₹250Original price was: ₹250.₹238Current price is: ₹238.
PREMASRAMAM | പ്രേമാശ്രമം പതിനെട്ടുകാരിയായ മകൾ സോയയുടെ നിർബന്ധത്താൽ ഒരുകൂട്ടം സ്ത്രീകൾക്കൊപ്പം യാത്ര പോയതാണ് യമ. മനോഹരമായൊരു നഗരത്തിൽവച്ച് യമയും ആര്യനും പരസ്പരം കാണുകയാണ്. രണ്ടുപേര് തമ്മിലുള്ള ബന്ധങ്ങൾക്ക് പേരുകൾ ഇല്ലെന്ന് പറയുന്നിടത്തോളം അബദ്ധം മറ്റൊന്നുമില്ലെന്ന് അവർ കണ്ടെത്തുന്നു. ഒന്നുകിൽ അത് മനസ്സിനോട്, അല്ലെങ്കിൽ ഉടലിനോട് അതുമല്ലെങ്കിൽ ആത്മാവിനോട്… ഉടൽ തൊടുന്നവർ ആത്മാവിന്റെ ഭാഷയറിയുന്നവർ കൂടിയായാലോ? ആദിയിൽ ഒരാത്മാവ് ആയിരുന്നവർ പരസ്പരം വേർപിരിഞ്ഞുപോയി, അത് കണ്ടെത്തുന്നതാണെങ്കിലോ? ആര്യനും യമയും ആ യാത്രയിലാണ്.
₹600Original price was: ₹600.₹550Current price is: ₹550.
Randamoozham | രണ്ടാമൂഴം ഇതിഹാസ കഥാപാത്രമായ ഭീമന്റെ കാഴ്ചപ്പാടിലൂടെ മഹാഭാരതത്തിന്റെ പുനരാഖ്യാനം ചെയ്യുന്ന രണ്ടാമൂഴം മലയാളത്തിലെ ക്ലാസിക്ക് നോവലുകളിലൊന്നാണ്. ഇത് എം. ടി. വാസുദേവൻ നായരുടെ മാസ്റ്റർപീസ് രചനയായി കണക്കാക്കപ്പെടുന്നു. പാണ്ഡവരിൽ അഞ്ചുമക്കളിൽ രണ്ടാമനായ ഭീമന് എല്ലായ്‌പ്പോഴും അർജ്ജുനനോ യുധിഷ്ഠിരനോ കഴിഞ്ഞ് രണ്ടാമൂഴമേ ലഭിച്ചിരുന്നുള്ളൂ. സർവ്വ ഇടങ്ങളിലൂം രണ്ടാമൂഴക്കാരനായ, തിരസ്‌കൃതനായ ഭീമന്റെ ആലോചനകളിലൂടെയാണ് എം. ടി. നോവലിന്റെ ആഖ്യാനം നിർവ്വഹിക്കുന്നത്. മഹാഭാരതത്തിലെ അപ്രധാനമായ അനേകം കഥാപാത്രങ്ങൾക്ക് രണ്ടാമൂഴം പുതിയൊരു ഊഴം നൽകുന്നു. ഇതിഹാസത്തിന്റെ അകംപൊരുളിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്ന…
₹380Original price was: ₹380.₹350Current price is: ₹350.
Rathri 12-nu Shesham | രാത്രി പന്ത്രണ്ടിനുശേഷം രാത്രി പന്ത്രണ്ടിനുശേഷം ജോലി കഴിഞ്ഞു മടങ്ങുകയായിരുന്നു വനിത സേവ്യർ. മഴതോർന്നെങ്കിലും ആകാശത്ത് കൊള്ളിയാൻ ഇടയ്ക്കിടെ മിന്നുന്നുണ്ട്. ആ യാത്രയിൽ വീടെത്തുംമുമ്പേ, അവളുടെ കാർ ഒരാളെ ഇടിച്ചിട്ടു. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അയാൾ അവിടെനിന്നും കടന്നുകളഞ്ഞു. അതോടെ എല്ലാം അവസാനിച്ചെന്നു കരുതിയെങ്കിലും, അയാളുടെ സാന്നിദ്ധ്യം അവളെ പിന്തുടരുന്നതുപോലെ വനിതയ്ക്കു തോന്നി. ആരാണ് അയാൾ? എന്തിനാണ് അയാൾ ഓടി ഒളിച്ചത്? അയാളെത്തേടിയുള്ള വനിതയുടെ ഭയവും ആകാംഷയും നിറഞ്ഞ യാത്രയ്‌ക്കൊപ്പം കൂടാൻ നിങ്ങളെ ക്ഷണിക്കുന്നു;…
₹280Original price was: ₹280.₹265Current price is: ₹265.
