Showing 177–192 of 215 results

  • SANTHOSHATHINTE SAMAVAKYANGAL

    0 out of 5
    Original price was: ₹320.Current price is: ₹299.

    SANTHOSHATHINTE SAMAVAKYANGAL സ്വയം ജീവിക്കാൻ മറന്നവരെ കൈപിടിച്ച് ജീവിതത്തിലേക്ക് തിരികെ നടത്തുന്ന മനോഹരമായ സെൽഫ് ഹെൽപ്പ് പുസ്തകം. സന്തോഷത്തിൻ്റെ താക്കോൽ നമ്മുടെ കൈയിൽ തന്നെയാണെന്ന് ഓർമ്മിപ്പിച്ച് വലിയ കാര്യങ്ങളിൽ മാത്രം അല്ല ചെറിയ കാര്യങ്ങളിൽപോലും സന്തോഷം കണ്ടെത്തണമെന്ന് എഴുത്തുകാരിയായ അശ്വതി സ്വന്തം അനുഭവങ്ങളെ മുൻനിർത്തി വളരെ ലളിതമായ ഭാഷയിൽ നമ്മോട് സംസാരിക്കുന്നു.

  • Secret Romance | സീക്രട്ട് റൊമാൻസ്

    0 out of 5
    Original price was: ₹130.Current price is: ₹117.

    Secret Romance | സീക്രട്ട് റൊമാൻസ് ഒരു മനുഷ്യൻ അവന്റെ പ്രണയത്തിലും വിരഹത്തിലും സ്വാർത്ഥനായിരിക്കും. വിവാഹശേഷം ഉണ്ടാവുന്ന ഏതൊരു പ്രണയബന്ധത്തെയും സമൂഹം പരിഹസിക്കുന്നു. എന്നാൽ അതിനപ്പുറത്ത് മറ്റൊരു ജീവിതം ഉണ്ടോ? ജീവിതത്തിന്റെ വിരസതകളും സൗഹൃദങ്ങളും പ്രണയവുമൊക്കെ ഒരു സമയം കഴിയുമ്പോൾ അവസാനിക്കുമെങ്കിലും, തളർച്ചയിൽ തലോടുന്നത് പോലെ ചില കണ്ടുമുട്ടലുകൾ അവിചാരിതമായി കടന്നുവരാറുണ്ട്. ആ കണ്ടുമുട്ടലായിരിക്കും ചിലപ്പോൾ നമ്മുടെ ജീവിതത്തിൽ മുൻപോട്ട് ജീവിക്കാനുള്ള പ്രചോദനമായി മാറുക. എല്ലാവരുടെയും ജീവിതത്തിൽ അങ്ങനെ ചില കണ്ടുമുട്ടലുകൾ ഉണ്ടായേക്കാം. വിവാഹാനന്തരമുള്ള പ്രണയം, അതിന്റെ…

  • SHADES OF BESO

    0 out of 5
    Original price was: ₹350.Current price is: ₹329.
  • SHEHERSAD | ഷെഹ്റസാദ്

    0 out of 5
    Original price was: ₹150.Current price is: ₹135.

    SHEHERSAD | ഷെഹ്റസാദ് മനുഷ്യാനുഭവങ്ങളെ സർഗ്ഗാത്മകമായി പകർത്തുക എന്നത് ഒരു രാഷ്ട്രീയ പ്രവർത്തനവുമാണ്.അനുഭവങ്ങളെ തിരസ്കരിക്കുന്ന ഭരണവർഗ്ഗത്തിന്റെ മുന്നിൽ ആവിഷ്‌കാരം ശക്തമായ ഒരു പ്രതിരോധമായി മാറുന്നു. സാഹിത്യത്തിന്റെ സാമൂഹിക ഉത്തരവാദിത്വവും കലയുടെ ധൈര്യവും ഓർമിപ്പിക്കുന്ന ഈ കൃതി, മലയാള സാഹിത്യത്തിന് നൽകിയ സംഭാവനയുടെ പേരിൽ വായനക്കാർക്ക് നന്ദി അർപ്പിക്കുന്നു.അനുഭവങ്ങളെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തെയും മനുഷ്യസ്നേഹത്തെയും ഒരുമിച്ച് ഉയർത്തിപ്പിടിക്കുന്ന ഒരു ചിന്താപൂർണമായ വായനാനുഭവമാണ് ഷെഹ്റസാദ്. — അശോകൻ ചരുവിൽ

  • Silent Patient | സൈലന്റ് പേഷ്യന്റ്

    0 out of 5
    Original price was: ₹399.Current price is: ₹349.

