Showing 1–16 of 201 results

  • 1987 KATHAL COFFEE | 1987 കാതൽ കോഫി

    0 out of 5
    Original price was: ₹199.Current price is: ₹189.

    1987 KATHAL COFFEE | 1987 കാതൽ കോഫി സിനിമയെ ശ്വാസംപോലെ കണ്ട ചില ജീവിതങ്ങൾ. അവരിൽ വെള്ളിവെളിച്ചത്തിലേക്ക് വന്നവരും വീണുപോയവരുമുണ്ട്. തിരുവനന്തപുരത്തിൻ്റെ മലയാള സിനിമാലോകം! ആ ലോകത്തെത്തി സിനിമാക്കാരുടെ കുശിനിക്കാരനാവാൻ ആഗ്രഹിച്ച മണിസ്വാമിയുടെ പാളയത്തെ മണീസ് കഫെയിൽ ഇരുന്നായിരുന്നു ശങ്കറും ലൂയിസും സിനിമയെ സ്വപ്‌നം കണ്ടത്. അവിടെവെച്ചാണ് ശങ്കർ വസിഷ്‌ഠലക്ഷ്മിയെ കണ്ടുമുട്ടുന്നത്. ചിലങ്കമണികളുടെ നേർത്ത മന്ത്രത്താൽ പിണഞ്ഞ അവരുടെ സ്നേഹത്തിൻ്റെ ഇഴയടുപ്പം, ഒന്നു തൊട്ടാൽ തളിർക്കുന്ന സിനിമാസ്വപ്നങ്ങളുടെ മധുരവും നോവുമാണ് 1987 കാതൽ കോഫി

  • 90’S Kid

    5.00 out of 5
    Original price was: ₹299.Current price is: ₹269.

    90’S Kid 90’S KID റീസ് തോമസ് ഈ പുസ്‌തകത്തിലൂടെ സഞ്ചരിച്ച് കഴിഞ്ഞാൽ ഒരു കാലഘട്ടമിങ്ങനെ നിറഞ്ഞ് നിൽക്കുന്നത് കാണാം. അതിൽ യാത്രകളുണ്ട്, റീസ് കണ്ടുമുട്ടിയ മനുഷ്യരെക്കുറിച്ചുള്ള ഓർമ്മകളുണ്ട്. അതിൽത്തന്നെ ചില പ്രത്യേക മനുഷ്യരെക്കുറിച്ച് റീസെഴുതി യത് ഇപ്പോഴും എൻ്റെ മനസ്സിൽക്കൂടി ഓടിക്കൊണ്ടിരിക്കുന്നു. അങ്ങനെയുള്ള മനുഷ്യരോട് നമുക്കും മാനസികമായ ഒരടുപ്പം അനുഭവപ്പെട്ടുപോകും. നമ്മളെ ഒരേസമയം ചിരിപ്പിക്കുവാനും, നൊമ്പരപ്പെടുത്തുവാനും, ചിന്തിപ്പിക്കുവാനും സാധിക്കുന്ന വിഷയങ്ങൾ ഈ പേജുകളിൽ അടങ്ങിയിരിക്കുന്നു. വളരെ കൗതു കകരമായ വസ്തുതകളും എല്ലാവരുടെയും ജീവിതത്തിലുണ്ടാ കാവുന്ന ചെറിയ…

  • A Coffee Date | A കോഫി ഡേറ്റ്

    0 out of 5
    Original price was: ₹180.Current price is: ₹170.

    A Coffee Date | A കോഫി ഡേറ്റ് അപ്രതീക്ഷിതമായ കൂടിക്കാഴ്ചയിൽ മൊട്ടിട്ട പ്രണയം പിന്നീട് തളിർക്കുമെന്നോ, അതൊരു വസന്തമായി പൂത്തുലയുമെന്നോ നമുക്ക് വിശ്വസിക്കുകയല്ലാതെ നടക്കുമെന്നൊരുറപ്പ് ആർക്കും പറയാൻ സാധിക്കില്ല. എന്നാൽ, വായനയുടെ ഏതെങ്കിലുമൊരു പടവിൽ, കാലങ്ങൾക്ക് മുൻപ് എപ്പോഴോ എവിടെയെങ്കിലും വെച്ചുണ്ടായ പ്രണയനിമിഷങ്ങൾ നമുക്കിന്ന് മുഖാമുഖം കാണാൻ സാധിക്കുന്നു. ഈ മനോഹരമായ പ്രതീക്ഷ തന്നെ ധാരാളം. പ്രണയത്തിന്റെ ആകസ്മികതയും മാധുര്യവും പകരുന്ന ഈ നോവൽ, നഷ്ടപ്പെട്ടതോ അല്ലെങ്കിൽ സ്വപ്നം കണ്ടതോ ആയ ഒരു പ്രണയകാലത്തേക്ക് വായനക്കാരെ…

  • Aa

    0 out of 5
    Original price was: ₹395.Current price is: ₹360.

