Kalyanimadhavam | കല്യാണിമാധവം
കേരളത്തിൻ്റെ രണ്ടു കാലത്തെ അടയാളപ്പെടുത്തുന്ന, കഠിനാദ്ധ്വാനത്തിൻ്റെയും പ്രണയത്തിൻ്റെയും കഥ പറയുന്ന കല്യാണിമാധവം ഒരു മനോഹരമായ ഗ്രാമീണ കുടുംബചരിത്രമാണ്. എന്നാൽ കല്യാണിക്ക് അന്ത്യത്തിൽ മക്കൾ കൊടുത്ത വിധി എന്തെന്ന ചോദ്യം ഈ നോവലിൻ്റെ ആകർഷണമാണ്.
- Estimated Delivery : Up to 4 business days
- Free Shipping : On all orders over ₹1000
Kalyanimadhavam | കല്യാണിമാധവം: ഒരു ഗ്രാമീണജീവിതത്തിന്റെ ഉൾത്തുടിപ്പാർന്ന നോവലാണ് ഇത്. അപ്പൂപ്പൻപ്ലാവിന്റെയും മുത്തശ്ശിമാരുടെയും നാട്ടുനന്മയുടെയും കഥ പറയുന്ന ഈ രചന, മാധവന്റെയും കല്യാണിയുടെയും ആഴത്തിലുള്ള പ്രണയജീവിതത്തിലൂടെയാണ് മുന്നോട്ട് പോകുന്നത്. പ്രണയത്തിന്റെയും സഹോദര്യത്തിന്റെയും കൂട്ടായ്മയുടെയും അദ്ധ്വാന മഹത്വത്തിന്റെയും കഥ പറയുന്ന ഈ രചന കാലത്തിന്റെ നൈർമ്മല്യത്തെ തോറ്റിയുണർത്തുന്നു. കല്യാണിമാധവം വെറുമൊരു പ്രണയകഥയല്ല, മറിച്ച് കഠിനാദ്ധ്വാനത്തിന്റെ നാൾവഴികൾ താണ്ടി ഉയരങ്ങൾ കീഴടക്കി, തങ്ങളുടെ തലമുറയെ പുതുപാഠം പഠിപ്പിച്ച ഒരു കുടുംബത്തിൻ്റെ ചരിത്രമാണ്. അവരുടെ മക്കളുടെയും പേരമക്കളുടെയും സ്വപ്നങ്ങളിലൂടെ നോവൽ വികസിക്കുമ്പോൾ, കേരളത്തിൻ്റെ രണ്ടു കാലത്തെ കൃത്യമായി ഈ രചന അടയാളപ്പെടുത്തുന്നു.
ഭാഷയുടെ തെളിമയും ബന്ധങ്ങളുടെ ഇഴയടുപ്പവും സൂക്ഷ്മമായി പകർത്തുന്നതിൽ എഴുത്തകാരിയുടെ രചനാവൈഭവം പ്രകടമാണ്. തോൽപ്പിക്കാനാവാത്ത ഇച്ഛാശക്തിയുടെ വക്താക്കളായ കല്യാണീമാധവ ജീവിതം സഫലമായിരുന്നു എന്ന് വിദേശരാജ്യമായ കാനഡയിലിരുന്ന് കൊച്ചുമകളുടെ ഓർമ്മകളിലൂടെ അനാവരണം ചെയ്യുന്ന രീതിയാണ് ഈ രചനയെ വ്യത്യസ്തമാക്കുന്നത്. ഉയരങ്ങൾ കീഴടക്കിയ പുതിയ തലമുറയ്ക്ക് അവരുടെ വേരുകൾ എത്രത്തോളം ശക്തമായിരുന്നു എന്ന് ഈ നോവൽ ഓർമ്മിപ്പിക്കുന്നു. എന്നാൽ ഈ മനോഹരമായ കുടുംബചരിത്രത്തിന് ഒരു ദുഃഖകരമായ അന്ത്യമുണ്ട്. “കല്യാണിക്ക് അന്ത്യത്തിൽ മക്കൾ കൊടുത്ത വിധിയെന്ത്?” എന്ന ചോദ്യം വായനക്കാരന്റേതുമായി മാറ്റുന്ന മനോഹരമായ എഴുത്താണ് ഇതിൻ്റേത്. കുടുംബ ബന്ധങ്ങളുടെ സങ്കീർണ്ണതകളും, തലമുറകൾ തമ്മിലുള്ള വിടവും, പ്രണയം അവസാനിക്കുന്നിടത്ത് സ്നേഹം എങ്ങനെ നിലനിൽക്കുന്നു എന്നുമുള്ള ആഴമേറിയ അന്വേഷണമാണ് Kalyanimadhavam | കല്യാണിമാധവം.
| Author | Asha Abhilash |
|---|---|
| Language | Malayalam |
| Pages | 384 |
| Publisher | Mankind Literature |









Reviews
There are no reviews yet.