Showing 129–141 of 141 results

  • Suryasookthangal | സൂര്യസൂക്തങ്ങൾ

    0 out of 5
    Original price was: ₹110.Current price is: ₹99.

    Suryasookthangal | സൂര്യസൂക്തങ്ങൾ ആത്മീയ നഭസ്സിലെ ചിരന്തനമായ ദ്വന്ദ്വങ്ങളെ നിരന്തരം സ്പ‌ർശിച്ചുകൊണ്ടാണ് ഷംസ് ഒഴുകുന്നത്. സ്വർഗ്ഗം/നരകം, ഗുരു/ശിഷ്യൻ, വിധി/സ്വതന്ത്ര ഇച്ഛ, യുക്തി/ഭക്തി തുടങ്ങിയ സമസ്യകളെ തന്നിലെ സമീക്ഷയാൽ ഷംസ് നിർവ്വചിക്കുമ്പോൾ അതിലെ ആധികാരികത നമ്മിലെ സന്ദേഹങ്ങളെ ഇല്ലാതെയാക്കുന്നു. ദർശനങ്ങളിലെ യുക്തികളെ ഹൃദയം കൊണ്ട് പൂരിപ്പിക്കുവാനും ഷംസ് മുതിരുന്നുണ്ട്. “ഈ ലോകം വിശ്വാസിയുടെ തടവറയാണ്” എന്ന ഹദീസിനെ “മനോഹരമായ ഈ ലോകത്തെ നിങ്ങളെന്തിനാണ് ഇടുങ്ങിയ തടവറയാക്കി മാറ്റുന്നത് ” എന്ന മറുചോദ്യത്താൽ അദ്ദേഹം പൂർണ്ണമാക്കുന്നു. സലീഷിന്റെ ഈ ഉദ്യമം…

  • Tejo Thuabhadra | തേജോ തുംഗഭദ്ര

    0 out of 5
    Original price was: ₹499.Current price is: ₹474.

    Tejo Thuabhadra | തേജോ തുംഗഭദ്ര സമകാലിക കന്നട സാഹിത്യത്തിലെ പ്രമുഖ എഴുത്തുകാരനായ വസുധേന്ദ്ര, അഞ്ചു നൂറ്റാണ്ടുകൾക്കുമുമ്പുള്ള ലോകത്തിന്റെ ചരിത്രത്തെ വൈകാരികമായി പുനർനിർമ്മിക്കുന്നത് തേജോ–തുംഗഭദ്ര എന്ന നോവലിലൂടെയാണ്. ഒരർത്ഥത്തിൽ, ഇത് രണ്ട് നദികളുടെ കഥയാണ്—പോർച്ചുഗലിലെ തേജോയും വിജയനഗരത്തിലെ തുംഗഭദ്രയും. ഈ നദികൾക്കു ചുറ്റും രൂപംകൊള്ളുന്ന സംസ്കാരങ്ങളുടെ ചരിത്രസന്ദർഭങ്ങൾ, മതഭ്രാന്ത്, വാണിജ്യസഞ്ചാരങ്ങൾ, അധിനിവേശതാത്പര്യങ്ങൾ—എല്ലാം ചേർന്ന് ഒരു വിപുലമായ ബഹദാഖ്യാനമായി ഈ കൃതി മാറുന്നു. ഈ രണ്ട് നദികൾക്കിടയിൽ അന്തർധാരപോലെ ഒഴുകുന്ന അസാധാരണമായ പ്രണയത്തിന്റെ പ്രവാഹമാണ് തേജോ–തുംഗഭദ്രയെ ജീവിതഗന്ധിയായ ഒരു…

  • The Carpenter | ദി കാർപെന്റെർ

    0 out of 5
    Original price was: ₹450.Current price is: ₹420.

