₹320Original price was: ₹320.₹304Current price is: ₹304.
Jeevitham Kochu Kochu Sandoshangal | ജീവിതം കൊച്ചു കൊച്ചു സന്തോഷങ്ങൾ ജാതിയുടെയോ മതത്തിന്റെയോ വേർതിരിവുകളില്ലാതെ എല്ലാവർക്കും പ്രിയങ്കരനായ ഫാ. ജോസഫ് പുത്തൻപുരയ്ക്കലിന്റെ ചിരിയും ചിന്തയും ചേർന്ന ലേഖനങ്ങളുടെ സമാഹാരമാണിത്. ജീവിതത്തിലെ ചെറുചെറു സന്തോഷങ്ങളെ ലളിതമായ ഭാഷയിലും ഹൃദയസ്പർശിയായ അനുഭവങ്ങളിലൂടെയും അവതരിപ്പിക്കുന്ന ഈ പുസ്തകം, വായനക്കാരെ ആത്മവിശ്രമത്തിലേക്കും പോസിറ്റീവ് ചിന്തകളിലേക്കും നയിക്കുന്നു.സാധാരണ ജീവിതത്തിന്റെ സൗന്ദര്യം തിരിച്ചറിയാൻ സഹായിക്കുന്ന, എല്ലാവർക്കും അനുയോജ്യമായ ഒരു പ്രചോദനാത്മക വായനാനുഭവം.
₹199Original price was: ₹199.₹179Current price is: ₹179.
JEWEL | ജ്യുവൽ ജനപ്രിയ സാഹിത്യം എന്ന് പറഞ്ഞു മാറ്റിനിർത്തപ്പെട്ട പ്രണയം വിഷയമായി വരുന്ന കഥകളും നോവലുകളും കൂടുതലായി പുറത്തിറങ്ങുന്നതും അവയൊക്കെ വലിയ രീതിയിൽ സ്വീകരിക്കപ്പെടുന്നതുമെല്ലാം ഈ കാലഘട്ടത്തിന്റെ പ്രത്യേകതകളാണെന്ന് തോന്നുന്നു. അഖിൽ പി ധർമ്മജനും നിമ്ന വിജയുമെല്ലാം ആഘോഷിക്കപ്പെടുമ്പോൾ അത് വെളിച്ചം വീശുന്നത് വായനാഭിരുചികളെപ്പറ്റിയുള്ള വ്യക്തമായ കാഴ്ചപ്പാടുകളിലേക്കാണ്. ജയ്ലക്ഷ്മി ശ്രീനിവാസന്റെ ആദ്യ നോവലായ ’ജ്യുവൽ’ അടിസ്ഥാനപരമായി ഒരു പ്രണയകഥയാണ് . പ്രിൻസ്, ജ്യുവൽ, അനു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെങ്കിലും ഇതൊരു ത്രികോണ പ്രണയകഥയുമല്ല. സാമ്പ്രദായിക കഥാകഥന…
₹210Original price was: ₹210.₹195Current price is: ₹195.
ആണഹന്തയുടെ മുന്നിൽ നിസ്സാരമായ കളിപ്പാട്ടത്തിൻ്റെ വിലപോലുമില്ലാത്ത പെൺജീവിതങ്ങളുടെ അരക്ഷിതാവസ്ഥ ഓരോ വാക്കിലും വരച്ചുകാട്ടുന്ന നോവലാണ് ‘ജ്യോതിർമയി’. ഒരു പെൺകുട്ടിയുടെ ജീവിതത്തിലൂടെയും നാട്ടു മിത്തുകളിലൂടെയും സഞ്ചരിക്കുന്ന ഈ നോവൽ, ജ്യോതിർമയി ഉൾപ്പെടെയുള്ള അനേകം സ്ത്രീകളുടെ നേരനുഭവങ്ങളാണ്.
രഹസ്യങ്ങളുടെയും ജന്മാന്തരങ്ങളുടെയും ഇരുണ്ട ലോകത്തിലൂടെ വായനക്കാരനെ നിഗൂഢമായൊരു അനുഭവത്തിലേക്ക് നയിക്കുന്ന ശ്രദ്ധേയമായ നോവൽ. മാന്ത്രികതയും മിത്തും മനുഷ്യ മനസ്സിന്റെ അജ്ഞാതതലങ്ങളും ഒത്തുചേരുന്ന, വേറിട്ട വായനാനുഭവം സമ്മാനിക്കുന്ന കൃതി.
കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ എം.ടി. വാസുദേവൻ നായരുടെ ശ്രദ്ധേയമായ നോവൽ. കാലത്തിന്റെ മറുകര തേടുന്ന മനുഷ്യന്റെ യാത്രയും ജീവിതത്തിൽ സ്വന്തം അടയാളം അവശേഷിപ്പിക്കാനുള്ള ആഗ്രഹവും അതിന്റെ സങ്കീർണതകളും ആഴത്തിൽ ആവിഷ്കരിക്കുന്ന ശക്തമായ കൃതി.
₹180Original price was: ₹180.₹171Current price is: ₹171.
Kaattumaalika | കാറ്റുമാളിക ‘കിഴക്കേതിലെ വീട് ആകാശക്കപ്പൽ’, ‘കാറ്റുമാളിക’, ‘നിർമ്മല വാരസ്യാർ-ഒരു യുദ്ധവിധവ’ എന്നിങ്ങനെ സമീപകാലത്ത് വായനാലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട ഒൻപത് ചെറുകഥകളാണ് ഈ സമാഹാരത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മനുഷ്യാവസ്ഥയിലെ ദുരന്ത ഫലിത ദുന്യങ്ങളും അകം-പുറം സമസ്യകളും ഈ കഥകളിൽ സവിശേഷമായ ഉൾക്കാഴ്ചയോടെ ആവിഷ്കരിക്കപ്പെട്ടിരിക്കുന്നു. കേവലമായ കഥപറച്ചിലിനപ്പുറം കടന്നുചെന്ന് കഥാമനുഷ്യരുടെ ആന്തരിക സത്യത്തെ അനാച്ഛാദനം ചെയ്യുന്ന, കഥയെഴുത്തിൻ്റെ കൺകെട്ടുവിദ്യ കൂടിയാണ് ഇതിലെ കഥകൾ ഓരോന്നും. ആഴത്തിലുള്ള നിരീക്ഷണങ്ങളും വ്യത്യസ്തമായ കഥാസന്ദർഭങ്ങളും ഇഷ്ടപ്പെടുന്ന വായനക്കാർക്ക് ഈ സമാഹാരം ഒരു പുതിയ…
₹599Original price was: ₹599.₹549Current price is: ₹549.
സ്വന്തം നിലയില്‍ സ്നേഹിക്കാനും വെറുക്കാനും അധികാരമോ അവകാശമോ ഇല്ലെന്ന തിരിച്ചറിവാണ് എന്നെ കരയിപ്പിച്ചത്. അനുവദിക്കപ്പെട്ടവയില്‍ രണ്ടിലൊന്നു തിരഞ്ഞെടുക്കാന്‍ മാത്രം പൗരാവകാശങ്ങളേ എനിക്ക് ഉണ്ടായിരുന്നുള്ളൂ. ചെന്നു കയറിയ രാജ്യത്ത് എത്ര തലമുറ ജീവിച്ചാലും വോട്ടവകാശം ലഭിക്കാത്ത അഭയാര്‍ത്ഥിയെപ്പോലെ, കമാനങ്ങളും ചിത്രപ്പണി ചെയ്ത തൂണുകളുമുള്ള ആ മാളികയ്ക്കുള്ളില്‍ അപൂര്‍ണവ്യക്തി യായിരുന്നു ഞാന്‍. ഒന്നുറങ്ങി ഉണരുമ്പോള്‍ സ്വന്തം രാജ്യത്ത് അന്യരായിപ്പോകുന്നവരുടെ കഥ, കെ.ആര്. മീരയുടെ ഏറ്റവും പുതിയ നോവല്‍ ‘കലാച്ചി’. കമനീയമായ രൂപകല്പനയില്, കളക്ടേഴ്സ് എഡിഷന് എഴുത്തുകാരിയുടെ കയ്യൊപ്പോടെ സ്വന്തമാക്കാം.
₹160Original price was: ₹160.₹140Current price is: ₹140.
