Oolu | ഓള്
Original price was: ₹130.₹118Current price is: ₹118.ഓള് എന്ന ഈ കൊച്ചു നോവൽ അതിമനോഹരമായ ബാല്യകാല സ്‌മരണകളിലൂടെയും, ഒപ്പം മനുഷ്യന് അജ്ഞാതമായ മരണമെന്ന സമസ്യയുടെ ഉത്തരങ്ങളിലൂടെയും വായനക്കാരനെ നിഗൂഢമായ ഒരു ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്നു.
Showing 65–80 of 98 results
ഓള് എന്ന ഈ കൊച്ചു നോവൽ അതിമനോഹരമായ ബാല്യകാല സ്‌മരണകളിലൂടെയും, ഒപ്പം മനുഷ്യന് അജ്ഞാതമായ മരണമെന്ന സമസ്യയുടെ ഉത്തരങ്ങളിലൂടെയും വായനക്കാരനെ നിഗൂഢമായ ഒരു ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്നു.
ORANGU NIRAMULLA NARANGA MITTAYI | ഓറഞ്ചു നിറമുള്ള നാരങ്ങാ മിട്ടായി നിസ്സാരമെന്നു തോന്നിയേക്കാവുന്ന നേർത്ത പുഞ്ചിരികളും നല്ല വാക്കുകളും എക്കാലവും വാടാതെ നിലകൊള്ളുന്നത് സൗഹൃദങ്ങളിലാണ്.അവയ്ക്കു ചുറ്റിലും ജീവിതം ഒരു ചിത്രശലഭം പോലെ സുഗന്ധമറിയിച്ചു കൊണ്ടേയിരിക്കും. രണ്ട് കൊച്ചുകൂട്ടുകാരികളുടെ ആത്മബന്ധത്തിന്റെ ഈ കഥ, പണ്ടെങ്ങോ നുണഞ്ഞ ഒരു നാരങ്ങാമിട്ടായിയുടെ ഓർമ്മപോലെ മധുരവും ആസ്വാദ്യകരവുമാണ്.സ്നേഹത്തിന്റെ ലാളിത്യവും ഓർമ്മകളുടെ നിസ്സാരമെന്ന് തോന്നുന്ന പക്ഷേ അമൂല്യമായ നിമിഷങ്ങളും ഹൃദയസ്പർശിയായി പകർത്തുന്ന ഒരു മനോഹര കൃതി.
ORANJUTHOTTATHILE ADITHI | ഓറഞ്ചു തോട്ടത്തിലെ അതിഥി ക്രൈംത്രില്ലര്‍ നോവലുകളുടെ പതിവു രസക്കൂട്ടുകള്‍ക്കപ്പുറം ഡൊമസ്റ്റിക് ത്രില്ലര്‍ ജോണറിലെ പുത്തന്‍ പരീക്ഷണം. ഒരു പെര്‍ഫക്ട് മര്‍ഡറിന്റെ തയ്യാറെടുപ്പും നിര്‍വ്വഹണവുമാണ് ഈ നോവലിന്റെ കഥാഗതി നിര്‍ണ്ണയിക്കുന്നത്. പരമ്പരാഗത ത്രില്ലര്‍ സാഹിത്യത്തിന്റെ പൊടിപ്പുംതൊങ്ങലുകളും വെട്ടിമാറ്റി ചടുലമായ ഭാഷയില്‍ പുതിയകാല മനുഷ്യവിഹ്വലതകളെ ഉദ്വേഗജനകമായി അവതരിപ്പിക്കുന്ന ലാജോ ജോസിന്റെ നോവല്‍.
