Showing 33–48 of 80 results

  • KAZHINJA VASANTHAKALATHIL
    Add to basketLoading Done

    KAZHINJA VASANTHAKALATHIL | കഴിഞ്ഞ വസന്തകാലത്തിൽ

    0 out of 5
    199

    KAZHINJA VASANTHAKALATHIL | കഴിഞ്ഞ വസന്തകാലത്തിൽ തികച്ചും വ്യത്യസ്തവും പുതിയ വായനാസംസ്ക്കാരം ആവശ്യപ്പെടുന്നതുമായ കഥാലോകത്തില്‍നിന്ന് പ്രണയം പ്രമേയമാകുന്ന പതിനഞ്ച് ചെറുകഥകള്‍ തിരഞ്ഞെടുത്ത് അവതരിപ്പിക്കുകയാണ് ഈ പുസ്തകത്തിലൂടെ

  • Khaadija | ഖദീജ

    0 out of 5
    Original price was: ₹199.Current price is: ₹189.

    Khaadija | ഖദീജ തീവ്രാനുരാഗത്തിന്റെ, പ്രണയത്തിന്റെ നേർത്ത മൈലാഞ്ചി മണമുള്ള ഒരു ഹൃദയ കഥയാണിത്. പുസ്തകത്തിനകത്തൊളിപ്പിച്ച മയിൽപ്പീലി തുണ്ടുപോൽ, കുട്ടിക്കാലം മുതൽ അബു സൂക്ഷിച്ച ആദ്യ പ്രണയം ആയിഷ ആയിരുന്നു. അബുവിൻ്റെ നഷ്ടങ്ങളുടെ കണക്കു പുസ്തകത്തിലെ ആദ്യ പേരും അതു തന്നെയായിരുന്നു. എന്നാൽ, ഒരു ശ്വാസനിശ്വാസത്തിനുമപ്പുറം അബുവിൻ്റെ ഹൃദയവിചാരങ്ങളെ അളന്നറിയുന്നവളാണ് ഖദീജ—അബുവിൻ്റെ നിത്യപ്രണയം. അബുവിൻ്റെയും, ഖദീജയുടെയും, ആയിഷയുടെയും, അങ്ങനെ ഓരോരുത്തരുടെയും പ്രണയം, നഷ്ടം, കാത്തിരിപ്പ് എന്നിവയുടെ സങ്കീർണ്ണമായ ലോകം തുറന്നുകാട്ടുന്ന ഈ നോവൽ തീവ്രമായ പ്രണയകഥകൾ ഇഷ്ടപ്പെടുന്നവർക്ക്…

  • Khasakkinte Itihasam | ഖസാക്കിന്റെ ഇതിഹാസം

    0 out of 5
    Original price was: ₹299.Current price is: ₹279.

    Khasakkinte Itihasam ഖസാക്കിന്റെ ഇതിഹാസം, മലയാള നോവൽസാഹിത്യത്തെ ക്ലാസ്സിക് തലത്തിലേക്കുയർത്തിയ കാലാതിവർത്തിയായ കൃതിയാണ്. ഓ വി വിജയൻ്റെ ഈ മാസ്റ്റർപീസ്, തലമുറകളെ സ്വാധീനിച്ച വിപ്ലവകരമായ ഒരു വായനാനുഭവമാണ്

  • KOLAM KARA KOLAM | കോളം കര കോളം

    0 out of 5
    Original price was: ₹199.Current price is: ₹189.

    KOLAM KARA KOLAM | കോളം കര കോളം പുതിയ ശബ്ദങ്ങളും വ്യത്യസ്തമായ കഥകളും മലയാള സാഹിത്യത്തിന് എന്നും പുതുമ നൽകിക്കൊണ്ടിരിക്കുന്നു. അതിൽ ശ്രദ്ധേയമായൊരു എഴുത്തുകാരിയായാണ് പുണ്യയെ കാണപ്പെടുന്നത്. ഈ കഥാസമാഹാരം ഒരു ആദ്യകൃതിയെന്ന തോന്നൽ പോലും നൽകാത്തത്ര സമഗ്രതയും ആഴവും കാവ്യാത്മകതയും നിറഞ്ഞതാണ്. ജീവിതത്തിന്റെ സൂക്ഷ്മമായ അനുഭവങ്ങളും മനുഷ്യബന്ധങ്ങളുടെ പലതരം വികാരങ്ങളും വളരെ സ്വാഭാവികമായ ഭാഷയിൽ ഈ കഥകൾ അവതരിപ്പിക്കുന്നു. വായനക്കാരന്റെ മനസിനെ തൊടുകയും, ചിലപ്പോൾ എല്ലുകളെപ്പോലും പൊള്ളിക്കുന്നത്ര ശക്തമായ അനുഭവങ്ങൾ സമ്മാനിക്കുകയും ചെയ്യുന്ന കഥകളാണിവ….

