₹320Original price was: ₹320.₹305Current price is: ₹305.
Ashoka Colony | അശോക കോളനി ദശാബ്ദങ്ങൾക്ക് മുൻപ് നിരവധി പേർ താമസിച്ചിരുന്ന, മനോഹരമായ വീടുകൾ നിറഞ്ഞ, ഒരു ഗേറ്റഡ് കമ്മ്യൂണിറ്റിയായിരുന്നു അശോക കോളനി. കാലം കടന്നുപോയപ്പോൾ അതിനുള്ളിലെ പല വീടുകളും അനാഥമായി; എന്നാൽ ബാക്കിവന്ന വാതിലുകൾക്ക് പുറകിൽ ദുരൂഹമായ പല കഥകളും അടഞ്ഞുകിടന്നിരുന്നു. ജീവിതം നൽകിയ തിക്തം നിറഞ്ഞ നിമിഷങ്ങൾക്ക് താൽക്കാലികമായൊരു വിട നൽകുവാൻ പുറപ്പെട്ട സിദ്ധാർത്ഥും നിതയും എത്തിച്ചേർന്നത് അതേ അശോക കോളനിയിലായിരുന്നു. അവരെ അവിടേക്ക് ആദ്യം വരവേറ്റ ശാന്തത അധികം വൈകാതെ ഒരു…
₹180Original price was: ₹180.₹169Current price is: ₹169.
ATHRAMEEL PRIYAMULLORAL | അത്രമേൽ പ്രിയമുള്ളൊരാൾ ജീവിതത്തിൽ നമ്മൾ കണ്ടുമുട്ടുന്നവരിൽ പ്രിയപ്പെട്ടവരായി തീരുന്ന ചിലർ, അത്രമേൽ പ്രിയമുള്ളവരാകുന്നവർ. നമ്മൾ ആഗ്രഹിക്കുന്ന, നമ്മൾ ഇഷ്ടപ്പെടുന്ന നമ്മളെ നമ്മളായി അംഗീകരിക്കുന്നവർ… അതുപോലെ രണ്ട് വ്യക്തികളാണ് സൂര്യയും അതിഥിയും. സ്വന്തം വഴികൾ സ്വാതന്ത്രത്തോടെ സ്വീകരിച്ചു ജീവിക്കുന്നവർ. ഇവരുടെ ജീവിതം നിങ്ങൾക്ക് മുന്നിൽ തുറന്നുവെയ്ക്കപ്പെടുകയാണ് ഈ നോവലിൽ, യാദൃശ്ചികമായ ചില കടന്നു വരവുകൾക്ക് നമ്മുടെ ജീവിതത്തെ തന്നെ മാറ്റാൻ സാധിക്കും
₹160Original price was: ₹160.₹145Current price is: ₹145.
Aviramam | അവിരാമം ഭൂതകാലത്തിന്റെ മുള്ളുകളിൽ തട്ടി ചോരപൊടിഞ്ഞ്, ആ മുറിവുകൾ വൃണങ്ങളായി മാറിയവരെ—നമ്മൾ എല്ലാവരും തുല്യരാണ്.നിന്റെ ഭൂതകാലത്തെ ഞാൻ ഒറ്റുകൊടുക്കും, നിന്റെ വർത്തമാനത്തെ ഞാൻ നിശ്ചലമാക്കും, നിന്റെ ഭാവിയിൽ ഞാൻ പേമാരിയാകും—ഇതാണ് ഈ ലോകത്തിന്റെ നീതിശാസ്ത്രം. മനുഷ്യന്റെ ഉള്ളിൽ അടിഞ്ഞുകൂടുന്ന വേദനകളും പ്രതികാരങ്ങളും അതിജീവനവും അനാവരണം ചെയ്യുന്ന അവിരാമം, മനുഷ്യജന്മത്തിന്റെ നിസ്സാരതയും ക്രൂരതയും ഒരുപോലെ തുറന്നു കാട്ടുന്ന ശക്തമായ സാഹിത്യകൃതിയാണ്.നിശ്ശബ്ദതയും കലഹവും ചേർന്ന ഒരു അവിരാമ മനുഷ്യാനുഭവം.
