₹350Original price was: ₹350.₹330Current price is: ₹330.
Agninakshathram | അഗ്നിനക്ഷത്രം ഭയത്തിൻ്റെ മനഃശാസ്ത്രവും സാമൂഹിക തിന്മകളും ആഴത്തിൽ പരിശോധിക്കുന്ന ഒരു തീവ്രമായ നോവലാണ് ഇത്. ഭയം ഒരു മനുഷ്യനെ എങ്ങനെ ദുർബലനാക്കുന്നു എന്നും, ഭയമില്ലെന്ന് പറയുന്ന ഏതൊരാളും ഒരിക്കലെങ്കിലും ഇരുട്ടിനെ ഭയന്നൊരു നിമിഷമുണ്ടാകും എന്നും നോവൽ ഓർമ്മിപ്പിക്കുന്നു. അത്തരത്തിൽ ഭയം നിറച്ച നിരവധി സാഹചര്യങ്ങൾ നിറഞ്ഞ ഇന്നത്തെ കാലത്ത്, അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും പേരിൽ നരബലിയും സമാധിയും വരെ എത്തിനിൽക്കുന്ന ഒരു സമൂഹത്തിൻ്റെ കാണാച്ചരടുകൾ തേടി ഒരു യാത്രയാണ് ഈ നോവൽ. സമൂഹത്തിൽ മറഞ്ഞിരിക്കുന്ന ഇരുണ്ട…
₹150Original price was: ₹150.₹140Current price is: ₹140.
സ്വപ്നങ്ങൾക്കും യാഥാർത്ഥ്യത്തിനും നടുവിൽ ഒഴുകി നടക്കുന്ന ഭ്രാന്തൻ ചിന്തകളുടെ ലോകമാണ് ഐസ്ലിൻ. മലയാള സാഹിത്യത്തിന് അത്രകണ്ട് സുപരിചിതമല്ലാത്ത മാജിക്കൽ റിയലിസത്തിൽ ഊന്നിയ ഈ നോവൽ നിങ്ങൾക്ക് മുന്നിൽ പുതിയൊരു ലോകം തുറന്നു തരുന്നു.
₹280Original price was: ₹280.₹249Current price is: ₹249.
Albatros | ആൽബട്രോസ് സൗഹൃദത്തിന്റെ മനോഹരമായ പുഞ്ചിരിയിൽ നിന്ന് ആരംഭിച്ച്, തീവ്രമായ പ്രണയമായി രൂപാന്തരപ്പെടുന്ന ഹൃദയബന്ധങ്ങളുടെ കഥയാണ് ‘ആൽബട്രോസ്’ എന്ന ഈ നോവൽ. കൈകൾ കോർത്തു പിടിക്കുമ്പോഴും, തണൽ നൽകുന്ന വൃക്ഷങ്ങൾക്കിടയിലും, ഓളം തട്ടുന്ന നദീതീരങ്ങളിലും സാക്ഷ്യം വഹിച്ച ആഴമേറിയ ഈ പ്രണയജ്വാല സൂര്യന്റെ അഗ്നിയെപ്പോലും തോൽപ്പിക്കാൻ കഴിയുംവിധം ശക്തമാണ്. “ഒരിക്കലും തനിച്ചാക്കില്ല” എന്ന വാഗ്ദാനത്തിൽ ദൃഢമായി വിശ്വസിക്കുകയും, പ്രണയമെന്ന തീയിൽ അതിന്റെ ആഴം മനസ്സിലാക്കാതെ സ്നേഹിച്ചു പോവുകയും ചെയ്യുന്ന രണ്ട് ആത്മാക്കളുടെ വൈകാരിക യാത്രയാണിത്. സൗഹൃദത്തിന്റെയും…
₹275Original price was: ₹275.₹261Current price is: ₹261.
Alchemist | ആൽക്കെമിസ്റ്റ് ലോകത്തെ മുഴുവൻ മാസ്മരികവലയത്തിലാഴ്ത്തിയ പൗലോ കൊയ്‌ലോയുടെ ലോകപ്രശസ്ത നോവലാണ് ആൽക്കെമിസ്റ്റ്.തന്റെ ജന്മനാടായ സ്പെയിനിൽ നിന്ന്, പിരമിഡുകളുടെ കീഴിൽ മറഞ്ഞിരിക്കുന്ന നിധി തേടി ഈജിപ്ഷ്യൻ മരുഭൂമികളിലേക്ക് സാന്റിയാഗോ എന്ന ഇടയബാലൻ നടത്തുന്ന ആത്മാന്വേഷണ യാത്രയാണ് ഈ കൃതി. കരുത്തുറ്റ ലാളിത്യവും ആത്മോദ്ദീപകമായ ജ്ഞാനവും നിറഞ്ഞ ഈ യാത്രയിൽ, പ്രതിബന്ധങ്ങളെ അതിജീവിച്ച് സാന്റിയാഗോ അനുഭവിക്കുന്ന വിസ്മയങ്ങൾ ജീവിതത്തിന്റെ സത്യങ്ങളിലേക്കും നന്മകളിലേക്കും അവനെ നയിക്കുന്നു.സ്വപ്നങ്ങളുടെ ശക്തിയെ തിരിച്ചറിയാനും, സ്വന്തം ഹൃദയത്തിലേക്ക് കാതോർക്കാനും ഓരോ വായനക്കാരനെയും പ്രാപ്തരാക്കുന്ന ഒരു…
₹150Original price was: ₹150.₹143Current price is: ₹143.
