”ഞാൻ ഗന്ധർവൻ… ചിത്രശലഭമാകാനും മേഘമാലകളാകാനും പാവയാകാനും മാനാകാനും മനുഷ്യനാകാനും നിന്റെ ചുണ്ടിന്റെ മുത്തമാകാനും നിമിഷാർദ്ധം പോലും ആവശ്യമില്ലാത്ത ഗഗനചാരി’ ഇത് തന്റെ വിഖ്യാതമായ തിരക്കഥയില്‍ കഥാപാത്രത്തിന് പറയാനായി മാത്രം പത്മരാജന്‍ എഴുതിയ ഡയലോഗല്ല. രതിയുടെയും പ്രണയത്തിന്റെയും കലാവിഷ്‌കരണങ്ങളില്‍ ആ പ്രതിഭയും ഇങ്ങനെയൊരു ഗന്ധര്‍വസാന്നിദ്ധ്യമായിരുന്നു. പ്രണയത്തിന്റെ ശാരീരികവും സാമൂഹികവുമായ തലങ്ങള്‍ പത്മരാജന്‍ അനശ്വരമായി ആവിഷ്‌കരിച്ചു. യശഃശരീരനായ നിരൂപകന്‍ കെ. പി. അപ്പന്‍ മലയാളത്തിലെ ഏറ്റവും മികച്ച പ്രണയകഥയായി ഒരിക്കല്‍ തെരഞ്ഞെടുത്ത ലോല ഉള്‍പ്പെടെ പതിനെട്ട് പ്രണയകഥകളുടെ അപൂര്‍വസമാഹാരം. പ്രണയത്തിനും…
₹230Original price was: ₹230.₹214Current price is: ₹214.
Luviya ലൂവിയ, മൂന്നാം തവണയും കോളേജിൽ തളർന്നുവീഴുന്ന തനുജയുടെ നിഗൂഢമായ അന്വേഷണമാണ്. അവളുടെ തന്നെ നിഴൽച്ചിത്രം പറഞ്ഞുവെക്കുന്ന സത്യവും, മിന്നാമിനുങ്ങിൻ്റെ നുറുങ്ങുവെട്ടം ഒളിപ്പിച്ച രഹസ്യവും ഈ നോവൽ ചുരുളഴിക്കുന്നു.
₹399Original price was: ₹399.₹349Current price is: ₹349.
Madhuram Pranayam | മധുരം പ്രണയം മുറിവേറ്റ മനുഷ്യരുടെ മഹാഗാഥകൾ രചിക്കുന്ന ഒരു എഴുത്തുകാരിയുടെ ഏകാന്തതകളുടെയും നിശ്ശബ്ദമായ പ്രണയത്തിന്റെയും സഞ്ചാരപാതകൾ തേടി, രണ്ട് വ്രണസിത മനുഷ്യർ നടത്തുന്ന അന്വേഷണമാണ് മധുരം പ്രണയം. പ്രണയത്തിന്റെയും ആത്മസമർപ്പണത്തിന്റെയും ലോകത്ത് എഴുത്തുകാരി ഏകയാണ് യഥാർത്ഥ ലോകവും ഭാവനാലോകവും വേർതിരിക്കാനാവാതെ പ്രണയത്തിന് പിന്നാലെ സഞ്ചരിക്കുന്നവർ—ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ അനേകം എഴുത്തുകാരികളുടെ പ്രതീകമാണ് അവൾ.പ്രണയത്തിലും ജീവിതാസക്തികളിലും കുടുങ്ങിപ്പോയ ഒരു എഴുത്തുകാരിയുടെ അറിയപ്പെടാത്ത ജീവിതമാണ് ഈ നോവൽ അനാവരണം ചെയ്യുന്നത്. ആഖ്യാനതലവും പ്രമേയപരിസരവും, എഴുത്തുകാരുടെ ജീവിതത്തിലെ വന്യമായ…
₹180Original price was: ₹180.₹165Current price is: ₹165.