Bakulinte Katha സുവർണ്ണലതയുടെ ഇളയമകൾ ബകൂൾ എന്ന അനാമികയാണ് ഈ നോവലിലെ കേന്ദ്രകഥാപാത്രം. നിത്യജീവിതത്തിലെ എണ്ണമറ്റ നരകങ്ങളിലൂടെ അലഞ്ഞുനീങ്ങി ഒടുവിൽ സ്വത്വവും അഭിമാനവും കൈവരിക്കുന്ന സ്ത്രീയുടെ ഈ കഥ വായനക്കാർക്ക് ആത്മവിചാരണയുടെ പൊള്ളുന്ന നിമിഷങ്ങൾ നൽകുന്നു.
₹280Original price was: ₹280.₹252Current price is: ₹252.
BHRAMAPURAM | ബ്രഹ്മപുരം നമുക്ക് എല്ലാവർക്കും അറിയാവുന്ന പുരണത്തിലെ ഒരു സന്ദർഭത്തെ എടുത്ത് തൻ്റേതായ രീതിയിൽ വ്യാഖ്യാനിക്കാൻ എഴുത്തുകാരൻ നടത്തുന്ന ശ്രമമാണ് ബ്രഹ്മപുരം. ദുർമന്ത്രവാദങ്ങൾ ചെയ്‌തു ഒരു ഗ്രാമത്തെ നശിപ്പിക്കാൻ ഒരുങ്ങുന്ന ഒരുവനെ തടയാൻ ശ്രമിക്കുന്ന സാധാരണക്കാരനായ മണിയന്റെ കഥ കൂടി പറയുന്നതാണ് ബ്രഹ്മപുരം
₹120Original price was: ₹120.₹111Current price is: ₹111.
ശരത് യു.എസ് എഴുതിയ ‘ബിജിലീസ്’ ഒരു യുദ്ധഭൂമിയായി മാറിയ, പ്രേതങ്ങളുടെ താഴ്വര എന്നറിയപ്പെടുന്ന ഒരു ഗ്രാമത്തെക്കുറിച്ചുള്ള ദുരൂഹ നോവലാണ്. സമ്പദ്‌സമൃദ്ധിയുടെ ശേഷിപ്പുകൾ പേറുന്ന ഈ പ്രദേശം എങ്ങനെ നശിപ്പിക്കപ്പെട്ടു? ഇവിടെയെത്തിയവർ എന്തുകൊണ്ട് തിരിച്ചുപോയില്ല? ഭയത്തിന്റെയും ദുഃഖത്തിന്റെയും മിത്തുകളുടെയും ലോകത്തേക്ക് വായനക്കാരെ കൊണ്ടുപോകുന്ന ഒരു വായനാനുഭവം.
₹299Original price was: ₹299.₹279Current price is: ₹279.
Body Lab ഡി.കെ. മെഡിക്കൽ കോളേജിലെ ഡിസക്ഷൻ ലാബിന് മുന്നിലെ വലിയ ഫലകത്തിലെ ഈ വാക്കുകൾ പുതിയതായി ജോലിക്കു വന്ന ഡോക്ടർ അഹല്യയ്ക്ക് കൗതുകകരമായി തോന്നി എന്നാൽ അവിടെ കീറിമുറിച്ച് പഠിപ്പിക്കാൻ നൽകിയ അഞ്ചു മൃതദേഹങ്ങളിൽ ഒന്ന് കണ്ടതോടെ കൗതുകം ഭീതിക്ക് വഴിമാറി. പിന്നീട് നടന്ന അസാധാരണ സംഭവങ്ങളുടെ അർത്ഥം ചികഞ്ഞ അവൾക്ക് ഒരു കാര്യം മനസ്സിലായി നിഗൂഢമായ ആ ലാബിലെ രഹസ്യങ്ങൾ ലോലഹൃദയർക്ക് ചേർന്നതല്ല. പക്ഷേ, അപ്പോഴേക്ക് സമയം വല്ലാതെ വൈകിയിരുന്നു.
₹280Original price was: ₹280.₹265Current price is: ₹265.
