Showing 209–215 of 215 results

  • കാമുകന്റെ ഡയറി + ഇരുട്ടിന്റെ നിഴൽ (Combo Offer)

    0 out of 5
    Original price was: ₹374.Current price is: ₹354.

    മലയാളി വായനക്കാർക്ക് സുപരിചിതമായ രണ്ട് പുസ്തകങ്ങൾ ഇപ്പോൾ ഒരുമിച്ച് സ്വന്തമാക്കാം! കാമുകന്റെ ഡയറി: പ്രണയവും നൊമ്പരവും കലർന്ന വായനാനുഭവം. ഇരുട്ടിന്റെ നിഴൽ: ജീവിതത്തിലെ ആത്മസംഘർഷങ്ങളെ അടയാളപ്പെടുത്തുന്ന കൃതി.

  • പ്രണയസൗരയൂഥങ്ങൾ| Pranayasaurayudhanghal

    0 out of 5
    Original price was: ₹180.Current price is: ₹170.

    പ്രണയസൗരയൂഥങ്ങൾ| Pranayasaurayudhanghal പ്രണയത്തിന്റെ നിർവചനം എന്താണ്? അതൊരുപക്ഷേ ഒറ്റ വാക്കിലോ വരിയിലോ വരയിലോ ഒതുങ്ങില്ല. പക്ഷേ ആദിലയുടെ കവിതകളിൽ ഒളിഞ്ഞും തെളിഞ്ഞും ഉറക്കെ ചിരിച്ചും വരികൾക്കിടയിലും മറവിലും ഞെരുങ്ങിയും വീർത്തും സ്വാതന്ത്ര്യത്തിന്റെ ചിറകുകളിലേക്ക് അത് ഉയർന്നു വരുന്നു. അക്ഷരങ്ങളുടെ വിപ്ലവങ്ങളായി, തുറന്നു പറച്ചിലുകളുടെ അകമ്പടിയായി, രാഷ്ട്രീയവും പ്രണയവും ഓർമകളും സംഗമിക്കുന്ന ഒരു പുസ്തകം. “എനിക്ക് പരത്തിപ്പറയാനറിയാം, പരുത്തി പോലെ പറയാനും..” ഹൃദയ സൂര്യന് ചുറ്റും ഓർമ്മകൾ കൊണ്ട് വിപ്ലവം തീർക്കുന്ന പ്രണയ ഗൃഹങ്ങളുടെ സഞ്ചാരപഥങ്ങളെ പറ്റി പറഞ്ഞു…

  • മിഴി കൊണ്ട് മാത്രം പ്രണയം പറഞ്ഞാൽ

    0 out of 5
    Original price was: ₹199.Current price is: ₹189.

    മിഴി കൊണ്ട് മാത്രം പ്രണയം പറഞ്ഞാൽ സ്നേഹത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും പറഞ്ഞ് മതിവരാതെ എഴുതുകയാണ് നിഹാരിക വീണ്ടും. സൗഹൃദങ്ങളെ ചേർത്തു പിടിക്കുന്ന ഒരാൾക്ക്, നന്നായി യാത്ര ചെയ്യുന്ന ഒരാൾക്ക്‌, സ്വയം മറന്നു പൂമ്പാറ്റ ചെടികളിൽ ചുണ്ടമർത്തുന്നത് നോക്കുന്നൊരാൾക്ക്, മഴ നനഞ്ഞ് ആകാശത്തെ നോക്കുന്നൊരാൾക്ക്, ഭൂമിയിലെ എല്ലാത്തിനെയും പരിഗണിക്കുന്നൊരാൾക്ക്, സ്വയം ഇഷ്ട്ടങ്ങളെയും നീറ്റലുകളെയും അക്ഷരങ്ങളിലേക്ക് പടർത്തുന്നയാൾക്ക്, നിഹാരികയുടെ കാഴ്ചകളിൽ നിറയുന്ന ഇത്തരം മനുഷ്യർക്ക്‌ ആരും മിണ്ടിയില്ലെങ്കിലും ജീവിക്കാനാവും. ജീവിതത്തിന്റെ ഇലഞരമ്പുകളിലേക്ക്‌ വാക്കുകൾ കൊണ്ട് ജലമിറ്റിക്കുന്ന നിഹാരികയുടെ പുസ്‌തകം നിങ്ങളിൽ ജീവിതത്തിന്റെ…

  • മീറ്റർ സ്കെയിലിലെ കവിതകൾ| Meeterscale Kavithakal

    0 out of 5
    Original price was: ₹150.Current price is: ₹140.