  • Kovar Manusian | കോവർ മനുഷ്യന്‍

    0 out of 5
    Original price was: ₹150.Current price is: ₹143.

    Kovar Manusian | കോവർ മനുഷ്യന്‍ ‘പുറത്തുകടക്കാൻ അനുവദിക്കാത്ത ഒരു പേക്കിനാവിലോ യാഥാർത്ഥ്യത്തെക്കാൾ യഥാർത്ഥമായ ഒരു വിഭ്രാന്തിയിലോ’ നമ്മെ അകപ്പെടുത്തുകയാണ് സുരേഷ് പി. തോമസിന്റെ കോവർമനുഷ്യൻ. ചുറ്റുമുള്ള യാഥാർത്ഥ്യം തന്നെ അയുക്തികവും അപഹാസ്യവുമാകുന്ന സമകാലിക ജീവിതസാഹചര്യത്തെയും അതിനെ നിർണ്ണയിക്കുന്ന അധികാരത്തെയും സൂക്ഷ്മവും നിശിതവുമായി വിചാരണ ചെയ്യുന്നതിന് അതേ വിധത്തിലുള്ള ഒരപരലോകം ഈ നോവലിൽ നിർമ്മിക്കപ്പെടുന്നു. അധികാരം നിലനിർത്താനുള്ള ജുഗുപ്‌സാവഹമായ അനുഷ്ഠാനങ്ങളിൽ നാം ഇരകളോ കാണികളോ ആക്കപ്പെടുന്നു. ശ്ലീലവും അശ്ലീലവും വേർതിരിക്കാനാവാത്ത ഭാഷയുടെ ആഭിചാരത്തിലൂടെ, ദാരുണവും ഒപ്പം പരിഹാസ്യവുമായ…

  • LILLY BERNARD | ലില്ലി ബെർണാഡ്

    0 out of 5
    Original price was: ₹220.Current price is: ₹198.

    LILLY BERNARD | ലില്ലി ബെർണാഡ് വായനക്കാരെ ആകാംക്ഷാഭരിതരാക്കാൻ പുതിയ കുറ്റാന്വേഷണ നോവലുമായി ശ്രീപാർവ്വതി എത്തുന്നു. പോയട്രി കില്ലർ എന്ന മുൻ നോവലിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഡെറിക്ക് ജോൺ മുഖ്യ കഥാപാത്രമാവുന്ന ലില്ലി ബെർണാഡ് ഒരു ചലച്ചിത്ര താരത്തിന്റെ മരണവും അതിനു പിന്നിലുള്ള ദുരൂഹതകളെയും അവതരിപ്പിക്കുന്നു.

  • LOLA
    Add to basketLoading Done

    LOLA

    0 out of 5
    199

    ”ഞാൻ ഗന്ധർവൻ… ചിത്രശലഭമാകാനും മേഘമാലകളാകാനും പാവയാകാനും മാനാകാനും മനുഷ്യനാകാനും നിന്റെ ചുണ്ടിന്റെ മുത്തമാകാനും നിമിഷാർദ്ധം പോലും ആവശ്യമില്ലാത്ത ഗഗനചാരി’ ഇത് തന്റെ വിഖ്യാതമായ തിരക്കഥയില്‍ കഥാപാത്രത്തിന് പറയാനായി മാത്രം പത്മരാജന്‍ എഴുതിയ ഡയലോഗല്ല. രതിയുടെയും പ്രണയത്തിന്റെയും കലാവിഷ്‌കരണങ്ങളില്‍ ആ പ്രതിഭയും ഇങ്ങനെയൊരു ഗന്ധര്‍വസാന്നിദ്ധ്യമായിരുന്നു. പ്രണയത്തിന്റെ ശാരീരികവും സാമൂഹികവുമായ തലങ്ങള്‍ പത്മരാജന്‍ അനശ്വരമായി ആവിഷ്‌കരിച്ചു. യശഃശരീരനായ നിരൂപകന്‍ കെ. പി. അപ്പന്‍ മലയാളത്തിലെ ഏറ്റവും മികച്ച പ്രണയകഥയായി ഒരിക്കല്‍ തെരഞ്ഞെടുത്ത ലോല ഉള്‍പ്പെടെ പതിനെട്ട് പ്രണയകഥകളുടെ അപൂര്‍വസമാഹാരം. പ്രണയത്തിനും…

