE PRANAYATHINTE RAJAKUMARIKKU | എൻ്റെ പ്രണയത്തിൻ്റെ രാജകുമാരിക്ക് പ്രണയം എന്നും പരിശുദ്ധിയോടെ വാഴ്ത്തപ്പെടുന്ന ഒരു മഹത്തായ അനുഭൂതിയാണ്. രണ്ടിൽ ഒരാളുടെ ഭ്രാന്ത് നിലയ്ക്കുമ്പോഴാണ് പ്രണയം മരിക്കുന്നത്. അതുപോലൊരു ഭ്രാന്തവും പരിശുദ്ധവുമായ പ്രണയകഥ ഒരു സിനിമാറ്റിക് ശൈലിയിലൂടെ സെബഫാത്തിമ എന്ന എഴുത്തുകാരി തൻ്റെ തൂലികയിൽ വിരിഞ്ഞ ‘എൻ്റെ പ്രണയത്തിൻ്റെ രാജകുമാരിക്ക്’ എന്ന നോവലിലൂടെ പറയുകയാണ്. തൻ്റെ വേദന നിറഞ്ഞ സാഹചര്യത്തിലും പഠനം എന്ന ആഗ്രഹവുമായി ഡൽഹിയിലേക്ക് പുറപ്പെടുന്ന ഷാരിക് എന്ന ഇരുപതുകാരൻ്റെ ജീവിതത്തിലേക്ക് പ്രതീക്ഷിക്കാതെ പ്രണയത്തിൻ്റെ സുഗന്ധവുമായി…
₹360Original price was: ₹360.₹324Current price is: ₹324.
Ettavum Priyappetta Ennodu | ഏറ്റവും പ്രിയപ്പെട്ട എന്നോട് ഇഷ്ടമുള്ള കുറച്ചുപേരുടെ പേര് പറയാൻ ആവശ്യപ്പെട്ടാൽ എത്ര പേരുകൾക്കൊടുവിലാണ് നാം നമ്മെ കുറിച്ചോർക്കുന്നത് ? എനിക്ക് എന്നെത്തെന്നെയാണ് ഏറ്റവും ഇഷ്ടം എന്നു പറയാൻ നമുക്കിപ്പോഴും കഴിയാറില്ല. അങ്ങനെ കഴിയുന്നിടത്ത് , നാം നമ്മെ സ്വയം ചേർത്തു നിർത്തുന്നിടത്തുവെച്ചാണ് സത്യത്തിൽ ജീവിതം മാറി തുടങ്ങുന്നത്.അങ്ങനെ ഒരു യാഥാർഥ്യത്തിലേക്കുള്ള യാത്രയാണ് ഈ നോവൽ.
₹399Original price was: ₹399.₹359Current price is: ₹359.
ETTAVUM PRIYAPPETTA NINNODU | ഏറ്റവും പ്രിയപ്പെട്ട നിന്നോട് Second Part of ETTAVUM PRIYAPPETTA ENNODU (ഏറ്റവും പ്രിയപ്പെട്ട എന്നോട്) വായനക്കാർ നെഞ്ചിലേറ്റിയ ഏറ്റവും പ്രിയപ്പെട്ട എന്നോടിൻ്റെ രണ്ടാം ഭാഗം സ്വയം സ്നേഹിക്കാൻ പഠിച്ച അതിഥിയെ കൊൽക്കത്ത നഗരം എങ്ങനെ സ്വീകരിച്ചു? സെൽഫ് ലവ് ഒരാളുടെ ജീവിതത്തെയും കാഴ്‌ചപ്പാടുകളെയും എത്രമാത്രം മാറ്റിമറിക്കുന്നു? ശരൺ തന്നെ വേണ്ടെന്നു വയ്ക്കാനുണ്ടായ, അവൾ അറിയേണ്ടെന്ന് തിരുമാനിച്ച ആ കാരണം അവളെ തേടിയെത്തിയിട്ടുണ്ടാകുമോ? ഏറ്റവും പ്രിയപ്പെട്ട എന്നോടിൽ നിങ്ങൾ വായിച്ചറിഞ്ഞ അതിഥി…
₹220Original price was: ₹220.₹199Current price is: ₹199.