ORU PUSTHAKAPREMIYUDE ORMAKAL | ഒരു പുസ്തകപ്രേമിയുടെ ഓർമ്മക്കുറിപ്പുകൾ ഒരു പേജ് മറിച്ചാൽ ലോകം മാറും, ഒരു വരി വായിച്ചാൽ മനസ്സ് മാറും. ചൂടാർന്ന വായനാസ്‌മൃതികൾ ഹൃദയത്തിൽ ചേർത്തുവെക്കുന്ന പുസ്‌തകപ്രേമികൾക്കായി, മനസ്സിൽ എന്നും തങ്ങിനിൽക്കുന്ന കഥകളുടെ സമാഹാരം.സന്തോഷത്തിലും സന്താപത്തിലും അക്ഷരങ്ങളിൽ ഇടം പ്രാപിച്ചിരുന്ന ഒരു കാലഘട്ടത്തിലൂടെ ഏതൊരു പുസ്തകപ്രേമിയും കടന്നുപോയിട്ടുണ്ടാകും. ആശ്വാസത്തിൻ്റെ വജ്രക്കനിയായി ഒരു വെട്ടം കഥാപാത്രങ്ങളിലൂടെയും വാക്കുകളിലൂടെയും വരികളിലൂടെയും ജീവിതത്തിലേക്ക് കടന്നുവന്നിട്ടുള്ള ഏതൊരു മനുഷ്യനും ഇതിലെ കഥകൾ പ്രിയപ്പെട്ടതായി തോന്നും. വായനയും പുസ്‌തകങ്ങളും തുറന്നുകാട്ടിയ ഒരു…
Orumbettol | ഒരുമ്പെട്ടോള് “ഇതിലെ ഇരുപത്തിയേഴ് കഥകളിലെയും കഥാപാത്രങ്ങൾ വായനയ്ക്ക് ശേഷവും അത്ര പെട്ടെന്നൊന്നും വായനക്കാരുടെ മനസ്സിൽ നിന്നും ഇറങ്ങിപ്പോവില്ല.” എന്ന് ഉറപ്പു നൽകുന്ന ഈ പുസ്തകം, എഴുത്തുകാരിയായ നയന വൈദേഹി സുരേഷിന്റെ ‘ലാങ്കി’ക്ക് ശേഷമുള്ള പുതിയ കഥാസമാഹാരമാണ്. ഓരോ കഥാപാത്രവും വായനക്കാരന്റെ ചിന്തയിൽ തങ്ങിനിൽക്കുന്ന തരത്തിൽ തീക്ഷ്ണമായ ജീവിതസന്ദർഭങ്ങളിലൂടെ കടന്നുപോകുന്നു. ശക്തമായ കഥാപാത്രങ്ങളോടും തീവ്രമായ ആഖ്യാനത്തോടും താല്പര്യമുള്ളവർക്ക് ഈ കഥാസമാഹാരം ഒരു പുതിയ വായനാനുഭവം നൽകും.
Oujo Board | ഓജോ ബോർഡ് പ്രേതങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിനായി കാനഡയിൽ നിന്ന് കേരളത്തിലെത്തുന്ന മാധ്യമപ്രവർത്തകനായ അലക്സ്, വാടകയ്ക്ക് താമസിക്കാനെടുത്ത വീടിന് ദുർമരണങ്ങളുടെ ഇരുണ്ട ഭൂതകാലമുണ്ടെന്ന് കണ്ടെത്തുന്നു. കാലങ്ങളോളം മറഞ്ഞുകിടക്കുന്ന മരണങ്ങളേക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ അലക്സും കൂട്ടുകാരും ഓജോ ബോർഡിന്റെ സഹായത്തോടെ നടത്തുന്ന അന്വേഷണയാത്രയാണ് ഈ നോവൽ.വായനക്കാരെ ഭീതിയുടെ ലോകത്തിലേക്ക് ആഴത്തിൽ ആകർഷിക്കുന്ന, സിനിമാറ്റിക് ശൈലിയിലുള്ള ആഖ്യാനം ഈ കൃതിയെ അതീവ രസകരമാക്കുന്നു. രഹസ്യവും ഭീതിയും അതീതാനുഭവങ്ങളും നിറഞ്ഞ, ത്രില്ലർ പ്രേമികൾക്ക് ഒരിക്കലും വിട്ടുകൂടാൻ കഴിയാത്ത ഒരു…
Paathummayude Aad | പാത്തുമ്മായുടെ ആട് വൈക്കം മുഹമ്മദ് ബഷീറിൻ്റെ വളരെ പ്രശസ്തമായ നോവലാണ് പാത്തുമ്മായുടെ ആട്. ഈ നോവലിന് ‘പെണ്ണുങ്ങളുടെ ബുദ്ധി’ എന്നൊരു പേരും കൂടി ബഷീർ നൽകിയിട്ടുണ്ട്. എല്ലാവരിലും നന്മയും സ്നേഹവും കണ്ടെത്തുന്ന അദ്ദേഹത്തിന്റെ ജീവിതവീക്ഷണം കൂടി പ്രകടമാകുന്ന കൃതിയാണിത്. ബഷീറിൻ്റെ അമ്മയും സഹോദരങ്ങളും അവരുടെ ഭാര്യമാരും കുട്ടികളും അടങ്ങുന്ന വലിയ കൂട്ടുകുടുംബം ഒരു ചെറിയ വീട്ടിൽ ഒരുമിച്ചാണ് കഴിഞ്ഞിരുന്നത്. അവിടെ നടക്കുന്ന ദൈനംദിന സംഭവ വികാസങ്ങൾ തൻ്റെ തനതു ശൈലിയിൽ ബഷീർ ഈ…