  • Madhuram Pranayam | മധുരം പ്രണയം

    0 out of 5
    Original price was: ₹399.Current price is: ₹349.

    Madhuram Pranayam | മധുരം പ്രണയം മുറിവേറ്റ മനുഷ്യരുടെ മഹാഗാഥകൾ രചിക്കുന്ന ഒരു എഴുത്തുകാരിയുടെ ഏകാന്തതകളുടെയും നിശ്ശബ്ദമായ പ്രണയത്തിന്റെയും സഞ്ചാരപാതകൾ തേടി, രണ്ട് വ്രണസിത മനുഷ്യർ നടത്തുന്ന അന്വേഷണമാണ് മധുരം പ്രണയം. പ്രണയത്തിന്റെയും ആത്മസമർപ്പണത്തിന്റെയും ലോകത്ത് എഴുത്തുകാരി ഏകയാണ് യഥാർത്ഥ ലോകവും ഭാവനാലോകവും വേർതിരിക്കാനാവാതെ പ്രണയത്തിന് പിന്നാലെ സഞ്ചരിക്കുന്നവർ—ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ അനേകം എഴുത്തുകാരികളുടെ പ്രതീകമാണ് അവൾ.പ്രണയത്തിലും ജീവിതാസക്തികളിലും കുടുങ്ങിപ്പോയ ഒരു എഴുത്തുകാരിയുടെ അറിയപ്പെടാത്ത ജീവിതമാണ് ഈ നോവൽ അനാവരണം ചെയ്യുന്നത്. ആഖ്യാനതലവും പ്രമേയപരിസരവും, എഴുത്തുകാരുടെ ജീവിതത്തിലെ വന്യമായ…

  • MADHURAVETTA | മധുരവേട്ട

    0 out of 5
    Original price was: ₹180.Current price is: ₹165.

    MADHURAVETTA | മധുരവേട്ട ഈ ഭൂമിയിലെ സകലതും തങ്ങൾക്കും ആസ്വദിക്കാനുള്ളതാണെന്ന തിരിച്ചറിവ് സ്ത്രീകൾക്കുണ്ടാകണമെന്നും, ഒന്നിനുവേണ്ടിയും സ്വന്തം അവകാശങ്ങളും സ്വത്വവും വിട്ടുനൽകേണ്ടതില്ലെന്നും ഓർമ്മിപ്പിക്കുന്ന ശക്തമായ നോവലാണ് മധുരവേട്ട. ആകാശത്തോളം സ്വാതന്ത്ര്യം ആവോളം നുകരാനിറങ്ങുന്ന അഞ്ചു സ്ത്രീകളുടെ കഥയിലൂടെ, സ്ത്രീയുടെ ആത്മബലവും ആത്മവിശ്വാസവും സ്വയംനിലനിൽപ്പും ഈ കൃതി ആഘോഷിക്കുന്നു.സാമൂഹിക നിയന്ത്രണങ്ങൾക്കപ്പുറം സ്വന്തം ജീവിതം സ്വന്തം നിയമങ്ങളോടെ ജീവിക്കാൻ തീരുമാനിക്കുന്ന സ്ത്രീകളുടെ ധൈര്യപ്രഖ്യാപനമാണ് മധുരവേട്ട.

  • Manjaveyil Maranangal | മഞ്ഞവെയിൽ മരണങ്ങൾ

    0 out of 5
    Original price was: ₹499.Current price is: ₹459.