MADHURAVETTA | മധുരവേട്ട ഈ ഭൂമിയിലെ സകലതും തങ്ങൾക്കും ആസ്വദിക്കാനുള്ളതാണെന്ന തിരിച്ചറിവ് സ്ത്രീകൾക്കുണ്ടാകണമെന്നും, ഒന്നിനുവേണ്ടിയും സ്വന്തം അവകാശങ്ങളും സ്വത്വവും വിട്ടുനൽകേണ്ടതില്ലെന്നും ഓർമ്മിപ്പിക്കുന്ന ശക്തമായ നോവലാണ് മധുരവേട്ട. ആകാശത്തോളം സ്വാതന്ത്ര്യം ആവോളം നുകരാനിറങ്ങുന്ന അഞ്ചു സ്ത്രീകളുടെ കഥയിലൂടെ, സ്ത്രീയുടെ ആത്മബലവും ആത്മവിശ്വാസവും സ്വയംനിലനിൽപ്പും ഈ കൃതി ആഘോഷിക്കുന്നു.സാമൂഹിക നിയന്ത്രണങ്ങൾക്കപ്പുറം സ്വന്തം ജീവിതം സ്വന്തം നിയമങ്ങളോടെ ജീവിക്കാൻ തീരുമാനിക്കുന്ന സ്ത്രീകളുടെ ധൈര്യപ്രഖ്യാപനമാണ് മധുരവേട്ട.
₹160Original price was: ₹160.₹150Current price is: ₹150.
Malanayile Rahasyam | മലാനയിലെ രഹസ്യം കയ്യിലിട്ട് കടഞ്ഞ കറയുടെ നിറം കറുപ്പാണ്. അത് മസ്‌തിഷ്കത്തിൽ നിറയ്ക്കുന്നത് ആയിരം നിറങ്ങളും. അതുപോലെയാണ് ഈ മലമടക്കുകളും. നിലയ്ക്കാത്ത നീലപ്പുകയുടെ ഗന്ധത്തിന് ആത്മാവിനെ മയക്കാനുള്ള ശക്തിയുണ്ട്. വരിഞ്ഞു മുറുക്കാനുള്ള കരുത്തുണ്ട്. ക്യുമുലസ് മേഘം പോലെ വെളുത്ത മഞ്ഞിൽ അടർന്ന ചോരത്തുള്ളികൾ ഇരുൾ പൊട്ടുകളായി മൂടപ്പെട്ടു കിടക്കുന്നു. ഹൃദയമിടിപ്പിനെ തോൽപ്പിക്കാൻ മഞ്ഞ് കരുത്ത് പ്രാപിക്കുന്നതിനു മുൻപ് ഈ പത്മവ്യൂഹം ഭേദിക്കണം. ഈ ദുരൂഹമായ മലാനയിലേക്ക് അകത്തേക്ക് പ്രവേശനം സാധ്യമാണ്, പക്ഷേ പുറത്തേക്ക്…..?…
₹499Original price was: ₹499.₹459Current price is: ₹459.
Manjaveyil Maranangal | മഞ്ഞവെയിൽ മരണങ്ങൾ പുസ്തകത്തിൻ്റെയും പുസ്തക-ഗ്രന്ഥാലയഹത്യയുടെയും പുസ്തകരചനയുടെയും കഥയാണ് ബെന്യാമിൻ്റെ ‘മഞ്ഞവെയിൽ മരണങ്ങൾ’. നോവലെഴുത്തിനുള്ളിൽ അതിൻ്റെ ഇരട്ടയായ അന്ത്രപ്പേറിൻ്റെ നോവലും, വല്യേടത്തുവീട്ടിലെ ഗ്രന്ഥശാലയും അതിൻ്റെ ഇരട്ടയായ ഗ്രന്ഥാലയവുമുണ്ട്. തൻ്റെ പുസ്തകം സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള ശ്രമമാണ് അത് ബെന്യാമിന് അയച്ചുകൊടുക്കുന്നതിലൂടെ ക്രിസ്റ്റി അന്ത്രപ്പേർ നടത്തുന്നത്, അത് നോവലിനുള്ളിലാക്കി ബെന്യാമിൻ സംരക്ഷിക്കുന്നു. പോർച്ചുഗീസ്/റോമാസഭയ്ക്കു നശിപ്പിക്കാൻ കഴിയാത്ത പുസ്തകങ്ങൾ വല്യേടത്തുവീട്ടുകാർ തങ്ങളുടെ പുരാതനചരിത്രത്തിൻ്റെ ഭാഗമായി സംരക്ഷിക്കുന്നു. ബെന്യാമിൻ തൻ്റെ നോവലിലൂടെ അതിൻ്റെ നിലനിൽപ്പാണ്, അതായത്, കേരളീയ ക്രൈസ്തവസഭയുടെ യൂറോപ്യൻ സാമ്രാജ്യത്വാധിനിവേശത്തിനുമുമ്പുള്ള…
₹140Original price was: ₹140.₹139Current price is: ₹139.