    Silent Patient | സൈലന്റ് പേഷ്യന്റ് അലക്സ് മൈക്കലീഡിസിന്റെ ലോകപ്രശസ്ത മനശ്ശാസ്ത്ര ത്രില്ലറാണ് സൈലന്റ് പേഷ്യന്റ്.പ്രത്യക്ഷത്തിൽ സമ്പൂർണ്ണമായ ജീവിതം നയിച്ചിരുന്ന ആലിഷ്യ ബെറൻസൺ, ഒരു രാത്രിയിൽ ഭർത്താവ് ഗബ്രിയേൽ വീട്ടിലെത്തുമ്പോൾ അവന്റെ മുഖത്ത് അഞ്ച് തവണ വെടിവെക്കുന്നു—അതിന് ശേഷം അവൾ ഒരക്ഷരം പോലും മിണ്ടുന്നില്ല. സംസാരിക്കാനോ വിശദീകരണം നൽകാനോ ആലിഷ്യ തയ്യാറാകാത്തത് ഈ ഗാർഹികദുരന്തത്തെ അത്യന്തം നിഗൂഢമാക്കി മാറ്റുന്നു.ഈ രഹസ്യം അനാവരണം ചെയ്യാൻ മനശ്ശാസ്ത്രജ്ഞനായ തിയോ ഫാബർ നടത്തുന്ന അന്വേഷണമാണ് കഥയെ കൂടുതൽ അപ്രതീക്ഷിതവും ഭയാനകവുമായ വഴികളിലേക്ക്…

  • Snehadoothan | സ്നേഹദൂതൻ

    0 out of 5
    Original price was: ₹180.Current price is: ₹162.

    Snehadoothan | സ്നേഹദൂതൻ സംഗീതത്തിന്റെ മാസ്മരികതയും നൃത്തത്തിന്റെ ആവിഷ്കാര ഭംഗിയും ഒത്തിണങ്ങിയ ഒരു പ്രണയകഥ. ശബ്ദത്തിൽ നിന്നുയരുന്ന സിംഫണി പോലെ ക്ലാസിക് പ്രണയത്തിന്റെ എല്ലാ തീവ്രതയോടെയും സ്നേഹമെന്ന ഏറ്റവും പവിത്രമായ വികാരത്തെ തൊട്ടറിയാൻ ശ്രമിക്കുന്ന ഒരു സിനിമാറ്റിക് നോവൽ. ഓർമ്മയുടെ കോണുകളിൽ എന്നും ഒളിപ്പിച്ചുവെയ്ക്കാൻ മാത്രം വിധിക്കപ്പെട്ട ചില സ്വപ്നങ്ങളുണ്ടാവാം. അതിനൊപ്പം അറിയാതെ പോയ സ്നേഹവും പറയാനാവാതെ പോയ പ്രണയവും കൂടിക്കലർന്ന ചില ഇഷ്ടങ്ങളുമായി സ്നേഹമെന്ന ഈ ദുത് വായനക്കാരെ തേടിയെത്തുന്നു.

  • SNOW LOTUS | സ്നോ ലോട്ടസ്

    0 out of 5
    Original price was: ₹350.Current price is: ₹333.

    കോവിലന്റെയും നന്തനാരുടെയും പാറപ്പുറത്തിന്റെയും തിളങ്ങുന്ന പാരമ്പര്യത്തില്‍ പട്ടാളക്കഥകള്‍ക്കിതാ പ്രകാശമാനമായ ഒരു പെണ്‍ഭാഷ്യം. ഹിമാലയത്തിന്റെ നിഗൂഢവും അപ്രാപ്യവുമായ പര്‍വ്വതനിരകളിലൂടെ പര്‍വ്വതാരോഹകയായ ഒരു പട്ടാളക്കാരി തേടിപ്പോവുകയാണ്. ഹിമവാതങ്ങളുടെ ചുഴിച്ചുറ്റലില്‍ എന്നോ മറഞ്ഞുപോയ പ്രിയപ്പെട്ട ഒരാള്‍ക്കുവേണ്ടിയുള്ള അന്വേഷണം. സമാന്തരമായി ശരീരത്തിന്റെയും ആത്മാവിന്റെയും അന്വേഷണങ്ങളുമുണ്ട്. കൊടുംശൈത്യത്തെ മഞ്ഞുപോലെ ഉരുക്കുന്ന പ്രണയമുണ്ട്. ബുദ്ധിസത്തിന്റെ സുഗന്ധവും ടിബറ്റന്‍ അഭയാര്‍ത്ഥിത്വത്തിന്റെ സങ്കടങ്ങളുമുണ്ട്. അനവധി അടരുകളില്‍ പടര്‍ന്നുകിടക്കുന്ന ആഖ്യാനം. ചരിത്രവും മിത്തുകളും അന്വേഷണവും കാത്തിരിപ്പും സാഹസികതയും മനുഷ്യബന്ധങ്ങളുടെ തീര്‍പ്പില്ലായ്മകളും ഒന്നുചേര്‍ന്ന് ഒരു പ്രവാഹമായി തീരുന്ന ഈ നോവല്‍ അസാധാരണമായ…

