₹320Original price was: ₹320.₹299Current price is: ₹299.
Kapalam | കപാലം അസാധാരണ മരണങ്ങളിൽ ഒരു ഫോറൻസിക് വിദഗ്ധന്റെ വൈദഗ്ധ്യമാണ് കുറ്റാന്വേഷണത്തിന്റെ ദിശ നിർണ്ണയിക്കുന്നത്. ഫോറൻസിക് തെളിവുകളുടെ ചുവടുപിടിച്ച് ഡോ. ഉമാദത്തൻ തെളിയിച്ച പതിനഞ്ചു കേസുകളാണ് ഈ പുസ്തകത്തിൽ കഥാരൂപത്തിൽ അവതരിപ്പിക്കുന്നത്. കുറ്റാന്വേഷണത്തിലെ വൈദ്യശാസ്ത്ര തത്ത്വങ്ങളും ഒപ്പം ആധുനിക സാങ്കേതികവിദ്യയും സമന്വയിപ്പിച്ചുകൊണ്ട് നടത്തിയ ഈ അന്വേഷണ വഴികൾ ഓരോന്നും വായനക്കാർക്ക് ഉദ്വേഗജനകമായ അനുഭവം പ്രദാനം ചെയ്യും എന്ന് തീർച്ച. കുറ്റാന്വേഷണ നോവലുകളെയും യഥാർത്ഥ കേസുകളുടെ ശാസ്ത്രീയ വിശകലനങ്ങളെയും ഇഷ്ടപ്പെടുന്നവർക്ക് ഒഴിവാക്കാനാവാത്ത പുസ്തകം.
₹220Original price was: ₹220.₹199Current price is: ₹199.
KAPPIKKURUPPU കൗമാരവേദനകളെയും തെറ്റുകളെയും മറക്കാന്‍ സഹായിക്കുംവിധം രുചിയേറിയ കാപ്പി നല്‍കുന്ന പതിനെട്ട് അപൂര്‍വ്വ കാപ്പിക്കുരുക്കളുടെ കഥയാണ് ഈ പുസ്തകം. ഒരു പ്രശ്നത്തില്‍ അകപ്പെട്ടാല്‍ ഉടന്‍ ഒരു ചായയോ കാപ്പിയോ കുടിച്ചാല്‍ അതില്‍ നിന്നൊരു താത്കാലിക ആശ്വാസം കിട്ടുന്ന എത്രയോ പേരുണ്ട്. ആ താത്കാലിക ആശ്വാസം സ്ഥിരമാവുകയും പ്രശ്നത്തില്‍ നിന്നും എന്നെന്നേയ്ക്കുമായി പുറത്തുകടക്കാന്‍ കഴിയുകയും ചെയ്താല്‍? അത്തരമൊരു ആശയമാണ് ‘കാപ്പിക്കുരുപ്പി’ന്‍റെ കാതല്‍. ഒരാളും ഒരു വേദനയിലും കുടുങ്ങി ക്കിടക്കരുതെന്ന അറിവ്. ഏതു കൊടിയ വേദനയില്‍നിന്നും ആര്‍ക്കും പുറത്തു വരാമെന്ന…
₹360Original price was: ₹360.₹325Current price is: ₹325.
Karutha kurbana In the mist-covered highlands of Idukki, a peaceful parish is slowly being consumed by an unseen darkness. December 1974. The faithful gather at St. Sebastian’s Church in Uppukunnu for the morning Mass, unaware that their beloved parish priest, Father Vincent, is battling a terrifying secret. Sleepless nights, disturbing visions, and an overwhelming sense…
₹310Original price was: ₹310.₹285Current price is: ₹285.
