Showing 161–176 of 215 results

  • PRANAYACHINGAM (FIFTY SHADES FREED)

    0 out of 5
    Original price was: ₹495.Current price is: ₹475.

    PRANAYACHINGAM (FIFTY SHADES FREED) Malayalam translation of the famous book Fifty Shades Freed by E L James. The third book in the series. അനസ്താസ്യ സ്റ്റീല്‍, മിസ്സിസ് അനസ്താസ്യ ഗ്രേ ആയി ക്രിസ്റ്റ്യന്റെ ജീവിതത്തിലേക്ക് കടന്നു ചെല്ലാന്‍ തീരുമാനമെടുത്തപ്പോള്‍ അവള്‍ക്കറിയാമായിരുന്നു അവനെ സ്‌നേഹിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. അവന്റെ ഇരുണ്ട ഭാവങ്ങളില്‍നിന്നും അവനെ വേട്ടയാടുന്ന ഭൂതകാലത്തില്‍നിന്നും ക്രിസ്റ്റ്യനെ രക്ഷിക്കുക എന്ന ഉത്തരവാദിത്തംകൂടി അവള്‍ ചെയ്യേണ്ടിയിരുന്നു. സ്‌നേഹവും സന്തോഷവും നിറഞ്ഞ…

  • Prathimayum Rajakumariyum

    0 out of 5
    90

    Prathimayum Rajakumariyum എന്നും സന്തോഷവാനായ ഒരു രാജകുമാരനുണ്ടായിരുന്നു. അകാലത്തില്‍ മരിച്ചുപോയ ആ രാജകുമാരന്റെ പ്രതിമയ്ക്ക് കൂട്ടായി ഒരു കിളിപ്പെണ്ണ് പറന്നെത്തി. അവരുടെ നന്മയുടെയും കാരുണ്യത്തിന്റെയും കഥയാണിത്. വിഖ്യാത എഴുത്തുകാരന്‍ ഓസ്‌കാര്‍ വൈല്‍ഡിന്റെ ദി ഹാപ്പി പ്രിന്‍സ് എന്ന കഥയുടെ കുട്ടികള്‍ക്കുവേണ്ടിയുള്ള സ്വതന്ത്രപുനരാഖ്യാനം.

  • Premalepanam | പ്രേമലേപനം

    0 out of 5
    Original price was: ₹199.Current price is: ₹189.

    Premalepanam | പ്രേമലേപനം ചരിത്രത്തിന്‍റെ ഭാരമോ ഇതിഹാസങ്ങളുടെ കനമോ ഇല്ല. വേണമെങ്കില്‍ ഒരു ഫാമിലി റൊമാന്‍റിക് എന്‍റര്‍ടെയിന്‍മെന്‍റ് ബ്ലാക് ഹ്യൂമര്‍ സസ്പെന്‍സ് ത്രില്ലര്‍ എന്ന് പറയാം. ഒരു തീവണ്ടിയാത്രയിലോ വിമാനയാത്രയിലോ ലളിതമായി വായിച്ചുതീര്‍ക്കാവുന്ന ഒരു നോവലാണിത്. ഒരു കോവിഡ്കാലത്ത് അപ്രതീക്ഷിതമായി വിവാഹിതരാകേണ്ടി വന്ന രാജേഷിന്റെയും സഹനയുടെയും ജീവിതത്തിൽ സംഭവിച്ചതെല്ലാം ഒരു രസച്ചരടിൽ കോർത്തിണക്കിയിരിക്കുകയാണിവിടെ. ഇത് സംവാദത്തിന്റെ, തിരിച്ചറിവിന്റെ, ചെറുത്തുനിൽപ്പിന്റെ, പ്രയത്‌നസാഫല്യത്തിന്റെ കഥയാണ്.

  • PREMASRAMAM | പ്രേമാശ്രമം

    0 out of 5
    Original price was: ₹250.Current price is: ₹238.

