₹180Original price was: ₹180.₹165Current price is: ₹165.
Vellapookkal (വെള്ളപൂക്കൾ) വെള്ളപൂക്കൾ കഥാരൂപത്തിൽ എഴുതിയ ഒരു പ്രേമകവിതയാണ്—എന്റെ ഹൃദയത്തിന്റെ ഒരു കഷണം.സ്നേഹിക്കുന്നവരെയും സ്നേഹിക്കപ്പെടുന്നവരെയും എഴുത്തുകാരൻ വെള്ളപൂക്കളായി സങ്കൽപ്പിക്കുന്നു—ലോലവും ഹൃദയസ്പർശിയായ സൗന്ദര്യവും സുഗന്ധവും നിറഞ്ഞ പൂക്കൾ. വാടി പോവാതിരിക്കണമെന്ന ആഗ്രഹത്തോടെ, ഭംഗിയിൽ പൂത്തു നിൽക്കുന്ന മനുഷ്യരുടെ പ്രതീകമാണ് ഈ കൃതി.ഈ പുസ്തകവും വാടാതെ, നിങ്ങളിൽ നിലനിൽക്കട്ടെ—എല്ലാ കാലത്തേക്കും
₹80Original price was: ₹80.₹76Current price is: ₹76.
Vikrithi Raman | വികൃതി രാമൻ നന്നേ ചെറുപ്പത്തിലാണ് വികൃതിരാമൻ മനയ്ക്കലെത്തിയത്. അച്ഛൻനമ്പൂതിരിയുടെ തോട്ടത്തിൽ ഒരു മരക്കൊമ്പിൽ അവനും അമ്മയും ഇരിക്കുകയായിരുന്നു. അച്ഛൻനമ്പൂതിരി അവനെ വാത്സല്യത്തോടെ എടുത്ത് വളർത്താൻ തീരുമാനിച്ചു. അവൻ്റെ കഴുത്തിൽ മിനുസമുള്ള ഒരു ചരടു കെട്ടി മനയ്ക്കലെ ഉണ്ണികളായ വാസുവിനും നീലാണ്ടനും അവൻ കൂട്ടായി. പിന്നെ നടന്നതെല്ലാം വികൃതിരാമൻ്റെ രസകരമായ കഥകളാണ്. ഒരു മനയ്ക്കലിന്റെ പശ്ചാത്തലത്തിൽ, മനുഷ്യനും മൃഗവും തമ്മിലുള്ള സ്നേഹബന്ധവും, കുട്ടികളുടെ നിഷ്കളങ്കമായ വികൃതികളും സാഹസികതകളും നിറഞ്ഞ ഈ കഥ വായനക്കാർക്ക് ഹൃദയസ്പർശിയായ…
₹399Original price was: ₹399.₹359Current price is: ₹359.
Virus | വൈറസ് ഡി സി ബുക്സ് സുവർണ്ണ ജൂബിലി നോവൽ മത്സരം–2024 ചുരുക്കപ്പട്ടികയിൽ ഇടം നേടിയ ശ്രദ്ധേയമായ കൃതിയാണ് വൈറസ്. കൊറോണ കാലഘട്ടത്തിന്റെ പശ്ചാത്തലത്തിൽ, സാൻഗ്രിയേൽ ഹോസ്പിറ്റലിന്റെ പിന്നാമ്പുറ രഹസ്യങ്ങൾ അന്വേഷിക്കുന്നതാണ് ഈ നോവൽ. ഇസയെന്ന നഴ്സിന്റെ പൊരുതലും പ്രതിരോധവും, ആതുരസേവനത്തിന്റെ മുഖംമൂടി ധരിച്ച് നടക്കുന്ന കുടിലതകളും, ഒരു കുറ്റാന്വേഷണ കൃതിയിലെന്നപോലെ ചുരുളുകൾ നിവരുന്നു. മനുഷ്യൻ വൈറസിനെക്കാൾ അപകടകാരിയാണെന്ന സത്യാനന്തരകാല യാഥാർത്ഥ്യത്തിലേക്ക് ആഴ്ന്നിറങ്ങുന്ന ഈ കൃതി, സാമൂഹിക ഉത്തരവാദിത്വവും നൈതികതയും ചോദ്യവത്കരിക്കുന്ന ശക്തമായ വായനാനുഭവമാണ്.
₹199Original price was: ₹199.₹179Current price is: ₹179.