Karuthachan | കറുത്തച്ചന്‍ കറുത്തച്ചന്‍ എസ്.കെ. ഹരിനാഥ് ഒരു പെണ്‍കുട്ടിയുടെ ആത്മഹത്യ സൃഷ്ടിച്ച ആഘാതത്തിന്‍റെ ദുരൂഹതകള്‍ തേടി അവളുടെ കാമുകന്‍ അന്വേഷിച്ചലയുന്ന കഥാപരിസരങ്ങളാണീ നോവല്‍. പൊലീസിന്‍റെയും മനശ്ശാസ്ത്ര വിശകലനങ്ങളുടെയും അറിവിനപ്പുറം ചെന്നെത്തുന്ന പ്രേതകഥകളിലൂടെ വ്യത്യസ്തമായ ഒരു ത്രില്ലര്‍ ഒരുക്കുകയാണ് നോവലിസ്റ്റ്. കറുത്തച്ചന്‍മേട്ടിലെ അരികുവല്‍ക്കരിക്കപ്പെട്ട ആറ് മനുഷ്യരുടെ കൊലപാതകങ്ങള്‍ക്കു പിന്നില്‍ ആരായിരുന്നുവെന്ന ചോദ്യത്തിന് ഉത്തരം തേടി കണ്ടെത്തുന്ന കാണാക്കയങ്ങള്‍ എന്തൊക്കെയാണ്?
₹240Original price was: ₹240.₹216Current price is: ₹216.
Kathakalude Simhasanam | കഥകളുടെ സിംഹാസനം എന്റെ കഥകൾ തുടങ്ങുന്നത് തികച്ചും അവിചാരിതമായ സംഭവങ്ങളിൽ നിന്നാണ്. മുൻകാലങ്ങളിൽ ഒരിക്കൽ പോലും കഥകൾ എന്ന സങ്കേതത്തിലേക്ക് എത്തിപ്പെടാതിരുന്ന ഞാൻ പെട്ടന്നൊരു ദിവസം കഥയിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടു. ദുരനുഭവങ്ങളുടെ കയ്പുനീർ, ഓർമകളിൽ അയവിറക്കപ്പെടുമ്പോൾ അവ അറിയാതെ വിരലുകളിലൂടെ കടലാസിലേക്ക് ഊർന്നു വീഴുന്നു. ഓർത്തോർത്തെടുക്കുന്ന അത്തരം പോയകാല നിമിഷങ്ങളിലൂടെ അവ പതിയെ സഞ്ചരിച്ച് ജീവിതത്തിന്റെ ഗന്ധമുള്ള കഥകളായി മാറുന്നു. അങ്ങനെ ഒരു പ്രണയവും അതിന്റെ നഷ്ടവും എന്നെ കഥയെഴുതിപ്പിച്ചു. അൻവർ അബ്‌ദുള്ള
മറവിയിലേക്കു മാഞ്ഞുപോകുന്ന ബാല്യകാല ഓർമ്മകളെയും പഴയ ജീവിതത്തിന്റെ നിഷ്കളങ്കതയെയും ഹൃദയസ്പർശിയായി തിരികെ കൊണ്ടുവരുന്ന കൃതി. മാർമലയും പ്രിയപ്പെട്ട മനുഷ്യരും പ്രകൃതിയും ചേർന്ന് വായനക്കാരനെ സ്വന്തം പഴയ ഓർമ്മകളിലേക്ക് കൈപിടിച്ചുനടത്തുന്ന മനോഹരമായ വായനാനുഭവം.
₹130Original price was: ₹130.₹120Current price is: ₹120.