    PREMASRAMAM | പ്രേമാശ്രമം പതിനെട്ടുകാരിയായ മകൾ സോയയുടെ നിർബന്ധത്താൽ ഒരുകൂട്ടം സ്ത്രീകൾക്കൊപ്പം യാത്ര പോയതാണ് യമ. മനോഹരമായൊരു നഗരത്തിൽവച്ച് യമയും ആര്യനും പരസ്പരം കാണുകയാണ്. രണ്ടുപേര് തമ്മിലുള്ള ബന്ധങ്ങൾക്ക് പേരുകൾ ഇല്ലെന്ന് പറയുന്നിടത്തോളം അബദ്ധം മറ്റൊന്നുമില്ലെന്ന് അവർ കണ്ടെത്തുന്നു. ഒന്നുകിൽ അത് മനസ്സിനോട്, അല്ലെങ്കിൽ ഉടലിനോട് അതുമല്ലെങ്കിൽ ആത്മാവിനോട്… ഉടൽ തൊടുന്നവർ ആത്മാവിന്റെ ഭാഷയറിയുന്നവർ കൂടിയായാലോ? ആദിയിൽ ഒരാത്മാവ് ആയിരുന്നവർ പരസ്പരം വേർപിരിഞ്ഞുപോയി, അത് കണ്ടെത്തുന്നതാണെങ്കിലോ? ആര്യനും യമയും ആ യാത്രയിലാണ്.

  • Ram C/O Anandhi

    0 out of 5
    Original price was: ₹399.Current price is: ₹359.

    Ram C/O Anandhi ഒരു സിനിമാറ്റിക് നോവൽ. ആലപ്പുഴ ജില്ലയിലെ തീരദേശഗ്രാമത്തിൽനിന്നും സിനിമ പഠിക്കാനും നോവലെഴുതാനുള്ള അനുഭവങ്ങൾ സ്വന്തമാക്കാനും ചെന്നൈ നഗരത്തിലെത്തിയ ശ്രീറാമിനെ വരവേറ്റത് വിചിത്രസംഭവങ്ങളുടെ ഒരു പരമ്പരയാണ്. അതിൽ പ്രണയവും പ്രതികാരവും സൗഹൃദവും യാത്രയും സിനിമയുമുണ്ട്. റാമിനൊപ്പം അവന്റെ അനുഭവങ്ങൾക്കൊപ്പം സഞ്ചരിക്കാൻ നിങ്ങളെ സ്വാഗതം ചെയ്യുന്നു. ചെന്നൈ ഉങ്കളൈ അൻപുടൻ വരവേർക്കിറത്…!

  • Randamoozham | രണ്ടാമൂഴം

    0 out of 5
    Original price was: ₹600.Current price is: ₹550.

    Randamoozham | രണ്ടാമൂഴം ഇതിഹാസ കഥാപാത്രമായ ഭീമന്റെ കാഴ്ചപ്പാടിലൂടെ മഹാഭാരതത്തിന്റെ പുനരാഖ്യാനം ചെയ്യുന്ന രണ്ടാമൂഴം മലയാളത്തിലെ ക്ലാസിക്ക് നോവലുകളിലൊന്നാണ്. ഇത് എം. ടി. വാസുദേവൻ നായരുടെ മാസ്റ്റർപീസ് രചനയായി കണക്കാക്കപ്പെടുന്നു. പാണ്ഡവരിൽ അഞ്ചുമക്കളിൽ രണ്ടാമനായ ഭീമന് എല്ലായ്‌പ്പോഴും അർജ്ജുനനോ യുധിഷ്ഠിരനോ കഴിഞ്ഞ് രണ്ടാമൂഴമേ ലഭിച്ചിരുന്നുള്ളൂ. സർവ്വ ഇടങ്ങളിലൂം രണ്ടാമൂഴക്കാരനായ, തിരസ്‌കൃതനായ ഭീമന്റെ ആലോചനകളിലൂടെയാണ് എം. ടി. നോവലിന്റെ ആഖ്യാനം നിർവ്വഹിക്കുന്നത്. മഹാഭാരതത്തിലെ അപ്രധാനമായ അനേകം കഥാപാത്രങ്ങൾക്ക് രണ്ടാമൂഴം പുതിയൊരു ഊഴം നൽകുന്നു. ഇതിഹാസത്തിന്റെ അകംപൊരുളിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്ന…

  • Randitangazhi

    0 out of 5
    Original price was: ₹150.Current price is: ₹135.