Manju | മഞ്ഞ് അവ്യക്തതയിലെ വ്യക്തതയും അപൂർണ്ണതയിലെ പൂർണ്ണതയുമുള്ള ഒരു ഭാവഗാനമാണ് മഞ്ഞ്. ഭൂതകാലത്തിന്റെ ശബ്ദങ്ങളും വർണ്ണങ്ങളും വർത്തമാനത്തിലേക്ക് തിരിച്ചുവരുന്ന കവിത. നോവലിലെ ഏറ്റവും മൗലികമായ ചാരുതയാണ് ഈ നോവൽ.
₹360Original price was: ₹360.₹355Current price is: ₹355.
Mayyazhippuzhayude Theerangalil മയ്യഴിപ്പുഴയുടെ തീരങ്ങളിൽ, ഫ്രാൻസിനും ഇന്ത്യയ്ക്കുമിടയിൽ സ്വത്വം തിരയുന്ന മയ്യഴിയുടെ ചരിത്രത്തെക്കുറിച്ചുള്ള അതിഗംഭീരമായ ധ്യാനമാണ്. സ്ഥലത്തെ മാറ്റിയെഴുതുന്ന ഈ നോവൽ സാംസ്കാരിക പഠനങ്ങൾക്ക് ഒരു മുതൽക്കൂട്ടാണ്.
₹120Original price was: ₹120.₹114Current price is: ₹114.
Mazhamandhahasangal | മഴമന്ദഹാസങ്ങൾ മലയാളത്തിൻ്റെ പ്രശസ്ത എഴുത്തുകാരി കെ. ആർ. മീരയുടെ ബാലസാഹിത്യ നോവലാണ് ‘മഴമന്ദഹാസങ്ങൾ’. കുട്ടികളുടെ ഹൃദയസ്പർശിയായ സൗഹൃദത്തിന്റെ കഥയാണ് ഈ കൃതിയുടെ മുഖ്യവിഷയം. നിഷ്കളങ്കതയുടെയും സ്നേഹത്തിൻ്റെയും ലോകം തുറന്നുകാട്ടുന്നതിനോടൊപ്പം, ഈ നോവൽ മാതാപിതാക്കൾ മക്കൾക്കു വേണ്ടി സമയം കണ്ടെത്തണം എന്ന ശക്തമായ ആശയം അതിൻ്റെ ഉള്ളടക്കത്തിലൂടെ അവതരിപ്പിക്കുന്നു. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ വായിച്ച് ആസ്വദിക്കാനും, ബന്ധങ്ങളെക്കുറിച്ച് ചിന്തിക്കാനും പ്രേരിപ്പിക്കുന്ന മനോഹരമായ ഈ നോവൽ കെ. ആർ. മീരയുടെ ശ്രദ്ധേയമായ മറ്റൊരു രചനയാണ്.
₹125Original price was: ₹125.₹115Current price is: ₹115.