Kavilkkattile Rasancharikal (കാവിൽക്കാട്ടിലെ രാസഞ്ചാരികൾ) കാമം കൊണ്ട് കൂട്ടുകൂടുന്ന രണ്ടുപേരിൽ ഒരാൾ മാത്രം, വേർപെടാൻ കഴിയാത്ത വിധം പ്രണയം കൊണ്ട് കെട്ടിയിടപ്പെടുന്നത് എന്തുകൊണ്ടാകും?അത്തരം ബന്ധങ്ങളിൽ നിന്ന് ഒരാൾ എങ്ങനെ പുറത്തു കടക്കുന്നു? നാട് മുഴുവൻ ചീത്തപ്പേരുള്ള ഒരു സ്ത്രീയെ മറ്റൊരാൾ ജീവിതത്തിൽ ഒപ്പം കൂട്ടാൻ തീരുമാനിക്കുന്നത് പ്രണയം കൊണ്ടോ കാമം കൊണ്ടോ?പ്രണയം കൊണ്ടാണെന്ന് ചിന്തിക്കാനാണ് എഴുത്തുകാരൻ ഇഷ്ടപ്പെടുന്നത്—കാരണം അങ്ങനെ ചിന്തിക്കുമ്പോൾ ലോകം കുറച്ചുകൂടി ഭംഗിയുള്ളതായി തോന്നുന്നു. മനുഷ്യബന്ധങ്ങളുടെ സങ്കീർണ്ണതകളും തിരഞ്ഞെടുപ്പുകളുടെ നൈതികതകളും സൂക്ഷ്മമായി അന്വേഷിക്കുന്ന, ചിന്തയുണർത്തുന്ന ഒരു…
KAZHINJA VASANTHAKALATHIL | കഴിഞ്ഞ വസന്തകാലത്തിൽ തികച്ചും വ്യത്യസ്തവും പുതിയ വായനാസംസ്ക്കാരം ആവശ്യപ്പെടുന്നതുമായ കഥാലോകത്തില്‍നിന്ന് പ്രണയം പ്രമേയമാകുന്ന പതിനഞ്ച് ചെറുകഥകള്‍ തിരഞ്ഞെടുത്ത് അവതരിപ്പിക്കുകയാണ് ഈ പുസ്തകത്തിലൂടെ
₹199Original price was: ₹199.₹189Current price is: ₹189.
Khaadija | ഖദീജ തീവ്രാനുരാഗത്തിന്റെ, പ്രണയത്തിന്റെ നേർത്ത മൈലാഞ്ചി മണമുള്ള ഒരു ഹൃദയ കഥയാണിത്. പുസ്തകത്തിനകത്തൊളിപ്പിച്ച മയിൽപ്പീലി തുണ്ടുപോൽ, കുട്ടിക്കാലം മുതൽ അബു സൂക്ഷിച്ച ആദ്യ പ്രണയം ആയിഷ ആയിരുന്നു. അബുവിൻ്റെ നഷ്ടങ്ങളുടെ കണക്കു പുസ്തകത്തിലെ ആദ്യ പേരും അതു തന്നെയായിരുന്നു. എന്നാൽ, ഒരു ശ്വാസനിശ്വാസത്തിനുമപ്പുറം അബുവിൻ്റെ ഹൃദയവിചാരങ്ങളെ അളന്നറിയുന്നവളാണ് ഖദീജ—അബുവിൻ്റെ നിത്യപ്രണയം. അബുവിൻ്റെയും, ഖദീജയുടെയും, ആയിഷയുടെയും, അങ്ങനെ ഓരോരുത്തരുടെയും പ്രണയം, നഷ്ടം, കാത്തിരിപ്പ് എന്നിവയുടെ സങ്കീർണ്ണമായ ലോകം തുറന്നുകാട്ടുന്ന ഈ നോവൽ തീവ്രമായ പ്രണയകഥകൾ ഇഷ്ടപ്പെടുന്നവർക്ക്…
₹299Original price was: ₹299.₹279Current price is: ₹279.
Khasakkinte Itihasam ഖസാക്കിന്റെ ഇതിഹാസം, മലയാള നോവൽസാഹിത്യത്തെ ക്ലാസ്സിക് തലത്തിലേക്കുയർത്തിയ കാലാതിവർത്തിയായ കൃതിയാണ്. ഓ വി വിജയൻ്റെ ഈ മാസ്റ്റർപീസ്, തലമുറകളെ സ്വാധീനിച്ച വിപ്ലവകരമായ ഒരു വായനാനുഭവമാണ്
₹199Original price was: ₹199.₹189Current price is: ₹189.