    അത്ഭുതപ്പെടുത്തുന്ന ബുദ്ധിസാമർത്ഥ്യമുള്ള ആശാരി മുകുന്ദൻ ഒരു കുറ്റാന്വേഷകന്റെ വേഷമണിയുന്ന കഥ! സ്വന്തം മകനുമായി ബന്ധപ്പെട്ട ഒരു പ്രശ്‌നത്തിന് പരിഹാരം കാണാൻ പോലീസിനും വിദഗ്ദ്ധരായ കുറ്റാന്വേഷകർക്കും സാധിക്കാതെ വന്നപ്പോൾ, മുകുന്ദൻ അതിനായി മുന്നിട്ടിറങ്ങുന്നു. പോലീസിനെയും നിയമ സംവിധാനങ്ങളെയും നിർവീര്യമാക്കിക്കൊണ്ടുള്ള ആശാരിയുടെ ബൗദ്ധിക പ്രകടനമാണ് ഈ ത്രില്ലർ നോവൽ.

  • The Great Indian Hitchhike | ദി ഗ്രേറ്റ് ഇന്ത്യൻ ഹിച്ച്‌ഹൈക്ക്

    0 out of 5
    Original price was: ₹150.Current price is: ₹138.

    ദി ഗ്രേറ്റ് ഇന്ത്യൻ ഹിച്ച്‌ഹൈക്ക്, നടന്നും ലിഫ്റ്റടിച്ചും കേരള ടു കാശ്‌മീർ നടത്തിയ അവിസ്മരണീയമായ ഒരു കുറഞ്ഞ ചിലവിലുള്ള യാത്രയുടെ കഥയാണ്. ഇന്ത്യയുടെ വൈവിധ്യങ്ങൾ തൊട്ടറിഞ്ഞ ഈ സാഹസിക യാത്രാവിവരണം.

  • Two Lips | 2 ലിപ്സ്

    0 out of 5
    Original price was: ₹155.Current price is: ₹149.

    Two Lips | 2 ലിപ്സ് തെറ്റിദ്ധരിക്കപ്പെട്ട പ്രണയത്തിൻ്റെയും, ഉടലിലെ അതിജീവനത്തിൻ്റെയും കഥയാണ് നിതിൻ്റെ തൂലികയിൽ വിരിഞ്ഞ ‘Two Lips’. ഈ നോവൽ ഒരു പുരുഷ ലൈംഗികത്തൊഴിലാളിയുടെ ലോകം തുറന്നു കാട്ടുന്നു. സാധാരണ സമൂഹം കണ്ടില്ലെന്ന് നടിക്കുന്ന, എന്നാൽ ഗൗരവമായ ചർച്ച ആവശ്യപ്പെടുന്ന ഒരു പ്രമേയമാണ് നിതിൽ ഈ നോവലിൽ അവതരിപ്പിക്കുന്നത്. ഒരു പുരുഷ ലൈംഗിക തൊഴിലാളിയുടെ വികാര വിചാരങ്ങളെയും കാഴ്ചപ്പാടുകളെയും പ്രണയത്തെയും വളരെ വ്യക്തമായി ആലേഖനം ചെയ്യാൻ രചയിതാവിന് കഴിഞ്ഞിട്ടുണ്ട്. വ്യത്യസ്തമായ ജീവിതാനുഭവങ്ങളെക്കുറിച്ച് ആഴത്തിൽ വായിക്കാൻ…

  • Udalvedam | ഉടൽവേദം

    0 out of 5
    Original price was: ₹210.Current price is: ₹199.