Celin | സെലിൻ ക്രിമിനൽ സൈക്കോളജിസ്റ്റായ ഡേവിഡിൻ്റെ ജീവിതത്തിലെ യാദൃച്ഛികമായ ഒരു സംഭവത്തെ അടിസ്ഥാനമാക്കിയാണ് സെലിൻ എന്ന ഈ ക്രൈം നോവൽ ആരംഭിക്കുന്നത്. തൻ്റെ മുൻപിൽ വരുന്ന ഉത്തരമില്ലാത്ത എന്തിനെപ്പറ്റിയും അന്വേഷിച്ച് ഏതറ്റം വരെയും പോകുന്ന ഡേവിഡിന്റെ മുന്നിലേക്കാണ് സെലിൻ എന്ന യുവതിയും അവളുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസും എത്തുന്നത്. തുടർന്ന് അതൊരു കൊലപാതകക്കേസായി മാറുകയും, വീണ്ടുമത് ഒന്നിൽ നിന്നും രണ്ടു കൊലപാതകങ്ങളുടെ അന്വേഷണത്തിലേക്ക് എത്തുകയും ചെയ്യുന്നു. വായനക്കാരെ ആകാംക്ഷയുടെ പുതിയ തലങ്ങളിലേക്ക് കൊണ്ടുപോകുന്ന കഥാസന്ദർഭങ്ങളും അവിശ്വസനീയമായ…
₹280Original price was: ₹280.₹260Current price is: ₹260.
Chennayavetta | ചെന്നായവേട്ട നോവലിലെ ഓരോ അധ്യായവും വായനക്കാരനെ ഉദ്വേഗത്തിൻ്റെയും ആകാംക്ഷയുടെയും മുൾമുനയിൽ പിടിച്ചു നിർത്തുന്നുണ്ട്. ഇതൊരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ എന്നതിലുപരി, സമൂഹത്തിൽ നടക്കുന്ന വിചിത്രമായ സംഭവങ്ങളെക്കുറിച്ച് ചിന്തിക്കാനും, വാർത്തകളെ ഒരു പുതിയ കാഴ്‌ചപ്പാടിൽ സമീപിക്കാനും ഈ പുസ്‌തകം വായനക്കാരെ പ്രേരിപ്പിച്ചേക്കും. തിരക്കുള്ള പൊതു ഇടങ്ങളിൽപോലും നമ്മുടെ കുട്ടികളെ അപരിചിതർ സദാ നിരീക്ഷിക്കുന്നുണ്ട് എന്ന സമൂഹിക അവബോധം കൂടിയാണ് ഈ നോവൽ നൽകുന്നത്. ഒരു കുറ്റാന്വേഷണ കഥ എന്നതിനപ്പുറം, നിരീക്ഷണങ്ങളെക്കുറിച്ചും, സമൂഹത്തിൽ മറഞ്ഞിരിക്കുന്ന അപകടങ്ങളെക്കുറിച്ചും ശക്തമായ മുന്നറിയിപ്പ്…
₹250Original price was: ₹250.₹225Current price is: ₹225.
Chidambarasmarana ഉരുകിയൊലിക്കുന്ന ലാവാ പോലെയാണ് ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ഗദ്യം. കവിതയെന്നു പോലെ തന്നെ ഗദ്യവും അനായാസമാണ് ആ തൂലികയിൽ നിന്നു രൂവം കൊള്ളുന്നത്. മലയാള ഭാഷയുടെ ശക്തി സൗന്ദര്യങ്ങൾ അനുഭവിക്കുന്നു ഈ അനുഭവക്കുറിപ്പുകൾ. ഒപ്പം പ്രാപഞ്ചികനും നിരാലംബനും ആയ കേവല മനുഷ്യന്റെ ഏകാന്ത വിഹ്വലകൾക്കും മൂർത്ത ദുഃഖങ്ങൾക്കും വാഗ്‌രൂപം പകരുകയും ചെയ്യുന്നു ..
₹199Original price was: ₹199.₹189Current price is: ₹189.
