₹280Original price was: ₹280.₹265Current price is: ₹265.
Rebecca | റബേക്ക പത്തേക്കർ വീടും അതിലെ താമസക്കാരിയും എന്നും പുഞ്ചക്കുറിഞ്ചിക്കാർക്ക് ദുരൂഹതകൾ മാത്രമേ സമ്മാനിച്ചിട്ടുള്ളൂ. സ്‌കൂളിൽ കുട്ടികളെ പഠിപ്പിച്ചിരുന്ന കാലത്തുപോലും ആരോടും യാതൊരു അടുപ്പവും കാണിക്കാതെ, ഒന്നരയാൾ പൊക്കത്തിലുള്ള മതിൽക്കെട്ടിനുള്ളിൽ ജീവിച്ച റബേക്ക ടീച്ചറെ നാട്ടുകാർ എന്നും ഭയത്തോടെ വീക്ഷിച്ചു. നാട്ടുകാർ അവരവരുടെ ഭാവനകൾക്കനുസരിച്ച് കഥകൾ മെനയുകയും പ്രചരിപ്പിക്കുകയും ചെയ്യുമ്പോൾ, റബേക്ക ടീച്ചറാകട്ടെ ചിരിച്ചുകൊണ്ട് ചൂണ്ടയിൽ ഇരകളെ കോർത്തുകൊണ്ടുമിരുന്നു. എന്നാൽ, തന്റെ ആത്മകഥയിലൂടെ റബേക്ക ടീച്ചർ സ്വജീവിതം തുറന്നു കാട്ടുമ്പോൾ ആരുടെയൊക്കെ പൊയ്മുഖങ്ങളാകും അഴിഞ്ഞുവീഴുക? മലയാളി…
₹250Original price was: ₹250.₹239Current price is: ₹239.
REST IN PEACE | റെസ്‌റ്റ് ഇൻ പീസ് മലയാള മിസ്റ്ററി ത്രില്ലർ വിഭാഗത്തിലെ ഏറ്റവും വ്യത്യസ്തമായ പശ്ചാത്തലമുള്ള നോവലാണ് ഇത്. ‘റെസ്റ്റ് ഇൻ പീസ്’ എന്ന പേര് അന്വർത്ഥമാക്കുന്നതുപോലെ, ഈ ആഡംബര വൃദ്ധസദനത്തിൽ ശാന്തമായ ഒരു വിശ്രമം പ്രതീക്ഷിച്ചാണ് അന്തേവാസികൾ എത്തുന്നത്. എന്നാൽ, ആഡംബരത്തിൻ്റെ മറവിൽ ഇവിടെ നടക്കുന്നത് ഭീകരമായ കൊലപാതകങ്ങളാണ്. ഒരു ലക്ഷ്വറി വൃദ്ധസദനത്തിൽ നടക്കുന്ന തുടർച്ചയായ കൊലപാതകങ്ങളുടെ രഹസ്യം അന്വേഷിച്ച്, അവിടുത്തെ അന്തേവാസികൾ തന്നെ നടത്തുന്ന അന്വേഷണമാണ് ഇതിനകത്ത് പറഞ്ഞിരിക്കുന്നത്. ആരാണ് ഈ…
RITHUBHEDANGALUDE PAARITHOSHIKAM ഇടുങ്ങിയ ഗുഹപോലുള്ള മനസ്സുമായി ജീവിക്കുന്നവരുടെ എണ്ണം കൂടുന്ന ഒരു കാലത്തെ അടയാളപ്പെടുത്തുന്ന നോവൽ. ചെയ്തുപോകുന്ന പലേതരം തെറ്റുകളുടെ മാപ്പപേക്ഷയാണ് ആ ഗുഹയിൽ മുഴങ്ങുന്ന ഏകശബ്ദം. തെറ്റെന്ന് അറിഞ്ഞുകൊണ്ടുതന്നെ സത്യത്തിന്റെ കുമ്പസാരക്കൂട്ടിൽ കയറിനിന്ന് പാപഭാരം ഒഴുക്കിക്കളയാൻ വിധിക്കപ്പെട്ടവർ. ഒരു പ്രഹേളികപോലെ ആ ഋതുഭേദങ്ങൾ തുടരുകയാണ്. മലയാളസാഹിത്യത്തിലെ ഗന്ധർവ്വൻ പി. പത്മരാജന്റെ ഏറെ ചർച്ചചെയ്യപ്പെട്ട നോവൽ.
₹280Original price was: ₹280.₹255Current price is: ₹255.