KOLAM KARA KOLAM | കോളം കര കോളം പുതിയ ശബ്ദങ്ങളും വ്യത്യസ്തമായ കഥകളും മലയാള സാഹിത്യത്തിന് എന്നും പുതുമ നൽകിക്കൊണ്ടിരിക്കുന്നു. അതിൽ ശ്രദ്ധേയമായൊരു എഴുത്തുകാരിയായാണ് പുണ്യയെ കാണപ്പെടുന്നത്. ഈ കഥാസമാഹാരം ഒരു ആദ്യകൃതിയെന്ന തോന്നൽ പോലും നൽകാത്തത്ര സമഗ്രതയും ആഴവും കാവ്യാത്മകതയും നിറഞ്ഞതാണ്. ജീവിതത്തിന്റെ സൂക്ഷ്മമായ അനുഭവങ്ങളും മനുഷ്യബന്ധങ്ങളുടെ പലതരം വികാരങ്ങളും വളരെ സ്വാഭാവികമായ ഭാഷയിൽ ഈ കഥകൾ അവതരിപ്പിക്കുന്നു. വായനക്കാരന്റെ മനസിനെ തൊടുകയും, ചിലപ്പോൾ എല്ലുകളെപ്പോലും പൊള്ളിക്കുന്നത്ര ശക്തമായ അനുഭവങ്ങൾ സമ്മാനിക്കുകയും ചെയ്യുന്ന കഥകളാണിവ….
₹149Original price was: ₹149.₹135Current price is: ₹135.
Kommakkayam കോഴിക്കോട് ജില്ലയിലെ ഓമശ്ശേരിയിൽ ഒരു മനുഷ്യനുണ്ട്. ജീവിതത്തേക്കാൾ മരണത്തെ കണ്ട ഒരു മനുഷ്യൻ. മരണത്തെ വെല്ലുവിളിച്ച്, തോൽപ്പിച്ച്, അയാൾ ജീവിതത്തിലേക്ക് കോരിയിട്ടത് നിരവധി പേരെയാണ്. നിഴൽപോലെ നീണ്ട കൈകളുമായി മരണം കുടിവെച്ചു പാർക്കുന്ന കയങ്ങളിൽ നിന്നും, കിണറുകളിൽ നിന്നും, വെള്ളച്ചാട്ടങ്ങളിൽ നിന്നും അയാളും കൂട്ടരും രക്ഷിച്ചവരുടെ മാത്രം കഥയല്ലിത്. പത്തും പതിനഞ്ചും ദിവസങ്ങളോളം പഴക്കമുള്ള മൃതദേഹങ്ങളെ മാതൃവാത്സല്യത്തോടെ നെഞ്ചോടുചേർത്ത്, അനുകമ്പയോടെ, ആദരവോടെ ഈ ലോകത്തുനിന്നും അന്തിമോപചാരങ്ങളോടെ യാത്രയാക്കിയവരുടെയും കൂടിയാണ്. ഒരിടത്തും ആദരിക്കപ്പെടാതെ പോകുന്ന, പണത്തിന്റെയോ, പ്രശസ്തിയുടെയോ…
₹599Original price was: ₹599.₹569Current price is: ₹569.
സമകാലിക മലയാള സാഹിത്യത്തിലെ കള്‍ട്ട് ഫിഗറായ കോരപ്പാപ്പൻ, ഒന്നര പതിറ്റാണ്ടിന് ശേഷം വീണ്ടും വായനക്കാരിലേക്ക്. ടി.ഡി. രാമകൃഷ്ണൻ സൃഷ്ടിച്ച ഈ ശക്തമായ കഥാപാത്രം ചരിത്രവും ഫിക്ഷനും ഇഴചേർന്ന അതുല്യമായ ഒരു വായനാനുഭവം സമ്മാനിക്കുന്നു. ചിന്തിപ്പിക്കുകയും ആകർഷിക്കുകയും ചെയ്യുന്ന സാഹിത്യ യാത്രയ്ക്ക് ഇന്നുതന്നെ നിങ്ങളുടെ കോപ്പി സ്വന്തമാക്കൂ.
₹150Original price was: ₹150.₹143Current price is: ₹143.
