₹240Original price was: ₹240.₹216Current price is: ₹216.
About this book രതിയും മൃതിയും പ്രണയവും സൗഹ്യദവും നിഴലായും നിലാവായും പെയ്തിറങ്ങുന്ന അനുഭവ മുഹൂർത്തങ്ങളെ ആവിഷ്കരിക്കുന്ന അപൂർവ്വ സുന്ദര നോവൽ. സ്വപ്നങ്ങളുടെ ദൈവം മോർഫ്യൂസിനെയും മധുശാലയിലെ ലഹരി നുരയുന്ന നിമിഷങ്ങളെയും സാക്ഷിയാക്കി ഒരു സാംസ്കാരിക പ്രവർത്തകന്റെ ജീവിതവും കാലവും ഉയിർത്തെഴുന്നേൽക്കുന്നതിന്റെ ആഖ്യാനം. ദുരന്തവും മരണവും താണ്ഡവമാടിയ അമാവാസി നാളുകൾക്കൊടുവിൽ പ്രാണന്റെ ഏതോ ചെരിവിൽ പ്രത്യാശയുടെ പൗർണമി സമ്മാനിക്കുന്ന മനുഷ്യാനുഭവങ്ങളെക്കുറിച്ചുള്ള അനശ്വര രചന.
₹499Original price was: ₹499.₹498Current price is: ₹498.
MOTHER MARY COMES TO ME – MALAYALAM അരുന്ധതി റോയിയുടെ ആദ്യ ഓര്‍മ്മപ്പുസ്തകമായ മദര്‍ മേരി കംസ് ടു മീ ഡി സി ബുക്സിലൂടെ മലയാളത്തില്‍. അമ്മയും താനുമായുള്ള സങ്കീര്‍ണ്ണബന്ധത്തെക്കുറിച്ച് തുറന്നെഴുതുകയാണ് അരുന്ധതി റോയി ഈ പുസ്തകത്തില്‍. എഴുത്തുകാരിയുടെ ബാല്യകാലം മുതല്‍ ഇന്നുവരെ, കേരളം മുതല്‍ ഡല്‍ഹിവരെ നീളുന്ന ഓര്‍മ്മകളെ രസകരമായി പുസ്തകത്തില്‍ അവതരിപ്പിച്ചിരിക്കുന്നു. വിവര്‍ത്തനം -എന്‍ ജി നയനതാര
₹899Original price was: ₹899.₹859Current price is: ₹859.
MOTHER MARY COMES TO ME (ENGLISH) Arundhati Roy’s first work of memoir, this is a soaring account, both intimate and inspiring, of how the author became the person and the writer she is, shaped by circumstance, but above all by her complex relationship to the extraordinary, singular mother she describes as ‘my shelter and my…
₹499Original price was: ₹499.₹449Current price is: ₹449.
MULBERRY – ENNODU NINTE ZORBAYE KURICHU PARAYU(മൾബറി – എന്നോട് നിന്റെ സോർബയെ കുറിച്ചു പറയൂ) പുസ്തകങ്ങൾക്കുവേണ്ടി ഈ ഭൂമിയിൽ ജീവിച്ചു മടങ്ങിയ ഷെൽവിയുടെയും, അയാളുടെ പ്രിയപ്പെട്ട എഴുത്തുകാരൻ കസാൻ സാകിസിന്റെയും കാലങ്ങളിലൂടെ, ഇരുവർക്കുമിടയിലെ സമാന ലോകങ്ങളിലൂടെ ഈ നോവൽ സഞ്ചരിക്കുന്നു.അവരുടെ ആഹ്ലാദങ്ങളോടും പ്രണയങ്ങളോടും വേദനകളോടും കൂടെ, ഒരു നോവലിസ്റ്റിന്റെ സർവ്വ സ്വാതന്ത്ര്യത്തോടെ ബെന്യാമിൻ ഈ യാത്രയിൽ വായനക്കാരനെ കൈപിടിച്ചു കൂട്ടുന്നു. എഴുത്തിനും പുസ്തകങ്ങൾക്കുമായി ജീവിതം ബലികൊടുത്തവരുടെയും, സ്വയം നഷ്ടപ്പെട്ടവരുടെയും കഥകൾ പറയുന്ന ഈ കൃതി,…
Muthassikadhakal കുട്ടികൾക്ക് മികച്ച ഉപദേശങ്ങൾ നൽകുക എന്ന ലക്ഷ്യത്തോടെയാണ് ദേവകി ടീച്ചർ മുത്തശ്ശിക്കഥകൾ എഴുതിയിട്ടുള്ളത്. ഒരു മുത്തശ്ശിയുടേതായ അറിവും സ്നേഹവും കാരുണ്യവും ചാപല്യവുമെല്ലാം നമുക്ക് ഈ സമാഹാരത്തിലെ കഥകളിൽ കാണാൻ കഴിയും. ദേവകി ടീച്ചറുടെ മുത്തശ്ശിക്കഥകൾ എന്ന സമാഹാരത്തിന് എല്ലാവിധ ആശംസകളും നേരുന്നു.