പ്രണയം പല ഋതുക്കളായി പൂവിടുന്ന, പതിനാറ് മനോഹര കഥകളുടെ സമാഹാരം. അനുരാഗത്തിന്റെ നനവും നന്മയും ഗൃഹാതുരത്വവും നിറയുന്ന ഈ കഥകൾ വായനക്കാരന്റെ മനസ്സിൽ പുതിയ പ്രണയത്തിന്റെ വിത്തുകൾ മുളപ്പിക്കുന്നു.
₹299Original price was: ₹299.₹290Current price is: ₹290.
റെട്രോഗ്രേഡ് അംനീഷ്യ ബാധിച്ച റൂത്തിൻ്റെ ഓർമ്മകളിലും മറവിയിലും കയറിയിറങ്ങുന്ന അനേകം ദുരൂഹമരണങ്ങളുടെ ചുരുളഴിക്കുന്നറൂത്തിൻ്റെ ലോകം ഒരു ആവേശേജ്വലമായ സൈക്കോളജിക്കൽ ക്രൈം ത്രില്ലറാണ്.
₹130Original price was: ₹130.₹117Current price is: ₹117.
Secret Romance | സീക്രട്ട് റൊമാൻസ് ഒരു മനുഷ്യൻ അവന്റെ പ്രണയത്തിലും വിരഹത്തിലും സ്വാർത്ഥനായിരിക്കും. വിവാഹശേഷം ഉണ്ടാവുന്ന ഏതൊരു പ്രണയബന്ധത്തെയും സമൂഹം പരിഹസിക്കുന്നു. എന്നാൽ അതിനപ്പുറത്ത് മറ്റൊരു ജീവിതം ഉണ്ടോ? ജീവിതത്തിന്റെ വിരസതകളും സൗഹൃദങ്ങളും പ്രണയവുമൊക്കെ ഒരു സമയം കഴിയുമ്പോൾ അവസാനിക്കുമെങ്കിലും, തളർച്ചയിൽ തലോടുന്നത് പോലെ ചില കണ്ടുമുട്ടലുകൾ അവിചാരിതമായി കടന്നുവരാറുണ്ട്. ആ കണ്ടുമുട്ടലായിരിക്കും ചിലപ്പോൾ നമ്മുടെ ജീവിതത്തിൽ മുൻപോട്ട് ജീവിക്കാനുള്ള പ്രചോദനമായി മാറുക. എല്ലാവരുടെയും ജീവിതത്തിൽ അങ്ങനെ ചില കണ്ടുമുട്ടലുകൾ ഉണ്ടായേക്കാം. വിവാഹാനന്തരമുള്ള പ്രണയം, അതിന്റെ…
₹399Original price was: ₹399.₹349Current price is: ₹349.
Silent Patient | സൈലന്റ് പേഷ്യന്റ് അലക്സ് മൈക്കലീഡിസിന്റെ ലോകപ്രശസ്ത മനശ്ശാസ്ത്ര ത്രില്ലറാണ് സൈലന്റ് പേഷ്യന്റ്.പ്രത്യക്ഷത്തിൽ സമ്പൂർണ്ണമായ ജീവിതം നയിച്ചിരുന്ന ആലിഷ്യ ബെറൻസൺ, ഒരു രാത്രിയിൽ ഭർത്താവ് ഗബ്രിയേൽ വീട്ടിലെത്തുമ്പോൾ അവന്റെ മുഖത്ത് അഞ്ച് തവണ വെടിവെക്കുന്നു—അതിന് ശേഷം അവൾ ഒരക്ഷരം പോലും മിണ്ടുന്നില്ല. സംസാരിക്കാനോ വിശദീകരണം നൽകാനോ ആലിഷ്യ തയ്യാറാകാത്തത് ഈ ഗാർഹികദുരന്തത്തെ അത്യന്തം നിഗൂഢമാക്കി മാറ്റുന്നു.ഈ രഹസ്യം അനാവരണം ചെയ്യാൻ മനശ്ശാസ്ത്രജ്ഞനായ തിയോ ഫാബർ നടത്തുന്ന അന്വേഷണമാണ് കഥയെ കൂടുതൽ അപ്രതീക്ഷിതവും ഭയാനകവുമായ വഴികളിലേക്ക്…
₹450Original price was: ₹450.₹420Current price is: ₹420.