    Randitangazhi പകലന്തിയോളം പാടങ്ങളില്‍ പണിയെടുത്ത് കതിര്‍ക്കുടങ്ങള്‍ വിളയിപ്പിക്കുന്ന അവശരും മര്‍ദ്ദിതരുമായ കുട്ടനാട്ടിലെ കര്‍ഷകത്തൊഴിലാളികള്‍ വര്‍ഗബോധത്തോടെ ഉണര്‍ന്നെഴുന്നേറ്റ് ചൂഷണത്തെ പരാജയപ്പെടുത്തുന്ന വീരോജ്ജ്വലവും വികാരനിര്‍ഭരവുമായ കഥയുടെ ഹൃദയാവര്‍ജകമായ ആവിഷ്‌കരണം.

  • RATHIMIDHUNAM (FIFTY SHADES OF GREY)

    0 out of 5
    Original price was: ₹450.Current price is: ₹410.

    RATHIMIDHUNAM (FIFTY SHADES OF GREY) Malayalam translation of the famous book Fifty Shades of Grey by E L James. The first book in the series.

  • Rathri 12-nu Shesham | രാത്രി പന്ത്രണ്ടിനുശേഷം

    0 out of 5
    Original price was: ₹380.Current price is: ₹350.

    Rathri 12-nu Shesham | രാത്രി പന്ത്രണ്ടിനുശേഷം രാത്രി പന്ത്രണ്ടിനുശേഷം ജോലി കഴിഞ്ഞു മടങ്ങുകയായിരുന്നു വനിത സേവ്യർ. മഴതോർന്നെങ്കിലും ആകാശത്ത് കൊള്ളിയാൻ ഇടയ്ക്കിടെ മിന്നുന്നുണ്ട്. ആ യാത്രയിൽ വീടെത്തുംമുമ്പേ, അവളുടെ കാർ ഒരാളെ ഇടിച്ചിട്ടു. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അയാൾ അവിടെനിന്നും കടന്നുകളഞ്ഞു. അതോടെ എല്ലാം അവസാനിച്ചെന്നു കരുതിയെങ്കിലും, അയാളുടെ സാന്നിദ്ധ്യം അവളെ പിന്തുടരുന്നതുപോലെ വനിതയ്ക്കു തോന്നി. ആരാണ് അയാൾ? എന്തിനാണ് അയാൾ ഓടി ഒളിച്ചത്? അയാളെത്തേടിയുള്ള വനിതയുടെ ഭയവും ആകാംഷയും നിറഞ്ഞ യാത്രയ്‌ക്കൊപ്പം കൂടാൻ നിങ്ങളെ ക്ഷണിക്കുന്നു;…

  • Rebecca | റബേക്ക

    0 out of 5
    Original price was: ₹280.Current price is: ₹265.

    Rebecca | റബേക്ക പത്തേക്കർ വീടും അതിലെ താമസക്കാരിയും എന്നും പുഞ്ചക്കുറിഞ്ചിക്കാർക്ക് ദുരൂഹതകൾ മാത്രമേ സമ്മാനിച്ചിട്ടുള്ളൂ. സ്‌കൂളിൽ കുട്ടികളെ പഠിപ്പിച്ചിരുന്ന കാലത്തുപോലും ആരോടും യാതൊരു അടുപ്പവും കാണിക്കാതെ, ഒന്നരയാൾ പൊക്കത്തിലുള്ള മതിൽക്കെട്ടിനുള്ളിൽ ജീവിച്ച റബേക്ക ടീച്ചറെ നാട്ടുകാർ എന്നും ഭയത്തോടെ വീക്ഷിച്ചു. നാട്ടുകാർ അവരവരുടെ ഭാവനകൾക്കനുസരിച്ച് കഥകൾ മെനയുകയും പ്രചരിപ്പിക്കുകയും ചെയ്യുമ്പോൾ, റബേക്ക ടീച്ചറാകട്ടെ ചിരിച്ചുകൊണ്ട് ചൂണ്ടയിൽ ഇരകളെ കോർത്തുകൊണ്ടുമിരുന്നു. എന്നാൽ, തന്റെ ആത്മകഥയിലൂടെ റബേക്ക ടീച്ചർ സ്വജീവിതം തുറന്നു കാട്ടുമ്പോൾ ആരുടെയൊക്കെ പൊയ്മുഖങ്ങളാകും അഴിഞ്ഞുവീഴുക? മലയാളി…