    മീറ്റർ സ്കെയിലിലെ കവിതകൾ| Meeterscale Kavithakal ഒരാളുടെ അകത്തും പുറത്തുമായി നടക്കുന്ന കാര്യങ്ങൾ, ചോദ്യങ്ങൾ, പോരാട്ടങ്ങൾ കാച്ചിക്കുറുക്കി വെച്ചിരിക്കുന്നതാണ് ഇതിലെ കവിതകൾ. വലയ്ക്കുന്ന വാക്കുകളൊന്നുമില്ലാതെ ലളിതമായ ഭാഷയിൽ എഴുതിയത്. ഒരുകാലത്ത് മുറിഞ്ഞുപോയ എഴുത്ത് വീണ്ടും തുടങ്ങിയപ്പോൾ കണ്ട കാഴ്ചകളിലെ പൊരുൾ തന്റേതായ ഉത്തരങ്ങളാക്കിക്കൊണ്ട്, എല്ലാത്തിന്റെയും അവസാനം ഒരു സാരാംശം കൊണ്ടുവരാൻ ശ്രമിച്ചുകൊണ്ട് എഴുതിയ 41 കവിതകൾ.

  • Velicham Piranna Vazhiyil Malayalam book cover | വെളിച്ചം പിറന്ന വഴിയിൽ Malayalam book cover
    Add to basketLoading Done

    വെളിച്ചം പിറന്ന വഴിയിൽ | VELICHAM PIRANA VAZHIYIL

    0 out of 5
    130

    വെളിച്ചം പിറന്ന വഴിയിൽ | VELICHAM PIRANA VAZHIYIL മനുഷ്യന്റെ ജീവിതത്തോളം വരുന്ന കഥകൾ ഒന്നും ഈ ഭൂമിയിലില്ല സ്നേഹവും ഓർമകളും കുറെ നല്ല മനുഷ്യന്മാരെയും ഓർത്തിണക്കിയ ഒരു കുഞ്ഞു പുസ്തകമാണിത്. തന്റെ ജീവിതവും ഇതിലൊരംശമായി മാറുന്നു എന്ന് മാത്രം. അധികം ആഡംബരങ്ങളോ അട്ടഹാസങ്ങളോ ഇല്ലാതെ വായിച്ചെടുക്കാവുന്ന ഒരു കുഞ്ഞു കൃതിയാണിത്.

  • സെബ്രി എന്ന മിടുക്കി Malayalam book cover | Sebri Enna Midukki Malayalam book cover
    Add to basketLoading Done

    സെബ്രി എന്ന മിടുക്കി | Sebri Enna Midukki

    0 out of 5
    140

    സെബ്രി എന്ന മിടുക്കി | Sebri Enna Midukki സെബ്രിയും ജെയ്ക്കും ജോണും അവരുടെ പ്രിയപ്പെട്ട പപ്പയും മമ്മയും അടങ്ങുന്ന കുടുംബം. ആ കുടുംബത്തിൽ സെബ്രിക്ക് ഒരു അജ്ഞാതൻ അയക്കുന്ന കത്ത് ഉണ്ടാക്കുന്ന പ്രശ്നങ്ങളിലൂടെയാണ് ‘സെബ്രി എന്ന മിടുക്കി ‘ മുന്നോട്ട് പോകുന്നത്. സഹോദരങ്ങൾ തമ്മിലുള്ള ചെറിയ വഴക്കുകൾ വലുതാവുകയും, കഥ അവസാനിക്കുമ്പോൾ അടർത്താനാവാത്ത സ്നേഹബന്ധമായി മാറുകയും ചെയ്യുന്നു. ഒരു സംഭവത്തിൽ നിന്ന് മറ്റൊന്നിലേക്ക് ഒഴുകിപ്പോവുന്ന ഈ കഥ അവസാനിക്കുമ്പോൾ നമ്മുടെയൊക്കെ കണ്ണുകൾ നനയും .. വാക്കുകൾ…

  • റൂഹുകളുടെ പറുദീസ | Roohukalude parudeesa

    0 out of 5
    Original price was: ₹180.Current price is: ₹160.

    റൂഹുകളുടെ പറുദീസ | Roohukalude parudeesa സ്നേഹം എന്ന വികാരം ജീവിതത്തിൽ ചെലുത്തുന്ന വ്യത്യസ്തമായ അനുഭവങ്ങളും അതിന്റെ നെറുകയിലൂടെ കടന്ന് പോകുന്ന ഒരു കൂട്ടം മനുഷ്യരും അറിഞ്ഞിട്ടും അറിയാതെ പോയ അദൃശ്യമായ ഒരാത്മ പ്രണയത്തിന്റെ നോവുകളും ഇല്ലായ്മയുടെ തീ ചൂളയിൽ വാടിക്കരിഞ്ഞ ആശകളും അനുഭവത്തിന്റെ പാടങ്ങളിൽ നിന്നും ഉയിർത്തെഴുന്നേറ്റ് അതിജീവനം നേടിയെങ്കിലും സ്നേഹത്തിന്റെ മുന്നിൽ വീണ്ടും അബലരായി തീർന്ന കുറച്ചു മനുഷ്യരുടെ കഥകളുമാണ് ഈ പുസ്തകം നിങ്ങൾക്കു മുന്നിൽ അവതരിപ്പിക്കുന്നത്

End of content

End of content