  • Sundarajeevitham | സുന്ദരജീവിതം

    0 out of 5
    Original price was: ₹180.Current price is: ₹171.

    Sundarajeevitham | സുന്ദരജീവിതം സ്നേഹബന്ധങ്ങളുടെ ആത്യന്തിക ഫലമെന്താണ്? ഏറ്റവും വേദനാജനകമായ വേദന. പ്രണയബന്ധങ്ങളുടെ ആത്യന്തിക ഫലമെന്താണ്? ഏറ്റവും ദുഃഖഭരിതമായ ദുഃഖം. എന്നിട്ടും ജീവികൾ സ്നേഹിക്കുകയും പ്രേമിക്കുകയും ചെയ്യുന്നത് എന്തിനാണ്?” എന്ന ചോദ്യത്തിൽ നിന്നാണ് ഈ നോവൽ ആരംഭിക്കുന്നത്. സ്നേഹവും പ്രേമവും അനന്തവും അനാദിയുമായതുപോലെ ദുഃഖവും വേദനയും അനാദിയും അനന്തവുമാണ് എന്ന ദാർശനിക സത്യം ഈ നോവൽ ചർച്ച ചെയ്യുന്നു. സ്നേഹവും വേർപാടും തമ്മിലുള്ള നിരന്തര സംവാദത്തിലൂടെ ജീവിതത്തിൻ്റെയും ദുഃഖത്തിൻ്റെയും നാനാർത്ഥങ്ങളെ കണ്ടെടുക്കുന്ന ഈ നോവൽ, പ്രണയത്തെക്കുറിച്ചും മനുഷ്യൻ്റെ…

  • SUPER SAPIENS | സൂപ്പർ സാപ്പിയൻസ്

    0 out of 5
    Original price was: ₹260.Current price is: ₹234.

    SUPER SAPIENS (സൂപ്പർ സാപ്പിയൻസ്) പാരായണക്ഷമതയാർന്നതും പുതുപാതകളിലേക്ക് ധൈര്യത്തോടെ കടന്നുകയറുന്നതുമായ ഒരു നോവലാണ് സൂപ്പർ സാപ്പിയൻസ്.കുറ്റാന്വേഷണ നോവലിന്റെയും സയൻസ് ഫിക്ഷന്റെയും ഘടകങ്ങൾ ചേർത്ത്, ധർമ്മഭ്രംശത്തിലേക്ക് വഴുതുന്ന ലോകഗതിയെക്കുറിച്ചുള്ള അപായഭീതിയോടെ ചകിതവും ചലിതവും ആയ ഒരു രചനയായി ഈ കൃതി നിലകൊള്ളുന്നു. മലയാളത്തിലെ കുറ്റാന്വേഷണ സാഹിത്യപാതയിൽ നിർണായകമായ ഒരു സാംസ്‌കാരിക കരുനീക്കമായാണ് ഈ നോവൽ വിലയിരുത്തപ്പെടുന്നത്.രക്ഷകർ ശിക്ഷകരാകുന്ന കാലത്ത്, ശിക്ഷ തന്നെ രക്ഷയായി മാറുന്ന വിപരീതതകളുടെ ലോകത്തിലൂടെ സൂപ്പർ സാപ്പിയൻസ് സഞ്ചരിക്കുന്നു. മനുഷ്യകുലത്തിന്റെ അതിവേഗ പ്രയാണത്തിൽ, വിജ്ഞാനികളുടെ ദുരയും…

  • Suryasookthangal | സൂര്യസൂക്തങ്ങൾ

    0 out of 5
    Original price was: ₹110.Current price is: ₹99.