Rebecca | റബേക്ക പത്തേക്കർ വീടും അതിലെ താമസക്കാരിയും എന്നും പുഞ്ചക്കുറിഞ്ചിക്കാർക്ക് ദുരൂഹതകൾ മാത്രമേ സമ്മാനിച്ചിട്ടുള്ളൂ. സ്‌കൂളിൽ കുട്ടികളെ പഠിപ്പിച്ചിരുന്ന കാലത്തുപോലും ആരോടും യാതൊരു അടുപ്പവും കാണിക്കാതെ, ഒന്നരയാൾ പൊക്കത്തിലുള്ള മതിൽക്കെട്ടിനുള്ളിൽ ജീവിച്ച റബേക്ക ടീച്ചറെ നാട്ടുകാർ എന്നും ഭയത്തോടെ വീക്ഷിച്ചു. നാട്ടുകാർ അവരവരുടെ ഭാവനകൾക്കനുസരിച്ച് കഥകൾ മെനയുകയും പ്രചരിപ്പിക്കുകയും ചെയ്യുമ്പോൾ, റബേക്ക ടീച്ചറാകട്ടെ ചിരിച്ചുകൊണ്ട് ചൂണ്ടയിൽ ഇരകളെ കോർത്തുകൊണ്ടുമിരുന്നു. എന്നാൽ, തന്റെ ആത്മകഥയിലൂടെ റബേക്ക ടീച്ചർ സ്വജീവിതം തുറന്നു കാട്ടുമ്പോൾ ആരുടെയൊക്കെ പൊയ്മുഖങ്ങളാകും അഴിഞ്ഞുവീഴുക? മലയാളി…
₹250Original price was: ₹250.₹239Current price is: ₹239.
REST IN PEACE | റെസ്‌റ്റ് ഇൻ പീസ് മലയാള മിസ്റ്ററി ത്രില്ലർ വിഭാഗത്തിലെ ഏറ്റവും വ്യത്യസ്തമായ പശ്ചാത്തലമുള്ള നോവലാണ് ഇത്. ‘റെസ്റ്റ് ഇൻ പീസ്’ എന്ന പേര് അന്വർത്ഥമാക്കുന്നതുപോലെ, ഈ ആഡംബര വൃദ്ധസദനത്തിൽ ശാന്തമായ ഒരു വിശ്രമം പ്രതീക്ഷിച്ചാണ് അന്തേവാസികൾ എത്തുന്നത്. എന്നാൽ, ആഡംബരത്തിൻ്റെ മറവിൽ ഇവിടെ നടക്കുന്നത് ഭീകരമായ കൊലപാതകങ്ങളാണ്. ഒരു ലക്ഷ്വറി വൃദ്ധസദനത്തിൽ നടക്കുന്ന തുടർച്ചയായ കൊലപാതകങ്ങളുടെ രഹസ്യം അന്വേഷിച്ച്, അവിടുത്തെ അന്തേവാസികൾ തന്നെ നടത്തുന്ന അന്വേഷണമാണ് ഇതിനകത്ത് പറഞ്ഞിരിക്കുന്നത്. ആരാണ് ഈ…
₹280Original price was: ₹280.₹255Current price is: ₹255.
പ്രണയം പല ഋതുക്കളായി പൂവിടുന്ന, പതിനാറ് മനോഹര കഥകളുടെ സമാഹാരം. അനുരാഗത്തിന്റെ നനവും നന്മയും ഗൃഹാതുരത്വവും നിറയുന്ന ഈ കഥകൾ വായനക്കാരന്റെ മനസ്സിൽ പുതിയ പ്രണയത്തിന്റെ വിത്തുകൾ മുളപ്പിക്കുന്നു.