₹299Original price was: ₹299.₹269Current price is: ₹269.
Nanayuvan Njan Kadalaakunnu | നനയുവാൻ ഞാൻ കടലാകുന്നു ജീവിതത്തിൽ സന്തോഷത്തിന്റെ ഒരു മഴ നനയാൻ കൊതിക്കാത്ത ആരാണുള്ളത്? നിങ്ങൾ നനയാൻ കൊതിക്കുന്ന ഓരോ മഴയും ഒടുവിൽ പെയ്തു തോരുന്നത് കടലിലാണ്. ആയിരം സന്തോഷങ്ങളുടെ ഒരു കടൽ തന്നെ നമുക്കുള്ളിലുള്ളപ്പോൾ നനയുവാൻ നമുക്കെന്തിനാണ് ഒരു മഴ? പലപ്പോഴായി ജീവിതത്തിലേക്ക് കടന്നു വന്നു, താൻ തേടി നടന്ന സന്തോഷങ്ങൾ തൻ്റെ ഉള്ളിലാണെന്നു തന്നെ ബോധ്യപ്പെടുത്തിയ ചില മനുഷ്യരെ കുറിച്ചുള്ള ഓർമ്മകളാണ് ഈ പുസ്തകം നിറയെ. എഴുതി ചേർത്ത വരികളിലൂടെ…
₹170Original price was: ₹170.₹153Current price is: ₹153.
NARAMUNDO KHELA മരിച്ചവരെ കുഴിമാടങ്ങളിൽനിന്ന് കുഴിച്ചെടുത്ത് രണ്ടായി വെട്ടിമുറിച്ച് തലയിലേറ്റി പുതുവർഷമാഘോഷിക്കുന്ന സോനാപൊളാശി എന്ന ബംഗാളി ഗ്രാമത്തിൽനിന്ന് ആരംഭിക്കുന്ന ഒരു യാത്ര! പകുതി ഹിന്ദുവും പകുതി മുസ്‌ലിമുമായി ജീവിക്കുന്ന ഹുസൈനി ബ്രാഹ്മണരുടെ ജീവിതത്തിലൂടെ, ആസ്സാമിലെ അഹോം രാജവംശം നിർമ്മിച്ച പിരമിഡുകളുടെ ഉള്ളറകളിലൂടെ, തവളക്കല്യാണത്തിന് സർക്കാർ അവധി പ്രഖ്യാപിക്കുന്ന സമാജത്തിലൂടെ, ആർത്തവരക്തം ഒപ്പിയ തുണിക്കഷണം പ്രസാദമായി നൽകുന്ന അംബുബച്ചി മേളയിലൂടെ, ജിന്നുകളെക്കൊണ്ട് ഭ്രാന്ത് മാറ്റുന്ന ദർഗകളിലൂടെ, അൾത്താരകളിലൂടെ, അമ്പലങ്ങളിലൂടെ നടത്തുന്ന ഒരു പാൻ ഇന്ത്യൻ (അന്ധ)വിശ്വാസ യാത്ര.
പുസ്തകങ്ങൾ തന്നെ കഥാപാത്രങ്ങളായി മാറുന്ന വ്യത്യസ്തമായൊരു നോവൽ. ‘ചില്ല് സത്ര’ത്തിലെ പുസ്തക കഥാപാത്രങ്ങളുടെ സംഭാഷണങ്ങളിലൂടെ ഓർമ്മകളും മരണഭീതിയും അക്ഷരങ്ങളുടെ അനശ്വരതയും മനോഹരമായി അവതരിപ്പിക്കുന്ന ആനി വള്ളിക്കാപ്പന്റെ ശ്രദ്ധേയമായ കൃതി.
₹380Original price was: ₹380.₹349Current price is: ₹349.
Neermathalam Pootha Kalam ഓർമ്മകളുടെ സുഗന്ധം പേറുന്ന ഒരു പൂക്കാലം, മലയാളത്തിന്റെ പ്രിയ കഥാകാരി മാധവിക്കുട്ടിയുടെ ഗ്രാമസ്മൃതികളുടെ ഈ പുസ്തകം മലയാളി എന്നെന്നും നെഞ്ചേറ്റുന്ന ഒന്നാണ്. സ്മരണകളുടെ ഈ അപൂർവ പുസ്തകം ഓരോ വായനക്കാരിലും സ്വന്തം പൂർവസ്മൃതികളുടെ സുഗന്ധം പരത്തുന്നു. മാധവിക്കുട്ടിയുടെ പ്രശസ്തമായ ഓർമ്മക്കുറിപ്പുകളുടെ പുതിയ പതിപ്പ്.