പരകായം | Parakayam നോവിക്കുന്നവനറിയില്ല നൊന്തവന്റെ നോവും നഷ്ടവും. തന്റെ പ്രണയിനിയായ നീനയെ ക്രൂരമായ കൊലപാതകത്തിന് ഇരയാക്കിയ കൊലയാളിയെ തേടി ഇറങ്ങിത്തിരിക്കുന്ന ഡോക്ടർ ദർശന്റെ കഥയാണ് ‘പരകായം’. ഒരു സർപ്രൈസിനായി നേരത്തെ വീട്ടിലെത്തിയ ദർശനെ കാത്തിരുന്നത് ഇരുൾ ഘനീഭവിച്ച തെരുവും, മരക്കസേരയിൽ ബന്ദിയാക്കപ്പെട്ട്, പ്രാണനകലുന്ന നീനയുമായിരുന്നു. ഈ കാഴ്ചയിൽ മരവിച്ചു നിന്ന ദർശന്റെ തലയിൽ വീണ പ്രഹരം അവന്റെ ജീവിതത്തെ ഇരുളിലേക്ക് തള്ളിവിട്ടു. കൊലപാതകങ്ങൾ തുടരവേ, തന്നെ അഴലിന്റെ ആഴക്കയങ്ങളിലേക്ക് തള്ളിവിട്ട ആ ഭ്രാന്തനെ തേടി ദർശനും,…
Paral Meenukal പരൽ മീനുകൾ, നൂലുപോലെ ചുറ്റിപ്പിണഞ്ഞ ബന്ധങ്ങളിൽ നിന്ന് വേർപെടാൻ കഴിയാത്ത ഒരാളുടെ വൈകാരികമായ കഥയാണ്. സ്നേഹിച്ചവരെ പ്രതികൂലങ്ങളിൽ വിട്ടുപിരിയാൻ കഴിയാത്ത ഹൃദയത്തിൻ്റെ ബലഹീനത ഈ നോവൽ ചർച്ച ചെയ്യുന്നു.
Pattunulppuzhu | പട്ടുനൂൽപ്പുഴു പരിചിതജീവിതത്തെ വിസ്‌മയകരവും വിഷാദാത്മകവുമായ നേർത്ത ഇരുളിമയുള്ള വാക്കുകളിൽ എഴുതി അസാധാരണമാക്കുകയാണ് എസ്. ഹരീഷ് പട്ടുനൂൽപ്പുഴു എന്ന നോവലിൽ. ഉന്മാദത്തിന്റെയും പ്രണയത്തിന്റെയും മരണത്തിന്റെയും വായനയുടെയും ലോകങ്ങളെ പല കാലങ്ങളിൽ ഒന്നിപ്പിക്കുന്ന പുസ്തകം.
പോയട്രി കില്ലർ | Poetry Killer: വരികളിലെ മരണം ശ്രീപാർവതിയുടെ മികച്ച ക്രൈം ത്രില്ലർ! മരണം ഒളിപ്പിച്ച കവിതകളുടെ രഹസ്യം തേടുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ കഥ. മലയാള സാഹിത്യലോകത്തെ ഞെട്ടിച്ചുകൊണ്ട് ഒരു പരമ്പര കൊലയാളി രംഗപ്രവേശം ചെയ്യുന്നു. അവന്റെ ലക്ഷ്യം പ്രമുഖരായ എഴുത്തുകാർ. കൊലപാതകിയായ ഈ നിഴൽ സ്ഥലത്ത് ഒരടയാളവും ബാക്കിവെക്കാറില്ല. എങ്കിലും, എല്ലാ മരണസ്ഥലത്തും അവൻ ഒരു തുമ്പ് ഉപേക്ഷിക്കും: അതിമനോഹരമായി എഴുതിയ ഒരു കവിത! ഈ കവിതകളാണ് ഈ നോവലിന്റെ ഹൃദയം. കാരണം,…
PRANAYACHINGAM (FIFTY SHADES FREED) Malayalam translation of the famous book Fifty Shades Freed by E L James. The third book in the series. അനസ്താസ്യ സ്റ്റീല്‍, മിസ്സിസ് അനസ്താസ്യ ഗ്രേ ആയി ക്രിസ്റ്റ്യന്റെ ജീവിതത്തിലേക്ക് കടന്നു ചെല്ലാന്‍ തീരുമാനമെടുത്തപ്പോള്‍ അവള്‍ക്കറിയാമായിരുന്നു അവനെ സ്‌നേഹിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. അവന്റെ ഇരുണ്ട ഭാവങ്ങളില്‍നിന്നും അവനെ വേട്ടയാടുന്ന ഭൂതകാലത്തില്‍നിന്നും ക്രിസ്റ്റ്യനെ രക്ഷിക്കുക എന്ന ഉത്തരവാദിത്തംകൂടി അവള്‍ ചെയ്യേണ്ടിയിരുന്നു. സ്‌നേഹവും സന്തോഷവും നിറഞ്ഞ…
Prathimayum Rajakumariyum എന്നും സന്തോഷവാനായ ഒരു രാജകുമാരനുണ്ടായിരുന്നു. അകാലത്തില്‍ മരിച്ചുപോയ ആ രാജകുമാരന്റെ പ്രതിമയ്ക്ക് കൂട്ടായി ഒരു കിളിപ്പെണ്ണ് പറന്നെത്തി. അവരുടെ നന്മയുടെയും കാരുണ്യത്തിന്റെയും കഥയാണിത്. വിഖ്യാത എഴുത്തുകാരന്‍ ഓസ്‌കാര്‍ വൈല്‍ഡിന്റെ ദി ഹാപ്പി പ്രിന്‍സ് എന്ന കഥയുടെ കുട്ടികള്‍ക്കുവേണ്ടിയുള്ള സ്വതന്ത്രപുനരാഖ്യാനം.