₹110Original price was: ₹110.₹99Current price is: ₹99.
ROOPANTHAREEKARANAM ആയാസപൂർണ്ണമായ സ്വപ്‌നങ്ങളിൽനിന്നും ഒരുദിവസം രാവിലെ ഉറക്കമുണർന്നപ്പോൾ താനൊരു ഭീമാകാരനായ ഷഡ്‌പദമായി രൂപാന്തരം പ്രാപിച്ചിരിക്കുന്നതായി ഗ്രിഗർ സംസയ്ക്ക് അനുഭവപ്പെട്ടു. കഥാസാഹിത്യത്തിൽ വിപ്ലവകരമായ മാറ്റം സൃഷ്ടിച്ച ഫ്രാൻസ് കാഫ്‌കയുടെ ‘ദി മെറ്റമോർഫോസിസ് ‘ തുടങ്ങുന്നത് ഈ വാചകത്തോടെയാണ്. ആധുനിക ക്ലാസിക്കുകളിലൊന്നായ ദി മെറ്റമോർഫോസിസിൻ്റെ പുനരാഖ്യാനം.. സംഗൃഹീത പുനരാഖ്യാനം : സെബാസ്റ്റ്യൻ പള്ളിത്തോട് ജനറൽ എഡിറ്റർ: ഡോ. പി.കെ. രാജശേഖരൻ
₹99Original price was: ₹99.₹95Current price is: ₹95.
Sanchari Praavu | സഞ്ചാരിപ്രാവ് അതുവരെയുള്ള യാത്രകൾക്കൊന്നും ഒരർത്ഥവും ഇല്ലായിരുന്നെന്ന് ഷാല മിസ് എന്ന സഞ്ചാരിപ്രാവ് തിരിച്ചറിയുന്നത് ഒടുവിലത്തെ ഈ യാത്രയിലാണ്. ആർക്കും പിടികൊടുക്കാത്ത ഷാല മിസ്സും, ചെങ്കുത്തായ മലനിരപോലുള്ള അവരുടെ മനസ്സും ഈ നോവലിൻ്റെ പ്രധാന ആകർഷണങ്ങളാണ്. പ്രേമത്തിൻ്റെ പല രൂപഭാവങ്ങളിലൂടെ, പ്രേമാനുഭവത്തിൻ്റെ ആരും സഞ്ചരിച്ചിട്ടില്ലാത്ത താഴ്‌വരകളിലൂടെ ഒരുകൂട്ടം തീർത്ഥാടകരുടെ യാത്ര—വഴിതെറ്റിയും വഴിതെറ്റിച്ചും അവരങ്ങനെ സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നു. നിങ്ങൾ ഒരിക്കലെങ്കിലും പ്രണയത്തിൻ്റെ മന്ദാരഭംഗിയും സായന്തനച്ചോപ്പും അറിഞ്ഞവരാണെങ്കിൽ നിങ്ങൾക്ക് ഷാല മിസ്സിനെ ചേർത്തുപിടിക്കാനാകും. ഈ പുസ്തകത്തിൽ ‘സഞ്ചാരിപ്രാവിനൊപ്പം’ ‘കൂരിരുട്ടിന്റെ…
₹320Original price was: ₹320.₹299Current price is: ₹299.
SANTHOSHATHINTE SAMAVAKYANGAL സ്വയം ജീവിക്കാൻ മറന്നവരെ കൈപിടിച്ച് ജീവിതത്തിലേക്ക് തിരികെ നടത്തുന്ന മനോഹരമായ സെൽഫ് ഹെൽപ്പ് പുസ്തകം. സന്തോഷത്തിൻ്റെ താക്കോൽ നമ്മുടെ കൈയിൽ തന്നെയാണെന്ന് ഓർമ്മിപ്പിച്ച് വലിയ കാര്യങ്ങളിൽ മാത്രം അല്ല ചെറിയ കാര്യങ്ങളിൽപോലും സന്തോഷം കണ്ടെത്തണമെന്ന് എഴുത്തുകാരിയായ അശ്വതി സ്വന്തം അനുഭവങ്ങളെ മുൻനിർത്തി വളരെ ലളിതമായ ഭാഷയിൽ നമ്മോട് സംസാരിക്കുന്നു.
