Showing 49–64 of 141 results

  • Innathe Divasathinte Niram | ഇന്നത്തെ ദിവസത്തിന്റെ നിറം

    0 out of 5
    Original price was: ₹360.Current price is: ₹339.

    Innathe Divasathinte Niram | ഇന്നത്തെ ദിവസത്തിന്റെ നിറം ഒരേ മാളത്തിൽ നിന്നും രണ്ടുതവണ വിഷമേൽക്കില്ലന്നാരു പറഞ്ഞു? പ്രണയത്തിന്റെ കാര്യത്തിൽ എല്ലാം കല്ലുവെച്ച നുണകളാണ്. ഒന്നല്ല പലതവണ വിഷം തീണ്ടിയാലും മനുഷ്യൻ വീണ്ടും അതേ മാളത്തിലേക്ക് കയറിച്ചെല്ലുന്നു, അതുവഴി ജീവിതത്തിന്റെ പൂർണ്ണത തേടുന്നു. ദിവസങ്ങളുടെ നിറഭേദങ്ങളെ അനുകൂലമാക്കാൻ പ്രണയത്തിൻ്റെ താഴ്‌വാരങ്ങളിലൂടെയുള്ള ആത്മാവിന്റെ സഞ്ചാരമാണ് ഈ നോവൽ. പ്രായമോ കാലമോ ഇല്ലാതെ പരമമായ ആനന്ദം തേടിക്കൊണ്ട്, മനുഷ്യ ഹൃദയത്തിന് നിത്യശാന്തിയിലെത്താൻ പ്രണയം അനിവാര്യമായിരിക്കും. അതുകൊണ്ടാണ് മഹാനായ റൂമി പറഞ്ഞത്:…

  • Inni Njan Urangatte | എനി ഞാൻ ഉറങ്ങട്ടെ

    0 out of 5
    Original price was: ₹260.Current price is: ₹247.

    Inni Njan Urangatte | എനി ഞാൻ ഉറങ്ങട്ടെ വ്യാസഭാരതത്തിലെ കഥയെയും സന്ദർഭങ്ങളെയും പാത്രങ്ങളെയും ഇതിഹാസത്തിന്റെ അതേ അന്തരീക്ഷത്തിൽ നിലനിർത്തിക്കൊണ്ട് ഉപജീവിക്കുന്ന നോവലാണിത്. കർണ്ണന്റെ സമ്പൂർണ്ണകഥയാണ് ഈ കൃതിയുടെ പ്രധാനഭാഗം. ദ്രൗപദിയെപ്പറ്റി സ്വകീയമായ ഒരു സമാന്തരകഥാസങ്കല്പം നടത്തി, ആ സങ്കല്പത്തിന്റെ നൂലിഴകളിൽ കർണ്ണകഥാദളങ്ങൾ കൊരുത്തെടുത്തിരിക്കുന്നു. 1974-ൽ കേരള സാഹിത്യ അക്കാദമി അവാർഡും 1978-ൽ വയലാർ രാമവർമ്മ സാഹിത്യ അവാർഡും ലഭിച്ച ഇനി ഞാൻ ഉറങ്ങട്ടെ കാലത്തെ അതിജീവിക്കുന്ന പ്രമേയവും ആഖ്യാനമികവുംകൊണ്ട് മലയാളത്തിൽ ജ്വലിച്ചുനില്ക്കുന്ന നോവലാണ്.”.

  • ISNEHAM | ഇസ്നേഹം

    0 out of 5
    Original price was: ₹220.Current price is: ₹199.