Willys | വില്ലീസ് ഡിസംബറിലെ മഞ്ഞുകനത്തൊരു രാത്രി. അന്നാണ് അവർ അഞ്ചുപേർ ആ കാട് കയറാൻ തീരുമാനിച്ചത്. ഒരു കൊലപാതകത്തിന് ശേഷം ഒളിവിൽ പോകാനുള്ള ശ്രമത്തിലായിരുന്നു അവർ. എന്നാൽ വഴിമദ്ധ്യേ അവരെ കാത്ത് ഏകാന്തനായി ഒരു വില്ലീസ് ജീപ്പ് കിടപ്പുണ്ടായിരുന്നു. അവരുടെ പ്രതീക്ഷകൾക്ക് അപ്പുറമായിരുന്നു പിന്നീട് അവിടെ നടന്ന ഓരോ സംഭവങ്ങളും. അവരുടെ ജീവിതം തന്നെ ആ വില്ലീസ് മാറ്റിമറിച്ചു.ഒരു ത്രില്ലർ സിനിമ പോലെ ആസ്വദിക്കാനാവുന്ന നോവൽ.
ആത്മാക്കൾ പറയാൻ ബാക്കി വെച്ചത് ഒരു സാധരണക്കാരന്റെ അസാധാരണ അനുഭവങ്ങൾ “ആത്മാക്കൾ… ദേഹം നശിച്ചു ദേഹിയായി ഭൂമിയിൽ നിലനിൽക്കുന്ന ശക്തികൾ.. ശരിക്കും ആത്മാവ് എന്നൊന്ന് ഭൂമിയിൽ ഉണ്ടോ..?? പകൽ വെളിച്ചത്തിന്റെ ധൈര്യത്തിൽ വൈദ്യതി സമ്മാനിക്കുന്ന കണ്ണിഞ്ചിപ്പിക്കുന്ന പ്രകാശത്തിന്റെ പിൻബലത്തിൽ ആർക്കും ആരോടും വാദിക്കാം, ഇതൊന്നും ഭൂമിയിലില്ല എല്ലാം അന്ധവിശ്വാസം ആണെന്ന്. പക്ഷെ ഇരുട്ടിന്റെ കടന്നുവരവിൽ നിഴലുകൾ മറഞ്ഞ ഇടുങ്ങിയ പാതകളിൽ സഞ്ചരിക്കുമ്പോൾ നമുക്ക് ബോധ്യമാകും ഇതെല്ലാം സത്യമാണെന്ന്… ആരോക്കെയോ നമ്മുടെ പിന്നിലോ അല്ലെങ്കിൽ നമ്മുടെ ഒപ്പമോ ഉണ്ട്……
₹130Original price was: ₹130.₹120Current price is: ₹120.
ഉള്ളിന്റുള്ളാലേ| Ullintullale എത്ര അടുത്തറിഞ്ഞാലും പൂർണമായി മനസ്സിലാക്കാൻ സാധിക്കാത്തവരാണ് മനുഷ്യർ. ചിലർ ഓർമ്മകളായും, ചോദ്യങ്ങളായും, മറ്റുചിലർ മറക്കാനാവാത്ത സാന്നിധ്യങ്ങളായും നമ്മോടൊപ്പം തുടരും. ‘ഉള്ളിന്റുള്ളാലെ’ അത്തരം ചില മനുഷ്യരെയും അവരുടെ ചിന്തകളെയും നിശ്ശബ്ദതകളെയും ജീവിതത്തിന്റെ ചെറിയ അടയാളങ്ങളെയും സ്പർശിക്കുന്ന കുറിപ്പുകളുടെ സമാഹാരമാണ്. ഉള്ളിൻ്റുള്ളിൽ ഒളിപ്പിച്ചുവെച്ച പറയപ്പെടാത്ത കഥകളിലേക്കുള്ള ഒരു യാത്ര. ഒരുപക്ഷേ, ഈ താളുകളിൽ നിങ്ങൾക്ക് പരിചിതമായ മുഖങ്ങളെയും ചിലപ്പോൾ നിങ്ങളെത്തന്നെയും കണ്ടെത്താനായേക്കും.
കമലച്ചി | kamalechi വായനയുടെ ചരിത്രത്തെക്കാൾ പഴക്കമുണ്ട് മനുഷ്യന് കഥകളുമായുള്ള ബന്ധത്തിന്. മനുഷ്യജീവിതത്തെ നേരിട്ട് ആഖ്യാനിക്കുന്ന സാഹിത്യരൂപമെന്ന പ്രത്യേകതയാണ് അതിനെ എന്നെന്നും ജനപ്രിയമാക്കുന്നത്. സാധാരണ മനുഷ്യന്റെ വികാരവിചാരങ്ങൾ ഹൃദയസ്പർശിയായ ഭാഷയിൽ ആഖ്യാനം ചെയ്യുന്ന കഥകളാണ് എ എ ജലീലിന്റെത്. മനുഷ്യനടക്കമുള്ള ജീവി വർഗത്തിന് ഒഴിച്ചുകൂടാനാവാത്ത യാഥാർഥ്യമായ മരണം പ്രമേയമാകുന്ന ചെറുകഥയാണ് കമലേച്ചി. മരണത്തിന്റെ വിവിധ രൂപങ്ങൾ ഈ സമാഹാരത്തിലെ മറ്റു കഥകളിലുണ്ട്. നാം ദൈനംദിനം നേരിടുന്ന സാഹചര്യങ്ങളുമായി പ്രത്യക്ഷബന്ധം പുലർത്തുന്ന ഈ കഥകൾ ഹൃദ്യമായ വായനാനുഭവം നൽകും.