Kallarayum Kavalkarum | കല്ലറയും കാവൽക്കാരും ഒരു രാത്രിയിൽ ഞാൻ കണ്ട സ്വപ്നത്തിൽ തുടങ്ങിയ യാത്രയുടെ പൂർത്തീകരണമാണ് ’കല്ലറയും കാവൽക്കാരും’ എന്ന ഹൊറർ റൊമാന്റിക് ത്രില്ലർ. ഭാവനയിൽ ഒരു കുത്തിവര, അങ്ങനെയെ എനിക്ക് നോവലിനെ ഒറ്റവരിയിൽ വിശേഷിപ്പിക്കാനാവു. പതിഞ്ഞ താളത്തിൽ തുടങ്ങി നിഗൂഢതയിലേക്ക് വളരെ വേഗത്തിൽ പടർന്നു കയറുന്ന ആഖ്യാനശൈലിയാണ് നോവൽ പിന്തുടരുന്നത്. വ്യത്യസ്തതയിലെ കഥകൾക്ക് ജീവനുണ്ടാകു എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. അതിനാൽ തന്നെ അതിഷ്ടപ്പെടുന്ന വായനക്കാർക്ക് ഒരു ദൃശ്യവിരുന്നായിരിക്കും ഈ നോവൽ.
₹550Original price was: ₹550.₹519Current price is: ₹519.
കേരളത്തിൻ്റെ രണ്ടു കാലത്തെ അടയാളപ്പെടുത്തുന്ന, കഠിനാദ്ധ്വാനത്തിൻ്റെയും പ്രണയത്തിൻ്റെയും കഥ പറയുന്ന കല്യാണിമാധവം ഒരു മനോഹരമായ ഗ്രാമീണ കുടുംബചരിത്രമാണ്. എന്നാൽ കല്യാണിക്ക് അന്ത്യത്തിൽ മക്കൾ കൊടുത്ത വിധി എന്തെന്ന ചോദ്യം ഈ നോവലിൻ്റെ ആകർഷണമാണ്.
₹300Original price was: ₹300.₹270Current price is: ₹270.
തികച്ചും പ്രതികൂലമായ ചുറ്റുപാടുകളില്‍ വളര്‍ന്ന നിര്‍ദ്ധനനും നിരാലംബനുമായ ഒരു ബാലന് ജീവിതപ്പടവുകള് കയറാനായത് നിരന്തരോത്സാഹത്തോടൊപ്പം ജീവിതമൂല്യങ്ങള്‍ മുറുകെപ്പിടിച്ചതുകൊണ്ടാണ്. അമ്മയുടെ വാക്കനുസരിച്ച് കരപിടിച്ചപ്പോള് ബാബു തന്റെ പിന്ഗാമികള്ക്കുവേണ്ടി വെള്ളത്തിലേക്കു തള്ളിവിട്ട ചങ്ങാടമാണ് ഈ ഓര്മ്മപ്പുസ്തകമെന്നു പറയാം. ചുറ്റിലും നിന്ന് ലഭിച്ച അവജ്ഞയും അവഹേളനങ്ങളും അവഗണനകളും അവിശ്വസനീയമാംവിധം മറികടന്നതിന്റെ ജീവിതരേഖയാണ് ഈ പുസ്തകം. -അഷ്ടമൂര്‍ത്തി ആഞ്ഞുകൊത്തുന്ന അനുഭവങ്ങളുടെ പുസ്തകം
₹339Original price was: ₹339.₹299Current price is: ₹299.
സ്വപ്നസഞ്ചാരി വായിച്ച കാമുകൻ്റെ ഡയറി, ബാല്യത്തിൻ്റെ പ്രണയത്തിൽ തുടങ്ങി കൊടും വനത്തിലേക്കുള്ള ആഭിചാരമായി മാറുമ്പോൾ, കാമുകൻ്റെ ഡയറി ഒരു സാധാരണ നോവലല്ല. ഇര പിടിക്കാൻ പിന്തുടരുന്നവരുടെ കഥ പറയുന്ന ഉദ്വേഗജനകമായ രചന.
₹1,200Original price was: ₹1,200.₹1,080Current price is: ₹1,080.