    Manjaveyil Maranangal | മഞ്ഞവെയിൽ മരണങ്ങൾ പുസ്തകത്തിൻ്റെയും പുസ്തക-ഗ്രന്ഥാലയഹത്യയുടെയും പുസ്തകരചനയുടെയും കഥയാണ് ബെന്യാമിൻ്റെ ‘മഞ്ഞവെയിൽ മരണങ്ങൾ’. നോവലെഴുത്തിനുള്ളിൽ അതിൻ്റെ ഇരട്ടയായ അന്ത്രപ്പേറിൻ്റെ നോവലും, വല്യേടത്തുവീട്ടിലെ ഗ്രന്ഥശാലയും അതിൻ്റെ ഇരട്ടയായ ഗ്രന്ഥാലയവുമുണ്ട്. തൻ്റെ പുസ്തകം സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള ശ്രമമാണ് അത് ബെന്യാമിന് അയച്ചുകൊടുക്കുന്നതിലൂടെ ക്രിസ്റ്റി അന്ത്രപ്പേർ നടത്തുന്നത്, അത് നോവലിനുള്ളിലാക്കി ബെന്യാമിൻ സംരക്ഷിക്കുന്നു. പോർച്ചുഗീസ്/റോമാസഭയ്ക്കു നശിപ്പിക്കാൻ കഴിയാത്ത പുസ്തകങ്ങൾ വല്യേടത്തുവീട്ടുകാർ തങ്ങളുടെ പുരാതനചരിത്രത്തിൻ്റെ ഭാഗമായി സംരക്ഷിക്കുന്നു. ബെന്യാമിൻ തൻ്റെ നോവലിലൂടെ അതിൻ്റെ നിലനിൽപ്പാണ്, അതായത്, കേരളീയ ക്രൈസ്തവസഭയുടെ യൂറോപ്യൻ സാമ്രാജ്യത്വാധിനിവേശത്തിനുമുമ്പുള്ള…

  • MASALA LAB

    0 out of 5
    Original price was: ₹380.Current price is: ₹345.

    https://bookandbrew.in/wp-content/uploads/2026/06/MASALA-LAB.webp

  • Mayyazhippuzhayude Theerangalil | മയ്യഴിപ്പുഴയുടെ തീരങ്ങളിൽ

    0 out of 5
    Original price was: ₹360.Current price is: ₹355.

    Mayyazhippuzhayude Theerangalil മയ്യഴിപ്പുഴയുടെ തീരങ്ങളിൽ, ഫ്രാൻസിനും ഇന്ത്യയ്ക്കുമിടയിൽ സ്വത്വം തിരയുന്ന മയ്യഴിയുടെ ചരിത്രത്തെക്കുറിച്ചുള്ള അതിഗംഭീരമായ ധ്യാനമാണ്. സ്ഥലത്തെ മാറ്റിയെഴുതുന്ന ഈ നോവൽ സാംസ്കാരിക പഠനങ്ങൾക്ക് ഒരു മുതൽക്കൂട്ടാണ്.

  • Mazhamandhahasangal | മഴമന്ദഹാസങ്ങൾ

    0 out of 5
    Original price was: ₹120.Current price is: ₹114.

    Mazhamandhahasangal | മഴമന്ദഹാസങ്ങൾ മലയാളത്തിൻ്റെ പ്രശസ്ത എഴുത്തുകാരി കെ. ആർ. മീരയുടെ ബാലസാഹിത്യ നോവലാണ് ‘മഴമന്ദഹാസങ്ങൾ’. കുട്ടികളുടെ ഹൃദയസ്പർശിയായ സൗഹൃദത്തിന്റെ കഥയാണ് ഈ കൃതിയുടെ മുഖ്യവിഷയം. നിഷ്കളങ്കതയുടെയും സ്നേഹത്തിൻ്റെയും ലോകം തുറന്നുകാട്ടുന്നതിനോടൊപ്പം, ഈ നോവൽ മാതാപിതാക്കൾ മക്കൾക്കു വേണ്ടി സമയം കണ്ടെത്തണം എന്ന ശക്തമായ ആശയം അതിൻ്റെ ഉള്ളടക്കത്തിലൂടെ അവതരിപ്പിക്കുന്നു. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ വായിച്ച് ആസ്വദിക്കാനും, ബന്ധങ്ങളെക്കുറിച്ച് ചിന്തിക്കാനും പ്രേരിപ്പിക്കുന്ന മനോഹരമായ ഈ നോവൽ കെ. ആർ. മീരയുടെ ശ്രദ്ധേയമായ മറ്റൊരു രചനയാണ്.