    ISNEHAM | ഇസ്നേഹം സ്നേഹം അതിന്റെ ചില വേരിയൻ്റകളെ എനിക്ക് മുന്നിലേക്കും അയച്ചു. അതിൽ ചിലതെന്നെ സ്നേഹിച്ചു, ചിലതെന്നെ ചിന്തിപ്പിച്ചു. ചിലതെന്നെ കൂടുതൽ മനുഷ്യനാക്കി. കൊടുക്കൽ വാങ്ങലുകളിലല്ലാതെ ഭൂമിയിൽ എനിക്ക് ചുറ്റും സ്നേഹമുണ്ടെന്നും സ്നേഹിക്കാൻ മാത്രമല്ലാതെ ചുറ്റിലും സ്നേഹത്തിന് സാധ്യതകളുണ്ടെന്നും അവരെന്നെ ഓർമപ്പെടുത്തി. എൻ്റെ ജീവന് ദൈവം തന്ന സ്നേഹത്തിന്റെ മുഖവുമായി ഞാൻ കണ്ടുമുട്ടിയ മനുഷ്യരെ ഞാൻ എൻ്റെ മനുഷ്യരെന്ന് വിളിച്ചു. ഈ പുസ്തകത്തിലുടനീളം എൻ്റെ മനുഷ്യരെ ഞാൻ നിങ്ങൾക്ക് തുറന്ന് തരുന്നു. ഇതാണ് ഞങ്ങൾ… ഇസ്നേഹം!

  • ISTANBULILE AVASANATHE APARTMENT | ഇസ്താംബൂളിലെ അവസാനത്തെ അപ്പാർട്ട്‌മെന്റ്

    0 out of 5
    Original price was: ₹499.Current price is: ₹474.

    ISTANBULILE AVASANATHE APARTMENT | ഇസ്താംബൂളിലെ അവസാനത്തെ അപ്പാർട്ട്‌മെന്റ് നഗരവത്കരണത്തിന്റെ വേലിയേറ്റത്തിൽ അപ്രത്യക്ഷമാകുന്ന ഇസ്താംബൂൾ നഗരസംസ്‌കൃതിയുടെ തകർച്ചയെക്കുറിച്ചുള്ള ഒരു വിലാപകാവ്യമാണ് ഡെഫ്‌നെ സുമന്റെ ഇസ്താംബൂളിലെ അവസാനത്തെ അപ്പാർട്ട്‌മെന്റ്. ഓർമ്മകളിലൂടെ വീണ്ടെടുക്കുന്ന നഗരജീവിതത്തിന്റെ ചരിത്രത്തിൽ, പ്രണയത്തിന്റെ നിലാവും ഭീതിയുടെ ഇരുളും രതിയുടെ ആവേഗവും ചേർന്ന് ഇഴചേരുന്നു.എഴുപത്തഞ്ചുകാരനായ ഗ്രീക്ക് വംശജനായ നഗരവാസിയായ പെരിക്ലിസ് എന്ന കഥാപാത്രത്തിന്റെ ഓർമ്മകളിലൂടെയാണ് നോവലിസ്റ്റ് കഥ പറയുന്നത്. വിഷാദസ്മരണകളുടെ കഥയായതിനൊപ്പം, ഈ നോവൽ സൗഹൃദത്തിന്റെയും തീവ്രകാമനകളുടെയും പ്രതിരോധത്തിന്റെയും അതിജീവനത്തിന്റെയും കഥ കൂടിയാണ്.നഗരവും മനുഷ്യനും ഒരുപോലെ മാറിപ്പോകുന്ന…

  • Jeevitham Kochu Kochu Sandoshangal | ജീവിതം കൊച്ചു കൊച്ചു സന്തോഷങ്ങൾ

    0 out of 5
    Original price was: ₹320.Current price is: ₹304.

    Jeevitham Kochu Kochu Sandoshangal | ജീവിതം കൊച്ചു കൊച്ചു സന്തോഷങ്ങൾ ജാതിയുടെയോ മതത്തിന്റെയോ വേർതിരിവുകളില്ലാതെ എല്ലാവർക്കും പ്രിയങ്കരനായ ഫാ. ജോസഫ് പുത്തൻപുരയ്ക്കലിന്റെ ചിരിയും ചിന്തയും ചേർന്ന ലേഖനങ്ങളുടെ സമാഹാരമാണിത്. ജീവിതത്തിലെ ചെറുചെറു സന്തോഷങ്ങളെ ലളിതമായ ഭാഷയിലും ഹൃദയസ്പർശിയായ അനുഭവങ്ങളിലൂടെയും അവതരിപ്പിക്കുന്ന ഈ പുസ്തകം, വായനക്കാരെ ആത്മവിശ്രമത്തിലേക്കും പോസിറ്റീവ് ചിന്തകളിലേക്കും നയിക്കുന്നു.സാധാരണ ജീവിതത്തിന്റെ സൗന്ദര്യം തിരിച്ചറിയാൻ സഹായിക്കുന്ന, എല്ലാവർക്കും അനുയോജ്യമായ ഒരു പ്രചോദനാത്മക വായനാനുഭവം.

