₹499Original price was: ₹499.₹459Current price is: ₹459.
Manjaveyil Maranangal | മഞ്ഞവെയിൽ മരണങ്ങൾ പുസ്തകത്തിൻ്റെയും പുസ്തക-ഗ്രന്ഥാലയഹത്യയുടെയും പുസ്തകരചനയുടെയും കഥയാണ് ബെന്യാമിൻ്റെ ‘മഞ്ഞവെയിൽ മരണങ്ങൾ’. നോവലെഴുത്തിനുള്ളിൽ അതിൻ്റെ ഇരട്ടയായ അന്ത്രപ്പേറിൻ്റെ നോവലും, വല്യേടത്തുവീട്ടിലെ ഗ്രന്ഥശാലയും അതിൻ്റെ ഇരട്ടയായ ഗ്രന്ഥാലയവുമുണ്ട്. തൻ്റെ പുസ്തകം സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള ശ്രമമാണ് അത് ബെന്യാമിന് അയച്ചുകൊടുക്കുന്നതിലൂടെ ക്രിസ്റ്റി അന്ത്രപ്പേർ നടത്തുന്നത്, അത് നോവലിനുള്ളിലാക്കി ബെന്യാമിൻ സംരക്ഷിക്കുന്നു. പോർച്ചുഗീസ്/റോമാസഭയ്ക്കു നശിപ്പിക്കാൻ കഴിയാത്ത പുസ്തകങ്ങൾ വല്യേടത്തുവീട്ടുകാർ തങ്ങളുടെ പുരാതനചരിത്രത്തിൻ്റെ ഭാഗമായി സംരക്ഷിക്കുന്നു. ബെന്യാമിൻ തൻ്റെ നോവലിലൂടെ അതിൻ്റെ നിലനിൽപ്പാണ്, അതായത്, കേരളീയ ക്രൈസ്തവസഭയുടെ യൂറോപ്യൻ സാമ്രാജ്യത്വാധിനിവേശത്തിനുമുമ്പുള്ള…
₹140Original price was: ₹140.₹139Current price is: ₹139.
Manju | മഞ്ഞ് അവ്യക്തതയിലെ വ്യക്തതയും അപൂർണ്ണതയിലെ പൂർണ്ണതയുമുള്ള ഒരു ഭാവഗാനമാണ് മഞ്ഞ്. ഭൂതകാലത്തിന്റെ ശബ്ദങ്ങളും വർണ്ണങ്ങളും വർത്തമാനത്തിലേക്ക് തിരിച്ചുവരുന്ന കവിത. നോവലിലെ ഏറ്റവും മൗലികമായ ചാരുതയാണ് ഈ നോവൽ.
₹360Original price was: ₹360.₹355Current price is: ₹355.
Mayyazhippuzhayude Theerangalil മയ്യഴിപ്പുഴയുടെ തീരങ്ങളിൽ, ഫ്രാൻസിനും ഇന്ത്യയ്ക്കുമിടയിൽ സ്വത്വം തിരയുന്ന മയ്യഴിയുടെ ചരിത്രത്തെക്കുറിച്ചുള്ള അതിഗംഭീരമായ ധ്യാനമാണ്. സ്ഥലത്തെ മാറ്റിയെഴുതുന്ന ഈ നോവൽ സാംസ്കാരിക പഠനങ്ങൾക്ക് ഒരു മുതൽക്കൂട്ടാണ്.
₹120Original price was: ₹120.₹114Current price is: ₹114.
Mazhamandhahasangal | മഴമന്ദഹാസങ്ങൾ മലയാളത്തിൻ്റെ പ്രശസ്ത എഴുത്തുകാരി കെ. ആർ. മീരയുടെ ബാലസാഹിത്യ നോവലാണ് ‘മഴമന്ദഹാസങ്ങൾ’. കുട്ടികളുടെ ഹൃദയസ്പർശിയായ സൗഹൃദത്തിന്റെ കഥയാണ് ഈ കൃതിയുടെ മുഖ്യവിഷയം. നിഷ്കളങ്കതയുടെയും സ്നേഹത്തിൻ്റെയും ലോകം തുറന്നുകാട്ടുന്നതിനോടൊപ്പം, ഈ നോവൽ മാതാപിതാക്കൾ മക്കൾക്കു വേണ്ടി സമയം കണ്ടെത്തണം എന്ന ശക്തമായ ആശയം അതിൻ്റെ ഉള്ളടക്കത്തിലൂടെ അവതരിപ്പിക്കുന്നു. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ വായിച്ച് ആസ്വദിക്കാനും, ബന്ധങ്ങളെക്കുറിച്ച് ചിന്തിക്കാനും പ്രേരിപ്പിക്കുന്ന മനോഹരമായ ഈ നോവൽ കെ. ആർ. മീരയുടെ ശ്രദ്ധേയമായ മറ്റൊരു രചനയാണ്.