    Udalvedam | ഉടൽവേദം പുതുനാഗരികത നമുക്കിടയിലേക്ക് കൊണ്ടു വന്നുകൊണ്ടിരിക്കുന്ന ജീവിതപ്പുതുമകളെ കഥകളിലേക്ക് പരാവർത്തനം ചെയ്യണമെങ്കിൽ കഥയുടെ പരമ്പരാഗതപാതയിൽനിന്നും, അവിടെ കെട്ടിക്കിടക്കുന്ന കാല്പനികതയിൽ നിന്നും, ഇതര ഭാവുകത്വവഴക്കങ്ങളിൽ നിന്നുമെല്ലാമുള്ള വേർപിരിയലും വഴിമാറി സഞ്ചാരവുമൊക്കെത്തന്നെ വേണ്ടിവരും. അങ്ങനെയൊരു വിടുതലും വഴിമാറി സഞ്ചാരവുമാണ് ഉടൽവേദത്തിലെ കഥകളിലുള്ളത്. മുറ്റത്തെത്തിനിൽക്കുന്ന നാഗരികതയെ മുണ്ട് മാടിക്കുത്തി പുറത്തേക്കിറങ്ങിച്ചെന്ന് ഒരു ചെറുചിരിയോടെ അഭിമുഖീകരിക്കുന്ന ഒരു കഥാകൃത്തിനെയാണ് ഈ കഥകൾക്കുപിന്നിൽ കാണുവാൻ കഴിയുന്നത്. പ്രസിദ്ധീകരണത്തീയതികൊണ്ടുമാത്രം കഥകൾ പലതും പുതിയതാകുന്ന കാലത്ത്, അതിലൊന്നുംപെടാത്ത പത്ത് പുതിയ കഥകളാണ് ഈ സമാഹാരത്തിൽ…

  • Universal Uterus | യൂണിവേഴ്സൽ യൂട്രസ്

    0 out of 5
    Original price was: ₹160.Current price is: ₹140.

    Universal Uterus | യൂണിവേഴ്സൽ യൂട്രസ് നമുക്ക് ഒരുപാട് പരിചയം ഉള്ള ഒരാൾ അടുത്തുവന്നിരുന്നു കഥകൾ പറഞ്ഞു തരുന്നപോലെ വായിച്ചു തീർക്കാൻ കഴിയുന്ന ഒരു പുസ്തകമാണ് അഭിമന്യുവിന്റെ യൂണിവേഴ്‌സൽ യൂട്രസ്. ഒരു സിനിമക്കാരൻ ആവണമെന്നുള്ള വലിയ മോഹത്തിന്റെ ചെറിയ ഏടുകൾ എഴുത്തിൽ ഉടനീളം കാണാം. കഥകൾക്കിടയിൽ ചില പഞ്ചു ഡയലോഗുകളായും ടെയിൽ എൻഡുകളായും സിനിമ ഡയലോഗുകൾ കടന്നുവരുന്നുണ്ട്. വായനയ്ക്ക് അതേറെ രസം പകരുന്നുമുണ്ട്. സാധാരണക്കാരന് മനസ്സിലാകുന്ന ജീവിതങ്ങളുണ്ട്. അവരുടെ സന്തോഷങ്ങളും സങ്കടങ്ങളുമുണ്ട്. അതിലൂടെ കടന്നു പോകുമ്പോൾ നമ്മളും…

  • Vazhthappetta Poocha | വാഴ്ത്തപ്പെട്ട പൂച്ച

    0 out of 5
    Original price was: ₹99.Current price is: ₹95.

    Vazhthappetta Poocha | വാഴ്ത്തപ്പെട്ട പൂച്ച പ്രമുഖ എഴുത്തുകാരിയായ ഗ്രേസി കുട്ടികൾക്കായി എഴുതിയ കഥകളുടെ പ്രഥമ സമാഹാരമാണ് ‘വാഴ്ത്തപ്പെട്ട പൂച്ച’. ഗ്രേസിയുടെ ശ്രദ്ധേയമായ എഴുത്തുശൈലിയുടെ ലാളിത്യവും ശക്തിയും കുട്ടികളുടെ ലോകത്തേക്ക് വ്യാപിപ്പിക്കുന്ന ഈ കഥകൾ, ഭാവനയും നർമ്മവും നിറഞ്ഞ ഒരു വായനാനുഭവം നൽകും. കുട്ടികളുടെ ഹൃദയത്തെ സ്പർശിക്കുന്നതും, അതേസമയം മുതിർന്നവർക്ക് പോലും ആസ്വദിക്കാൻ കഴിയുന്നതുമായ കഥകളാണ് ഈ സമാഹാരത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മലയാള ബാലസാഹിത്യത്തിലെ ശ്രദ്ധേയമായ ഒരു കൂട്ടിച്ചേർക്കലാണിത്.