    Suryasookthangal | സൂര്യസൂക്തങ്ങൾ ആത്മീയ നഭസ്സിലെ ചിരന്തനമായ ദ്വന്ദ്വങ്ങളെ നിരന്തരം സ്പ‌ർശിച്ചുകൊണ്ടാണ് ഷംസ് ഒഴുകുന്നത്. സ്വർഗ്ഗം/നരകം, ഗുരു/ശിഷ്യൻ, വിധി/സ്വതന്ത്ര ഇച്ഛ, യുക്തി/ഭക്തി തുടങ്ങിയ സമസ്യകളെ തന്നിലെ സമീക്ഷയാൽ ഷംസ് നിർവ്വചിക്കുമ്പോൾ അതിലെ ആധികാരികത നമ്മിലെ സന്ദേഹങ്ങളെ ഇല്ലാതെയാക്കുന്നു. ദർശനങ്ങളിലെ യുക്തികളെ ഹൃദയം കൊണ്ട് പൂരിപ്പിക്കുവാനും ഷംസ് മുതിരുന്നുണ്ട്. “ഈ ലോകം വിശ്വാസിയുടെ തടവറയാണ്” എന്ന ഹദീസിനെ “മനോഹരമായ ഈ ലോകത്തെ നിങ്ങളെന്തിനാണ് ഇടുങ്ങിയ തടവറയാക്കി മാറ്റുന്നത് ” എന്ന മറുചോദ്യത്താൽ അദ്ദേഹം പൂർണ്ണമാക്കുന്നു. സലീഷിന്റെ ഈ ഉദ്യമം…

  • SWAPNAVYOOHAM | സ്വപ്നവ്യൂഹം

    0 out of 5
    Original price was: ₹130.Current price is: ₹125.

    SWAPNAVYOOHAM | സ്വപ്നവ്യൂഹം വളരെ സാധാരണമായി തുടങ്ങുന്ന കഥ, നിമിഷങ്ങൾക്കകം തന്നെ അപ്രതീക്ഷിത വഴികളിലേക്ക് തിരിയുന്നു. ചിന്തകൾ ഉണർത്തുന്ന കാഴ്ചകളിലേക്കും അനുഭവങ്ങളിലേക്കും. ഓരോ അദ്ധ്യായവും മനസ്സിൽ ചോദ്യങ്ങൾ ഉയർത്തും, ചിലപ്പോൾ ഉത്തരങ്ങളിലേക്ക് നയിക്കും. പ്രപഞ്ചത്തിന്റെ രഹസ്യങ്ങൾ തേടുന്ന അജയ്‌യുടെ യാത്രയാണ് ഈ നോവൽ.

  • Tejo Thuabhadra | തേജോ തുംഗഭദ്ര

    0 out of 5
    Original price was: ₹499.Current price is: ₹474.

    Tejo Thuabhadra | തേജോ തുംഗഭദ്ര സമകാലിക കന്നട സാഹിത്യത്തിലെ പ്രമുഖ എഴുത്തുകാരനായ വസുധേന്ദ്ര, അഞ്ചു നൂറ്റാണ്ടുകൾക്കുമുമ്പുള്ള ലോകത്തിന്റെ ചരിത്രത്തെ വൈകാരികമായി പുനർനിർമ്മിക്കുന്നത് തേജോ–തുംഗഭദ്ര എന്ന നോവലിലൂടെയാണ്. ഒരർത്ഥത്തിൽ, ഇത് രണ്ട് നദികളുടെ കഥയാണ്—പോർച്ചുഗലിലെ തേജോയും വിജയനഗരത്തിലെ തുംഗഭദ്രയും. ഈ നദികൾക്കു ചുറ്റും രൂപംകൊള്ളുന്ന സംസ്കാരങ്ങളുടെ ചരിത്രസന്ദർഭങ്ങൾ, മതഭ്രാന്ത്, വാണിജ്യസഞ്ചാരങ്ങൾ, അധിനിവേശതാത്പര്യങ്ങൾ—എല്ലാം ചേർന്ന് ഒരു വിപുലമായ ബഹദാഖ്യാനമായി ഈ കൃതി മാറുന്നു. ഈ രണ്ട് നദികൾക്കിടയിൽ അന്തർധാരപോലെ ഒഴുകുന്ന അസാധാരണമായ പ്രണയത്തിന്റെ പ്രവാഹമാണ് തേജോ–തുംഗഭദ്രയെ ജീവിതഗന്ധിയായ ഒരു…

  • The Carpenter | ദി കാർപെന്റെർ

    0 out of 5
    Original price was: ₹450.Current price is: ₹420.