  • REST IN PEACE | റെസ്‌റ്റ് ഇൻ പീസ്

    0 out of 5
    Original price was: ₹250.Current price is: ₹239.

    REST IN PEACE | റെസ്‌റ്റ് ഇൻ പീസ് മലയാള മിസ്റ്ററി ത്രില്ലർ വിഭാഗത്തിലെ ഏറ്റവും വ്യത്യസ്തമായ പശ്ചാത്തലമുള്ള നോവലാണ് ഇത്. ‘റെസ്റ്റ് ഇൻ പീസ്’ എന്ന പേര് അന്വർത്ഥമാക്കുന്നതുപോലെ, ഈ ആഡംബര വൃദ്ധസദനത്തിൽ ശാന്തമായ ഒരു വിശ്രമം പ്രതീക്ഷിച്ചാണ് അന്തേവാസികൾ എത്തുന്നത്. എന്നാൽ, ആഡംബരത്തിൻ്റെ മറവിൽ ഇവിടെ നടക്കുന്നത് ഭീകരമായ കൊലപാതകങ്ങളാണ്. ഒരു ലക്ഷ്വറി വൃദ്ധസദനത്തിൽ നടക്കുന്ന തുടർച്ചയായ കൊലപാതകങ്ങളുടെ രഹസ്യം അന്വേഷിച്ച്, അവിടുത്തെ അന്തേവാസികൾ തന്നെ നടത്തുന്ന അന്വേഷണമാണ് ഇതിനകത്ത് പറഞ്ഞിരിക്കുന്നത്. ആരാണ് ഈ…

  • RITHUBHEDANGALUDE PAARITHOSHIKAM
    Add to basketLoading Done

    RITHUBHEDANGALUDE PAARITHOSHIKAM

    0 out of 5
    199

    RITHUBHEDANGALUDE PAARITHOSHIKAM ഇടുങ്ങിയ ഗുഹപോലുള്ള മനസ്സുമായി ജീവിക്കുന്നവരുടെ എണ്ണം കൂടുന്ന ഒരു കാലത്തെ അടയാളപ്പെടുത്തുന്ന നോവൽ. ചെയ്തുപോകുന്ന പലേതരം തെറ്റുകളുടെ മാപ്പപേക്ഷയാണ് ആ ഗുഹയിൽ മുഴങ്ങുന്ന ഏകശബ്ദം. തെറ്റെന്ന് അറിഞ്ഞുകൊണ്ടുതന്നെ സത്യത്തിന്റെ കുമ്പസാരക്കൂട്ടിൽ കയറിനിന്ന് പാപഭാരം ഒഴുക്കിക്കളയാൻ വിധിക്കപ്പെട്ടവർ. ഒരു പ്രഹേളികപോലെ ആ ഋതുഭേദങ്ങൾ തുടരുകയാണ്. മലയാളസാഹിത്യത്തിലെ ഗന്ധർവ്വൻ പി. പത്മരാജന്റെ ഏറെ ചർച്ചചെയ്യപ്പെട്ട നോവൽ.

  • Rithubhethangal | ഋതുഭേദങ്ങള്‍

    0 out of 5
    Original price was: ₹280.Current price is: ₹255.

    പ്രണയം പല ഋതുക്കളായി പൂവിടുന്ന, പതിനാറ് മനോഹര കഥകളുടെ സമാഹാരം. അനുരാഗത്തിന്റെ നനവും നന്മയും ഗൃഹാതുരത്വവും നിറയുന്ന ഈ കഥകൾ വായനക്കാരന്റെ മനസ്സിൽ പുതിയ പ്രണയത്തിന്റെ വിത്തുകൾ മുളപ്പിക്കുന്നു.