Allavitham Pranayavum | എല്ലാവിധം പ്രണയവും ഹിമാലയസാനുക്കളുടെ വശ്യമനോഹാരിതയിൽ അവിചാരിതമായി പ്രണയത്തിലായ കപിലയുടെയും തുഷാറിന്റെയും കഥയാണ് ‘എല്ലാവിധം പ്രണയവും’. എന്നാൽ, വിധിവൈപരീത്യത്താൽ അവർക്ക് അവിടെവച്ചുതന്നെ പിരിയേണ്ടിവരുന്നു. എങ്കിലും, കപിലയുടെ വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ അവർ വീണ്ടുമവർ കണ്ടുമുട്ടുമ്പോൾ, ആ പഴയ പ്രണയം വീണ്ടും തളിർക്കുമോ? അസാധാരണമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന, പ്രണയത്തിൻ്റെ തീവ്രതയും വിധിയിലെ വിശ്വാസവും വിഷയമാക്കുന്ന ഈ നോവൽ, റൊമാൻസ് ഇഷ്ടപ്പെടുന്ന വായനക്കാർക്ക് ഹൃദയസ്പർശിയായ ഒരു അനുഭവമായിരിക്കും.
₹399Original price was: ₹399.₹369Current price is: ₹369.
ALVARADO MARANANGAL നിഖിലേഷ് മേനോൻ എഴുതിയ അൽവറാഡോ മരണങ്ങൾ ഒരു സസ്പെൻസ് മെഡിക്കൽ ക്രൈം ത്രില്ലർ ആണ്. തന്റെ മകനുമായി ആറുമാസമായി പ്രണയത്തിലായിരുന്നതായും ഗർഭിണിയാണെന്നും പറഞ്ഞ് നിരന്തരം ഒരു പെൺകുട്ടി വിളിക്കുന്നതായി പരാതി പറയാനാണ് സ്വകാര്യ കുറ്റാന്വേഷകനായ അലക്സ് മോറിസിന്റെ അടുത്ത് എബ്രഹാം ഡേവിഡ് എത്തുന്നത്. എന്നാൽ ഈ പറയുന്ന മകൻ മരിച്ചിട്ടുതന്നെ 8 മാസമായതായി അയാൾ പറയുന്നു. അന്വേഷണവുമായി മുന്നോട്ടുപോകുന്ന അലക്സിന് ആ പരാതി വ്യാജമാണെന്ന് മനസ്സിലാവുന്നു. എന്നാൽ തുടർന്ന് അയാൾക്ക് ലഭിക്കുന്ന ചില സന്ദേശങ്ങൾ…
₹330Original price was: ₹330.₹300Current price is: ₹300.
Amaya നിങ്ങളുടെ ആദ്യ പ്രണയം ഓർമയുണ്ടോ? ഒരു കുഞ്ഞിനെ പോലെ വിശുദ്ധവും സുന്ദരവുമായ ഒന്ന്. അങ്ങനെയൊരു ഓർമ്മയുടെ തിരിവുകളിൽ നമ്മെ കൊണ്ടുചെന്നു നിർത്തും ഈ പുസ്തകം. വേദന കിനിയുന്ന ഓർമകളും മധുരമേറുന്ന പ്രേമകാലവും കൈകോർത്ത് മുന്നേറുന്ന ‘അമയ’ ആദ്യപ്രണയത്തിന്റെ തുടിപ്പും ചൂരും വായനക്കാരുടെ ഹൃദയത്തിലേക്ക് കുടഞ്ഞിടുന്നു. തെളിഞ്ഞ ജലം പോലെ പ്രണയിക്കാൻ കഴിയുന്ന മനുഷ്യർ ഭാഗ്യവാന്മാരാണ്. കൊടും വേനലിലും വരൾച്ചയിലും ഒരാൾ മറ്റൊരാൾക്ക് തണലും വഴിയുമാകുന്നത് എങ്ങനെ എന്ന് നോവൽ കാണിച്ചുതരും – ഒരു കുഞ്ഞിന്റെ ജനന…
₹150Original price was: ₹150.₹140Current price is: ₹140.