അത്ഭുതപ്പെടുത്തുന്ന ബുദ്ധിസാമർത്ഥ്യമുള്ള ആശാരി മുകുന്ദൻ ഒരു കുറ്റാന്വേഷകന്റെ വേഷമണിയുന്ന കഥ! സ്വന്തം മകനുമായി ബന്ധപ്പെട്ട ഒരു പ്രശ്‌നത്തിന് പരിഹാരം കാണാൻ പോലീസിനും വിദഗ്ദ്ധരായ കുറ്റാന്വേഷകർക്കും സാധിക്കാതെ വന്നപ്പോൾ, മുകുന്ദൻ അതിനായി മുന്നിട്ടിറങ്ങുന്നു. പോലീസിനെയും നിയമ സംവിധാനങ്ങളെയും നിർവീര്യമാക്കിക്കൊണ്ടുള്ള ആശാരിയുടെ ബൗദ്ധിക പ്രകടനമാണ് ഈ ത്രില്ലർ നോവൽ.
₹150Original price was: ₹150.₹138Current price is: ₹138.
ദി ഗ്രേറ്റ് ഇന്ത്യൻ ഹിച്ച്‌ഹൈക്ക്, നടന്നും ലിഫ്റ്റടിച്ചും കേരള ടു കാശ്‌മീർ നടത്തിയ അവിസ്മരണീയമായ ഒരു കുറഞ്ഞ ചിലവിലുള്ള യാത്രയുടെ കഥയാണ്. ഇന്ത്യയുടെ വൈവിധ്യങ്ങൾ തൊട്ടറിഞ്ഞ ഈ സാഹസിക യാത്രാവിവരണം.
₹699Original price was: ₹699.₹659Current price is: ₹659.
The Secret by Rhonda Byrne is the life-changing, yet controversial book that unveils the universal Law of Attraction. Learn how positive thinking, visualization, and gratitude can help you manifest health, wealth, and true happiness.
₹155Original price was: ₹155.₹149Current price is: ₹149.
Two Lips | 2 ലിപ്സ് തെറ്റിദ്ധരിക്കപ്പെട്ട പ്രണയത്തിൻ്റെയും, ഉടലിലെ അതിജീവനത്തിൻ്റെയും കഥയാണ് നിതിൻ്റെ തൂലികയിൽ വിരിഞ്ഞ ‘Two Lips’. ഈ നോവൽ ഒരു പുരുഷ ലൈംഗികത്തൊഴിലാളിയുടെ ലോകം തുറന്നു കാട്ടുന്നു. സാധാരണ സമൂഹം കണ്ടില്ലെന്ന് നടിക്കുന്ന, എന്നാൽ ഗൗരവമായ ചർച്ച ആവശ്യപ്പെടുന്ന ഒരു പ്രമേയമാണ് നിതിൽ ഈ നോവലിൽ അവതരിപ്പിക്കുന്നത്. ഒരു പുരുഷ ലൈംഗിക തൊഴിലാളിയുടെ വികാര വിചാരങ്ങളെയും കാഴ്ചപ്പാടുകളെയും പ്രണയത്തെയും വളരെ വ്യക്തമായി ആലേഖനം ചെയ്യാൻ രചയിതാവിന് കഴിഞ്ഞിട്ടുണ്ട്. വ്യത്യസ്തമായ ജീവിതാനുഭവങ്ങളെക്കുറിച്ച് ആഴത്തിൽ വായിക്കാൻ…
₹160Original price was: ₹160.₹140Current price is: ₹140.
Universal Uterus | യൂണിവേഴ്സൽ യൂട്രസ് നമുക്ക് ഒരുപാട് പരിചയം ഉള്ള ഒരാൾ അടുത്തുവന്നിരുന്നു കഥകൾ പറഞ്ഞു തരുന്നപോലെ വായിച്ചു തീർക്കാൻ കഴിയുന്ന ഒരു പുസ്തകമാണ് അഭിമന്യുവിന്റെ യൂണിവേഴ്‌സൽ യൂട്രസ്. ഒരു സിനിമക്കാരൻ ആവണമെന്നുള്ള വലിയ മോഹത്തിന്റെ ചെറിയ ഏടുകൾ എഴുത്തിൽ ഉടനീളം കാണാം. കഥകൾക്കിടയിൽ ചില പഞ്ചു ഡയലോഗുകളായും ടെയിൽ എൻഡുകളായും സിനിമ ഡയലോഗുകൾ കടന്നുവരുന്നുണ്ട്. വായനയ്ക്ക് അതേറെ രസം പകരുന്നുമുണ്ട്. സാധാരണക്കാരന് മനസ്സിലാകുന്ന ജീവിതങ്ങളുണ്ട്. അവരുടെ സന്തോഷങ്ങളും സങ്കടങ്ങളുമുണ്ട്. അതിലൂടെ കടന്നു പോകുമ്പോൾ നമ്മളും…
₹80Original price was: ₹80.₹76Current price is: ₹76.