Kovar Manusian | കോവർ മനുഷ്യന്‍ ‘പുറത്തുകടക്കാൻ അനുവദിക്കാത്ത ഒരു പേക്കിനാവിലോ യാഥാർത്ഥ്യത്തെക്കാൾ യഥാർത്ഥമായ ഒരു വിഭ്രാന്തിയിലോ’ നമ്മെ അകപ്പെടുത്തുകയാണ് സുരേഷ് പി. തോമസിന്റെ കോവർമനുഷ്യൻ. ചുറ്റുമുള്ള യാഥാർത്ഥ്യം തന്നെ അയുക്തികവും അപഹാസ്യവുമാകുന്ന സമകാലിക ജീവിതസാഹചര്യത്തെയും അതിനെ നിർണ്ണയിക്കുന്ന അധികാരത്തെയും സൂക്ഷ്മവും നിശിതവുമായി വിചാരണ ചെയ്യുന്നതിന് അതേ വിധത്തിലുള്ള ഒരപരലോകം ഈ നോവലിൽ നിർമ്മിക്കപ്പെടുന്നു. അധികാരം നിലനിർത്താനുള്ള ജുഗുപ്‌സാവഹമായ അനുഷ്ഠാനങ്ങളിൽ നാം ഇരകളോ കാണികളോ ആക്കപ്പെടുന്നു. ശ്ലീലവും അശ്ലീലവും വേർതിരിക്കാനാവാത്ത ഭാഷയുടെ ആഭിചാരത്തിലൂടെ, ദാരുണവും ഒപ്പം പരിഹാസ്യവുമായ…
₹220Original price was: ₹220.₹198Current price is: ₹198.
LILLY BERNARD | ലില്ലി ബെർണാഡ് വായനക്കാരെ ആകാംക്ഷാഭരിതരാക്കാൻ പുതിയ കുറ്റാന്വേഷണ നോവലുമായി ശ്രീപാർവ്വതി എത്തുന്നു. പോയട്രി കില്ലർ എന്ന മുൻ നോവലിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഡെറിക്ക് ജോൺ മുഖ്യ കഥാപാത്രമാവുന്ന ലില്ലി ബെർണാഡ് ഒരു ചലച്ചിത്ര താരത്തിന്റെ മരണവും അതിനു പിന്നിലുള്ള ദുരൂഹതകളെയും അവതരിപ്പിക്കുന്നു.
₹220Original price was: ₹220.₹199Current price is: ₹199.
Lilly Pookkalude Ormakku (ലില്ലിപ്പൂക്കളുടെ ഓർമ്മയ്ക്ക്) പല തരത്തിലുള്ള വാത്മീകങ്ങൾ തീർത്ത്, അതിനുള്ളിൽ ഒളിച്ചിരിക്കുന്ന—ഒരിക്കലും പഠിച്ചുതീരാത്ത—‘മനുഷ്യൻ’ എന്ന ജന്തുലോകസമസ്യയെ ലളിതമായ രീതിയിൽ അവതരിപ്പിക്കുന്ന കഥാസമാഹാരമാണ് ലില്ലിപ്പൂക്കളുടെ ഓർമ്മയ്ക്ക്. ഹൃദയസ്പർശിയായ തേങ്ങലുകളും ഗദ്ഗദങ്ങളും, നിഷ്കളങ്കമായ ചോദ്യങ്ങളും, അലഞ്ഞു നടക്കുന്ന നാടോടിയുടെ താത്വികപരിവേഷം ചാർത്തപ്പെടാത്ത ചിന്തകളും—അവയുടെ പൂരണങ്ങളും ഒത്തുതീർപ്പുകളും—അറിവിന്റെയും വെളിച്ചത്തിന്റെയും മേഖലകളിലേക്കുള്ള പ്രയാണങ്ങളും, ലിംഗസമത്വത്തിന്റെ അനിവാര്യതകളും ഈ കഥകളിൽ തെളിയുന്നു. മനുഷ്യബന്ധങ്ങളുടെയും സാമൂഹികബോധത്തിന്റെയും സൂക്ഷ്മതകൾ സ്പർശിക്കുന്ന പതിമൂന്ന് ചെറുകഥകളുടെ ആവിഷ്കാരം—വായനക്കാരനെ ചിന്തയിലേക്കും കരുണയിലേക്കും നയിക്കുന്ന ഒരു സുതാര്യമായ വായനാനുഭവം.