Ambilymol Thirodhanam | അമ്പിളിമോൾ തിരോധാനം ജി.ആർ. ഇന്ദുഗോപന്റെ ഏറ്റവും പുതിയ രചനയായ ‘അമ്പിളിമോൾ തിരോധാനം’ വായനക്കാരെ ഉദ്വേഗത്തിൻ്റെ മുൾമുനയിൽ നിർത്തുന്ന ഒരു ക്രൈം ത്രില്ലറാണ്. 2003-ൽ വയനാട്ടിൽ വെച്ച് കാണാതായ മൂന്ന് വയസ്സുകാരിയായ ഇരട്ടപ്പെൺകുട്ടികളിൽ ഒരാളെ 20 വർഷത്തിനുശേഷം നിയമപരമായി ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് സഹോദരി ഹേബിയസ് കോർപ്പസ് ഹർജി ഫയൽ ചെയ്യുന്നിടത്താണ് കഥ ആരംഭിക്കുന്നത്. ഈ കേസിൽ പ്രതിചേർക്കപ്പെട്ട പ്രഭ എന്ന സാധാരണക്കാരന് പോലീസ് ഒരു അവിശ്വസനീയമായ ആനുകൂല്യം നൽകുന്നു: പ്രതിയായിരിക്കെ തന്നെ അന്വേഷകനായി പ്രവർത്തിച്ച്…
₹299Original price was: ₹299.₹259Current price is: ₹259.
AMMA PREMALU “ഒരേ താളത്തിൽ മിടിക്കുന്ന രണ്ടു ഹൃദയങ്ങൾ ഒന്നാകുന്നതാണ് പ്രണയം. നമ്മൾ പരസ്‌പരം ഒന്നാകാൻ എന്നേ വിധിക്കപ്പെട്ടവരാണ്.” “എനിക്കു വിധിയിലൊന്നും വലിയ വിശ്വാസമില്ല. മടുപ്പുതോന്നി എന്നെങ്കിലും ഒരു ദിവസം ഞാൻ നിന്നെ ഉപേക്ഷിച്ചാൽ?” “മടുപ്പുതോന്നുന്നുണ്ടെങ്കിൽ അതു പ്രണയമല്ല.” ‘എന്നുവച്ചാൽ ഞാൻ നിന്നെ ഉപേക്ഷിച്ചു പോയാലും നീമാത്രം എന്നെ പ്രേമിച്ചുകൊണ്ടിരിക്കുമെന്നാണോ പറയുന്നത്?” “ഞാൻ മരിക്കുന്നതുവരെ.” ഒരമ്മയുടെ ഡയറിയിലെ ചില അനുരാഗത്താളുകൾ…. ഒരപൂർവ്വ സുന്ദര പ്രണയകഥ.
₹470Original price was: ₹470.₹435Current price is: ₹435.
ANGINA | ആന്‍ജൈന അട്ടപ്പാടിയിൽ കൊല്ലപ്പെട്ട ഫാദർ ഡാനിയേൽ പടിയറയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകൾ അന്വേഷിക്കാൻ ബാംഗ്ലൂരിൽ നിന്ന് എത്തിയതാണ് മാധ്യമപ്രവർത്തകയായ റിയ എലിസബത്ത്. എന്നാൽ, മരണം നിഴൽ പോലെ റിയയെയും പിന്തുടരുന്നു. കൊലപാതകത്തിന്റെ ചുരുളഴിക്കാന്‍ ശ്രമിക്കുന്തോറും റിയയ്ക്ക് ചുറ്റും ഒന്നൊന്നായി മരണങ്ങൾ സംഭവിക്കുന്നു. ആരായിരിക്കും ഈ കൊലപാതകങ്ങൾക്ക് പിന്നിൽ? ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന ചോദ്യങ്ങൾക്ക് ഉത്തരം തേടുന്ന, ത്രസിപ്പിക്കുന്ന കുറ്റാന്വേഷണങ്ങളുമായി അമൽ പോളിന്റെ ഈ കൃതി ഒരു മെഡിക്കൽ ക്രൈം ത്രില്ലറാണ്. മികച്ച സസ്പെൻസും വേഗതയേറിയ…
₹320Original price was: ₹320.₹290Current price is: ₹290.