₹374Original price was: ₹374.₹354Current price is: ₹354.
മലയാളി വായനക്കാർക്ക് സുപരിചിതമായ രണ്ട് പുസ്തകങ്ങൾ ഇപ്പോൾ ഒരുമിച്ച് സ്വന്തമാക്കാം! കാമുകന്റെ ഡയറി: പ്രണയവും നൊമ്പരവും കലർന്ന വായനാനുഭവം. ഇരുട്ടിന്റെ നിഴൽ: ജീവിതത്തിലെ ആത്മസംഘർഷങ്ങളെ അടയാളപ്പെടുത്തുന്ന കൃതി.
₹180Original price was: ₹180.₹170Current price is: ₹170.
പ്രണയസൗരയൂഥങ്ങൾ| Pranayasaurayudhanghal പ്രണയത്തിന്റെ നിർവചനം എന്താണ്? അതൊരുപക്ഷേ ഒറ്റ വാക്കിലോ വരിയിലോ വരയിലോ ഒതുങ്ങില്ല. പക്ഷേ ആദിലയുടെ കവിതകളിൽ ഒളിഞ്ഞും തെളിഞ്ഞും ഉറക്കെ ചിരിച്ചും വരികൾക്കിടയിലും മറവിലും ഞെരുങ്ങിയും വീർത്തും സ്വാതന്ത്ര്യത്തിന്റെ ചിറകുകളിലേക്ക് അത് ഉയർന്നു വരുന്നു. അക്ഷരങ്ങളുടെ വിപ്ലവങ്ങളായി, തുറന്നു പറച്ചിലുകളുടെ അകമ്പടിയായി, രാഷ്ട്രീയവും പ്രണയവും ഓർമകളും സംഗമിക്കുന്ന ഒരു പുസ്തകം. “എനിക്ക് പരത്തിപ്പറയാനറിയാം, പരുത്തി പോലെ പറയാനും..” ഹൃദയ സൂര്യന് ചുറ്റും ഓർമ്മകൾ കൊണ്ട് വിപ്ലവം തീർക്കുന്ന പ്രണയ ഗൃഹങ്ങളുടെ സഞ്ചാരപഥങ്ങളെ പറ്റി പറഞ്ഞു…
₹199Original price was: ₹199.₹189Current price is: ₹189.
മിഴി കൊണ്ട് മാത്രം പ്രണയം പറഞ്ഞാൽ സ്നേഹത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും പറഞ്ഞ് മതിവരാതെ എഴുതുകയാണ് നിഹാരിക വീണ്ടും. സൗഹൃദങ്ങളെ ചേർത്തു പിടിക്കുന്ന ഒരാൾക്ക്, നന്നായി യാത്ര ചെയ്യുന്ന ഒരാൾക്ക്, സ്വയം മറന്നു പൂമ്പാറ്റ ചെടികളിൽ ചുണ്ടമർത്തുന്നത് നോക്കുന്നൊരാൾക്ക്, മഴ നനഞ്ഞ് ആകാശത്തെ നോക്കുന്നൊരാൾക്ക്, ഭൂമിയിലെ എല്ലാത്തിനെയും പരിഗണിക്കുന്നൊരാൾക്ക്, സ്വയം ഇഷ്ട്ടങ്ങളെയും നീറ്റലുകളെയും അക്ഷരങ്ങളിലേക്ക് പടർത്തുന്നയാൾക്ക്, നിഹാരികയുടെ കാഴ്ചകളിൽ നിറയുന്ന ഇത്തരം മനുഷ്യർക്ക് ആരും മിണ്ടിയില്ലെങ്കിലും ജീവിക്കാനാവും. ജീവിതത്തിന്റെ ഇലഞരമ്പുകളിലേക്ക് വാക്കുകൾ കൊണ്ട് ജലമിറ്റിക്കുന്ന നിഹാരികയുടെ പുസ്‌തകം നിങ്ങളിൽ ജീവിതത്തിന്റെ…
₹150Original price was: ₹150.₹140Current price is: ₹140.