₹180Original price was: ₹180.₹155Current price is: ₹155.
NEYPPAYASAVUM JANAPRIYAKATHAKALUM മാധവിക്കുട്ടിയുടെ കാലാതിവർത്തിയായ കഥാപ്രപഞ്ചത്തിൽനിന്ന് തിരഞ്ഞെടുത്ത16 ജനപ്രിയകഥകൾ നെയ്പ്പായസം, ചുവന്ന മാളിക, മലഞ്ചെരിവുകളിൽ, നുണകൾ, നീർമാതളത്തിന്റെ പൂക്കൾ, വിരുന്നുകാരൻ, ഉണ്ണി, കുറച്ചു മണ്ണ്, പക്ഷിയുടെ മണം, കാലിച്ചന്ത, കോലാട്, പുലിവേട്ട, പുതിയ രേഖ, നപുംസകങ്ങൾ നഷ്ടപ്പെട്ട നീലാംബരി, ചീത്ത മാമൻ
₹150Original price was: ₹150.₹140Current price is: ₹140.
ജീവിതത്തിൽ സംഭവിക്കുന്ന ഓരോ കാര്യത്തിനും പിന്നിലെ ‘നിദാനം’ (കാരണം) തേടിയുള്ള ഒരു അന്വേഷണ യാത്രയാണിത്. മറ്റൊരാളുടെ സന്തോഷത്തിനും സങ്കടത്തിനും നാം എങ്ങനെ കാരണക്കാരാകുന്നു എന്ന് ഈ നോവൽ/യാത്രാവിവരണം ചർച്ച ചെയ്യുന്നു. 72 പേജുകളുള്ള ലളിതമായ വായനാനുഭവം.
₹280Original price was: ₹280.₹258Current price is: ₹258.
നിൻ്റെ ഓർമ്മക്കൾ ബാക്കി വെച്ചത്, ഒരിക്കലും തിരികെ ലഭിക്കാത്ത സത്യമായ പ്രണയം നഷ്ടപ്പെടുമ്പോൾ അനുഭവിക്കുന്ന, ജീവനോടെ അടക്കപ്പെട്ടതിന് തുല്യമായ തീവ്ര വേദനയുടെ കഥയാണ്. ആത്മാവ് നഷ്ടപ്പെട്ട ശരീരമായി ജീവിക്കുന്നവരുടെ നോവൽ.
₹320Original price was: ₹320.₹300Current price is: ₹300.
Niyokkinte Kumbasaaram നിയോക്കിന്റെ കുമ്പസാരം, ചോരയുടെയും പകയുടെയും പ്രണയത്തിൻ്റെയും മുറിവുകളിലൂടെ കടന്നുപോകുന്ന, അനേകം പേരുടെ കുമ്പസാരമാണ്. സിനിമാറ്റിക് രീതിയിൽ അവതരിപ്പിക്കുന്ന ഈ നോവൽ തീവ്രമായ ഒരു ദൃശ്യഭാഷ സമ്മാനിക്കുന്നു.
₹470Original price was: ₹470.₹420Current price is: ₹420.
Noolpavakal | നൂൽപ്പാവകൾ കൗമാരകാലത്ത് കണ്ടുമുട്ടുന്ന എല്ലാകാര്യങ്ങളിലും അത്ഭുതം കാണുന്ന കണ്ണുകളുണ്ട്. സൗഹൃദത്തിലും സ്നേഹത്തിലും ആത്മബന്ധങ്ങളിലും ഈ അത്ഭുതം അവർ നഷ്ടപ്പെടാതെ സൂക്ഷിക്കുന്നു. ബാല്യത്തിന്റേയും കൗമാരത്തിന്റേയും മനസ്സറിഞ്ഞാണ് ഈ കഥ വിവരിക്കുന്നത്. പറയുന്ന വാക്കുകളുടെ നന്മയും ഓർമ്മപ്പെടുത്തലും ആണ് ഈ കൃതി, അതിനോടൊപ്പം തന്നെ നഷ്ടപ്പെട്ട ബാല്യകൗമാരങ്ങളുടെ ശക്തമായ ഓർമ്മകൾ യഥാർത്ഥമായി മറ്റുള്ളവർക്കായി പകർത്തുകയും, അതിൽ സത്യത്തിന്റെ വെളിച്ചം വിതറുകയും ചെയ്യുകയെന്ന അത്ഭുതമാണ് നൂൽപ്പാവകൾ. തികച്ചും ഗ്രാമീണമായ വാക്കുകളും അനുഭവങ്ങളും ആണ് ഈ നോവലിന്റെ വഴിയിലൂടെ ആശ…