MEERASADHU | മീരാസാധു ഉടലിന്റെ വശ്യത തേടിയെത്തുന്ന ആണ്‍കാമത്തിന് എല്ലാം സമര്‍പ്പിക്കുകയും, അതേ സമര്‍പ്പണബോധത്തോടെ ഉയിരും ഉടലുംകൊണ്ട് ആണ്‍വഞ്ചനയ്‌ക്കെതിരേ പ്രതികാരം ചെയ്യുകയും ചെയ്യുന്ന ഒരു മീരാസാധുവിന്റെ കഥയാണ് മീരാസാധു. ഭക്തിയും കാമവും അതിന്റെ തീവ്രശോഭയില്‍ ഒരുമിച്ചു പ്രകാശിതമാകുന്ന ഈ കൃതി, സ്ത്രീയുടെ ആത്മബലം, സമര്‍പ്പണം, പ്രതികാരം എന്നിവയെ ധൈര്യപൂര്‍വ്വം ആവിഷ്കരിക്കുന്നു.ശരീരവും ആത്മാവും തമ്മിലുള്ള സംഘര്‍ഷങ്ങളും സാമൂഹിക നൈതികതകളോടുള്ള വെല്ലുവിളികളും ശക്തമായ സാഹിത്യഭാഷയില്‍ അവതരിപ്പിക്കുന്ന, ആഴമേറിയ ഒരു നോവല്‍.
₹399Original price was: ₹399.₹359Current price is: ₹359.
Meesa പുലയക്രിസ്ത്യാനിയായ പവിയാന്റെ മകൻ വാവച്ചൻ മീശ വളർത്താൻ ഒരുമ്പെട്ടത് നാട്ടിലെങ്ങും വിവാദമായി. മീശയുടെ ചുറ്റും മധ്യതിരുവതാംകൂറിന്റെ ചരിത്രം വട്ടമിട്ടു പറന്നു. നാട്ടിലെ പെണ്ണുങ്ങളും മൃഗങ്ങളും ജലജീവികളും പ്രകൃതിയും മീശയിൽ കുരുങ്ങി. പോലീസും അധികാരികളും ജന്മിമാരും മീശയെ ഭയന്നു. ഐതിഹ്യങ്ങളിലും വായ്പ്പാട്ടുകളിലും മീശ പടർന്നു. തന്റെ ഉടമയെക്കാളും വളർന്ന മീശ ദേശത്തിനുമുകളിൽ കറുത്ത മേലാപ്പ് തീർത്തു. മീശയെയും മീശയോടൊപ്പം വളർന്ന ഒരു കാലത്തെയും അഗാധമായി അടയാളപ്പെടുത്തുകയാണ് ആധുനിക ക്ലാസിക് നോവലെന്ന് വിശേഷിപ്പിക്കാവുന്ന ഈ നോവലിൽ.
₹220Original price was: ₹220.₹199Current price is: ₹199.
Meesamullukal | മീശമുള്ളുകൾ ശ്രീലക്ഷ്മി സേതുമാധവന്റെ ഏറ്റവും ശ്രദ്ധേയമായ കഥാസമാഹാരമാണ് ‘മീശമുള്ളുകൾ’. വായനക്കാരന്റെ ഹൃദയത്തിൽ തിരതല്ലുന്ന വൈകാരികതയെ അങ്ങേയറ്റം ലളിതവും എന്നാൽ തീക്ഷ്ണവുമായ ഭാഷയിൽ ഈ പുസ്തകത്തിൽ ആവിഷ്കരിച്ചിരിക്കുന്നു. ഇതിനോടകം തന്നെ മൂന്ന് പതിപ്പുകൾ (Third Edition) പിന്നിട്ട ഈ കൃതി സമകാലിക മലയാളം കഥാലോകത്തെ മികച്ച വായനാനുഭവങ്ങളിൽ ഒന്നാണ്. അപരിചിതന്റെ പുഞ്ചിരിപോലെയോ വെറുതെയൊന്നു തഴുകി മറയുന്ന കാറ്റുപോലെയോ ഈ കഥകൾ നിങ്ങളെ സ്പർശിച്ചേക്കാം. വളരെ മൃദുലമായി മാത്രം നിങ്ങളുടെ മനമൊന്നുലച്ചേക്കാം. അറ്റമെത്തുമ്പോൾ നെഞ്ചിലൊരു കടലും അതിനുള്ളിലൊരു…