  • JEWEL | ജ്യുവൽ

    0 out of 5
    Original price was: ₹199.Current price is: ₹179.

    JEWEL | ജ്യുവൽ ജനപ്രിയ സാഹിത്യം എന്ന് പറഞ്ഞു മാറ്റിനിർത്തപ്പെട്ട പ്രണയം വിഷയമായി വരുന്ന കഥകളും നോവലുകളും കൂടുതലായി പുറത്തിറങ്ങുന്നതും അവയൊക്കെ വലിയ രീതിയിൽ സ്വീകരിക്കപ്പെടുന്നതുമെല്ലാം ഈ കാലഘട്ടത്തിന്റെ പ്രത്യേകതകളാണെന്ന് തോന്നുന്നു. അഖിൽ പി ധർമ്മജനും നിമ്‌ന വിജയുമെല്ലാം ആഘോഷിക്കപ്പെടുമ്പോൾ അത് വെളിച്ചം വീശുന്നത് വായനാഭിരുചികളെപ്പറ്റിയുള്ള വ്യക്തമായ കാഴ്ചപ്പാടുകളിലേക്കാണ്. ജയ്ലക്ഷ്മി ശ്രീനിവാസന്റെ ആദ്യ നോവലായ ’ജ്യുവൽ’ അടിസ്ഥാനപരമായി ഒരു പ്രണയകഥയാണ് . പ്രിൻസ്, ജ്യുവൽ, അനു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെങ്കിലും ഇതൊരു ത്രികോണ പ്രണയകഥയുമല്ല. സാമ്പ്രദായിക കഥാകഥന…

  • Jyothirmayi | ജ്യോതിർമയി

    0 out of 5
    Original price was: ₹210.Current price is: ₹195.

    ആണഹന്തയുടെ മുന്നിൽ നിസ്സാരമായ കളിപ്പാട്ടത്തിൻ്റെ വിലപോലുമില്ലാത്ത പെൺജീവിതങ്ങളുടെ അരക്ഷിതാവസ്ഥ ഓരോ വാക്കിലും വരച്ചുകാട്ടുന്ന നോവലാണ് ‘ജ്യോതിർമയി’. ഒരു പെൺകുട്ടിയുടെ ജീവിതത്തിലൂടെയും നാട്ടു മിത്തുകളിലൂടെയും സഞ്ചരിക്കുന്ന ഈ നോവൽ, ജ്യോതിർമയി ഉൾപ്പെടെയുള്ള അനേകം സ്ത്രീകളുടെ നേരനുഭവങ്ങളാണ്.

  • Kaattumaalika | കാറ്റുമാളിക

    0 out of 5
    Original price was: ₹180.Current price is: ₹171.