₹125Original price was: ₹125.₹115Current price is: ₹115.
MEERASADHU | മീരാസാധു ഉടലിന്റെ വശ്യത തേടിയെത്തുന്ന ആണ്‍കാമത്തിന് എല്ലാം സമര്‍പ്പിക്കുകയും, അതേ സമര്‍പ്പണബോധത്തോടെ ഉയിരും ഉടലുംകൊണ്ട് ആണ്‍വഞ്ചനയ്‌ക്കെതിരേ പ്രതികാരം ചെയ്യുകയും ചെയ്യുന്ന ഒരു മീരാസാധുവിന്റെ കഥയാണ് മീരാസാധു. ഭക്തിയും കാമവും അതിന്റെ തീവ്രശോഭയില്‍ ഒരുമിച്ചു പ്രകാശിതമാകുന്ന ഈ കൃതി, സ്ത്രീയുടെ ആത്മബലം, സമര്‍പ്പണം, പ്രതികാരം എന്നിവയെ ധൈര്യപൂര്‍വ്വം ആവിഷ്കരിക്കുന്നു.ശരീരവും ആത്മാവും തമ്മിലുള്ള സംഘര്‍ഷങ്ങളും സാമൂഹിക നൈതികതകളോടുള്ള വെല്ലുവിളികളും ശക്തമായ സാഹിത്യഭാഷയില്‍ അവതരിപ്പിക്കുന്ന, ആഴമേറിയ ഒരു നോവല്‍.
₹399Original price was: ₹399.₹359Current price is: ₹359.
Meesa പുലയക്രിസ്ത്യാനിയായ പവിയാന്റെ മകൻ വാവച്ചൻ മീശ വളർത്താൻ ഒരുമ്പെട്ടത് നാട്ടിലെങ്ങും വിവാദമായി. മീശയുടെ ചുറ്റും മധ്യതിരുവതാംകൂറിന്റെ ചരിത്രം വട്ടമിട്ടു പറന്നു. നാട്ടിലെ പെണ്ണുങ്ങളും മൃഗങ്ങളും ജലജീവികളും പ്രകൃതിയും മീശയിൽ കുരുങ്ങി. പോലീസും അധികാരികളും ജന്മിമാരും മീശയെ ഭയന്നു. ഐതിഹ്യങ്ങളിലും വായ്പ്പാട്ടുകളിലും മീശ പടർന്നു. തന്റെ ഉടമയെക്കാളും വളർന്ന മീശ ദേശത്തിനുമുകളിൽ കറുത്ത മേലാപ്പ് തീർത്തു. മീശയെയും മീശയോടൊപ്പം വളർന്ന ഒരു കാലത്തെയും അഗാധമായി അടയാളപ്പെടുത്തുകയാണ് ആധുനിക ക്ലാസിക് നോവലെന്ന് വിശേഷിപ്പിക്കാവുന്ന ഈ നോവലിൽ.
₹220Original price was: ₹220.₹199Current price is: ₹199.
Meesamullukal | മീശമുള്ളുകൾ ശ്രീലക്ഷ്മി സേതുമാധവന്റെ ഏറ്റവും ശ്രദ്ധേയമായ കഥാസമാഹാരമാണ് ‘മീശമുള്ളുകൾ’. വായനക്കാരന്റെ ഹൃദയത്തിൽ തിരതല്ലുന്ന വൈകാരികതയെ അങ്ങേയറ്റം ലളിതവും എന്നാൽ തീക്ഷ്ണവുമായ ഭാഷയിൽ ഈ പുസ്തകത്തിൽ ആവിഷ്കരിച്ചിരിക്കുന്നു. ഇതിനോടകം തന്നെ മൂന്ന് പതിപ്പുകൾ (Third Edition) പിന്നിട്ട ഈ കൃതി സമകാലിക മലയാളം കഥാലോകത്തെ മികച്ച വായനാനുഭവങ്ങളിൽ ഒന്നാണ്. അപരിചിതന്റെ പുഞ്ചിരിപോലെയോ വെറുതെയൊന്നു തഴുകി മറയുന്ന കാറ്റുപോലെയോ ഈ കഥകൾ നിങ്ങളെ സ്പർശിച്ചേക്കാം. വളരെ മൃദുലമായി മാത്രം നിങ്ങളുടെ മനമൊന്നുലച്ചേക്കാം. അറ്റമെത്തുമ്പോൾ നെഞ്ചിലൊരു കടലും അതിനുള്ളിലൊരു…
₹240Original price was: ₹240.₹216Current price is: ₹216.