  • MEERASADHU | മീരാസാധു

    0 out of 5
    Original price was: ₹125.Current price is: ₹115.

    MEERASADHU | മീരാസാധു ഉടലിന്റെ വശ്യത തേടിയെത്തുന്ന ആണ്‍കാമത്തിന് എല്ലാം സമര്‍പ്പിക്കുകയും, അതേ സമര്‍പ്പണബോധത്തോടെ ഉയിരും ഉടലുംകൊണ്ട് ആണ്‍വഞ്ചനയ്‌ക്കെതിരേ പ്രതികാരം ചെയ്യുകയും ചെയ്യുന്ന ഒരു മീരാസാധുവിന്റെ കഥയാണ് മീരാസാധു. ഭക്തിയും കാമവും അതിന്റെ തീവ്രശോഭയില്‍ ഒരുമിച്ചു പ്രകാശിതമാകുന്ന ഈ കൃതി, സ്ത്രീയുടെ ആത്മബലം, സമര്‍പ്പണം, പ്രതികാരം എന്നിവയെ ധൈര്യപൂര്‍വ്വം ആവിഷ്കരിക്കുന്നു.ശരീരവും ആത്മാവും തമ്മിലുള്ള സംഘര്‍ഷങ്ങളും സാമൂഹിക നൈതികതകളോടുള്ള വെല്ലുവിളികളും ശക്തമായ സാഹിത്യഭാഷയില്‍ അവതരിപ്പിക്കുന്ന, ആഴമേറിയ ഒരു നോവല്‍.

  • Meesa

    0 out of 5
    Original price was: ₹399.Current price is: ₹359.

    Meesa പുലയക്രിസ്ത്യാനിയായ പവിയാന്റെ മകൻ വാവച്ചൻ മീശ വളർത്താൻ ഒരുമ്പെട്ടത് നാട്ടിലെങ്ങും വിവാദമായി. മീശയുടെ ചുറ്റും മധ്യതിരുവതാംകൂറിന്റെ ചരിത്രം വട്ടമിട്ടു പറന്നു. നാട്ടിലെ പെണ്ണുങ്ങളും മൃഗങ്ങളും ജലജീവികളും പ്രകൃതിയും മീശയിൽ കുരുങ്ങി. പോലീസും അധികാരികളും ജന്മിമാരും മീശയെ ഭയന്നു. ഐതിഹ്യങ്ങളിലും വായ്പ്പാട്ടുകളിലും മീശ പടർന്നു. തന്റെ ഉടമയെക്കാളും വളർന്ന മീശ ദേശത്തിനുമുകളിൽ കറുത്ത മേലാപ്പ് തീർത്തു. മീശയെയും മീശയോടൊപ്പം വളർന്ന ഒരു കാലത്തെയും അഗാധമായി അടയാളപ്പെടുത്തുകയാണ് ആധുനിക ക്ലാസിക് നോവലെന്ന് വിശേഷിപ്പിക്കാവുന്ന ഈ നോവലിൽ.

  • MOTHER MARY COMES TO ME – MALAYALAM

    0 out of 5
    Original price was: ₹499.Current price is: ₹498.

    MOTHER MARY COMES TO ME – MALAYALAM അരുന്ധതി റോയിയുടെ ആദ്യ ഓര്‍മ്മപ്പുസ്തകമായ മദര്‍ മേരി കംസ് ടു മീ ഡി സി ബുക്സിലൂടെ മലയാളത്തില്‍. അമ്മയും താനുമായുള്ള സങ്കീര്‍ണ്ണബന്ധത്തെക്കുറിച്ച് തുറന്നെഴുതുകയാണ് അരുന്ധതി റോയി ഈ പുസ്തകത്തില്‍. എഴുത്തുകാരിയുടെ ബാല്യകാലം മുതല്‍ ഇന്നുവരെ, കേരളം മുതല്‍ ഡല്‍ഹിവരെ നീളുന്ന ഓര്‍മ്മകളെ രസകരമായി പുസ്തകത്തില്‍ അവതരിപ്പിച്ചിരിക്കുന്നു. വിവര്‍ത്തനം -എന്‍ ജി നയനതാര

End of content

End of content