മീറ്റർ സ്കെയിലിലെ കവിതകൾ| Meeterscale Kavithakal ഒരാളുടെ അകത്തും പുറത്തുമായി നടക്കുന്ന കാര്യങ്ങൾ, ചോദ്യങ്ങൾ, പോരാട്ടങ്ങൾ കാച്ചിക്കുറുക്കി വെച്ചിരിക്കുന്നതാണ് ഇതിലെ കവിതകൾ. വലയ്ക്കുന്ന വാക്കുകളൊന്നുമില്ലാതെ ലളിതമായ ഭാഷയിൽ എഴുതിയത്. ഒരുകാലത്ത് മുറിഞ്ഞുപോയ എഴുത്ത് വീണ്ടും തുടങ്ങിയപ്പോൾ കണ്ട കാഴ്ചകളിലെ പൊരുൾ തന്റേതായ ഉത്തരങ്ങളാക്കിക്കൊണ്ട്, എല്ലാത്തിന്റെയും അവസാനം ഒരു സാരാംശം കൊണ്ടുവരാൻ ശ്രമിച്ചുകൊണ്ട് എഴുതിയ 41 കവിതകൾ.
വെളിച്ചം പിറന്ന വഴിയിൽ | VELICHAM PIRANA VAZHIYIL മനുഷ്യന്റെ ജീവിതത്തോളം വരുന്ന കഥകൾ ഒന്നും ഈ ഭൂമിയിലില്ല സ്നേഹവും ഓർമകളും കുറെ നല്ല മനുഷ്യന്മാരെയും ഓർത്തിണക്കിയ ഒരു കുഞ്ഞു പുസ്തകമാണിത്. തന്റെ ജീവിതവും ഇതിലൊരംശമായി മാറുന്നു എന്ന് മാത്രം. അധികം ആഡംബരങ്ങളോ അട്ടഹാസങ്ങളോ ഇല്ലാതെ വായിച്ചെടുക്കാവുന്ന ഒരു കുഞ്ഞു കൃതിയാണിത്.
സെബ്രി എന്ന മിടുക്കി | Sebri Enna Midukki സെബ്രിയും ജെയ്ക്കും ജോണും അവരുടെ പ്രിയപ്പെട്ട പപ്പയും മമ്മയും അടങ്ങുന്ന കുടുംബം. ആ കുടുംബത്തിൽ സെബ്രിക്ക് ഒരു അജ്ഞാതൻ അയക്കുന്ന കത്ത് ഉണ്ടാക്കുന്ന പ്രശ്നങ്ങളിലൂടെയാണ് ‘സെബ്രി എന്ന മിടുക്കി ‘ മുന്നോട്ട് പോകുന്നത്. സഹോദരങ്ങൾ തമ്മിലുള്ള ചെറിയ വഴക്കുകൾ വലുതാവുകയും, കഥ അവസാനിക്കുമ്പോൾ അടർത്താനാവാത്ത സ്നേഹബന്ധമായി മാറുകയും ചെയ്യുന്നു. ഒരു സംഭവത്തിൽ നിന്ന് മറ്റൊന്നിലേക്ക് ഒഴുകിപ്പോവുന്ന ഈ കഥ അവസാനിക്കുമ്പോൾ നമ്മുടെയൊക്കെ കണ്ണുകൾ നനയും .. വാക്കുകൾ…
₹180Original price was: ₹180.₹160Current price is: ₹160.
റൂഹുകളുടെ പറുദീസ | Roohukalude parudeesa സ്നേഹം എന്ന വികാരം ജീവിതത്തിൽ ചെലുത്തുന്ന വ്യത്യസ്തമായ അനുഭവങ്ങളും അതിന്റെ നെറുകയിലൂടെ കടന്ന് പോകുന്ന ഒരു കൂട്ടം മനുഷ്യരും അറിഞ്ഞിട്ടും അറിയാതെ പോയ അദൃശ്യമായ ഒരാത്മ പ്രണയത്തിന്റെ നോവുകളും ഇല്ലായ്മയുടെ തീ ചൂളയിൽ വാടിക്കരിഞ്ഞ ആശകളും അനുഭവത്തിന്റെ പാടങ്ങളിൽ നിന്നും ഉയിർത്തെഴുന്നേറ്റ് അതിജീവനം നേടിയെങ്കിലും സ്നേഹത്തിന്റെ മുന്നിൽ വീണ്ടും അബലരായി തീർന്ന കുറച്ചു മനുഷ്യരുടെ കഥകളുമാണ് ഈ പുസ്തകം നിങ്ങൾക്കു മുന്നിൽ അവതരിപ്പിക്കുന്നത്