    ഈ പുസ്തകം ഒരു ജീവിതയാത്രയാണ്. മകന്‍ അമ്മയിലൂടെ നടത്തുന്ന അന്വേഷണത്തിന്റെ യാത്ര.

  • Aadujeevitham

    0 out of 5
    Original price was: ₹300.Current price is: ₹270.

    Aadujeevitham മലയാള നോവല്‍ സാഹിത്യ ചരിത്രത്തില്‍ ഏറ്റവും അധികം വിറ്റഴിക്കപ്പെട്ട ആടുജീവിതം ഒരു സിനിമയാകുകയാണ്. എഴുത്തുകാരന്‍ അടുക്കിപ്പെറുക്കി വെച്ചിരിക്കുന്ന വാക്കുകള്‍ക്കുള്ളിലെ മാസ്മരികമായ ഒരു ലോകം ഇതുവരെ ഓരോ വായനക്കാരനും അവരവരുടെ അനുഭവങ്ങള്‍ക്കും ഭാവനയ്ക്കുമനുസരിച്ച് ആസ്വദിച്ചിരുന്ന വായനയുടെ ആഴങ്ങള്‍ക്ക് ഈ ദൃശ്യവിരുന്ന് കൂടുതല്‍ ചാരുത പകരുമെന്ന് പ്രത്യാശിക്കാം.

  • AAKAASAM KONDUVANNA KUTTI

    0 out of 5
    Original price was: ₹210.Current price is: ₹199.

    AAKAASAM KONDUVANNA KUTTI ജീവിതത്തിന്റെ അസന്ദിതകളും കാലത്തിന്റെ അപരിമേയമായ വിധിവിന്യാസങ്ങളും അടയാളപ്പെടുത്തുന്ന ഏഴു ചെറുകഥകൾ. കേവലമായ വൈകാരികാംശങ്ങളെ ആഴത്തിലുള്ള അനുഭവസ്പർശമാക്കുന്ന ആഖ്യാനത്തിൽ പടുത്തുയർത്തിയ സ്വപ്നസന്നിഭമായ രചനകൾ. ആധുനിക എഴുത്തുകാരിൽ പ്രമുഖനായ സേതുവിന്റെ ഏറ്റവും പുതിയ ചെറുകഥാസമാഹാരം.

  • Aalahayude Pennmakkal

    0 out of 5
    Original price was: ₹275.Current price is: ₹270.

    ആലാഹയുടെ പെണ്‍മക്കള്‍ സാറാജോസഫ് നാഗരികതയുടെ നിന്ദ്യവേഗങ്ങളിലമര്‍ന്നുപോയ ഒരു ജനതയുടെ സ്ഥലവേരുകളും ഭാഷയും വീണ്ടെടുക്കുകയാണ് ഈ നോവലില്‍. ഒരുച്ചാടനത്തിന്റെ ഭാഷയും ശക്തിയുമുള്ള ആലാഹയുടെ നമസ്‌കാരം ക്രിസ്തീയ ജീവിതത്തില്‍ ചെലുത്തിയ സ്വാധീനം ഈ നോവലില്‍ ആവിഷ്‌കരിക്കുന്നു. കീഴാളജനവിഭാഗത്തിന്റെ പ്രതിരോധത്തിന്റെ ഒരു ഗൂഢമന്ത്രമായിത്തീര്‍ന്ന പ്രാര്‍ഥനാനമസ്‌കാരം ആലാഹയുടെ പെണ്‍മക്കള്‍ വീണ്ടും ചൊല്ലുന്നു. മലയാളത്തില്‍ അത്യപൂര്‍വ്വമെന്ന് വിശേഷിപ്പിക്കാവുന്ന മാന്ത്രികശക്തിയുള്ള ഭാഷയും സ്വരവും കാഴ്ചകളും, നവീനമായൊരു ഇന്ദ്രിയാനുഭൂതി നല്കുന്നുആലാഹയുടെ പെണ്‍മക്കള്‍ സാറാജോസഫ് നാഗരികതയുടെ നിന്ദ്യവേഗങ്ങളിലമര്‍ന്നുപോയ ഒരു ജനതയുടെ സ്ഥലവേരുകളും ഭാഷയും വീണ്ടെടുക്കുകയാണ് ഈ നോവലില്‍. ഒരുച്ചാടനത്തിന്റെ…

  • Aalinganangalariyathe | ആലിംഗനങ്ങളറിയാതെ

    0 out of 5
    Original price was: ₹199.Current price is: ₹179.