About this book രതിയും മൃതിയും പ്രണയവും സൗഹ്യദവും നിഴലായും നിലാവായും പെയ്തിറങ്ങുന്ന അനുഭവ മുഹൂർത്തങ്ങളെ ആവിഷ്കരിക്കുന്ന അപൂർവ്വ സുന്ദര നോവൽ. സ്വപ്നങ്ങളുടെ ദൈവം മോർഫ്യൂസിനെയും മധുശാലയിലെ ലഹരി നുരയുന്ന നിമിഷങ്ങളെയും സാക്ഷിയാക്കി ഒരു സാംസ്കാരിക പ്രവർത്തകന്റെ ജീവിതവും കാലവും ഉയിർത്തെഴുന്നേൽക്കുന്നതിന്റെ ആഖ്യാനം. ദുരന്തവും മരണവും താണ്ഡവമാടിയ അമാവാസി നാളുകൾക്കൊടുവിൽ പ്രാണന്റെ ഏതോ ചെരിവിൽ പ്രത്യാശയുടെ പൗർണമി സമ്മാനിക്കുന്ന മനുഷ്യാനുഭവങ്ങളെക്കുറിച്ചുള്ള അനശ്വര രചന.
₹499Original price was: ₹499.₹498Current price is: ₹498.
MOTHER MARY COMES TO ME – MALAYALAM അരുന്ധതി റോയിയുടെ ആദ്യ ഓര്‍മ്മപ്പുസ്തകമായ മദര്‍ മേരി കംസ് ടു മീ ഡി സി ബുക്സിലൂടെ മലയാളത്തില്‍. അമ്മയും താനുമായുള്ള സങ്കീര്‍ണ്ണബന്ധത്തെക്കുറിച്ച് തുറന്നെഴുതുകയാണ് അരുന്ധതി റോയി ഈ പുസ്തകത്തില്‍. എഴുത്തുകാരിയുടെ ബാല്യകാലം മുതല്‍ ഇന്നുവരെ, കേരളം മുതല്‍ ഡല്‍ഹിവരെ നീളുന്ന ഓര്‍മ്മകളെ രസകരമായി പുസ്തകത്തില്‍ അവതരിപ്പിച്ചിരിക്കുന്നു. വിവര്‍ത്തനം -എന്‍ ജി നയനതാര
₹899Original price was: ₹899.₹859Current price is: ₹859.
MOTHER MARY COMES TO ME (ENGLISH) Arundhati Roy’s first work of memoir, this is a soaring account, both intimate and inspiring, of how the author became the person and the writer she is, shaped by circumstance, but above all by her complex relationship to the extraordinary, singular mother she describes as ‘my shelter and my…
₹499Original price was: ₹499.₹449Current price is: ₹449.
MULBERRY – ENNODU NINTE ZORBAYE KURICHU PARAYU(മൾബറി – എന്നോട് നിന്റെ സോർബയെ കുറിച്ചു പറയൂ) പുസ്തകങ്ങൾക്കുവേണ്ടി ഈ ഭൂമിയിൽ ജീവിച്ചു മടങ്ങിയ ഷെൽവിയുടെയും, അയാളുടെ പ്രിയപ്പെട്ട എഴുത്തുകാരൻ കസാൻ സാകിസിന്റെയും കാലങ്ങളിലൂടെ, ഇരുവർക്കുമിടയിലെ സമാന ലോകങ്ങളിലൂടെ ഈ നോവൽ സഞ്ചരിക്കുന്നു.അവരുടെ ആഹ്ലാദങ്ങളോടും പ്രണയങ്ങളോടും വേദനകളോടും കൂടെ, ഒരു നോവലിസ്റ്റിന്റെ സർവ്വ സ്വാതന്ത്ര്യത്തോടെ ബെന്യാമിൻ ഈ യാത്രയിൽ വായനക്കാരനെ കൈപിടിച്ചു കൂട്ടുന്നു. എഴുത്തിനും പുസ്തകങ്ങൾക്കുമായി ജീവിതം ബലികൊടുത്തവരുടെയും, സ്വയം നഷ്ടപ്പെട്ടവരുടെയും കഥകൾ പറയുന്ന ഈ കൃതി,…
Muthassikadhakal കുട്ടികൾക്ക് മികച്ച ഉപദേശങ്ങൾ നൽകുക എന്ന ലക്ഷ്യത്തോടെയാണ് ദേവകി ടീച്ചർ മുത്തശ്ശിക്കഥകൾ എഴുതിയിട്ടുള്ളത്. ഒരു മുത്തശ്ശിയുടേതായ അറിവും സ്നേഹവും കാരുണ്യവും ചാപല്യവുമെല്ലാം നമുക്ക് ഈ സമാഹാരത്തിലെ കഥകളിൽ കാണാൻ കഴിയും. ദേവകി ടീച്ചറുടെ മുത്തശ്ശിക്കഥകൾ എന്ന സമാഹാരത്തിന് എല്ലാവിധ ആശംസകളും നേരുന്നു.