PREMASRAMAM | പ്രേമാശ്രമം പതിനെട്ടുകാരിയായ മകൾ സോയയുടെ നിർബന്ധത്താൽ ഒരുകൂട്ടം സ്ത്രീകൾക്കൊപ്പം യാത്ര പോയതാണ് യമ. മനോഹരമായൊരു നഗരത്തിൽവച്ച് യമയും ആര്യനും പരസ്പരം കാണുകയാണ്. രണ്ടുപേര് തമ്മിലുള്ള ബന്ധങ്ങൾക്ക് പേരുകൾ ഇല്ലെന്ന് പറയുന്നിടത്തോളം അബദ്ധം മറ്റൊന്നുമില്ലെന്ന് അവർ കണ്ടെത്തുന്നു. ഒന്നുകിൽ അത് മനസ്സിനോട്, അല്ലെങ്കിൽ ഉടലിനോട് അതുമല്ലെങ്കിൽ ആത്മാവിനോട്… ഉടൽ തൊടുന്നവർ ആത്മാവിന്റെ ഭാഷയറിയുന്നവർ കൂടിയായാലോ? ആദിയിൽ ഒരാത്മാവ് ആയിരുന്നവർ പരസ്പരം വേർപിരിഞ്ഞുപോയി, അത് കണ്ടെത്തുന്നതാണെങ്കിലോ? ആര്യനും യമയും ആ യാത്രയിലാണ്.
Randamoozham | രണ്ടാമൂഴം ഇതിഹാസ കഥാപാത്രമായ ഭീമന്റെ കാഴ്ചപ്പാടിലൂടെ മഹാഭാരതത്തിന്റെ പുനരാഖ്യാനം ചെയ്യുന്ന രണ്ടാമൂഴം മലയാളത്തിലെ ക്ലാസിക്ക് നോവലുകളിലൊന്നാണ്. ഇത് എം. ടി. വാസുദേവൻ നായരുടെ മാസ്റ്റർപീസ് രചനയായി കണക്കാക്കപ്പെടുന്നു. പാണ്ഡവരിൽ അഞ്ചുമക്കളിൽ രണ്ടാമനായ ഭീമന് എല്ലായ്‌പ്പോഴും അർജ്ജുനനോ യുധിഷ്ഠിരനോ കഴിഞ്ഞ് രണ്ടാമൂഴമേ ലഭിച്ചിരുന്നുള്ളൂ. സർവ്വ ഇടങ്ങളിലൂം രണ്ടാമൂഴക്കാരനായ, തിരസ്‌കൃതനായ ഭീമന്റെ ആലോചനകളിലൂടെയാണ് എം. ടി. നോവലിന്റെ ആഖ്യാനം നിർവ്വഹിക്കുന്നത്. മഹാഭാരതത്തിലെ അപ്രധാനമായ അനേകം കഥാപാത്രങ്ങൾക്ക് രണ്ടാമൂഴം പുതിയൊരു ഊഴം നൽകുന്നു. ഇതിഹാസത്തിന്റെ അകംപൊരുളിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്ന…
RATHIMIDHUNAM (FIFTY SHADES OF GREY) Malayalam translation of the famous book Fifty Shades of Grey by E L James. The first book in the series.
End of content
End of content
Book & Brew uses cookies to improve your shopping experience. By continuing, you agree to our cookie policy.
Don't have an account yet? Sign up
No items in your cart. Go on, fill it up with something you love!
Start Shopping Now