    Aalinganangalariyathe | ആലിംഗനങ്ങളറിയാതെ മനുഷ്യരുടെ അകം തേടുന്ന കണ്ണാണ് സബിതയ്ക്ക് ഓരോ കഥയും. പാതാളത്തോളം നീണ്ടു പോകുന്ന മനുഷ്യരുടെ ഏകാന്തതയിൽ, ഖനിയിലെ കാറ്റ് പോലെ കല്ലിച്ച നിസ്സഹായതയിൽ, മാറി മറിയുന്ന സ്നേഹ നിരാസങ്ങളിൽ ഒക്കെ ഒരു അദൃശ്യ സാന്നിദ്ധ്യം പോലെ ഈ കഥകൾ തങ്ങളുടെ വേരുകൾ കണ്ടെത്തുന്നു. ഘടികാരങ്ങൾക്ക് പിടികൊടുക്കാത്ത പ്രേമ നദികൾക്കും, പിന്നെയും പിന്നെയും ഇഴപിരിഞ്ഞു പോകുന്ന ആസക്തികളുടെ അടിപടവുകൾക്കും കുറുകെയാണ് ഈ കഥകളുടെ പോക്ക്. മനുഷ്യരെ, അവരുടെ ഉൾതാപത്തെ, മനുഷ്യവംശം സംവഹിക്കുന്ന അങ്ങേയറ്റം ഫ്ളൂയിഡായ…

  • Aami Enna Njan | ആമി എന്ന ഞാൻ

    0 out of 5
    Original price was: ₹250.Current price is: ₹230.

    Aami Enna Njan | ആമി എന്ന ഞാൻ എല്ലാവരിലും ഒരു ആമിയുണ്ട്. ഈ പുസ്തകം വായിക്കുമ്പോൾ ഓരോ വായനക്കാരനും ഒരു പ്രാവശ്യമെങ്കിലും ഞാൻ ആമി തന്നെയല്ലെ, അല്ലെങ്കിൽ എനിക്കിനി ആമിയാവാൻ കഴിയുമോ എന്ന് സ്വയം ചോദിച്ചു പോകും, തീർച്ച. ജീവിതത്തിൻ്റെ കടുത്ത പരീക്ഷണങ്ങളിലൂടെ കടന്നു പോകുന്ന ഓരോ മനുഷ്യൻ്റെയും മാനസിക സംഘർഷാവസ്ഥകളെയും അവർ അതിജീവിക്കുന്ന നിശബ്ദ യുദ്ധങ്ങളെയും മനോഹരമായി വരച്ചു കാട്ടുന്ന ഒരു പുസ്തകമാണ് ആമി എന്ന ഞാൻ.

  • Aaraachaar | ആരാച്ചാർ

    0 out of 5
    Original price was: ₹650.Current price is: ₹618.

    Aaraachaar | ആരാച്ചാർ രണകൂടത്തിന്റെ ശിക്ഷാവിധികളുടെ ഭാഗമായി ദിനംപ്രതി നിരവധി തൂക്കിക്കൊലകള്‍ നടത്തിയിരുന്ന ഗൃദ്ധാമല്ലിക്ക് കുടുംബം വധശിക്ഷകള്‍ കുറഞ്ഞതോടെ ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തുന്നു. വർഷങ്ങൾക്കു ശേഷം വൃദ്ധനായ ഫണിഭൂഷന് കിട്ടിയ ‘സൗഭാഗ്യ’മാണ് യതീന്ദ്രനാഥ് ബാനർജിയെ തൂക്കിലേറ്റാനുള്ള കോടതി ഉത്തരവ്. അവസരം പാഴാക്കാതെ അയാൾ ഗവണ്മെന്റിനോട് വിലപേശി തന്റെ ഇരുപത്തിരണ്ടുകാരിയായ മകൾ ചേതനയ്ക്ക് ആരാച്ചാരായി നിയമനോത്തരവ് കരസ്ഥമാക്കുന്നു. വധശിക്ഷ നടപ്പാകുന്നതുവരെ ആരാച്ചാർക്ക് മാധ്യമങ്ങളിൽ വിലയുണ്ടെന്ന് മനസ്സിലാക്കുന്ന അയാള്‍ തൻ്റെയും മകളുടെയും സമയം അവർക്ക് വീതിച്ചു നൽകി കച്ചവടം നടത്തുന്നു. പേര്…

  • Abhi Anu Anandham | അഭി അനു ആനന്ദം

    0 out of 5
    Original price was: ₹280.Current price is: ₹250.