Chola | ചോല വി. ഷിനിലാലിൻ്റെ കഥാസമാഹാരമാണ് ‘ചോല’. ആദിവാസികളെ, ആദിവാസികളല്ലാത്തവരുടെ ജീവിതശൈലി സ്വീകരിക്കാൻ പ്രേരിപ്പിക്കുന്നത് തെറ്റല്ലേ എന്ന ഗൗരവമായ ചോദ്യമാണ് ഈ കഥ മുന്നോട്ടുവെക്കുന്നത്. വടക്കുകിഴക്കൻ ഇന്ത്യയിലെ ആദിവാസികളെ അവരുടെ പരമ്പരാഗത തൊഴിലുകൾ ചെയ്ത്, പരമ്പരാഗത സംസ്‌കാരം അതേപടി കാത്തുസൂക്ഷിച്ച് ജീവിക്കാൻ അനുവദിക്കണമെന്നുള്ള വിഖ്യാത നരവംശശാസ്ത്രകാരനായ വെരിയർ എൽവിൻ നെഹ്‌റുവിന് മുന്നിൽ വെച്ച നിർദ്ദേശവും ഈ കഥയുടെ വായനയെ സ്വാധീനിക്കുന്നു. “ആ നിർദ്ദേശം സ്വീകരിച്ചിരുന്നുവെങ്കിൽ ഇന്ത്യയിലെ ആദിവാസികളുടെ ജീവിതം ഇന്നത്തേതിനെക്കാൾ വളരെ മെച്ചപ്പെട്ടതാകുമായിരുന്നോ? അതോ അത്…
₹190Original price was: ₹190.₹180Current price is: ₹180.
Chuvanna Kallara | ചുവന്ന കല്ലറ ത്രില്ലറിൻ്റെയും ഹൊററിൻ്റെയും ഘടകങ്ങൾ സമന്വയിപ്പിച്ച ഒരു മലയാള നോവലാണ് ചുവന്ന കല്ലറ. തുടക്കത്തിൽ വായനക്കാരെ നിഗൂഢമായ ഒരു കേസിൻ്റെ അന്വേഷണത്തിലേക്ക് ആകർഷിച്ചു കൊണ്ട് വന്ന്, ക്രമേണ അവരെ ഇരുണ്ടതും വിചിത്രവുമായ ഒരു ലോകത്തേക്ക് വലിച്ചിടുന്നു. യാഥാർത്ഥ്യവും അമാനുഷികതയും തമ്മിൽ വേർതിരിക്കുന്ന രേഖ മങ്ങിപ്പോകുന്ന തരത്തിൽ, സസ്പെൻസിന്റെയും പിരിമുറുക്കത്തിൻ്റെയും അന്തരീക്ഷം രചയിതാവ് സങ്കീർണ്ണമായി രൂപപ്പെടുത്തുന്നു. ഒരു നിഗൂഢമായ സംഭവപരമ്പരയ്ക്ക് പിന്നിലെ സത്യം അനാവരണം ചെയ്യാൻ ചുമതലപ്പെടുത്തിയ നോവലിലെ നായകൻ, രഹസ്യങ്ങളുടെ ഒരു…
₹270Original price was: ₹270.₹258Current price is: ₹258.
CODEX GIGAS കോഡെക്സ് ഗിഗാസ്, ചരിത്രം, ശാസ്ത്രം, സാങ്കേതികവിദ്യ എന്നിവയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തി അനുരാഗ് ഗോപിനാഥ് ഒരുക്കിയ ആധുനിക ക്രൈം ഫിക്ഷനാണ്. ഒരു ഗൂഢസംഘത്തിൻ്റെ പ്രവർത്തനങ്ങൾ ചുരുളഴിക്കുന്ന ആകാംഷഭരിതമായ ത്രില്ലർ.
₹250Original price was: ₹250.₹245Current price is: ₹245.