Kanthamalacharitham കാന്തമാലചരിതം — സമ്പൂർണ്ണ ത്രയി മൂന്ന് ഭാഗങ്ങൾ… ഒരൊറ്റ മഹത്തായ കഥ! കാന്തമാലചരിതത്തിന്റെ മൂന്ന് ഭാഗങ്ങളും ഒരുമിച്ച് വായനക്കാരിലേക്ക് എത്തിക്കുന്ന സമ്പൂർണ്ണ പതിപ്പ്. പ്രണയവും സാഹസവും വികാരങ്ങളും ചരിത്രത്തിന്റെ പശ്ചാത്തലവും നിറഞ്ഞ ഈ മലയാള നോവൽ, തുടക്കം മുതൽ അവസാനം വരെ വായനക്കാരനെ കഥയുടെ ലോകത്തോട് ചേർത്തുനിർത്തുന്നു. കാന്തമാലചരിതം — മൂന്ന് ഭാഗങ്ങൾ, ഒരു പൂർണ്ണ അനുഭവം!
₹320Original price was: ₹320.₹300Current price is: ₹300.
Kanthamala Charitham Part 1 – Akhinathante Nidhi ഭൗതിക ജീവിതത്തിന്റെ കാമനകളും അധികാരത്തിന്റെ ആസക്തിയും ആത്മീയതയുടെ ഔന്നിത്യവും എല്ലാം ഉള്‍ക്കൊള്ളുന്ന അനവധി കഥാപാത്രങ്ങള്‍ ഇതില്‍ തിളങ്ങി നില്ക്കുന്നു.
₹330Original price was: ₹330.₹310Current price is: ₹310.
Kanthamalacharitham – Chapter 2 – Arolakkaadinte Rahasyam ദ്രാവിഡന്റേയും ഉള്ളിൽ തറഞ്ഞ കേൾവിയാണ് അയ്യപ്പചരിതം. കെട്ടുകഥകളും, കേട്ടകഥകളും, തോറ്റങ്ങളും, ചരിത്രരേഖകളും സാധ്യതകളാക്കി, ഒരു സാഹസികന്റെ മനസ്സോടെ വിഷ്ണു കഥയുടെ മലകൾ കയറുന്നു. എന്നും തിരികെ വിളിക്കുന്ന കാടകങ്ങളിൽ തെളിയുന്ന ജ്യോതിസ്സുകളും ആകാശം കാക്കുന്ന ഗരുഡനുമൊപ്പം പുരാതനമായ മറവികളെ വായനയുടെ മുടിയിലേറ്റുന്നു. ഇനിയും ഒരു നൂറു കഥകൾ കണ്ടെത്താൻ പടികൾ ഉയരെയുണ്ട്. ഇത് വിഷ്ണുവിന്റെ ഭാവനയുടെ പെരുവിരലടയാളം
₹550Original price was: ₹550.₹530Current price is: ₹530.
Kanthamalacharitham – Chapter 3 – Yudhakantam അറോലക്ഷേത്രത്തിനകത്തെ ഇരുട്ടുമുറിയുടെ മദ്ധ്യത്തിലുള്ള ടാങ്കിനുള്ളിൽ അയ്യനാർമണി തിളങ്ങാൻ തുടങ്ങി. പച്ചയിൽനിന്നും കല്ലിന്റെ നിറം സാവധാനം നീലയിലേക്ക് മാറി. അപ്പോൾ അറയുടെ മൂലയിൽ സ്ഥിതിചെയ്യുന്ന ‘നച്ചിത്തിരവിഴി’യും നീലനിറത്തിൽ വെട്ടിത്തിളങ്ങാനാരംഭിച്ചു. പ്രപഞ്ചത്തിലെ നിറങ്ങളത്രയും നീലയിലേക്ക് സന്നിവേശിപ്പിച്ച് അയ്യനാർ മണിയുടെ തിളക്കം പതിയെപ്പതിയെ അനന്തവിഹായസ്സിലേക്ക് പടർന്നു. ഐതിഹ്യവും ചരിത്രവും വിശ്വാസവും കെട്ടുകഥകളും ഇടകലരുന്ന മിസ്റ്റിക് ത്രില്ലർ ട്രിലജി കാന്തമലചരിതത്തിലെ അവസാന പുസ്തകം.