    Kaattumaalika | കാറ്റുമാളിക ‘കിഴക്കേതിലെ വീട്‌ ആകാശക്കപ്പൽ’, ‘കാറ്റുമാളിക’, ‘നിർമ്മല വാരസ്യാർ-ഒരു യുദ്ധവിധവ’ എന്നിങ്ങനെ സമീപകാലത്ത് വായനാലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട ഒൻപത് ചെറുകഥകളാണ് ഈ സമാഹാരത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മനുഷ്യാവസ്ഥയിലെ ദുരന്ത ഫലിത ദുന്യങ്ങളും അകം-പുറം സമസ്യകളും ഈ കഥകളിൽ സവിശേഷമായ ഉൾക്കാഴ്ചയോടെ ആവിഷ്കരിക്കപ്പെട്ടിരിക്കുന്നു. കേവലമായ കഥപറച്ചിലിനപ്പുറം കടന്നുചെന്ന് കഥാമനുഷ്യരുടെ ആന്തരിക സത്യത്തെ അനാച്ഛാദനം ചെയ്യുന്ന, കഥയെഴുത്തിൻ്റെ കൺകെട്ടുവിദ്യ കൂടിയാണ് ഇതിലെ കഥകൾ ഓരോന്നും. ആഴത്തിലുള്ള നിരീക്ഷണങ്ങളും വ്യത്യസ്തമായ കഥാസന്ദർഭങ്ങളും ഇഷ്ടപ്പെടുന്ന വായനക്കാർക്ക് ഈ സമാഹാരം ഒരു പുതിയ…

  • KALACHI | കലാച്ചി

    0 out of 5
    Original price was: ₹599.Current price is: ₹549.

    സ്വന്തം നിലയില്‍ സ്‌നേഹിക്കാനും വെറുക്കാനും അധികാരമോ അവകാശമോ ഇല്ലെന്ന തിരിച്ചറിവാണ് എന്നെ കരയിപ്പിച്ചത്. അനുവദിക്കപ്പെട്ടവയില്‍ രണ്ടിലൊന്നു തിരഞ്ഞെടുക്കാന്‍ മാത്രം പൗരാവകാശങ്ങളേ എനിക്ക് ഉണ്ടായിരുന്നുള്ളൂ. ചെന്നു കയറിയ രാജ്യത്ത് എത്ര തലമുറ ജീവിച്ചാലും വോട്ടവകാശം ലഭിക്കാത്ത അഭയാര്‍ത്ഥിയെപ്പോലെ, കമാനങ്ങളും ചിത്രപ്പണി ചെയ്ത തൂണുകളുമുള്ള ആ മാളികയ്ക്കുള്ളില്‍ അപൂര്‍ണവ്യക്തി യായിരുന്നു ഞാന്‍. ഒന്നുറങ്ങി ഉണരുമ്പോള്‍ സ്വന്തം രാജ്യത്ത് അന്യരായിപ്പോകുന്നവരുടെ കഥ, കെ.ആര്‍. മീരയുടെ ഏറ്റവും പുതിയ നോവല്‍ ‘കലാച്ചി’. കമനീയമായ രൂപകല്പനയില്‍, കളക്ടേഴ്‌സ് എഡിഷന്‍ എഴുത്തുകാരിയുടെ കയ്യൊപ്പോടെ സ്വന്തമാക്കാം.

  • Kallarayum Kavalkarum | കല്ലറയും കാവൽക്കാരും

    0 out of 5
    Original price was: ₹160.Current price is: ₹140.

    Kallarayum Kavalkarum | കല്ലറയും കാവൽക്കാരും ഒരു രാത്രിയിൽ ഞാൻ കണ്ട സ്വപ്നത്തിൽ തുടങ്ങിയ യാത്രയുടെ പൂർത്തീകരണമാണ് ’കല്ലറയും കാവൽക്കാരും’ എന്ന ഹൊറർ റൊമാന്റിക് ത്രില്ലർ. ഭാവനയിൽ ഒരു കുത്തിവര, അങ്ങനെയെ എനിക്ക് നോവലിനെ ഒറ്റവരിയിൽ വിശേഷിപ്പിക്കാനാവു. പതിഞ്ഞ താളത്തിൽ തുടങ്ങി നിഗൂഢതയിലേക്ക് വളരെ വേഗത്തിൽ പടർന്നു കയറുന്ന ആഖ്യാനശൈലിയാണ് നോവൽ പിന്തുടരുന്നത്. വ്യത്യസ്തതയിലെ കഥകൾക്ക് ജീവനുണ്ടാകു എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. അതിനാൽ തന്നെ അതിഷ്ടപ്പെടുന്ന വായനക്കാർക്ക് ഒരു ദൃശ്യവിരുന്നായിരിക്കും ഈ നോവൽ.