    Abhi Anu Anandham | അഭി അനു ആനന്ദം ഒരു കഥാകാരി ഒരു സിനിമ സംവിധായകനോട് കഥ പറയാനെത്തുന്നതോടെയാണ് ഈ നോവൽ ആരംഭിക്കുന്നത്.ആനന്ദ് എന്ന ചെറുപ്പക്കാരന്റെ പ്ലസ് ടു കാലവും കോളേജ് ജീവിതവും പശ്ചാത്തലമാക്കി, അവന്റെ ജീവിതത്തിലെ രണ്ട് പ്രണയങ്ങളെയാണ് ആ കഥ അവതരിപ്പിക്കുന്നത്. പ്രണയം, സൗഹൃദം, തമാശ—എല്ലാം നിറഞ്ഞ ഒരു ലളിതകഥയെന്ന് തോന്നുമ്പോഴും, കഥയ്ക്ക് പുറത്തുള്ള ലോകം നിഗൂഢതകളാൽ നിറഞ്ഞതാണ്.തീർത്തും സിനിമാറ്റിക് ആയ ആഖ്യാനത്തിലൂടെ അഭി അനു ആനന്ദം ആ നിഗൂഢതകളുടെ ചുരുളുകൾ പതിയെ അഴിച്ചുവിടുന്നു….

  • Abu Sara | അബൂ സാറ

    0 out of 5
    Original price was: ₹180.Current price is: ₹170.

    Abu Sara | അബൂ സാറ മനുഷ്യരുടെ ജീവിതത്തിൽ ഒരുപാട് മുഖങ്ങൾ വന്ന് പോവാറുണ്ട്. എന്നാൽ അതിലെ ചില മുഖങ്ങൾ മനസ്സിൽ കാലാ കാലം കാത്ത് സൂക്ഷിക്കപ്പെടും. അങ്ങനെ ചില മുഖങ്ങളെ ഓർത്തെടുക്കുന്നതാണ് ഈ പുസ്തകം. അതിൽ പ്രണയമുണ്ട്, സൗഹൃദമുണ്ട്, വിരഹമുണ്ട്, ആനന്ദമുണ്ട്. എല്ലാത്തിനുമുപരി ജീവിതമുണ്ട്, റഹീമും, ഷഫീഖും, സൈഫുവും ജീവിച്ച് തീർത്ത അവരുടെ ജീവിതം. പ്രണയം മനുഷ്യനെ അന്ധമാക്കുന്നു. ആ അന്ധതയിൽ അവൻ ഒരുപാട് സ്വപ്‌നങ്ങൾ കാണുന്നു. എന്നാൽ വിധി ആ സ്വപ്നങ്ങളെയെല്ലാം മറികടക്കുന്നു. ആ…

  • ADAM NEE EVIDE AAKUNNU ?

    0 out of 5
    Original price was: ₹280.Current price is: ₹250.

    ADAM NEE EVIDE AAKUNNU ? കോൺഗ്രസ് രാഷ്ട്രീയത്തിലെ പ്രമുഖ നേതാവും പ്രതിപക്ഷനേതാവുമായ വി.ഡി. സതീശൻ തൻ്റെ രാഷ്ട്രീയജീവിതത്തിൽ നിർണ്ണായക സ്വാധീനംചെലുത്തിയ ഗ്രന്ഥമായാണ് ബൈബിളിനെ വിശേഷിപ്പിച്ചിട്ടുള്ളത്. അത് അന്വർത്ഥമാക്കുന്ന 32 പ്രസംഗങ്ങളാണ് ആദം നീ എവിടെ ആകുന്നു എന്ന പുസ്തകത്തിലുള്ളത്. വിവിധ കൃസ്ത്യൻ വിഭാഗങ്ങളിലുള്ളവരെ അഭിസംബോധനചെയ്തുകൊണ്ട് നടത്തിയ പ്രസംഗങ്ങൾ.

  • Adhrishya Murivukal | അദൃശ്യ മുറിവുകൾ

    0 out of 5
    Original price was: ₹320.Current price is: ₹299.