Ezham Bhranthan | ഏഴാം ഭ്രാന്തൻ വിചിത്ര ഭാവനകളുടെ പായ്മരം കെട്ടിയ വഞ്ചിയാണ് ഈ പുസ്തകം. തുഴഞ്ഞു നാമെത്തുന്നത്, അടിമുടി പരിക്കേറ്റവരുടെ ഒരു തുരുത്തിലാണ്. ‘ഇതല്ല ജീവിതം.. ഇതല്ല ജീവിതം’ എന്ന വീണ്ടു വിചാരത്തിന്റെ മിന്നലേറ്റ് നീലിച്ചുപോയ മനുഷ്യരാണവർ. നാമണഞ്ഞ ജീവിതത്തിനും, നാം തിരഞ്ഞ ജീവിതത്തിനുമിടയിലുള്ള ദീർഘനിശ്വാസത്തിന്റെ ചുടുകാറ്റ് മീതെ വീശുന്നുണ്ട്. എന്നിട്ടും, ഇരുട്ടിപ്പിഴിഞ്ഞ വെളിച്ചം എന്നൊക്കെ പറയാറുമാറ്, പ്രസാദത്തിൻ്റെ ഒരു കനൽ വായനക്കാരനെ തേടിയെത്തുന്നു. ‘പോയിന്റ് ഓഫ് നോ റിട്ടേർണി‘ലല്ല ആരുമെന്ന് സാരം. കടൽ പിൻവാങ്ങി…
₹350Original price was: ₹350.₹320Current price is: ₹320.
Hafis – Ananthathayude Mudranam | ഹാഫിസ്- അനന്തതയുടെ മുദ്രണം രചനയുടെ ലാളിത്യവും ദർശനത്തിന്റെ ഗരിമയും സംഗീതത്തിന്റെ മാധുരിയും ചേർന്ന ഹാഫിസ് കൃതികൾ നൂറ്റാണ്ടുകളായി അനേകം രാജ്യങ്ങളിലെ സഹൃദയരെ വശീകരിച്ചു കൊണ്ടിരിക്കുന്നു. കാലത്തിനും ദേശത്തിനും അതീതമായ ആത്മീയാനുഭവങ്ങളെയും പ്രണയത്തിന്റെ സൂക്ഷ്മതകളെയും കാവ്യാത്മകമായി ആവിഷ്കരിക്കുന്ന ഈ കൃതി, മനുഷ്യാത്മാവിന്റെ അനന്തതയിലേക്കുള്ള യാത്രയാണ്.
₹240Original price was: ₹240.₹220Current price is: ₹220.
മനപ്പെയ്ത്തുകളുടെ കഥാകാരൻ മുഹമ്മദ് അബ്ബാസിൻ്റെ ഹലീമ, ഷോലഗർ അങ്ങാടിയുടെ പശ്ചാത്തലത്തിൽ, പേറാത്ത രഹസ്യങ്ങളെ ചുമക്കുന്ന ഒരു സ്ത്രീയുടെ അതിജീവനത്തിൻ്റെയും സ്നേഹത്തിൻ്റെയും കഥ പറയുന്നു. വേദന വിങ്ങുന്ന പ്രണയസത്യങ്ങളുടെ മനോഹരമായ ആഖ്യാനം.
₹360Original price was: ₹360.₹339Current price is: ₹339.
Innathe Divasathinte Niram | ഇന്നത്തെ ദിവസത്തിന്റെ നിറം ഒരേ മാളത്തിൽ നിന്നും രണ്ടുതവണ വിഷമേൽക്കില്ലന്നാരു പറഞ്ഞു? പ്രണയത്തിന്റെ കാര്യത്തിൽ എല്ലാം കല്ലുവെച്ച നുണകളാണ്. ഒന്നല്ല പലതവണ വിഷം തീണ്ടിയാലും മനുഷ്യൻ വീണ്ടും അതേ മാളത്തിലേക്ക് കയറിച്ചെല്ലുന്നു, അതുവഴി ജീവിതത്തിന്റെ പൂർണ്ണത തേടുന്നു. ദിവസങ്ങളുടെ നിറഭേദങ്ങളെ അനുകൂലമാക്കാൻ പ്രണയത്തിൻ്റെ താഴ്‌വാരങ്ങളിലൂടെയുള്ള ആത്മാവിന്റെ സഞ്ചാരമാണ് ഈ നോവൽ. പ്രായമോ കാലമോ ഇല്ലാതെ പരമമായ ആനന്ദം തേടിക്കൊണ്ട്, മനുഷ്യ ഹൃദയത്തിന് നിത്യശാന്തിയിലെത്താൻ പ്രണയം അനിവാര്യമായിരിക്കും. അതുകൊണ്ടാണ് മഹാനായ റൂമി പറഞ്ഞത്:…