₹130Original price was: ₹130.₹117Current price is: ₹117.
Secret Romance | സീക്രട്ട് റൊമാൻസ് ഒരു മനുഷ്യൻ അവന്റെ പ്രണയത്തിലും വിരഹത്തിലും സ്വാർത്ഥനായിരിക്കും. വിവാഹശേഷം ഉണ്ടാവുന്ന ഏതൊരു പ്രണയബന്ധത്തെയും സമൂഹം പരിഹസിക്കുന്നു. എന്നാൽ അതിനപ്പുറത്ത് മറ്റൊരു ജീവിതം ഉണ്ടോ? ജീവിതത്തിന്റെ വിരസതകളും സൗഹൃദങ്ങളും പ്രണയവുമൊക്കെ ഒരു സമയം കഴിയുമ്പോൾ അവസാനിക്കുമെങ്കിലും, തളർച്ചയിൽ തലോടുന്നത് പോലെ ചില കണ്ടുമുട്ടലുകൾ അവിചാരിതമായി കടന്നുവരാറുണ്ട്. ആ കണ്ടുമുട്ടലായിരിക്കും ചിലപ്പോൾ നമ്മുടെ ജീവിതത്തിൽ മുൻപോട്ട് ജീവിക്കാനുള്ള പ്രചോദനമായി മാറുക. എല്ലാവരുടെയും ജീവിതത്തിൽ അങ്ങനെ ചില കണ്ടുമുട്ടലുകൾ ഉണ്ടായേക്കാം. വിവാഹാനന്തരമുള്ള പ്രണയം, അതിന്റെ…
₹150Original price was: ₹150.₹135Current price is: ₹135.
SHEHERSAD | ഷെഹ്റസാദ് മനുഷ്യാനുഭവങ്ങളെ സർഗ്ഗാത്മകമായി പകർത്തുക എന്നത് ഒരു രാഷ്ട്രീയ പ്രവർത്തനവുമാണ്.അനുഭവങ്ങളെ തിരസ്കരിക്കുന്ന ഭരണവർഗ്ഗത്തിന്റെ മുന്നിൽ ആവിഷ്‌കാരം ശക്തമായ ഒരു പ്രതിരോധമായി മാറുന്നു. സാഹിത്യത്തിന്റെ സാമൂഹിക ഉത്തരവാദിത്വവും കലയുടെ ധൈര്യവും ഓർമിപ്പിക്കുന്ന ഈ കൃതി, മലയാള സാഹിത്യത്തിന് നൽകിയ സംഭാവനയുടെ പേരിൽ വായനക്കാർക്ക് നന്ദി അർപ്പിക്കുന്നു.അനുഭവങ്ങളെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തെയും മനുഷ്യസ്നേഹത്തെയും ഒരുമിച്ച് ഉയർത്തിപ്പിടിക്കുന്ന ഒരു ചിന്താപൂർണമായ വായനാനുഭവമാണ് ഷെഹ്റസാദ്. — അശോകൻ ചരുവിൽ
₹399Original price was: ₹399.₹349Current price is: ₹349.