  • Kalyanimadhavam | കല്യാണിമാധവം

    0 out of 5
    Original price was: ₹550.Current price is: ₹519.

    കേരളത്തിൻ്റെ രണ്ടു കാലത്തെ അടയാളപ്പെടുത്തുന്ന, കഠിനാദ്ധ്വാനത്തിൻ്റെയും പ്രണയത്തിൻ്റെയും കഥ പറയുന്ന കല്യാണിമാധവം ഒരു മനോഹരമായ ഗ്രാമീണ കുടുംബചരിത്രമാണ്. എന്നാൽ കല്യാണിക്ക് അന്ത്യത്തിൽ മക്കൾ കൊടുത്ത വിധി എന്തെന്ന ചോദ്യം ഈ നോവലിൻ്റെ ആകർഷണമാണ്.

  • KAMBILIKANDATHE KALBHARANIKAL | കമ്പിളികണ്ടത്തെ കൽഭരണികൾ

    0 out of 5
    Original price was: ₹300.Current price is: ₹270.

    തികച്ചും പ്രതികൂലമായ ചുറ്റുപാടുകളില്‍ വളര്‍ന്ന നിര്‍ദ്ധനനും നിരാലംബനുമായ ഒരു ബാലന് ജീവിതപ്പടവുകള്‍ കയറാനായത് നിരന്തരോത്സാഹത്തോടൊപ്പം ജീവിതമൂല്യങ്ങള്‍ മുറുകെപ്പിടിച്ചതുകൊണ്ടാണ്. അമ്മയുടെ വാക്കനുസരിച്ച് കരപിടിച്ചപ്പോള്‍ ബാബു തന്റെ പിന്‍ഗാമികള്‍ക്കുവേണ്ടി വെള്ളത്തിലേക്കു തള്ളിവിട്ട ചങ്ങാടമാണ് ഈ ഓര്‍മ്മപ്പുസ്തകമെന്നു പറയാം. ചുറ്റിലും നിന്ന് ലഭിച്ച അവജ്ഞയും അവഹേളനങ്ങളും അവഗണനകളും അവിശ്വസനീയമാംവിധം മറികടന്നതിന്റെ ജീവിതരേഖയാണ് ഈ പുസ്തകം. -അഷ്ടമൂര്‍ത്തി ആഞ്ഞുകൊത്തുന്ന അനുഭവങ്ങളുടെ പുസ്തകം

  • Kamukante Diary | കാമുകൻ്റെ ഡയറി

    0 out of 5
    Original price was: ₹339.Current price is: ₹299.

    സ്വപ്നസഞ്ചാരി വായിച്ച കാമുകൻ്റെ ഡയറി, ബാല്യത്തിൻ്റെ പ്രണയത്തിൽ തുടങ്ങി കൊടും വനത്തിലേക്കുള്ള ആഭിചാരമായി മാറുമ്പോൾ, കാമുകൻ്റെ ഡയറി ഒരു സാധാരണ നോവലല്ല. ഇര പിടിക്കാൻ പിന്തുടരുന്നവരുടെ കഥ പറയുന്ന ഉദ്വേഗജനകമായ രചന.

  • Kapalam | കപാലം

    0 out of 5
    Original price was: ₹320.Current price is: ₹299.