കോഫി ഹൗസ്, ഒരു ക്രിസ്മസ് രാവിൽ നടന്ന കൂട്ടക്കൊലയുടെ ദുരൂഹത തേടിയുള്ള എസ്തറിൻ്റെ ഞെട്ടിക്കുന്ന അന്വേഷണ കഥയാണ്. വധശിക്ഷ കാത്തുകിടക്കുന്ന ബെഞ്ചമിൻ തന്നെയാണോ യഥാർത്ഥ കുറ്റവാളി? അവസാന പേജുവരെ വായനക്കാരെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന അവിസ്മരണീയമായ ഒരു നോവൽ. COFFEE HOUSE, a truly gripping Malayalam thriller, follows Esther’s dangerous investigation into a years-old Christmas night massacre. Is the convicted culprit, Benjamin, truly the killer? This novel will keep you guessing until the final, shocking revelation.
₹399Original price was: ₹399.₹359Current price is: ₹359.
DARK NET | ഡാർക്ക് നെറ്റ് ഈജിപ്തിൽ പുരാവസ്തുഗവേഷണം നടത്തുന്ന സംഘത്തിലെ മലയാളി ഗവേഷകനായ പ്രൊഫസർ അനന്തമൂർത്തിയുടെ മരണവും അതിനുശേഷമുള്ള തിരോധാനങ്ങളുടെയും സംഭവവികാസങ്ങളുടെയും ആവിഷ്‌കാരമാണ് ഡാർക്ക് നെറ്റ്. ഡിജിറ്റൽ അധോലോകമായ ഡാർക്ക് നെറ്റിലെ ഈജിപ്ഷ്യൻ പുരാതന രഹസ്യസംഘടനകളുടെ സാന്നിധ്യവും അതിനെത്തുടർന്നുള്ള അന്വേഷണങ്ങളും ഡാർക്ക്‌വെബ്ബിനെക്കുറിച്ച് സമൂഹത്തിൽ നിലനിൽക്കുന്ന കെട്ടുകഥകളും ആശങ്കകളും നോവൽ ചർച്ച ചെയ്യുന്നതോടൊപ്പം പുതിയ ലോകത്തിന്റെ പുതിയ അധോലോകമായ സൈബർ അണ്ടർവേൾഡ് നമ്മുടെയൊക്കെ ജീവിതത്തെ എങ്ങനെയാണു ബാധിക്കുന്നതെന്നും ഇതിൽ കാണാം. ഈജിപ്ഷ്യൻ മിത്തോളജിയും സൈബർക്രൈമും ഡാർക്ക് വെബ്ബും…
₹199Original price was: ₹199.₹179Current price is: ₹179.
Daveedinte Irippidam (ദാവീദിന്റെ ഇരിപ്പിടം) വാട്‌സാപ്പ് അറിവുകളുടെ ഒരു വിജ്ഞാനകോശം മുതൽ മഹാപ്രളയത്തെ തടുക്കാൻ തവളരാജാവിന് ലഭിക്കുന്ന തിരുമുൽക്കാഴ്ച്ച വരെ—കാലത്തിന്റെ വിചിത്രതകളെ കഥകളാക്കി മാറ്റുന്ന സമാഹാരമാണ് ദാവീദിന്റെ ഇരിപ്പിടം. അന്താരാഷ്ട്ര ക്രിക്കറ്റിനിടയിൽ മറഞ്ഞിരിക്കുന്ന ‘അവിശുദ്ധ’ കളികൾ, അതിരുകൾക്കപ്പുറം ഉറക്കമുണർന്നു നാടു ചുട്ടെരിക്കാൻ കാത്തിരിക്കുന്നവർ, തലകൾക്കു മേൽ തലകൾ വെട്ടിയൊട്ടിക്കുന്നവരുടെ മനഃശാസ്ത്രം, അമേരിക്കയും യൂറോപ്പും മതിയാകാതെ പുതിയ മേച്ചിൽപ്പുറങ്ങൾ തേടിപ്പോകുന്ന യുവത്വം—അവർ വിട്ടുപോയ വയോധികരുടെ സ്വന്തം നാട്—ഇങ്ങനെ ഒരുപിടി ഇതിവൃത്തങ്ങൾ ഇവിടെ ജീവൻകൊണ്ട കഥകളാകുന്നു. സമകാലിക സമൂഹത്തിന്റെ വൈരുദ്ധ്യങ്ങളും…