Silent Patient | സൈലന്റ് പേഷ്യന്റ് അലക്സ് മൈക്കലീഡിസിന്റെ ലോകപ്രശസ്ത മനശ്ശാസ്ത്ര ത്രില്ലറാണ് സൈലന്റ് പേഷ്യന്റ്.പ്രത്യക്ഷത്തിൽ സമ്പൂർണ്ണമായ ജീവിതം നയിച്ചിരുന്ന ആലിഷ്യ ബെറൻസൺ, ഒരു രാത്രിയിൽ ഭർത്താവ് ഗബ്രിയേൽ വീട്ടിലെത്തുമ്പോൾ അവന്റെ മുഖത്ത് അഞ്ച് തവണ വെടിവെക്കുന്നു—അതിന് ശേഷം അവൾ ഒരക്ഷരം പോലും മിണ്ടുന്നില്ല. സംസാരിക്കാനോ വിശദീകരണം നൽകാനോ ആലിഷ്യ തയ്യാറാകാത്തത് ഈ ഗാർഹികദുരന്തത്തെ അത്യന്തം നിഗൂഢമാക്കി മാറ്റുന്നു.ഈ രഹസ്യം അനാവരണം ചെയ്യാൻ മനശ്ശാസ്ത്രജ്ഞനായ തിയോ ഫാബർ നടത്തുന്ന അന്വേഷണമാണ് കഥയെ കൂടുതൽ അപ്രതീക്ഷിതവും ഭയാനകവുമായ വഴികളിലേക്ക്…
₹180Original price was: ₹180.₹171Current price is: ₹171.
Sundarajeevitham | സുന്ദരജീവിതം സ്നേഹബന്ധങ്ങളുടെ ആത്യന്തിക ഫലമെന്താണ്? ഏറ്റവും വേദനാജനകമായ വേദന. പ്രണയബന്ധങ്ങളുടെ ആത്യന്തിക ഫലമെന്താണ്? ഏറ്റവും ദുഃഖഭരിതമായ ദുഃഖം. എന്നിട്ടും ജീവികൾ സ്നേഹിക്കുകയും പ്രേമിക്കുകയും ചെയ്യുന്നത് എന്തിനാണ്?” എന്ന ചോദ്യത്തിൽ നിന്നാണ് ഈ നോവൽ ആരംഭിക്കുന്നത്. സ്നേഹവും പ്രേമവും അനന്തവും അനാദിയുമായതുപോലെ ദുഃഖവും വേദനയും അനാദിയും അനന്തവുമാണ് എന്ന ദാർശനിക സത്യം ഈ നോവൽ ചർച്ച ചെയ്യുന്നു. സ്നേഹവും വേർപാടും തമ്മിലുള്ള നിരന്തര സംവാദത്തിലൂടെ ജീവിതത്തിൻ്റെയും ദുഃഖത്തിൻ്റെയും നാനാർത്ഥങ്ങളെ കണ്ടെടുക്കുന്ന ഈ നോവൽ, പ്രണയത്തെക്കുറിച്ചും മനുഷ്യൻ്റെ…
₹260Original price was: ₹260.₹234Current price is: ₹234.
SUPER SAPIENS (സൂപ്പർ സാപ്പിയൻസ്) പാരായണക്ഷമതയാർന്നതും പുതുപാതകളിലേക്ക് ധൈര്യത്തോടെ കടന്നുകയറുന്നതുമായ ഒരു നോവലാണ് സൂപ്പർ സാപ്പിയൻസ്.കുറ്റാന്വേഷണ നോവലിന്റെയും സയൻസ് ഫിക്ഷന്റെയും ഘടകങ്ങൾ ചേർത്ത്, ധർമ്മഭ്രംശത്തിലേക്ക് വഴുതുന്ന ലോകഗതിയെക്കുറിച്ചുള്ള അപായഭീതിയോടെ ചകിതവും ചലിതവും ആയ ഒരു രചനയായി ഈ കൃതി നിലകൊള്ളുന്നു. മലയാളത്തിലെ കുറ്റാന്വേഷണ സാഹിത്യപാതയിൽ നിർണായകമായ ഒരു സാംസ്‌കാരിക കരുനീക്കമായാണ് ഈ നോവൽ വിലയിരുത്തപ്പെടുന്നത്.രക്ഷകർ ശിക്ഷകരാകുന്ന കാലത്ത്, ശിക്ഷ തന്നെ രക്ഷയായി മാറുന്ന വിപരീതതകളുടെ ലോകത്തിലൂടെ സൂപ്പർ സാപ്പിയൻസ് സഞ്ചരിക്കുന്നു. മനുഷ്യകുലത്തിന്റെ അതിവേഗ പ്രയാണത്തിൽ, വിജ്ഞാനികളുടെ ദുരയും…