    Adhrishya Murivukal | അദൃശ്യ മുറിവുകൾ “അദൃശ്യമുറിവുകൾ മരണങ്ങളും അതിൻ്റെ അന്വേഷണവും അടങ്ങിയ ഒരു നോവൽ എന്നതിലുപരി ചരിത്രത്തെ അന്വേഷിച്ചുകണ്ടെത്തുന്ന ഒരു രേഖയുമാകുന്നു,” എന്ന് ശ്രീപാർവതി അഭിപ്രായപ്പെട്ട ഈ പുസ്തകം, വായനക്കാരെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന ഒരു സൈക്കോളജിക്കൽ ത്രില്ലറാണ്. ഇടുക്കിയിലെ പുലിയൻമല എന്ന മലയോരഗ്രാമത്തിൽ അടുത്തടുത്തായി നടക്കുന്ന ഏഴ് ആത്മഹത്യകളും, അതിനു പിന്നിലെ ദുരൂഹതകളുടെ ചുരുളഴിക്കാൻ ഇറങ്ങി പുറപ്പെടുന്ന കട്ടപ്പന സ്റ്റേഷനിലെ രണ്ട് പോലീസുകാരുടെയും കഥയാണിത്. Crime investigation, myths, fantasy തുടങ്ങിയ വിഷയങ്ങൾ ഇഷ്ടപ്പെടുന്നവർക്ക്…

  • Agappe | അഗാപ്പെ

    0 out of 5
    Original price was: ₹380.Current price is: ₹349.

    Agappe | അഗാപ്പെ ഉപാധികളില്ലാത്ത പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും വിരഹത്തിന്റെയും കഥയാണ് അഗാപ്പെ.വിദേശപഠനത്തിനായി ലണ്ടനിലെത്തുന്ന ഇന്ത്യക്കാരായ വിദ്യാർത്ഥികളുടെ അതിജീവനങ്ങളിലൂടെയാണ് ഈ നോവൽ മുന്നേറുന്നത്. പഠനവും തൊഴിലും ജീവിതവും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകേണ്ടിവരുന്ന വെല്ലുവിളികളും, മായ്ച്ചാലും മാഞ്ഞുപോകാത്ത സാമൂഹിക മനോഭാവങ്ങളും ഈ കൃതി സൂക്ഷ്മമായി തുറന്നു കാണിക്കുന്നു.ഇതിനിടയിൽ, ഒരു പുഴപോലെ ഒഴുകുന്ന സാരംഗിന്റെയും മെർലിന്റെയും പ്രണയവും സൗഹൃദവും വായനക്കാരനെ ലണ്ടന്റെ വഴികളിലൂടെ കൂട്ടിക്കൊണ്ട് പോകുന്നു. മധുരവും പുളിയും ചേർന്ന ഒരു നാരങ്ങമിഠായിപോലെ, ഓർമ്മയിൽ നീണ്ടുനിൽക്കുന്ന ഒരു മനോഹര പ്രണയനോവൽ.

  • AGARTHA | അഗർത്ത

    0 out of 5
    Original price was: ₹320.Current price is: ₹288.

    AGARTHA | അഗർത്ത സൂഫിയായും അഘോരിയായും ഹിമാലയ സാനുക്കളിലൂടെ ആത്മാംശം തേടി അലഞ്ഞ നൂറുൽ മുനീറുൽ പൂർണ്ണാനന്ദയുടെ ആത്മീയ യാത്ര തുടരുകയാണ് അഗർത്ത. സധൈര്യമായ തുറന്നുപറച്ചിലുകളിലൂടെ വായനക്കാരുടെ നെഞ്ചിടിപ്പ് കൂട്ടുന്ന ഒരു മുസ്ലിം സത്യാന്വേഷിയുടെ കഥയാണ് ഈ നോവൽ.അന്വേഷണത്തിന്റെയും അനുഭവത്തിന്റെയും വഴികളിലൂടെ ആത്മശാന്തിയിലേക്കുള്ള മനുഷ്യന്റെ പ്രയാണം ഹൃദയസ്പർശിയായി ഈ കൃതി അവതരിപ്പിക്കുന്നു. ഇതുവരെ അനുഭവിച്ചറിഞ്ഞിട്ടില്ലാത്ത ആത്മസമാധാനത്തോടെ മാത്രമേ ഈ പുസ്തകം വായിച്ചു തീർക്കാൻ സാധിക്കൂ—അത്രമേൽ ആഴമേറിയ ഒരു ആത്മീയാനുഭവമാണ് അഗർത്ത.

End of content

End of content