Vikrithi Raman | വികൃതി രാമൻ നന്നേ ചെറുപ്പത്തിലാണ് വികൃതിരാമൻ മനയ്ക്കലെത്തിയത്. അച്ഛൻനമ്പൂതിരിയുടെ തോട്ടത്തിൽ ഒരു മരക്കൊമ്പിൽ അവനും അമ്മയും ഇരിക്കുകയായിരുന്നു. അച്ഛൻനമ്പൂതിരി അവനെ വാത്സല്യത്തോടെ എടുത്ത് വളർത്താൻ തീരുമാനിച്ചു. അവൻ്റെ കഴുത്തിൽ മിനുസമുള്ള ഒരു ചരടു കെട്ടി മനയ്ക്കലെ ഉണ്ണികളായ വാസുവിനും നീലാണ്ടനും അവൻ കൂട്ടായി. പിന്നെ നടന്നതെല്ലാം വികൃതിരാമൻ്റെ രസകരമായ കഥകളാണ്. ഒരു മനയ്ക്കലിന്റെ പശ്ചാത്തലത്തിൽ, മനുഷ്യനും മൃഗവും തമ്മിലുള്ള സ്നേഹബന്ധവും, കുട്ടികളുടെ നിഷ്കളങ്കമായ വികൃതികളും സാഹസികതകളും നിറഞ്ഞ ഈ കഥ വായനക്കാർക്ക് ഹൃദയസ്പർശിയായ…
₹199Original price was: ₹199.₹179Current price is: ₹179.
Willys | വില്ലീസ് ഡിസംബറിലെ മഞ്ഞുകനത്തൊരു രാത്രി. അന്നാണ് അവർ അഞ്ചുപേർ ആ കാട് കയറാൻ തീരുമാനിച്ചത്. ഒരു കൊലപാതകത്തിന് ശേഷം ഒളിവിൽ പോകാനുള്ള ശ്രമത്തിലായിരുന്നു അവർ. എന്നാൽ വഴിമദ്ധ്യേ അവരെ കാത്ത് ഏകാന്തനായി ഒരു വില്ലീസ് ജീപ്പ് കിടപ്പുണ്ടായിരുന്നു. അവരുടെ പ്രതീക്ഷകൾക്ക് അപ്പുറമായിരുന്നു പിന്നീട് അവിടെ നടന്ന ഓരോ സംഭവങ്ങളും. അവരുടെ ജീവിതം തന്നെ ആ വില്ലീസ് മാറ്റിമറിച്ചു.ഒരു ത്രില്ലർ സിനിമ പോലെ ആസ്വദിക്കാനാവുന്ന നോവൽ.
ആത്മാക്കൾ പറയാൻ ബാക്കി വെച്ചത് ഒരു സാധരണക്കാരന്റെ അസാധാരണ അനുഭവങ്ങൾ “ആത്മാക്കൾ… ദേഹം നശിച്ചു ദേഹിയായി ഭൂമിയിൽ നിലനിൽക്കുന്ന ശക്തികൾ.. ശരിക്കും ആത്മാവ് എന്നൊന്ന് ഭൂമിയിൽ ഉണ്ടോ..?? പകൽ വെളിച്ചത്തിന്റെ ധൈര്യത്തിൽ വൈദ്യതി സമ്മാനിക്കുന്ന കണ്ണിഞ്ചിപ്പിക്കുന്ന പ്രകാശത്തിന്റെ പിൻബലത്തിൽ ആർക്കും ആരോടും വാദിക്കാം, ഇതൊന്നും ഭൂമിയിലില്ല എല്ലാം അന്ധവിശ്വാസം ആണെന്ന്. പക്ഷെ ഇരുട്ടിന്റെ കടന്നുവരവിൽ നിഴലുകൾ മറഞ്ഞ ഇടുങ്ങിയ പാതകളിൽ സഞ്ചരിക്കുമ്പോൾ നമുക്ക് ബോധ്യമാകും ഇതെല്ലാം സത്യമാണെന്ന്… ആരോക്കെയോ നമ്മുടെ പിന്നിലോ അല്ലെങ്കിൽ നമ്മുടെ ഒപ്പമോ ഉണ്ട്……