Anuraga Lolagathri | അനുരാഗ ലോലഗാത്രി ഓരോ യാത്രയും വ്യത്യസ്തമാണ്. ചിലത് ജീവിതത്തിൽ നിന്ന്, ചിലത് ജീവിതത്തിലേയ്ക്ക്. കോളേജ് പഠനകാലത്തെ ട്രെയിൻ യാത്രയിൽ തന്റെ സഹയാത്രികനോട് തോന്നിയ പ്രണയത്തിന്റെ തുടർച്ചയെന്നോണം മതവും ഭാഷയും സംസ്കാരവും താണ്ടി ഒരു നീണ്ട യാത്ര ചെയ്യുകയാണ് അനാമിക. അവളുടെ യാത്രയിലുടനീളം പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും സ്വപ്നങ്ങളുടെയും പ്രതീക്ഷകളുടെയും നിറങ്ങൾ മാറിമാറി വന്നണയുന്നു. തീർത്തുമൊരു സിനിമാറ്റിക് രീതിയിൽ അവതരിപ്പിച്ചിരിക്കുന്ന ആ യാത്രയിലേക്ക് നിങ്ങളെയും സ്വാഗതം ചെയ്യുന്നു.
₹240Original price was: ₹240.₹215Current price is: ₹215.
Anuraga Mauna Charuthi | അനുരാഗ മൗന ചാരുതി കന്യാകുമാരി മുതൽ ഡെറാഡൂൺ വരെ അനുരാഗ ലോലഗാത്രിയോടൊപ്പം യാത്ര ചെയ്ത എൻറെ പ്രിയ വായനക്കാർക്ക് ഇതാ ഒരു മടക്കയാത്ര, അനുരാഗ മൗനചാരുതി. ഈ മടക്കയാത്ര ലക്ഷ്യ സ്‌ഥാനത്ത് എത്തിച്ചേരുമോ? പൻവേൽ നഗരത്തിലെ ഒരു ആശുപത്രി കിടക്കയിൽ കിടക്കുന്ന ചാരുവിന് പിന്നീട് എന്ത് സംഭവിച്ചു? ദൈവം എല്ലായ്പ്‌പോഴും ഇത്രയ്ക്കും ക്രൂരനാണോ? ഇങ്ങനെയുള്ള ഒരുപാട് ചോദ്യങ്ങൾക്കുള്ള ഒരു ഉത്തരമാണ് ഈ പുസ്‌തകം. സ്നേഹിക്കാനും, സ്നേഹിക്കപ്പെടാനും ഒരുപാട് കാരണങ്ങൾ തേടിപ്പോകുന്ന ഈ…
₹399Original price was: ₹399.₹359Current price is: ₹359.
ARDHA VIRAAMANGAL | അർദ്ധ വിരാമങ്ങൾ ബാല്യകാല സുഹൃത്തിൻ്റെ മരണവാർത്ത അറിയുന്ന പത്രപ്രവർത്തകനായ ജോനാഥൻ അയാളുടെ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കാനായി യാത്ര തിരിക്കുന്നു. ആ യാത്ര സുഹൃത്തിൻ്റെ മരണ കാരണങ്ങളിലേക്ക് എന്നതു പോലെ അയാൾ മറക്കാനാഗ്രഹിച്ച അയാളുടെ ഇന്നലെകളിലേക്ക് കൂടിയാണ് അയാളെ കൊണ്ടു ചെന്നെത്തിക്കുന്നത്. തൻ്റെ ഉറ്റസുഹൃത്തായ കിരണിനൊപ്പം നടത്തുന്ന അന്വേഷണയാത്രയിൽ ജോനാഥൻ കണ്ടെത്തുന്നത് പരേതൻ്റെ ജീവിതത്തിലെ തങ്ങൾക്കറിയാത്ത സൗഹൃദവും പ്രണയവും വഞ്ചനയും നിസ്സഹായവസ്ഥയും രൗദ്രതയും നിറഞ്ഞ അയാളിലെ പല മുഖങ്ങളാണ്
₹350Original price was: ₹350.₹330Current price is: ₹330.
Arum Kothikunna Oral | ആരും കൊതിക്കുന്ന ഒരാൾ പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും ആരും പറയാത്ത കഥ പറയുന്ന നോവൽ. സൗഹൃദത്തിന്റെ അറ്റംതൊട്ട ചില മനുഷ്യർ നമുക്കുണ്ടാകും. അവനവനെ സ്നേഹിച്ചതിനേക്കാൾ കൂടുതൽ നമ്മൾ സ്നേഹിച്ച ചിലർ. ചിലപ്പോൾ പ്രണയത്തേക്കാൾ ഭംഗിയും ആഴവുമുള്ള ബന്ധങ്ങളിലേക്ക് നമ്മെ വിളിച്ചുണർത്തിയവർ.. സൗഹൃദത്തിൽ പ്രണയവും പ്രണയത്തിൽ സൗഹൃദവും ഇറ്റിച്ച വീഴ്ത്തിക്കൊണ്ട് നമ്മളെ ജീവിപ്പിക്കുന്നവർ. അങ്ങനെ രണ്ടു മനുഷ്യരുടെ സ്നേഹവും പ്രണയവും യാത്രയുമാണ് ഈ നോവൽ.