  • ROOPANTHAREEKARANAM

    0 out of 5
    Original price was: ₹110.Current price is: ₹99.

    ROOPANTHAREEKARANAM ആയാസപൂർണ്ണമായ സ്വപ്‌നങ്ങളിൽനിന്നും ഒരുദിവസം രാവിലെ ഉറക്കമുണർന്നപ്പോൾ താനൊരു ഭീമാകാരനായ ഷഡ്‌പദമായി രൂപാന്തരം പ്രാപിച്ചിരിക്കുന്നതായി ഗ്രിഗർ സംസയ്ക്ക് അനുഭവപ്പെട്ടു. കഥാസാഹിത്യത്തിൽ വിപ്ലവകരമായ മാറ്റം സൃഷ്ടിച്ച ഫ്രാൻസ് കാഫ്‌കയുടെ ‘ദി മെറ്റമോർഫോസിസ് ‘ തുടങ്ങുന്നത് ഈ വാചകത്തോടെയാണ്. ആധുനിക ക്ലാസിക്കുകളിലൊന്നായ ദി മെറ്റമോർഫോസിസിൻ്റെ പുനരാഖ്യാനം.. സംഗൃഹീത പുനരാഖ്യാനം : സെബാസ്റ്റ്യൻ പള്ളിത്തോട് ജനറൽ എഡിറ്റർ: ഡോ. പി.കെ. രാജശേഖരൻ

  • RUTHINTE LOKAM | റൂത്തിൻറെ ലോകം

    0 out of 5
    Original price was: ₹299.Current price is: ₹290.

    റെട്രോഗ്രേഡ് അംനീഷ്യ ബാധിച്ച റൂത്തിൻ്റെ ഓർമ്മകളിലും മറവിയിലും കയറിയിറങ്ങുന്ന അനേകം ദുരൂഹമരണങ്ങളുടെ ചുരുളഴിക്കുന്ന റൂത്തിൻ്റെ ലോകം ഒരു ആവേശേജ്വലമായ സൈക്കോളജിക്കൽ ക്രൈം ത്രില്ലറാണ്.

  • Sanchari Praavu | സഞ്ചാരിപ്രാവ്

    0 out of 5
    Original price was: ₹99.Current price is: ₹95.

    Sanchari Praavu | സഞ്ചാരിപ്രാവ് അതുവരെയുള്ള യാത്രകൾക്കൊന്നും ഒരർത്ഥവും ഇല്ലായിരുന്നെന്ന് ഷാല മിസ് എന്ന സഞ്ചാരിപ്രാവ് തിരിച്ചറിയുന്നത് ഒടുവിലത്തെ ഈ യാത്രയിലാണ്. ആർക്കും പിടികൊടുക്കാത്ത ഷാല മിസ്സും, ചെങ്കുത്തായ മലനിരപോലുള്ള അവരുടെ മനസ്സും ഈ നോവലിൻ്റെ പ്രധാന ആകർഷണങ്ങളാണ്. പ്രേമത്തിൻ്റെ പല രൂപഭാവങ്ങളിലൂടെ, പ്രേമാനുഭവത്തിൻ്റെ ആരും സഞ്ചരിച്ചിട്ടില്ലാത്ത താഴ്‌വരകളിലൂടെ ഒരുകൂട്ടം തീർത്ഥാടകരുടെ യാത്ര—വഴിതെറ്റിയും വഴിതെറ്റിച്ചും അവരങ്ങനെ സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നു. നിങ്ങൾ ഒരിക്കലെങ്കിലും പ്രണയത്തിൻ്റെ മന്ദാരഭംഗിയും സായന്തനച്ചോപ്പും അറിഞ്ഞവരാണെങ്കിൽ നിങ്ങൾക്ക് ഷാല മിസ്സിനെ ചേർത്തുപിടിക്കാനാകും. ഈ പുസ്തകത്തിൽ ‘സഞ്ചാരിപ്രാവിനൊപ്പം’ ‘കൂരിരുട്ടിന്റെ…

End of content

End of content