  • Vellamandharangal | വെള്ളമന്ദാരങ്ങൾ

    0 out of 5
    Original price was: ₹150.Current price is: ₹135.

    Vellamandharangal | വെള്ളമന്ദാരങ്ങൾ പറയാതെ തന്നെ നമ്മെ അറിയുന്ന ചില മനുഷ്യരുണ്ട്—പറയാതെ നമ്മെ മനസ്സിലാക്കുന്നവർ. അത്തരം മനുഷ്യരെ എഴുത്തുകാരന് ഓർമ്മിപ്പിക്കുന്നത് എല്ലായ്പ്പോഴും പൂവിട്ട് നിൽക്കുന്ന വീട്ടുമുറ്റത്തെ വെള്ളമന്ദാരങ്ങളെയാണ്. കാലബന്ധിതമായി പൂവിട്ടൊഴിയുന്ന പൂക്കളെപ്പോലെയോ, ഇടയ്ക്കിടെ മാത്രം വിരിഞ്ഞു കൊഴിഞ്ഞുപോകുന്ന പൂക്കളെപ്പോലെയോ അല്ല അവർ.എപ്പോഴും പുന്തോട്ടമാകെ സുഗന്ധം പരത്തി, ജീവനേകി, ജീവിക്കാൻ പ്രേരിപ്പിച്ചുകൊണ്ട് കൂടെ നിൽക്കുന്ന സാന്നിധ്യങ്ങൾ. മനുഷ്യബന്ധങ്ങളുടെ മൗനസൗന്ദര്യവും സ്ഥിരതയും സ്നേഹത്തിന്റെ നിശ്ശബ്ദമായ കരുത്തും കാവ്യാത്മകമായി പകർത്തുന്ന ഒരു ഹൃദയനിറഞ്ഞ കൃതിയാണ് വെള്ളമന്ദാരങ്ങൾ.

  • Vellapookkal | വെള്ളപൂക്കൾ

    0 out of 5
    Original price was: ₹180.Current price is: ₹165.

    Vellapookkal (വെള്ളപൂക്കൾ) വെള്ളപൂക്കൾ കഥാരൂപത്തിൽ എഴുതിയ ഒരു പ്രേമകവിതയാണ്—എന്റെ ഹൃദയത്തിന്റെ ഒരു കഷണം.സ്നേഹിക്കുന്നവരെയും സ്നേഹിക്കപ്പെടുന്നവരെയും എഴുത്തുകാരൻ വെള്ളപൂക്കളായി സങ്കൽപ്പിക്കുന്നു—ലോലവും ഹൃദയസ്പർശിയായ സൗന്ദര്യവും സുഗന്ധവും നിറഞ്ഞ പൂക്കൾ. വാടി പോവാതിരിക്കണമെന്ന ആഗ്രഹത്തോടെ, ഭംഗിയിൽ പൂത്തു നിൽക്കുന്ന മനുഷ്യരുടെ പ്രതീകമാണ് ഈ കൃതി.ഈ പുസ്തകവും വാടാതെ, നിങ്ങളിൽ നിലനിൽക്കട്ടെ—എല്ലാ കാലത്തേക്കും

  • Vikrithi Raman | വികൃതി രാമൻ

    5.00 out of 5
    Original price was: ₹80.Current price is: ₹76.