    Kapalam | കപാലം അസാധാരണ മരണങ്ങളിൽ ഒരു ഫോറൻസിക് വിദഗ്ധന്റെ വൈദഗ്ധ്യമാണ് കുറ്റാന്വേഷണത്തിന്റെ ദിശ നിർണ്ണയിക്കുന്നത്. ഫോറൻസിക് തെളിവുകളുടെ ചുവടുപിടിച്ച് ഡോ. ഉമാദത്തൻ തെളിയിച്ച പതിനഞ്ചു കേസുകളാണ് ഈ പുസ്തകത്തിൽ കഥാരൂപത്തിൽ അവതരിപ്പിക്കുന്നത്. കുറ്റാന്വേഷണത്തിലെ വൈദ്യശാസ്ത്ര തത്ത്വങ്ങളും ഒപ്പം ആധുനിക സാങ്കേതികവിദ്യയും സമന്വയിപ്പിച്ചുകൊണ്ട് നടത്തിയ ഈ അന്വേഷണ വഴികൾ ഓരോന്നും വായനക്കാർക്ക് ഉദ്വേഗജനകമായ അനുഭവം പ്രദാനം ചെയ്യും എന്ന് തീർച്ച. കുറ്റാന്വേഷണ നോവലുകളെയും യഥാർത്ഥ കേസുകളുടെ ശാസ്ത്രീയ വിശകലനങ്ങളെയും ഇഷ്ടപ്പെടുന്നവർക്ക് ഒഴിവാക്കാനാവാത്ത പുസ്തകം.

  • Karuthachan | കറുത്തച്ചന്‍

    0 out of 5
    Original price was: ₹310.Current price is: ₹285.

    Karuthachan | കറുത്തച്ചന്‍ കറുത്തച്ചന്‍ എസ്.കെ. ഹരിനാഥ് ഒരു പെണ്‍കുട്ടിയുടെ ആത്മഹത്യ സൃഷ്ടിച്ച ആഘാതത്തിന്‍റെ ദുരൂഹതകള്‍ തേടി അവളുടെ കാമുകന്‍ അന്വേഷിച്ചലയുന്ന കഥാപരിസരങ്ങളാണീ നോവല്‍. പൊലീസിന്‍റെയും മനശ്ശാസ്ത്ര വിശകലനങ്ങളുടെയും അറിവിനപ്പുറം ചെന്നെത്തുന്ന പ്രേതകഥകളിലൂടെ വ്യത്യസ്തമായ ഒരു ത്രില്ലര്‍ ഒരുക്കുകയാണ് നോവലിസ്റ്റ്. കറുത്തച്ചന്‍മേട്ടിലെ അരികുവല്‍ക്കരിക്കപ്പെട്ട ആറ് മനുഷ്യരുടെ കൊലപാതകങ്ങള്‍ക്കു പിന്നില്‍ ആരായിരുന്നുവെന്ന ചോദ്യത്തിന് ഉത്തരം തേടി കണ്ടെത്തുന്ന കാണാക്കയങ്ങള്‍ എന്തൊക്കെയാണ്?

  • Kathakalude Simhasanam | കഥകളുടെ സിംഹാസനം

    0 out of 5
    Original price was: ₹240.Current price is: ₹216.

    Kathakalude Simhasanam | കഥകളുടെ സിംഹാസനം എന്റെ കഥകൾ തുടങ്ങുന്നത് തികച്ചും അവിചാരിതമായ സംഭവങ്ങളിൽ നിന്നാണ്. മുൻകാലങ്ങളിൽ ഒരിക്കൽ പോലും കഥകൾ എന്ന സങ്കേതത്തിലേക്ക് എത്തിപ്പെടാതിരുന്ന ഞാൻ പെട്ടന്നൊരു ദിവസം കഥയിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടു. ദുരനുഭവങ്ങളുടെ കയ്പുനീർ, ഓർമകളിൽ അയവിറക്കപ്പെടുമ്പോൾ അവ അറിയാതെ വിരലുകളിലൂടെ കടലാസിലേക്ക് ഊർന്നു വീഴുന്നു. ഓർത്തോർത്തെടുക്കുന്ന അത്തരം പോയകാല നിമിഷങ്ങളിലൂടെ അവ പതിയെ സഞ്ചരിച്ച് ജീവിതത്തിന്റെ ഗന്ധമുള്ള കഥകളായി മാറുന്നു.  അങ്ങനെ ഒരു പ്രണയവും അതിന്റെ നഷ്ടവും എന്നെ കഥയെഴുതിപ്പിച്ചു. അൻവർ അബ്‌ദുള്ള

End of content

End of content