    അത്ഭുതപ്പെടുത്തുന്ന ബുദ്ധിസാമർത്ഥ്യമുള്ള ആശാരി മുകുന്ദൻ ഒരു കുറ്റാന്വേഷകന്റെ വേഷമണിയുന്ന കഥ! സ്വന്തം മകനുമായി ബന്ധപ്പെട്ട ഒരു പ്രശ്‌നത്തിന് പരിഹാരം കാണാൻ പോലീസിനും വിദഗ്ദ്ധരായ കുറ്റാന്വേഷകർക്കും സാധിക്കാതെ വന്നപ്പോൾ, മുകുന്ദൻ അതിനായി മുന്നിട്ടിറങ്ങുന്നു. പോലീസിനെയും നിയമ സംവിധാനങ്ങളെയും നിർവീര്യമാക്കിക്കൊണ്ടുള്ള ആശാരിയുടെ ബൗദ്ധിക പ്രകടനമാണ് ഈ ത്രില്ലർ നോവൽ.

  • The Great Indian Hitchhike | ദി ഗ്രേറ്റ് ഇന്ത്യൻ ഹിച്ച്‌ഹൈക്ക്

    0 out of 5
    Original price was: ₹150.Current price is: ₹138.

    ദി ഗ്രേറ്റ് ഇന്ത്യൻ ഹിച്ച്‌ഹൈക്ക്, നടന്നും ലിഫ്റ്റടിച്ചും കേരള ടു കാശ്‌മീർ നടത്തിയ അവിസ്മരണീയമായ ഒരു കുറഞ്ഞ ചിലവിലുള്ള യാത്രയുടെ കഥയാണ്. ഇന്ത്യയുടെ വൈവിധ്യങ്ങൾ തൊട്ടറിഞ്ഞ ഈ സാഹസിക യാത്രാവിവരണം.

  • THETTA

    0 out of 5
    Original price was: ₹220.Current price is: ₹199.

    THETTA ഭാഷാപരമായും പ്രമേയപരമായും വേറിട്ടുനിൽക്കുന്ന ഏഴു കഥകളുടെ സമാഹാരമാണ് തേറ്റ. മനുഷ്യജീവിത ത്തിന്റെ വിവിധ സന്ധികളിൽനിന്ന് കണ്ടെടുത്ത കഥകളുടെ സഞ്ചയം. രാഷ്ട്രീയവും പ്രണയവും രതിയും ഉൾച്ചേരുന്ന മനുഷ്യബന്ധങ്ങളുടെ ആഴവും പരപ്പും നിസ്സംഗതയും അൻവർ അബ്ദുള്ള എഴുതിച്ചേർക്കു മ്പോൾ നമ്മളെ ചിന്തിപ്പിക്കുകയും ഭ്രമിപ്പിക്കുകയും സ്തംഭിപ്പിക്കുകയും ചിലപ്പോഴെങ്കിലും ചിരിപ്പിക്കുകയും ചെയ്യുന്ന കാലാനുസാരിയായ കഥകൾ പിറവിയെടുക്കുന്നു.

  • To Janeman | ടു ജാനേമൻ

    0 out of 5
    Original price was: ₹250.Current price is: ₹240.

    To Janeman | ടു ജാനേമൻ ഏത് ഋതുവും വസന്തമെന്നു മാത്രം അനുഭവിക്കാൻ കഴിയുന്ന പ്രണയകാലത്തിന്റെ പുസ്തകമാണിത്. പക്ഷേ ഇതൊരു സാധാരണ പ്രണയകഥയല്ല. ചെന്നെത്തും തോറും പിന്നെയും പിന്നെയും മുറുകുകയും കുഴയ്ക്കുകയും ചെയ്യുന്ന ഒരു യാത്രയുടെയും തേടലിന്റെയും കണ്ടെത്തലിന്റെയും കഥയാണിത്. പ്രണയത്തിന്റെ അതിസങ്കീർണ്ണതയും പകയും പ്രതികാരവും പതഞ്ഞു പെയ്യുന്ന ഈ കഥ തുടങ്ങുന്നതും അവസാനിക്കുന്നതും കോഴിക്കോടെ ഉൾഗ്രാമത്തിലെ ഒരു തെരുവിൽ നിന്നാണ്. ലോഡ്ജ് മുറിയിൽ നിന്ന് കാണാതെയാവുന്ന അവളെ അവൻ തേടിയിറങ്ങുമ്പോഴാണ്

End of content

End of content