    Vikrithi Raman | വികൃതി രാമൻ നന്നേ ചെറുപ്പത്തിലാണ് വികൃതിരാമൻ മനയ്ക്കലെത്തിയത്. അച്ഛൻനമ്പൂതിരിയുടെ തോട്ടത്തിൽ ഒരു മരക്കൊമ്പിൽ അവനും അമ്മയും ഇരിക്കുകയായിരുന്നു. അച്ഛൻനമ്പൂതിരി അവനെ വാത്സല്യത്തോടെ എടുത്ത് വളർത്താൻ തീരുമാനിച്ചു. അവൻ്റെ കഴുത്തിൽ മിനുസമുള്ള ഒരു ചരടു കെട്ടി മനയ്ക്കലെ ഉണ്ണികളായ വാസുവിനും നീലാണ്ടനും അവൻ കൂട്ടായി. പിന്നെ നടന്നതെല്ലാം വികൃതിരാമൻ്റെ രസകരമായ കഥകളാണ്. ഒരു മനയ്ക്കലിന്റെ പശ്ചാത്തലത്തിൽ, മനുഷ്യനും മൃഗവും തമ്മിലുള്ള സ്നേഹബന്ധവും, കുട്ടികളുടെ നിഷ്കളങ്കമായ വികൃതികളും സാഹസികതകളും നിറഞ്ഞ ഈ കഥ വായനക്കാർക്ക് ഹൃദയസ്പർശിയായ…

  • Virus | വൈറസ്

    0 out of 5
    Original price was: ₹399.Current price is: ₹359.

    Virus | വൈറസ് ഡി സി ബുക്സ് സുവർണ്ണ ജൂബിലി നോവൽ മത്സരം–2024 ചുരുക്കപ്പട്ടികയിൽ ഇടം നേടിയ ശ്രദ്ധേയമായ കൃതിയാണ് വൈറസ്. കൊറോണ കാലഘട്ടത്തിന്റെ പശ്ചാത്തലത്തിൽ, സാൻഗ്രിയേൽ ഹോസ്പിറ്റലിന്റെ പിന്നാമ്പുറ രഹസ്യങ്ങൾ അന്വേഷിക്കുന്നതാണ് ഈ നോവൽ. ഇസയെന്ന നഴ്സിന്റെ പൊരുതലും പ്രതിരോധവും, ആതുരസേവനത്തിന്റെ മുഖംമൂടി ധരിച്ച് നടക്കുന്ന കുടിലതകളും, ഒരു കുറ്റാന്വേഷണ കൃതിയിലെന്നപോലെ ചുരുളുകൾ നിവരുന്നു. മനുഷ്യൻ വൈറസിനെക്കാൾ അപകടകാരിയാണെന്ന സത്യാനന്തരകാല യാഥാർത്ഥ്യത്തിലേക്ക് ആഴ്ന്നിറങ്ങുന്ന ഈ കൃതി, സാമൂഹിക ഉത്തരവാദിത്വവും നൈതികതയും ചോദ്യവത്കരിക്കുന്ന ശക്തമായ വായനാനുഭവമാണ്.

  • Willys | വില്ലീസ്

    0 out of 5
    Original price was: ₹199.Current price is: ₹179.

    Willys | വില്ലീസ് ഡിസംബറിലെ മഞ്ഞുകനത്തൊരു രാത്രി. അന്നാണ് അവർ അഞ്ചുപേർ ആ കാട് കയറാൻ തീരുമാനിച്ചത്. ഒരു കൊലപാതകത്തിന് ശേഷം ഒളിവിൽ പോകാനുള്ള ശ്രമത്തിലായിരുന്നു അവർ. എന്നാൽ വഴിമദ്ധ്യേ അവരെ കാത്ത് ഏകാന്തനായി ഒരു വില്ലീസ് ജീപ്പ് കിടപ്പുണ്ടായിരുന്നു. അവരുടെ പ്രതീക്ഷകൾക്ക് അപ്പുറമായിരുന്നു പിന്നീട് അവിടെ നടന്ന ഓരോ സംഭവങ്ങളും. അവരുടെ ജീവിതം തന്നെ ആ വില്ലീസ് മാറ്റിമറിച്ചു.ഒരു ത്രില്ലർ സിനിമ പോലെ ആസ്വദിക്കാനാവുന്ന നോവൽ.

End of content

End of content